വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ന്യൂ​യോർക്ക് നഗരത്തി​ലെ തദ്ദേശ​വാ​സി​കൾക്കു​വേണ്ടി നടത്തിയ ആഘോ​ഷ​പ​രി​പാ​ടി​കൾ

ന്യൂ​യോർക്ക് നഗരത്തി​ലെ തദ്ദേശ​വാ​സി​കൾക്കു​വേണ്ടി നടത്തിയ ആഘോ​ഷ​പ​രി​പാ​ടി​കൾ

തദ്ദേശീയ അമേരി​ക്ക​ക്കാർ താമസി​ക്കു​ന്നത്‌ അവർക്കു മാത്ര​മാ​യി സംവരണം ചെയ്‌തി​രി​ക്കു​ന്ന രാജ്യ​ത്തിന്‍റെ ഉൾനാടൻ പ്രദേ​ശ​ങ്ങ​ളി​ലാ​ണെ​ന്നാണ്‌ പലരു​ടെ​യും ധാരണ. എന്നാൽ അവരിൽ 70 ശതമാ​ന​ത്തോ​ളം ആളുക​ളും താമസി​ക്കു​ന്നത്‌ നഗര​പ്ര​ദേ​ശ​ങ്ങ​ളി​ലാണ്‌. ഐക്യ​നാ​ടു​ക​ളി​ലെ ഏറ്റവും വലിയ നഗരമായ ന്യൂ​യോർക്കിൽ “ജനതകൾക്കു​ള്ള വാതാ​യ​നം” എന്ന പേരിൽ തദ്ദേശീയ അമേരി​ക്ക​ക്കാർക്കാ​യി 2015 ജൂൺ 5-7 തീയതി​ക​ളിൽ ഒരു ആഘോ​ഷ​പ​രി​പാ​ടി​യും പോവ്‌-വോവും * സംഘടി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഇത്‌ അറിഞ്ഞ ന്യൂ​യോർക്കി​ലെ യഹോ​വ​യു​ടെ സാക്ഷികൾ പെട്ടെ​ന്നു​ത​ന്നെ ഈ പരിപാ​ടി​ക​ളിൽ സംബന്ധി​ക്കാ​നു​ള്ള പദ്ധതികൾ ആവിഷ്‌ക​രി​ച്ചു. എന്തിനാ​യി​രി​ക്കും അത്‌?

യഹോ​വ​യു​ടെ സാക്ഷികൾ നൂറു​ക​ണ​ക്കിന്‌ ഭാഷക​ളി​ലേ​ക്കാണ്‌ ബൈബി​ള​ധിഷ്‌ഠി​ത പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ മൊഴി​മാ​റ്റം നടത്തു​ന്നത്‌. അതിൽ തദ്ദേശീയ അമേരി​ക്കൻ ഭാഷക​ളാ​യ ബ്ലാക്ക് ഫൂട്ട്, ഡക്കോട്ട, ഹോപി, മോഹാക്‌, നവഹൊ, ഒഡാവാ, പ്ലെയ്‌ൻസ്‌ ക്രീ എന്നിവ​യും ഉൾപ്പെ​ടു​ന്നു. ഈ ഭാഷക​ളി​ലു​ള്ള നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പ്രദർശി​പ്പി​ക്കു​ന്ന​തി​നാ​യി സാക്ഷികൾ “ജനതകൾക്കു​ള്ള വാതാ​യ​നം” എന്ന ഈ പരിപാ​ടി​യിൽ ടേബി​ളു​ക​ളും കാർട്ടു​ക​ളും മനോ​ഹ​ര​മാ​യി സജ്ജീക​രി​ച്ചു. അതിൽ നിങ്ങൾക്ക് സ്രഷ്ടാ​വി​നെ വിശ്വ​സി​ക്കാം! എന്ന ലഘു​ലേ​ഖ​യും അവർ പ്രദർശി​പ്പി​ച്ചു.

നമ്മുടെ ഔദ്യോ​ഗി​ക വെബ്‌​സൈറ്റ്‌ മേൽപ്പറഞ്ഞ ഭാഷക​ളി​ലു​ള്ള ഓഡി​യോ-വീഡി​യോ റെക്കോർഡി​ങ്ങു​കൾ വിശേ​ഷ​വത്‌ക​രി​ച്ചി​ട്ടുണ്ട്. ഇത്തരം റെക്കോർഡി​ങ്ങു​കൾ സാക്ഷികൾ ആകാം​ക്ഷാ​ഭ​രി​ത​രാ​യ സന്ദർശ​ക​രെ കാണിച്ചു. മറ്റ്‌ പ്രദർശ​ന​ങ്ങ​ളും ബോർഡു​ക​ളും പരിപാ​ടി​ക​ളും ഇംഗ്ലീ​ഷി​ലും സ്‌പാ​നി​ഷി​ലും മാത്ര​മാ​യി​രു​ന്നു ഉണ്ടായി​രു​ന്നത്‌ എന്ന കാര്യം സന്ദർശകർ പ്രത്യേ​കം ശ്രദ്ധിച്ചു.

ധാരാളം തദ്ദേശീ​യ​ഭാ​ഷ​ക​ളി​ലേക്ക് പരിഭാഷ ചെയ്യു​ന്ന​തി​നു​ള്ള നമ്മുടെ ശ്രമങ്ങൾ മാത്രമല്ല, നഗരങ്ങ​ളി​ലും സംവര​ണ​മേ​ഖ​ല​ക​ളി​ലും നമ്മൾ നടത്തുന്ന ബൈബിൾവി​ദ്യാ​ഭ്യാ​സ​വേ​ല​യും അനേക​രിൽ മതിപ്പു​ള​വാ​ക്കി. ഉദാഹ​ര​ണ​ത്തിന്‌, അവിടെ ജോലി ചെയ്‌ത ഒരു വ്യക്തി നമ്മുടെ പ്രവർത്ത​ന​ങ്ങ​ളൊ​ക്കെ നിരീ​ക്ഷി​ച്ച​ശേ​ഷം അതിൽ താത്‌പ​ര്യം തോന്നി തന്നെ ബൈബിൾ പഠിപ്പി​ക്ക​ണ​മെന്ന് ആവശ്യ​പ്പെ​ട്ടു. “ഞാൻ നിങ്ങളു​ടെ വരവി​നാ​യി നോക്കി​പ്പാർത്തി​രി​ക്കും!” എന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

ബധിര​രാ​യ ഒരു ദമ്പതികൾ സാക്ഷികൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പ്രദർശി​പ്പി​ക്കു​ന്ന മേശയു​ടെ അടുത്ത്‌ ചെന്നെ​ങ്കി​ലും അവി​ടെ​യു​ണ്ടാ​യി​രു​ന്ന സാക്ഷി​കൾക്ക് ആംഗ്യ​ഭാ​ഷ അറിയാ​ത്ത​തി​നാൽ അവരോട്‌ സംസാ​രി​ക്കാൻ കഴിഞ്ഞില്ല. ഈ സമയത്ത്‌ ആംഗ്യ​ഭാ​ഷ അറിയാ​വു​ന്ന ഒരു സാക്ഷി അവിടെ എത്തി. ആ സഹോ​ദ​രി, ദമ്പതി​ക​ളോട്‌ അര മണിക്കൂർ സമയം സംസാ​രി​ച്ചു. ആ പ്രദേ​ശ​ത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആംഗ്യ​ഭാ​ഷ​യി​ലു​ള്ള കൺ​വെൻ​ഷ​നെ​ക്കു​റി​ച്ചും അവരോ​ടു പറഞ്ഞു.

ഈ ബൈബിൾവി​ദ്യാ​ഭ്യാ​സ ഉദ്യമ​ത്തിൽ 50-ലധികം യഹോ​വ​യു​ടെ സാക്ഷികൾ അണി​ചേർന്നു. മൂന്നു ദിവസത്തെ ആ പരിപാ​ടി​യിൽ 150-ലധികം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളാണ്‌ സന്ദർശകർ വാങ്ങി​യത്‌.

^ ഖ. 2 “സ്‌ത്രീകളും പുരുഷന്മാരും കുട്ടികളും പങ്കെടുക്കുന്ന കൂടിവരവുകളിലെ ഒരുതരം നൃത്തത്തിന്‌ അകമ്പടിയായി സംഘംചേർന്ന് ഗാനം ആലപിക്കുന്ന ഒരു സാമൂഹികപരിപാടിയാണ്‌ ആധുനിക നാളിലെ പോവ്‌-വോവ്‌” എന്ന് നരവംശശാസ്‌ത്രജ്ഞനായ വില്യം കെ. പവേഴ്‌സ്‌ പറയുന്നു.—നരവംശസംഗീതപഠനം (ഇംഗ്ലീഷ്‌), 1968 സെപ്‌റ്റംബർ, പേജ്‌ 354.

കൂടുതല്‍ അറിയാന്‍

സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷ

വീഡിയോ ക്ലിപ്പ്: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്?

ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നത്‌ എങ്ങനെയാണ്‌?

600-ലധികം ഭാഷകളിൽ ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നുണ്ട്. എന്തിനാണ്‌ ഞങ്ങൾ ഇത്ര ശ്രമം ചെയ്യുന്നത്‌?