വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഷിംഗൂ നദിയി​ലൂ​ടെ ഒരു സാക്ഷീ​ക​ര​ണ​യാ​ത്ര

ഷിംഗൂ നദിയി​ലൂ​ടെ ഒരു സാക്ഷീ​ക​ര​ണ​യാ​ത്ര

28 പേരട​ങ്ങു​ന്ന സാക്ഷി​ക​ളു​ടെ ഒരു കൂട്ടം 2013 ജൂലൈ ആദ്യം ബ്രസീ​ലി​ലെ സാവോ ഫെലി​ക്‌സ്‌ ഡൂ ഷിംഗൂ പട്ടണത്തിൽനിന്ന് യാത്ര​തി​രി​ച്ചു. കയാപ്പോ ഇൻഡ്യ​ക്കാ​രും യുറൂനാ ഇൻഡ്യ​ക്കാ​രും താമസി​ക്കു​ന്ന പ്രദേ​ശ​ങ്ങ​ളാ​യി​രു​ന്നു അവരുടെ ലക്ഷ്യം. 15 മീറ്റർ നീളമുള്ള ഒരു ആറ്റുവ​ഞ്ചി​യിൽ അവർ ഷിംഗൂ നദിയി​ലൂ​ടെ ഒഴുക്കിന്‌ എതിരെ നീങ്ങി. ഈ നദി 2,092 കി.മീ വടക്കോട്ട് ഒഴുകി ആമസോൺ നദിയിൽ ചെന്ന് ചേരുന്നു.

നദിക്ക​ര​യി​ലു​ള്ള ഗ്രാമ​ങ്ങ​ളിൽ താമസി​ക്കു​ന്ന​വ​രോട്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച് പ്രസം​ഗി​ക്കു​ന്ന​തി​നാണ്‌ ഈ കൂട്ടം യാത്ര തിരി​ച്ചത്‌. മൂന്നാം ദിവസം അവർ കൊ​ക്രി​മോ​റോ ഗ്രാമ​ത്തി​ലെ​ത്തി. അവി​ടെ​യു​ള്ള​വർ അതിഥി​പ്രി​യ​രാ​യി​രു​ന്നു. പുഞ്ചി​രി​യോ​ടെ അവർ സന്ദർശ​ക​രെ സ്വീക​രി​ച്ചു. ഒരു സ്‌ത്രീ അവരുടെ നേരെ എന്തെല്ലാ​മോ ആംഗ്യങ്ങൾ കാണി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ നാട്ടു​കാ​ര​നാ​യ വഴികാ​ട്ടി, “‘എല്ലാവ​രും വരൂ, നിങ്ങ​ളെ​ക്കു​റിച്ച് ഞങ്ങൾക്ക് അറിയ​ണ​മെ​ന്നുണ്ട്,’ എന്നാണ്‌ അവളുടെ ആംഗ്യ​ത്തി​ന്‍റെ അർഥം” എന്ന് പറഞ്ഞു.

സാക്ഷികൾ എല്ലാവ​രോ​ടും സംസാ​രി​ച്ചു. കുറച്ചു​പേ​രോട്‌ പോർച്ചു​ഗീസ്‌ ഭാഷയി​ലും മറ്റുള്ള​വ​രോട്‌ ആംഗ്യ​ങ്ങ​ളി​ലൂ​ടെ​യും. അവരുടെ കൈവ​ശ​മു​ണ്ടാ​യി​രു​ന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ വർണചി​ത്ര​ങ്ങൾ വലിയ സഹായ​മാ​യി​രു​ന്നു. ഗ്രാമീ​ണ​രിൽ മിക്കവ​രും പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ സ്വീക​രി​ച്ചു. വിശേ​ഷിച്ച്, ദൈവം പറയു​ന്ന​തു കേൾക്കു​വിൻ! ലഘുപ​ത്രി​ക അവർക്ക് ഏറെ ഇഷ്ടമായി.

ഒരു ഗ്രാമീ​ണൻ, എന്‍റെ ബൈബിൾ കഥാപു​സ്‌ത​കം എന്ന പ്രസി​ദ്ധീ​ക​ര​ണം സ്വീക​രി​ച്ച​തി​നെ​ക്കു​റിച്ച് സാവോ ഫെലി​ക്‌സ്‌ ഡൂ ഷിംഗൂ​വി​ലെ ഒരു പ്രത്യേക മുൻനി​ര​സേ​വ​ക​നാ​യ ജേഴ്‌സൺ പറയുന്നു: “അദ്ദേഹം പുസ്‌ത​കം ഒന്നു നോക്കി, എന്നിട്ട് രണ്ടു കൈ​കൊ​ണ്ടും മുറുകെ പിടിച്ചു. ഒരു നിമി​ഷം​പോ​ലും അത്‌ താഴെ വെക്കാൻ അദ്ദേഹ​ത്തിന്‌ തോന്നി​യ​തേ ഇല്ല!”

താത്‌പ​ര്യം കാണിച്ച ഗ്രാമീ​ണർക്ക് യഹോ​വ​യു​ടെ സാക്ഷികൾ ഏതാണ്ട് 500-ഓളം പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും ലഘുപ​ത്രി​ക​ക​ളും കൊടു​ത്തു. ഒരു ഭൗമി​ക​പ​റു​ദീ​സ എന്ന ബൈബി​ളി​ന്‍റെ വാഗ്‌ദാ​നം കവാറ്റീ​ര​യി​ലു​ള്ള​വർ നല്ല താത്‌പ​ര്യ​ത്തോ​ടെ ശ്രദ്ധിച്ചു. “പറുദീ​സ​യി​ലെ ആളുകൾ നമ്മൾ ജീവി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും ജീവി​ക്കു​ന്നത്‌” എന്ന് കയാപ്പോ ഇൻഡ്യ​ക്കാ​ര​നാ​യ ടൊങ്‌ഷീ​ക്ക്വ അഭി​പ്രാ​യ​പ്പെ​ട്ടു.

സാവോ ഫെലി​ക്‌സ്‌ ഡൂ ഷിംഗൂ​വി​ലെ മിക്കവ​രും ഈ യാത്ര​യെ​ക്കു​റിച്ച് അറിഞ്ഞി​രു​ന്നു. യാത്രാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രുന്ന സിമോ​ണി​യു​ടെ പട്ടണത്തി​ലെ ചില ആളുകൾക്ക്, കൂട്ടത്തിന്‌ ഗ്രാമ​ത്തിൽ കടക്കാൻ അനുവാ​ദം കിട്ടു​മോ എന്ന് സംശയ​മു​ണ്ടാ​യി​രു​ന്ന​താ​യി അവൾ പറഞ്ഞു. എന്നാൽ ഒരു പ്രശ്‌ന​വു​മു​ണ്ടാ​യി​ല്ല. സിമോ​ണി പറയുന്നു: “ഞങ്ങളെ അവർ സ്വാഗതം ചെയ്‌തു. എല്ലാവ​രോ​ടും പ്രസം​ഗി​ക്കാ​നും കഴിഞ്ഞു.”