വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

റഷ്യയി​ലെ​യും യു​ക്രെ​യി​നി​ലെ​യും സാക്ഷി​കൾക്ക് പ്രോ​ത്സാ​ഹ​ന​വു​മാ​യി ഭരണസം​ഘം

റഷ്യയി​ലെ​യും യു​ക്രെ​യി​നി​ലെ​യും സാക്ഷി​കൾക്ക് പ്രോ​ത്സാ​ഹ​ന​വു​മാ​യി ഭരണസം​ഘം

“ഞങ്ങളെ സ്‌നേ​ഹം​കൊ​ണ്ടു പൊതി​യു​ക​യാ​ണെ​ന്നു തോന്നി​പ്പോ​യി!” യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തിൽപ്പെട്ട സ്റ്റീഫൻലെറ്റ്‌ സഹോ​ദ​രൻ സുപ്ര​ധാ​ന​മാ​യ ഒരു കത്ത്‌ വായിച്ചു കേൾപ്പി​ച്ച​പ്പോൾ യു​ക്രെ​യി​നി​ലു​ള്ള ഒരു സ്‌ത്രീ അഭി​പ്രാ​യ​പ്പെ​ട്ട​താണ്‌ ഇത്‌. 2014 മെയ്‌ 10, 11 തീയതി​ക​ളിൽ യു​ക്രെ​യിൻ സന്ദർശിച്ച ലെറ്റ്‌ സഹോ​ദ​ര​ന്‍റെ പ്രസംഗം കേട്ട 1,65,000 യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​രു​ന്നു ഈ സ്‌ത്രീ.

ബൈബി​ള​ധി​ഷ്‌ഠി​ത​മായ പ്രസം​ഗ​ങ്ങ​ളും ആ കത്തിന്‍റെ വായന​യും അഞ്ചു ഭാഷക​ളി​ലേ​ക്കു പരിഭാ​ഷ​പ്പെ​ടു​ത്തി. അവ യു​ക്രെ​യി​നി​ലെ 1,100 രാജ്യ​ഹാ​ളു​ക​ളിൽ കേൾപ്പി​ച്ചു.

അതേദി​വ​സ​ങ്ങ​ളിൽത്തന്നെ മറ്റൊരു ഭരണസം​ഘാം​ഗ​മാ​യ മാർക്ക് സാൻഡെ​ഴ്‌സൺ സഹോ​ദ​രൻ ആ കത്ത്‌ റഷ്യയി​ലെ സഹോ​ദ​ര​ങ്ങൾക്കാ​യി നടത്തിയ ഒരു പരിപാ​ടി​യിൽ വായിച്ചു. 14 ഭാഷക​ളി​ലേ​ക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​യ ആ പരിപാ​ടി റഷ്യയി​ലും ബെലറൂ​സി​ലും ഉള്ള 2,500-ലധികം വരുന്ന സഭകളി​ലെ 1,80,413 പേർക്ക് ഒരേസ​മ​യം കേൾക്കാ​നാ​യി.

റഷ്യയി​ലെ​യും യു​ക്രെ​യി​നി​ലെ​യും എല്ലാ സഭകൾക്കും വേണ്ടി​യു​ള്ള​താ​യി​രു​ന്നു ഭരണസം​ഘ​ത്തി​ന്‍റെ ആ കത്ത്‌. സാൻഡെ​ഴ്‌സൺ സഹോ​ദ​രൻ ആ കത്ത്‌ വായി​ച്ചത്‌ റഷ്യൻ ഭാഷയിൽത്ത​ന്നെ​യാണ്‌. റഷ്യയി​ലെ ബ്രാ​ഞ്ചോ​ഫീസ്‌ അതേക്കു​റിച്ച് ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ട്ടു: “ലോക​ത്തി​ന്‍റെ ഈ ഭാഗത്തു നടക്കുന്ന പ്രവർത്ത​ന​ത്തിൽ ഭരണസം​ഘ​ത്തിന്‌ ഇത്ര​യേ​റെ താത്‌പ​ര്യ​മു​ണ്ടെന്ന് അറിഞ്ഞത്‌ സഹോ​ദ​ര​ങ്ങൾക്കെ​ല്ലാം വലിയ സന്തോ​ഷ​മാ​യി. ഭരണസം​ഘം വാത്സല്യ​ത്തോ​ടെ ഞങ്ങളെ​യെ​ല്ലാം ആലിം​ഗ​നം ചെയ്യു​ന്ന​തു​പോ​ലെ തോന്നി​പ്പോ​യി.”

രാഷ്‌ട്രീ​യ അരക്ഷി​താ​വസ്ഥ നിലനി​ന്നി​രു​ന്ന പ്രദേ​ശ​ങ്ങ​ളിൽ കഴിഞ്ഞി​രു​ന്ന സാക്ഷി​കൾക്ക് ആശ്വാ​സ​വും മനോ​ബ​ല​വും നൽകാൻ ഉദ്ദേശി​ച്ചു​ള്ള​താ​യി​രു​ന്നു ആ കത്ത്‌. ഈ ലോക​ത്തി​ന്‍റെ രാഷ്‌ട്രീ​യ വിവാ​ദ​ങ്ങ​ളിൽ ഉൾപ്പെ​ടാ​തെ നിഷ്‌പ​ക്ഷത കാത്തു​കൊണ്ട്, ‘ലോക​ത്തി​ന്‍റെ ഭാഗമാ​കാ​തെ’ തുടരാൻ ആ കത്ത്‌ സഹോ​ദ​ര​ങ്ങ​ളെ ഉത്സാഹി​പ്പി​ച്ചു.—യോഹന്നാൻ17:16.

അതിനു​വേ​ണ്ടി ദൈവ​വ​ച​ന​ത്തി​ന്‍റെ പഠനത്തി​ലൂ​ടെ​യും ധ്യാന​ത്തി​ലൂ​ടെ​യും പ്രാർഥ​ന​യി​ലൂ​ടെ​യും യഹോ​വ​യു​മാ​യി ഒരു ഗാഢബന്ധം കാത്തു​സൂ​ക്ഷി​ക്കാൻ ഭരണസം​ഘം സാക്ഷി​കൾക്കു പ്രോ​ത്സാ​ഹ​ന​മേ​കി. എന്തൊക്കെ പരി​ശോ​ധ​ന​കൾ ഉണ്ടായാ​ലും യെശയ്യാ​വു 54:17-ലെ “നിനക്കു വിരോ​ധ​മാ​യി ഉണ്ടാക്കുന്ന യാതൊ​രു ആയുധ​വും ഫലിക്ക​യി​ല്ല” എന്ന ദൈവി​ക​വാ​ഗ്‌ദാ​നം പരാജ​യ​പ്പെ​ടി​ല്ലെന്ന് ഉറച്ച​ബോ​ധ്യ​മു​ണ്ടാ​യി​രി​ക്കാൻ സദസ്സിനെ ഓർമ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു കത്ത്‌.

ഭരണസം​ഘം കത്ത്‌ ഉപസം​ഹ​രി​ച്ചത്‌ ഇങ്ങനെ​യാണ്‌: “നിങ്ങ​ളെ​യെ​ല്ലാ​വ​രെ​യും ഞങ്ങൾ അതിയാ​യി സ്‌നേ​ഹി​ക്കു​ന്നു. ഞങ്ങളുടെ ചിന്തക​ളിൽ നിങ്ങൾ എപ്പോ​ഴു​മുണ്ട്. യഹോ​വ​യു​ടെ മുമ്പാകെ നിങ്ങൾക്കാ​യി ഞങ്ങൾ സദാ യാചന കഴിക്കു​ന്നു.”

ഈ സന്ദർശ​ന​ത്തെ​ക്കു​റിച്ച് യു​ക്രെ​യി​നി​ലെ ബ്രാ​ഞ്ചോ​ഫീസ്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ഭരണസം​ഘ​ത്തിന്‌ അവരെ​ക്കു​റിച്ച് ഇത്രമാ​ത്രം സ്‌നേ​ഹ​വും കരുത​ലും ഉണ്ടെന്ന് അവർ ഒരിക്ക​ലും ചിന്തി​ച്ചി​രു​ന്നി​ല്ല. ലെറ്റ്‌ സഹോ​ദ​ര​നും സാൻഡെ​ഴ്‌സൺ സഹോ​ദ​ര​നും ഒരേ സമയത്തു​ത​ന്നെ യു​ക്രെ​യി​നും റഷ്യയും സന്ദർശി​ച്ചത്‌ ദൈവ​ജ​ന​ത്തി​ന്‍റെ ഐക്യ​ത്തി​നു വ്യക്തമായ തെളിവു നൽകി. കൂടാതെ, യഹോ​വ​യും യേശു​വും ഇവിടു​ത്തെ സഹോ​ദ​ര​ങ്ങൾക്കാ​യി എത്രമാ​ത്രം കരുതു​ന്നു​വെ​ന്നും അതു വ്യക്തമാ​ക്കി. ഇങ്ങനെ​യൊ​രു സന്ദർശ​ന​ത്തിന്‌ ഏറ്റവും പറ്റിയ സമയമാ​യി​രു​ന്നു ഇത്‌ എന്നതിനു രണ്ടുപ​ക്ഷ​മി​ല്ല. എന്തൊക്കെ പ്രതി​സ​ന്ധി​കൾ നേരി​ട്ടാ​ലും യഹോ​വ​യെ സേവി​ക്കു​ന്ന​തിൽ തുടരാൻ ഇതു ഞങ്ങൾക്കു പുതു​വീ​ര്യം പകർന്നി​രി​ക്കു​ന്നു.”