വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ജനലക്ഷ​ങ്ങൾക്ക് ആനന്ദം പകർന്ന ഒരു സം​പ്രേ​ഷ​ണം!

ജനലക്ഷ​ങ്ങൾക്ക് ആനന്ദം പകർന്ന ഒരു സം​പ്രേ​ഷ​ണം!

2013 ഒക്‌ടോ​ബർ 5 ശനിയാഴ്‌ച, വാച്ച് ടവർ ബൈബിൾ ആൻഡ്‌ട്രാക്‌റ്റ്‌സൊ​സൈറ്റി ഓഫ്‌ പെൻസിൽവേ​നി​യ​യു​ടെ 129-‍ാ‍ം വാർഷി​ക​യോ​ഗം നടന്നു. 21 ദേശങ്ങ​ളി​ലാ​യി 2,57,294 പേർ നേരി​ട്ടോ ഇന്‍റർനെറ്റ്‌ ഉപയോ​ഗി​ച്ചു​ള്ള തത്സമയ​സം​പ്രേ​ഷ​ണം മുഖേ​ന​യോ അതിൽ പങ്കെടു​ത്തു. ആ വാരാ​ന്ത​ത്തിൽ പരിപാ​ടി പുനഃ​സം​പ്രേ​ഷ​ണം ചെയ്‌ത​പ്പോൾ മറ്റ്‌ അനേകം സാക്ഷി​കൾക്കു​കൂ​ടി അത്‌ ആസ്വദി​ക്കാൻ കഴിഞ്ഞു. അങ്ങനെ ആകെ 31 ദേശങ്ങ​ളി​ലാ​യി 14,13,676 പേർ ഈ പരിപാ​ടി​യിൽ സംബന്ധിച്ചു. ഇതാദ്യ​മാ​യാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു പരിപാ​ടിക്ക് ഇത്രയും പേർ ഹാജരാ​കു​ന്നത്‌. ഇതിനു മുമ്പ് ഇതു​പോ​ലെ വലിയ ഒരു ഹാജർ ഉണ്ടായത്‌ 2013 ഏപ്രിൽ 28-ന്‌ മെക്‌സി​ക്കോ​യി​ലും മധ്യ അമേരി​ക്ക​യി​ലും ഉള്ളവർ ഒരു പ്രത്യേക പരിപാ​ടി​ക്കു കൂടി​വ​ന്ന​പ്പോ​ഴാ​യി​രു​ന്നു. 13,27,704 ആയിരു​ന്നു അന്നത്തെ ഹാജർ.

1920-കൾ മുതൽ യഹോ​വ​യു​ടെ സാക്ഷികൾ ലോക​മെ​ങ്ങു​മു​ള്ള ആളുകൾക്കാ​യി തങ്ങളുടെ കൺ​വെൻ​ഷൻപ​രി​പാ​ടി​കൾ പ്രക്ഷേ​പ​ണം ചെയ്‌തി​രു​ന്നു. ടെലി​ഫോ​ണും റേഡി​യോ നെറ്റ്‌വർക്കും ഉപയോ​ഗി​ച്ചാണ്‌ അതു ചെയ്‌തി​രു​ന്നത്‌. എന്നാൽ, ഇന്‍റർനെറ്റ്‌ വന്നതോ​ടെ ഉൾനാ​ടു​ക​ളിൽ താമസി​ക്കു​ന്ന​വർക്കു​പോ​ലും ഇന്ന് പരിപാ​ടി​കൾ കേൾക്കാ​നും കാണാ​നും കഴിയു​ന്നു; തത്സമയം​ത​ന്നെ​യോ കുറച്ച് സമയത്തി​ന്‍റെ വ്യത്യാ​സ​ത്തി​ലോ അവർ അത്‌ ആസ്വദി​ക്കു​ന്നു. അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളായ വില്യം 1942-ൽ വെർജീ​നി​യ​യി​ലെ റിച്ച്മ​ണ്ടിൽ ഒരു കൺ​വെൻ​ഷ​നിൽ സംബന്ധി​ച്ചു. ടെലി​ഫോൺ കണക്ഷനു​കൾ ഉപയോ​ഗി​ച്ചാണ്‌ അന്ന് പരിപാ​ടി​കൾ പ്രക്ഷേ​പ​ണം ചെയ്‌തത്‌. അതും 2013-ലെ വാർഷി​ക​യോ​ഗ​പ​രി​പാ​ടി​യു​ടെ സം​പ്രേ​ഷ​ണ​വും താരത​മ്യം ചെയ്‌തു​കൊണ്ട് അദ്ദേഹം പറയുന്നു: “പരിപാ​ടി കാണു​ക​യും​കൂ​ടി ചെയ്യു​മ്പോൾ അതിൽനിന്ന് കൂടുതൽ പ്രയോ​ജ​നം ലഭിക്കു​ന്നു; ആസ്വാ​ദ്യ​ത ഒരുപാ​ടു വർധി​ക്കു​ന്നു.”

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വ്യത്യസ്‌ത ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലുള്ള ധാരാളം ആളുകൾ അനേകാ​യി​രം മണിക്കൂ​റു​കൾ പണി​പ്പെ​ട്ടി​ട്ടാണ്‌ ഈ സം​പ്രേ​ഷ​ണം സാധ്യ​മാ​യത്‌. ഒരു വർഷത്തി​ലേ​റെ അവർ അതിനു​വേ​ണ്ടി പരി​ശ്ര​മി​ച്ചു. അതു സം​പ്രേ​ഷ​ണം ചെയ്‌ത ദിവസ​ങ്ങ​ളിൽ, ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലു​ള്ള ഒരു കേന്ദ്ര​ത്തിൽ ഇരുന്ന് സാങ്കേ​തി​ക വിദഗ്‌ധർ സദാസ​മ​യ​വും കാര്യാ​ദി​കൾ നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. 15 സമയ​മേ​ഖ​ല​ക​ളി​ലു​ള്ള (time zones) സ്ഥലങ്ങളി​ലാണ്‌ അതു പ്രദർശി​പ്പി​ച്ചത്‌. സാങ്കേ​തി​ക കാര്യങ്ങൾ ക്രമീ​ക​രി​ക്കു​ന്ന​തി​നും പരിപാ​ടി സം​പ്രേ​ഷ​ണം ചെയ്യു​ന്ന​തി​നും സഹായിച്ച റയൻ പറയുന്നു: “ഞങ്ങൾക്ക് ഉറങ്ങാ​നാ​യി​ല്ല എന്നതു ശരിയാണ്‌. പക്ഷേ, ഒരുപാട്‌ ആളുകൾക്കു​കൂ​ടി അതു കാണാൻ കഴിയു​മ​ല്ലോ എന്നോർത്ത​പ്പോൾ അങ്ങനെ​യൊ​രു ത്യാഗം ചെയ്‌ത​തിൽ ഞങ്ങൾക്കു ചാരി​താർഥ്യം തോന്നി.”

ഓസ്‌​ട്രേ​ലി​യ​യി​ലെ നോർത്തേൺ ടെറി​റ്റ​റി​യി​ലു​ള്ള കാതറി​നിൽ പരിപാ​ടി കാണുന്നു