വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

യഹോ​വ​യു​ടെ സാക്ഷികൾ—അംഗസം​ഖ്യ​യിൽ പുതിയ നാഴി​ക​ക്ക​ല്ലു​കൾ

യഹോ​വ​യു​ടെ സാക്ഷികൾ—അംഗസം​ഖ്യ​യിൽ പുതിയ നാഴി​ക​ക്ക​ല്ലു​കൾ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘാം​ഗ​മാ​യ ലൈമൻ സ്വിം​ഗിൾ 1987-ൽ വെന​സ്വേ​ല​യി​ലെ വലെൻസി​യ​യിൽ 63,580 പേരോ​ടു പ്രസം​ഗി​ച്ചു. കാള​പ്പോ​രു നടക്കാ​റു​ള്ള പ്ലാസ മോണ്യു​മെ​ന്‍റ​ലി​ലാ​യി​രു​ന്നു ആ പ്രസംഗം. രാത്രി മുഴുവൻ ബസ്സ് യാത്ര ചെയ്‌താണ്‌ പലരും അവിടെ എത്തിയത്‌. സ്വിം​ഗിൾ സഹോ​ദ​രൻ ആ വലിയ ജനക്കൂ​ട്ട​ത്തോ​ടു പറഞ്ഞു: “നിങ്ങളുടേത്‌ ഇപ്പോൾ ഒരു ചെറിയ ബ്രാഞ്ച് അല്ല, ഇടത്തരം ബ്രാഞ്ചാണ്‌. നിങ്ങളു​ടെ വളർച്ച കണ്ടിട്ട് പെട്ടെ​ന്നു​ത​ന്നെ 1,00,000 പ്രചാ​ര​ക​രു​ള്ള രാജ്യ​ങ്ങ​ളു​ടെ പട്ടിക​യിൽ നിങ്ങളും വരു​മെ​ന്നു തോന്നു​ന്നു!”

1987-ൽ വെന​സ്വേ​ല​യി​ലെ പ്രചാ​ര​ക​രു​ടെ, അതായത്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള നല്ല വാർത്ത ആളുക​ളോ​ടു പറയു​ന്ന​തിൽ സജീവ​മാ​യി പ്രവർത്തി​ക്കു​ന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ, എണ്ണം ഏകദേശം 38,000 ആയിരു​ന്നു. 1,00,000-ത്തിനു മേൽ പ്രചാ​ര​ക​രു​ള്ള വെറും എട്ടു രാജ്യ​ങ്ങ​ളേ അക്കാല​ത്തു​ണ്ടാ​യി​രു​ന്നു​ള്ളൂ.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആഗോ​ള​വ​ളർച്ച അതിശ​യ​ക​ര​മാണ്‌. ഒന്നാം ലോക​മ​ഹാ​യു​ദ്ധം കഴിഞ്ഞുള്ള കാലത്ത്‌, യഹോ​വ​യു​ടെ രാജ്യ​ത്തെ​ക്കു​റിച്ച് സഹമനു​ഷ്യ​രോ​ടു പറയുന്ന ഏതാനും ആയിര​ങ്ങ​ളേ ഉണ്ടായി​രു​ന്നു​ള്ളൂ. പക്ഷേ, അതിനു മാറ്റം വന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷി​ക​പു​സ്‌ത​കം 1943 പറഞ്ഞു: “1942-ലെ ആഗോള റിപ്പോർട്ട് ചില കാരണ​ങ്ങ​ളാൽ പൂർണ​മ​ല്ലെ​ങ്കി​ലും, സന്തോഷം നൽകുന്ന ഒന്നാണ്‌ ... ലോക​മെ​മ്പാ​ടു​മാ​യി (ശുഭവാർത്ത ഘോഷി​ക്കു​ന്ന) വേലയിൽ പങ്കെടു​ക്കു​ന്ന പ്രചാ​ര​ക​രു​ടെ എണ്ണം ഇപ്പോൾ 1,06,000 ആണ്‌.” രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ പ്രശ്‌ന​ങ്ങ​ളൊ​ക്കെ​യു​ണ്ടാ​യി​രു​ന്നി​ട്ടു​പോ​ലും അനേകർ ബൈബിൾസ​ത്യം സ്വീക​രി​ക്കാൻ തയ്യാറാ​യി. 1950-ൽ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളിൽ മാത്രം പ്രചാ​ര​ക​രു​ടെ എണ്ണം 1,00,000 കവിഞ്ഞു.

1,00,000 പ്രചാ​ര​കർ എന്ന സംഖ്യ​യിൽ എത്തിയ അടുത്ത രാജ്യം നൈജീ​രി​യ​യാ​യി​രു​ന്നു, 1974-ൽ.

പിറ്റേ വർഷം ബ്രസീ​ലി​ലെ​യും ജർമനി​യി​ലെ​യും പ്രചാ​ര​കർ 1,00,000 കവിഞ്ഞു. ഭൂവ്യാ​പ​ക​മാ​യി ആളുകൾ ബൈബിൾസ​ത്യം ഇഷ്ടപ്പെ​ടു​ന്നു എന്നതിന്‍റെ തെളി​വാ​യി​രു​ന്നു നാലു ഭൂഖണ്ഡ​ങ്ങ​ളി​ലെ ആ വളർച്ച.

സുവാർത്ത സ്വീക​രി​ക്കു​ന്ന​വ​രു​ടെ എണ്ണം ലോകം മുഴുവൻ വർധി​ച്ചു​കൊ​ണ്ടി​രു​ന്നു. ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തി​നു ചേർച്ച​യി​ലാ​യി​രു​ന്നു അത്‌: “കുറഞ്ഞവൻ ആയിര​വും ചെറി​യ​വൻ മഹാജാ​തി​യും ആയിത്തീ​രും; യഹോ​വ​യാ​യ ഞാൻ തക്ക സമയത്തു അതിനെ ശീഘ്ര​മാ​യി നിവർത്തി​ക്കും.”—യെശയ്യാ​വു 60:22.

സേവന​വർഷം 2014-ലെ റിപ്പോർട്ട് അനുസ​രിച്ച്, 1,00,000-ത്തിലധി​കം സാക്ഷി​ക​ളു​ള്ള 24 രാജ്യ​ങ്ങ​ളുണ്ട്. വെന​സ്വേ​ല​യും ആ കൂട്ടത്തി​ലുണ്ട്! 2007-ൽ അവർ ആ നാഴി​ക​ക്കല്ല് പിന്നിട്ടു. ലോക​മെ​ങ്ങു​മാ​യി ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​കൾക്ക് 1,15,416 സഭകളുണ്ട്; 82,01,545 പ്രചാ​ര​ക​രും.

1,00,000-ത്തിലധി​കം പ്രചാ​ര​ക​രു​ള്ള രാജ്യങ്ങൾ

ഭൂഖണ്ഡം

രാജ്യം

പ്രചാരകർ

ആഫ്രിക്ക

അംഗോള

1,08,607

കോം​ഗോ, ഡെമോ​ക്രാ​റ്റിക്‌ റിപ്പബ്ലിക്‌

2,16,024

ഘാന

1,25,443

നൈജീരിയ

3,62,462

സാംബിയ

1,78,481

ഏഷ്യ

കൊറിയ റിപ്പബ്ലിക്‌

1,00,641

ജപ്പാൻ

2,15,703

ഫിലിപ്പീൻസ്‌

1,96,249

തെക്കേ അമേരിക്ക

അർജന്‍റീന

1,50,171

കൊളംബിയ

1,66,049

പെറു

1,23,251

ബ്രസീൽ

7,94,766

വെനസ്വേല

1,40,226

യൂറോപ്പ്

ഇറ്റലി

2,51,650

ജർമനി

1,66,262

പോളണ്ട്

1,23,177

ഫ്രാൻസ്‌

1,27,961

ബ്രിട്ടൻ

1,38,515

യുക്രെയിൻ

1,50,906

സ്‌പെയിൻ

1,12,493

റഷ്യ

1,71,268

വടക്കെ അമേരിക്ക

അമേരി​ക്കൻ ഐക്യ​നാ​ടു​കൾ

12,43,387

കനഡ

1,16,312

മെക്‌സിക്കോ

8,29,523