വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ടൊ​റൊ​ന്‍റോ​യി​ലെ പുസ്‌ത​ക​മേ​ള​യിൽ JW.ORG പരസ്യ​പ്പെ​ടു​ത്തു​ന്നു

ടൊ​റൊ​ന്‍റോ​യി​ലെ പുസ്‌ത​ക​മേ​ള​യിൽ JW.ORG പരസ്യ​പ്പെ​ടു​ത്തു​ന്നു

മെട്രോ ടൊ​റൊ​ന്‍റോ കൺ​വെൻ​ഷൻ സെന്‍ററിൽ, 2014 നവംബർ 13 മുതൽ 16 വരെയുള്ള തീയതി​ക​ളിൽ ടൊ​റൊ​ന്‍റോ ഇന്‍റർനാ​ഷ​ണൽ പുസ്‌ത​ക​മേള സംഘടി​പ്പി​ച്ചു. അവിടെ, അച്ചടി​ച്ച​തും ഇലക്‌​ട്രോ​ണിക്‌ രൂപത്തി​ലു​ള്ള​തും ആയ പുസ്‌ത​ക​ങ്ങൾ ഉണ്ടായി​രു​ന്നു. നാല്‌ ദിവസ​ങ്ങ​ളി​ലാ​യി 20,000-ത്തിലധി​കം ആളുകൾ അതിൽ പങ്കെടു​ത്തു.

അതിമ​നോ​ഹ​ര​മായ ബൂത്ത്‌ ഉപയോ​ഗി​ച്ചു​കൊണ്ട് യഹോ​വ​യു​ടെ സാക്ഷി​ക​ളും ആ പുസ്‌തക പ്രദർശ​ന​ത്തിൽ പങ്കെടു​ത്തു. ആ പ്രദർശ​ന​ശാ​ല​യിൽ ടാബുകൾ ഉപയോ​ഗി​ച്ചു​കൊണ്ട് jw.org വെബ്‌​സൈറ്റ്‌ പരിച​യ​പ്പെ​ടു​ത്തി.

പുസ്‌ത​ക​മേ​ള​യു​ടെ ഒരു മാനേജർ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ട്ടു: “നിങ്ങളു​ടെ വെബ്‌​സൈറ്റ്‌ അത്യാ​ധു​നി​ക​മാണ്‌. മറ്റ്‌ പ്രദർശ​ക​രും നിങ്ങളിൽനിന്ന് പഠി​ക്കേ​ണ്ട​താണ്‌.” വെബ്‌​സൈറ്റ്‌ മികവു​റ്റ​തും പെട്ടെന്ന് കണ്ടുപി​ടി​ക്കാ​വു​ന്ന​തും പ്രധാന ചോദ്യ​ങ്ങൾക്കു​ള്ള ഉത്തരങ്ങൾ അടങ്ങി​യ​തും ആണെന്ന് സന്ദർശകർ അഭി​പ്രാ​യ​പ്പെ​ട്ടു. പ്രശ്‌ന​ങ്ങ​ളും പ്രയാ​സ​ങ്ങ​ളും അനുഭ​വി​ക്കു​ന്ന​വ​രെ ഈ വെബ്‌​സൈറ്റ്‌ സഹായി​ച്ചു​വെ​ന്നും അവർ പറയു​ക​യു​ണ്ടാ​യി.

ഈ പുസ്‌ത​ക​മേ​ള​യ്‌ക്കു വരുന്ന​തി​നു​മുമ്പ് പലരും jw.org എന്ന വെബ്‌​സൈ​റ്റി​നെ​പ്പ​റ്റി കേട്ടി​ട്ടു​പോ​ലും ഉണ്ടായി​രു​ന്നി​ല്ല എന്ന് അവിടെ വോളന്‍റി​യ​റാ​യി സേവി​ച്ചി​രു​ന്ന സാക്ഷി​ക​ളാ​യ ചിലർ സന്ദർശ​ക​രോട്‌ സംഭാ​ഷ​ണ​ത്തി​ലേർപ്പെ​ട്ട​പ്പോൾ മനസ്സി​ലാ​ക്കി. എല്ലാ സന്ദർശ​ക​രും​ത​ന്നെ സാക്ഷി​ക​ളെ ബന്ധപ്പെ​ടാ​നു​ള്ള അഡ്രസ്സ് അടങ്ങിയ കാർഡോ ജീവി​ത​ത്തെ​ക്കു​റി​ച്ചു​ള്ള സുപ്ര​ധാ​ന​ചോ​ദ്യ​ങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? എന്ന ലഘു​ലേ​ഖ​യോ സ്വീക​രി​ച്ചു. അനേക​രും ഈ വെബ്‌​സൈറ്റ്‌ വീണ്ടും കാണു​മെ​ന്നും യഹോ​വ​യു​ടെ സാക്ഷികൾ വീണ്ടും അവരെ സന്ദർശി​ക്ക​ണ​മെ​ന്നും പറഞ്ഞു.

പുസ്‌ത​ക​മേള നടന്ന ആ വെള്ളി​യാ​ഴ്‌ച “ശിശു​ദി​നം” ആയിരു​ന്നു. അതു​കൊണ്ട് അവിടെ സേവി​ച്ചി​രു​ന്ന സാക്ഷികൾ jw.org-ൽനിന്നുള്ള ആനി​മേ​ഷ​നു​കൾ പ്രദർശി​പ്പി​ച്ചു. സ്‌കൂൾ കുട്ടികൾ അവരുടെ അധ്യാ​പ​ക​രോ​ടൊ​പ്പം അത്‌ ആസ്വദി​ച്ചു.

ചിക്കാ​ഗോ​യിൽ ബൈബിൾ പ്രിന്‍റ് ചെയ്യുന്ന സ്ഥാപന​ത്തി​ലെ ഒരു വ്യക്തി അവിടെ പ്രദർശി​പ്പി​ച്ചി​രു​ന്ന നമ്മുടെ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്‍റെ ഗുണനി​ല​വാ​ര​ത്തെ​ക്കു​റിച്ച് വിലമ​തി​പ്പോ​ടെ സംസാ​രി​ച്ചു. അച്ചടി​ക്കു​ന്ന ആളുക​ളു​മാ​യി ബന്ധപ്പെ​ടാ​നു​ള്ള ആഗ്രഹം അദ്ദേഹം പ്രകടി​പ്പി​ച്ചു. അദ്ദേഹ​ത്തി​ന്‍റെ അഡ്രസ്സ് അടങ്ങിയ ഒരു കാർഡ്‌ നൽകു​ക​യും ചെയ്‌തു.

ഈ വെബ്‌​സൈ​റ്റിൽ 700-ലധികം ഭാഷകൾ ലഭ്യമാ​യി​രു​ന്നു. അതിൽ താഴെ പറഞ്ഞി​രി​ക്കു​ന്ന 16 ഭാഷക​ളെ​ങ്കി​ലും ആളുകൾ സന്ദർശി​ച്ചു. അംഹാ​രിക്‌, ഇംഗ്ലീഷ്‌, ഉർദു, ബംഗാളി, കൊറി​യൻ, ഗുജറാ​ത്തി, ഗ്രീക്ക്, ചൈനീസ്‌, ടിഗ്രി​ന്യ, തമിഴ്‌, പോർച്ചു​ഗിസ്‌, ഫ്രഞ്ച്, വിയറ്റ്‌നാ​മീസ്‌, സ്‌പാ​നീഷ്‌, സ്വീഡിഷ്‌, ഹിന്ദി എന്നിവ​യാണ്‌ അവ.

വെബ്‌​സൈ​റ്റി​നെ​പ്പറ്റി ആളുക​ളോട്‌ പറയു​ന്ന​തും അത്‌ കാണി​ക്കു​ന്ന​തും തമ്മിൽ വലിയ വ്യത്യാ​സ​മു​ണ്ടെന്ന് സന്ദർശ​ക​രെ സ്വാഗതം ചെയ്‌ത ഒരു സഹോ​ദ​രൻ നിരീ​ക്ഷി​ച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ വെബ്‌​സൈറ്റ്‌ പരിച​യ​പ്പെ​ടു​ത്താൻ പറ്റിയ ഒരു നല്ല അവസര​മാ​യി​രു​ന്നു അത്‌.”

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

ഞങ്ങളുടെ വെബ്‌സൈറ്റിൽ എന്തെല്ലാം വിവരങ്ങൾ ലഭ്യമാണ്‌?

ഞങ്ങളെയും ഞങ്ങളുടെ വിശ്വാസങ്ങളെയും കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കാം. കൂടാതെ ബൈബിൾ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും നിങ്ങൾക്ക് കണ്ടെത്താം.

JW.ORG വെബ്‌​സൈറ്റ്‌

മറ്റൊരു ഭാഷയിൽ വിവരങ്ങൾ കണ്ടെത്താൻ

നിങ്ങൾ ആഗ്രഹി​ക്കു​ന്ന ഭാഷയിൽ വെബ്‌​സൈറ്റ്‌ തുറക്കാൻ, വെബ്‌പേജ്‌ കാണാൻ, പ്രസി​ദ്ധീ​ക​ര​ണം കണ്ടെത്താൻ എങ്ങനെ കഴിയു​മെ​ന്നു പഠിക്കുക.