വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സമ്മാന​മാ​യി 19,000 വിമാ​ന​യാ​ത്ര​കൾ

സമ്മാന​മാ​യി 19,000 വിമാ​ന​യാ​ത്ര​കൾ

മിഷന​റി​മാർക്കും വിദേ​ശ​രാ​ജ്യ​ങ്ങ​ളിൽ പ്രത്യേക മുഴു​സ​മ​യ​സേ​വ​ന​ത്തി​ലു​ള്ള​വർക്കും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തിൽനിന്ന് 2013 ജൂ​ലൈ​യിൽ ആകാംക്ഷ ഉണർത്തുന്ന ഒരു കത്ത്‌ ലഭിച്ചു. 2014-ലും 2015-ന്‍റെ തുടക്ക​ത്തി​ലു​മാ​യി നടക്കുന്ന മേഖലാ കൺ​വെൻ​ഷ​നി​ലും അന്താരാഷ്‌ട്ര കൺ​വെൻ​ഷ​നി​ലും സംബന്ധി​ക്കു​ന്ന​തി​നു​ള്ള യാത്രാ​ക്ര​മീ​ക​ര​ണ​ത്തെ​ക്കു​റിച്ച് പറയുന്ന ഒരു കത്തായി​രു​ന്നു അത്‌.

വിദേ​ശ​രാ​ജ്യത്ത്‌ സേവി​ക്കു​ന്ന​വ​രെ അവരുടെ നാട്ടി​ലു​ള്ള കൺ​വെൻ​ഷ​നിൽ പങ്കെടു​പ്പി​ക്കു​ക മാത്രമല്ല, അവരുടെ സുഹൃ​ത്തു​ക്ക​ളോ​ടും കുടും​ബാം​ഗ​ങ്ങ​ളോ​ടും ഒപ്പം സമയം ചെലവ​ഴി​ക്കാൻ അവരെ സഹായി​ക്കു​ക എന്നതു​മാ​യി​രു​ന്നു ഈ ക്രമീ​ക​ര​ണ​ത്തി​ന്‍റെ ഉദ്ദേശ്യം. അതിനുള്ള യാത്രാ​ച്ചെ​ല​വു​കൾ സംഘടന വഹിക്കു​മെ​ന്നും ആ കത്തിൽ സൂചി​പ്പി​ച്ചി​രു​ന്നു.

സമാന​മാ​യ ക്രമീ​ക​ര​ണ​ങ്ങൾ മുമ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇത്‌ തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. കാര്യ​ങ്ങ​ളു​ടെ സുഗമ​മാ​യ നടത്തി​പ്പി​നു​വേ​ണ്ടി ഭരണസം​ഘ​ത്തി​ലെ ടീച്ചിങ്‌ കമ്മിറ്റി ലോകാ​സ്ഥാ​ന(WHQ) യാത്ര എന്ന പേരിൽ ഒരു ഡിപ്പാർട്ടു​മെന്‍റ് രൂപീ​ക​രി​ച്ചു. അവരാണ്‌ യാത്ര​യ്‌ക്കു​ള്ള ഏർപ്പാ​ടു​കൾ ചെയ്‌തത്‌.

യാത്ര​യ്‌ക്കാ​യു​ള്ള ക്ഷണം ലഭിച്ച ഉടൻതന്നെ ഈ ഡിപ്പാർട്ടു​മെ​ന്‍റി​ലേക്ക് ടിക്കറ്റു​കൾ ബുക്ക് ചെയ്യു​ന്ന​തി​നു​ള്ള അപേക്ഷകൾ പ്രവഹി​ച്ചു​തു​ട​ങ്ങി. 2014 ജനുവ​രി​യാ​യ​പ്പോ​ഴേ​ക്കും ഡിപ്പാർട്ടു​മെ​ന്‍റി​ലേ​ക്കുള്ള അപേക്ഷ​ക​ളു​ടെ ഈ പ്രവാഹം ഒരു പ്രളയ​മാ​യി​ത്തീർന്നു. യാത്ര​കൾക്കു വേണ്ട ക്രമീ​ക​ര​ണ​ങ്ങൾ ചെയ്യാൻ നിയമനം ലഭിച്ച സഹോ​ദ​ര​ങ്ങൾ യാത്ര​ക​ളെ​ക്കു​റിച്ച് ഗവേഷണം നടത്തു​ക​യും ഓരോ​രു​ത്തർക്കും വേണ്ട യാത്രാ​വി​വ​ര​ണ​പ്പ​ട്ടി​ക തയാറാ​ക്കു​ക​യും ചെയ്‌തു.

ചില യാത്രാ​വി​വ​ര​ണ​പ്പ​ട്ടി​കകൾ ക്രമീ​ക​രി​ക്കു​ന്നത്‌ വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഐസ്‌ലാൻഡി​ലെ റെയ്‌ക്‌ ജവികിൽ നിന്ന് ചിലർക്ക് ബൊളീ​വി​യി​ലെ കോച്ചു​ബാ​മ്പ​യി​ലേക്ക് യാത്ര ചെയ്യേ​ണ്ടി​യി​രു​ന്നു. ന്യൂക​ല​ഡോ​ണി​യി​ലെ നോമി​യ​യിൽനിന്ന് വരുന്ന മറ്റുചി​ലർക്ക് മഡഗാ​സ്‌ക​റി​ലെ അന്‍റനാ​നാ​റി​വോ​യി​ലേ​ക്കാണ്‌ പോ​കേ​ണ്ടി​യി​രു​ന്നത്‌. പാപ്പുവ ന്യൂഗി​നി​യി​ലെ പോർട്ട്മോർസ്‌ബി​യിൽ നിന്ന് ചിലർ ഐക്യ​നാ​ടു​ക​ളി​ലെ വാഷി​ങ്‌ട​ണി​ലു​ള്ള സിയാ​റ്റി​നി​ലേക്ക് യാത്ര​ചെ​യ്‌തു. അതു​പോ​ലെ, ബുർക്കി​നാ ഫാസോ​യി​ലെ ഉവാഗ​ഡൂ​ഗു​വിൽനി​ന്നു​ള്ള​വർക്കാ​കട്ടെ കനഡയി​ലെ വിനി​പെ​ഗി​ലേ​ക്കും.

അഞ്ച് പേർ അടങ്ങിയ ലോകാ​സ്ഥാ​ന യാത്രാ​ഡി​പ്പാർട്ടു​മെ​ന്‍റി​ലെ അംഗങ്ങൾ 19,000-ത്തോളം ടിക്കറ്റു​ക​ളാണ്‌ ഈ യാത്ര​കൾക്കു​വേ​ണ്ടി ബുക്ക് ചെയ്‌തത്‌. ഈ ഉദ്ദേശ്യ​ത്തി​നാ​യി സഭകൾ പ്രത്യേ​കം നൽകിയ സംഭാവന ഉപയോ​ഗിച്ച് 176 രാജ്യ​ങ്ങ​ളി​ലെ 4,300-റോളം യാത്ര​ക്കാർക്ക് വിമാ​ന​ടി​ക്കറ്റ്‌ വാങ്ങു​ക​യും അവർക്ക് അയച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു.

സംഘട​ന​യു​ടെ ഈ ക്രമീ​ക​ര​ണ​ത്തെ സഹോ​ദ​ര​ങ്ങൾ വളരെ​യ​ധി​കം വിലമ​തി​ച്ചു. മിഷന​റി​മാ​രാ​യ ഒരു ദമ്പതികൾ അതി​നെ​ക്കു​റിച്ച് ഇങ്ങനെ എഴുതി: “തെക്കു​കി​ഴ​ക്കൻ ഏഷ്യയി​ലെ നിയമി​ത​സ്ഥ​ല​ത്തേക്ക് ഞങ്ങൾ ഇന്നു മടങ്ങു​ക​യാണ്‌. നീണ്ട അഞ്ച് വർഷത്തി​നു ശേഷം ഞങ്ങളുടെ ജന്മനാ​ടാ​യ ഇംഗ്ലണ്ടി​ലേക്ക് വരാനും കുടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പ​മാ​യി​രി​ക്കാ​നും ഞങ്ങളെ സഹായി​ച്ച​തിന്‌ തീർച്ച​യാ​യും ഞങ്ങൾ നന്ദിയു​ള്ള​വ​രാണ്‌. ഇങ്ങനെ​യൊ​രു സാഹച​ര്യം ഒരുക്കി​ത്ത​ന്നി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഞങ്ങൾക്ക് ഒരിക്ക​ലും അതിന്‌ കഴിയി​ല്ലാ​യി​രു​ന്നു. ഇത്‌ സാധ്യ​മാ​ക്കി​ത്ത​ന്ന​തിന്‌ ഞങ്ങളുടെ അകമഴിഞ്ഞ നന്ദി ഈ കത്തിലൂ​ടെ അറിയി​ക്കു​ന്നു.”

പരാ​ഗ്വേ​യിൽ സേവി​ക്കു​ന്ന ഒരു മിഷനറി ഇങ്ങനെ എഴുതി: “യു.എസ്‌.എ-യിലെ ന്യൂ ജേഴ്‌സി​യി​ലു​ള്ള അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷന്‌ പങ്കെടു​ക്കാൻ അവസരം തന്നതി​നു​ള്ള നന്ദി അറിയി​ക്കാൻ ഞാനും എന്‍റെ ഭാര്യ​യും അതിയാ​യി ആഗ്രഹി​ക്കു​ന്നു. 2011-ന്‍റെ ആരംഭ​ത്തിൽ ഐക്യ​നാ​ടു​ക​ളി​ലു​ള്ള ലോകാ​സ്ഥാ​നം കാണു​ന്ന​തി​നു​വേ​ണ്ടി ഞങ്ങൾ ചില പദ്ധതികൾ ആസൂ​ത്ര​ണം ചെയ്‌തി​രു​ന്നു. അതിനാ​യി ഞങ്ങൾ അല്‌പം പണം സ്വരൂ​പി​ക്കു​ക​യും ചെയ്‌തു. എന്നാൽ, ആ വർഷം ജൂൺ ആയപ്പോ​ഴേ​ക്കും പരാ​ഗ്വേ​യി​ലു​ള്ള ആംഗ്യ​ഭാ​ഷാ സഭകൾ സന്ദർശി​ക്കാ​നു​ള്ള നിയമനം ഞങ്ങൾക്കു ലഭിച്ചു. വളരെ​യ​ധി​കം യാത്രകൾ അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. ഇതെക്കു​റിച്ച് നന്നായി ചിന്തി​ച്ച​തി​നു ശേഷം ഐക്യ​നാ​ടു​ക​ളി​ലേ​ക്കുള്ള യാത്ര വേണ്ടെന്നു വെക്കു​ക​യും അതിനു​പ​ക​രം ഞങ്ങളുടെ പുതിയ നിയമനം എളുപ്പ​മാ​ക്കു​ന്ന​തി​നാ​യി ഒരു കാർ വാങ്ങാൻ തീരു​മാ​നി​ക്കു​ക​യും ചെയ്‌തു. അങ്ങനെ​യി​രി​ക്കെ​യാണ്‌ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കാ​നു​ള്ള ക്ഷണം ലഭിച്ചത്‌. ഞങ്ങളുടെ സ്വപ്‌നം പൂവണി​ഞ്ഞു! ഈ വിധത്തിൽ യഹോവ ഞങ്ങളോട്‌ കാണിച്ച നന്മയെ​യും വാത്സല്യ​ത്തെ​യും പ്രതി ഞങ്ങൾ നന്ദിയു​ള്ള​വ​രാണ്‌.”

“ഞങ്ങളുടെ വലിയ നന്ദി അറിയി​ക്കാ​നാ​യി ഒരു ചെറിയ ഇ-മെയിൽ ഞങ്ങൾ അയയ്‌ക്കു​ന്നു. ലോക​ത്തെ​മ്പാ​ടു​മു​ള്ള സഹോ​ദ​ര​ങ്ങ​ളു​ടെ യാത്രാ​പ്പ​ട്ടി​ക തയാറാ​ക്കു​ന്ന​തി​നു​വേണ്ടി എത്ര സമയവും ശ്രമവും ചെലവും ആയിട്ടു​ണ്ടെന്ന് ഞങ്ങൾക്ക് ഊഹി​ക്കാ​നേ കഴിയൂ! ഞങ്ങളുടെ സ്വന്തം നാട്ടി​ലേക്ക് പോയി കുടും​ബ​ത്തോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ഒപ്പം സമയം ചെലവ​ഴി​ക്കു​ന്ന​തി​നും അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കു​ന്ന​തി​നും വേണ്ടി നിങ്ങൾ ചെയ്‌ത കഠിന​ശ്ര​മ​ത്തി​നും അതി​നെ​ക്കാ​ളു​പ​രി യഹോ​വ​യു​ടെ സംഘടന ഞങ്ങളോ​ടു കാണിച്ച ഉദാര​മ​ന​സ്‌ക​ത​യ്‌ക്കും ഹൃദയം​ഗ​മ​മാ​യ നന്ദി അറിയി​ക്കു​ന്നു” എന്ന് മലാവി​യിൽനി​ന്നു​ള്ള ഒരു ദമ്പതികൾ എഴുതി.

തങ്ങൾക്കു ലഭിച്ച ഈ നിയമനം ലോകാ​സ്ഥാ​ന യാത്രാ​ഡി​പ്പാർട്ടു​മെ​ന്‍റി​ലെ അംഗങ്ങൾക്ക് വളരെ​യ​ധി​കം ഇഷ്ടമായി. “കുടും​ബാം​ഗ​ങ്ങ​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും കാണു​ന്ന​തി​നാ​യി സ്വന്തം നാട്ടി​ലേക്ക് പോകാൻ മിഷന​റി​മാ​രെ സഹായി​ക്കു​ക എന്നത്‌ അനുഭൂ​തി പകരുന്ന ഒരു അനുഭ​വ​മാ​യി​രു​ന്നു” എന്ന് ഇതിലെ ഒരു അംഗമായ മിലാവെ പറഞ്ഞു. “വിദേശ രാജ്യ​ങ്ങ​ളിൽ നിയമനം ലഭിച്ച് അവിടെ സേവി​ക്കു​ന്ന​വ​രെ സംഘടന എത്രയ​ധി​കം സ്‌നേ​ഹി​ക്കു​ന്നു​വെന്ന് മനസ്സി​ലാ​ക്കാൻ ഈ നിയമനം എന്നെ സഹായി​ച്ചു” എന്ന് ഡോറിസ്‌ കൂട്ടി​ച്ചേർത്തു. ഈ ഡിപ്പാർട്ടു​മെ​ന്‍റി​ന്‍റെ മേൽവി​ചാ​ര​ക​നാ​യി സേവിച്ച റോഡ്‌നി​യു​ടെ അഭി​പ്രാ​യം ഇങ്ങനെ​യാ​യി​രു​ന്നു: “ഈ സേവന​പ​ദ്ധ​തി​യിൽ ആയിരു​ന്നത്‌ എനിക്ക് വളരെ സന്തോഷം നൽകി.”

കഠിനാ​ധ്വാ​നം ചെയ്യു​ന്ന​വ​രും ആത്മത്യാ​ഗ​മ​നോ​ഭാ​വം ഉള്ളവരും ആയ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക് ഇങ്ങനെ​യൊ​രു സ്‌നേ​ഹ​സ​മ്മാ​നം കൊടു​ക്കാൻ അവസരം ലഭിച്ച​തിന്‌ ഭൂമി​യി​ലെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രു​ന്നു!