വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

1,65,000-ത്തിലേറെ സാഹി​ത്യ​കൈ​വ​ണ്ടി​കൾ

1,65,000-ത്തിലേറെ സാഹി​ത്യ​കൈ​വ​ണ്ടി​കൾ

വീടു​തോ​റു​മു​ള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ പേരു​കേ​ട്ട​വ​രാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ. എന്നാൽ അവർ ഇപ്പോൾ പൊതു​സ്ഥ​ല​ങ്ങ​ളിൽ ആകർഷ​ക​മാ​യ പ്രദർശ​നോ​പാ​ധി​ക​ളു​ടെ അടുത്ത്‌ നിൽക്കു​ന്ന​താ​യി കാണാ​റുണ്ട്.

അടുത്ത​കാ​ല​ത്താ​യി, ഇത്തരത്തി​ലു​ള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ കൂടുതൽ പ്രാധാ​ന്യം കൊടു​ത്തു​വ​രി​ക​യാണ്‌. 2011 നവംബ​റിൽ ന്യൂ​യോർക്ക് നഗരത്തി​ലെ ഒരു കൂട്ടം സാക്ഷികൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പ്രദർശി​പ്പി​ക്കു​ന്ന മേശക​ളും കൈവ​ണ്ടി​ക​ളും ഉപയോ​ഗിച്ച് ആളുകളെ ബൈബിൾസ​ന്ദേ​ശം പരിച​യ​പ്പെ​ടു​ത്താൻ തുടങ്ങി. ഈ സംരംഭം വിജയ​ക​ര​മാ​യി​രു​ന്ന​തു​കൊണ്ട് അത്‌ മറ്റ്‌ നഗരങ്ങ​ളി​ലേ​ക്കും പെട്ടെന്ന് വ്യാപി​ച്ചു.

2015 മാർച്ച് ആയപ്പോ​ഴേ​ക്കും 1,65,390 കൈവ​ണ്ടി​ക​ളാണ്‌ ലോക​മെ​മ്പാ​ടു​മു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകൾക്ക് അയച്ചു​കൊ​ടു​ത്തത്‌. കൂടാതെ, ആയിര​ക്ക​ണ​ക്കിന്‌ സ്റ്റാന്‍റു​ക​ളും മേശക​ളും കിയോ​സ്‌കു​ക​ളും.

ബൈബിൾസ​ത്യം അറിയി​ക്കാ​നു​ള്ള സാക്ഷി​ക​ളു​ടെ പ്രധാന മാർഗം ഇപ്പോ​ഴും വീടു​തോ​റു​മു​ള്ള പ്രവർത്ത​നം​ത​ന്നെ​യാണ്‌. എങ്കിലും സാഹി​ത്യ​കൈ​വ​ണ്ടി​കൾ വളരെ ഫലപ്ര​ദ​മെന്ന് തെളി​ഞ്ഞി​ട്ടുണ്ട്. ചില ഉദാഹ​ര​ണ​ങ്ങൾ നോക്കാം.

പെറു​വിൽ റൗൾ എന്ന ഒരാൾ സാഹി​ത്യ​കൈ​വ​ണ്ടി​യു​മാ​യി നിന്ന സാക്ഷി​ക​ളോട്‌ ഇങ്ങനെ ചോദി​ച്ചു: “നിങ്ങൾ എവി​ടെ​യാ​യി​രു​ന്നു? ഞാൻ മൂന്നു വർഷമാ​യി സാക്ഷി​ക​ളെ തിരയു​ക​യാണ്‌! നിങ്ങളു​ടെ സാഹി​ത്യ​കൈ​വ​ണ്ടി കണ്ടപ്പോൾ ഞാൻ ദൈവ​ത്തിന്‌ നന്ദി പറഞ്ഞു.”

അദ്ദേഹം താമസി​ക്കു​ന്ന പ്രദേ​ശത്ത്‌ മിക്ക​പ്പോ​ഴും യഹോ​വ​യു​ടെ സാക്ഷികൾ പോകാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും റൗൾ പകൽസമയത്തോ വാരാ​ന്ത​ങ്ങ​ളി​ലോ ഒരിക്ക​ലും വീട്ടി​ലു​ണ്ടാ​കാ​റി​ല്ല. മുമ്പ് സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിച്ചി​ട്ടു​ണ്ടെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും പഠിക്കാ​നു​ള്ള താത്‌പ​ര്യ​വും കാണിച്ചു. അങ്ങനെ അതിനുള്ള ക്രമീ​ക​ര​ണ​ങ്ങൾ ചെയ്‌തു.

ബൾഗേ​റി​യ​യി​ലെ ഒരു യുവദ​മ്പ​തി​കൾ കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌ത​കം കൈവ​ണ്ടി​യിൽനിന്ന് എടുത്തു. അടുത്ത ആഴ്‌ച എന്‍റെ ബൈബിൾ കഥാപു​സ്‌ത​കം, മഹാനായ അധ്യാ​പ​ക​നിൽനിന്ന് പഠിക്കാം! എന്നീ രണ്ടു പുസ്‌ത​ക​ങ്ങൾകൂ​ടി അവർ എടുത്തു. എത്ര കുട്ടി​ക​ളു​ണ്ടെന്ന് സാക്ഷികൾ അവരോട്‌ ചോദി​ച്ചു. “ഇതുവരെ ഇല്ല, ഇനി കുട്ടി​ക​ളു​ണ്ടാ​കു​മ്പോൾ അവരെ ദൈവ​ത്തെ​ക്കു​റിച്ച് പഠിപ്പി​ക്കാ​നാണ്‌ ഞങ്ങൾ ഉദ്ദേശി​ക്കു​ന്നത്‌. ഈ പുസ്‌ത​ക​ങ്ങൾത​ന്നെ​യാ​യി​രു​ന്നു ഞങ്ങൾക്ക് വേണ്ടി​യി​രു​ന്നത്‌” എന്നായി​രു​ന്നു അവരുടെ മറുപടി.

യു​ക്രെ​യി​നിൽ പട്ടാള​യൂ​ണി​ഫോം ധരിച്ച ഒരാൾ സാഹി​ത്യ​കൈ​വ​ണ്ടി​യു​മാ​യി നിന്ന സാക്ഷി​ക​ളെ സമീപി​ച്ചു. “എന്നാണ്‌ അർമ്മ​ഗെ​ദ്ദോൻ വരുന്നത്‌” എന്ന് അദ്ദേഹം ചോദി​ച്ചു. അടുത്തി​ടെ യു​ക്രെ​യി​നിൽ നടന്ന പോരാ​ട്ട​ത്തിൽ സജീവ​മാ​യി പങ്കെടുത്ത വ്യക്തി​യാ​യി​രു​ന്നു അദ്ദേഹം. അർമ്മ​ഗെ​ദ്ദോൻ പെട്ടെന്നു വരു​മെന്ന് ലോക​സം​ഭ​വ​ങ്ങ​ളിൽനിന്ന് അദ്ദേഹ​ത്തിന്‌ മനസ്സി​ലാ​യി. ദൈവം എന്തു​കൊ​ണ്ടാണ്‌ ഇത്രനാ​ളാ​യി​ട്ടും ഒരു നടപടി​യെ​ടു​ക്കാ​തി​രു​ന്നത്‌ എന്നതാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്‍റെ ചിന്ത. മനുഷ്യ​രു​ടെ കാര്യ​ങ്ങ​ളിൽ ഇടപെ​ടാ​ത്ത​തിന്‌ ദൈവ​ത്തിന്‌ വ്യക്തമായ ഒരു കാരണ​മു​ണ്ടെ​ന്നും പെട്ടെ​ന്നു​ത​ന്നെ ദൈവം സകല ദുഷ്ടത​യും നീക്കി​ക്ക​ള​യു​മെ​ന്നും ആ പ്രചാ​ര​കർ ബൈബി​ളിൽനിന്ന് വിശദീ​ക​രി​ച്ചു. വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളും നിങ്ങ​ളെ​ക്കു​റിച്ച് കരുത​ലു​ള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​വും അദ്ദേഹം സ്വീക​രി​ച്ചു.

മാസി​ഡോ​ണി​യ​യിൽ, ഒരു യുവാവ്‌ സാഹി​ത്യ​കൈ​വ​ണ്ടി​യു​മാ​യി നിന്ന സാക്ഷി​ക​ളു​ടെ അടുത്ത്‌ ചെന്നു. അവരുടെ മാസി​ക​കൾ പരിച​യ​മു​ണ്ടെ​ന്നും എന്നാൽ ഇപ്പോൾ വേണ്ടത്‌ ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌ത​ക​മാ​ണെ​ന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് അതെടുത്ത്‌ അദ്ദേഹം ഗ്രന്ഥശാ​ല​യി​ലേക്ക് പോയി.

ആ പുസ്‌ത​ക​ത്തി​ന്‍റെ 79 പേജുകൾ വായി​ച്ച​ശേ​ഷം, ഏതാണ്ട് രണ്ടു മണിക്കൂർ കഴിഞ്ഞ് ആ ചെറു​പ്പ​ക്കാ​രൻ തിരി​ച്ചെ​ത്തി. എന്നിട്ട് അദ്ദേഹം പറഞ്ഞു: “ഈ പുസ്‌ത​കം ജീവിതം മാറ്റി​മ​റി​ക്കു​ന്നു! ഞാൻ വിശ്വ​സി​ച്ചി​രു​ന്ന​തിൽ ഏറിയ പങ്കും തെറ്റാ​യി​രു​ന്നു. ഇതിലെ മുഴു​വി​ശ​ദീ​ക​ര​ണ​ങ്ങ​ളും യുക്തിക്ക് നിരക്കു​ന്ന​താണ്‌. ഇത്‌ ജീവി​ത​ത്തെ​ക്കു​റി​ച്ചു​ള്ള എന്‍റെ കാഴ്‌ച​പ്പാട്‌ അടിമു​ടി മാറ്റി!”