വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ആഗോള​സ്‌നേഹം​—ജർമ​നി​യി​ലു​ള്ള​ ഫ്രാങ്ക്ഫർട്ടി​ലെ ഒരു കൺ​വെൻ​ഷൻ

ആഗോള​സ്‌നേഹം​—ജർമ​നി​യി​ലു​ള്ള​ ഫ്രാങ്ക്ഫർട്ടി​ലെ ഒരു കൺ​വെൻ​ഷൻ

“കുടും​ബാം​ഗ​ങ്ങ​ളു​ടെ സമാഗമം” ഫ്രാങ്ക്ഫർട്ടി​ലു​ള്ള ഒരു പത്രത്തി​ന്‍റെ (Frankfurter Rundschau) തലക്കെട്ട് ഇപ്രകാ​ര​മാ​യി​രു​ന്നു. അതിൽ പങ്കെടുത്ത എല്ലാവർക്കും ഇതേ അഭി​പ്രാ​യം തന്നെയാ​യി​രു​ന്നു.

“ഞാൻ എന്‍റെ സ്വന്തം വീട്ടിൽ ആയിരു​ന്ന​തു​പോ​ലെ തോന്നി!” പോർട്ടോ റീക്കോ​യിൽനിന്ന് വന്ന കരാള ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ട്ടു.

“ഭൂമി​യു​ടെ മറ്റൊരു ഭാഗത്തുള്ള എന്‍റെ സ്വന്തം കുടും​ബാം​ഗ​ങ്ങ​ളെ കാണാൻ പോയ അനുഭവം ആയിരു​ന്നു എനിക്ക്” ഓസ്‌​ട്രേ​ലി​യ​യിൽനി​ന്നുള്ള സാറാ പറഞ്ഞു.

ഇങ്ങനെ ഹൃദയം തുറക്കാൻ അവരെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? അതിനു കാരണം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നാ​യി​രു​ന്നു. 2014 ജൂലൈ 18 മുതൽ 20 വരെ ജർമനി​യിൽ ഫ്രാങ്ക്ഫർട്ട് ആം മെയി​നി​ലെ കോമ​ഴ്‌സ്‌ബാങ്ക്-അറീന​യിൽ നടന്ന കൺ​വെൻ​ഷ​നാ​യി​രു​ന്നു അത്‌. ആ കൺ​വെൻ​ഷ​നിൽ ഏകദേശം 37,000 പേർ പങ്കെടു​ത്തു.

ബൈബിൾ പഠിക്കാ​നാ​യി​രു​ന്നു ഇവരെ​ല്ലാം കൂടി​വ​ന്നത്‌. ഈ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യിൽ ബൈബിൾവാ​യ​ന​യും പാട്ടു​ക​ളും പ്രാർഥ​ന​യും ഉൾപ്പെ​ട്ടി​രു​ന്നു. ഇതുകൂ​ടാ​തെ, രണ്ടു നാടക​ചി​ത്രീ​ക​ര​ണ​ങ്ങ​ളും ബൈബിൾവി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി​യുള്ള പ്രസം​ഗ​ങ്ങ​ളും ഉണ്ടായി​രു​ന്നു.

സദസ്യ​രിൽ, സ്വന്തം ദേശക്കാർ മാത്രമല്ല, ഐക്യ​നാ​ടു​കൾ, ഓസ്‌​ട്രേ​ലി​യ, ഗ്രീസ്‌, ബ്രിട്ടൻ, ലബനൻ, സെർബിയ, സൗത്ത്‌ ആഫ്രിക്ക എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള 3,000-ത്തിലധികം പ്രതി​നി​ധി​ക​ളും ഉണ്ടായി​രു​ന്നു. മിഷന​റി​വേല പോലെ പ്രത്യേക സേവന​ത്തി​ലാ​യി​രി​ക്കുന്ന 70 രാജ്യ​ങ്ങ​ളിൽനി​ന്നു​ള്ള 234 സാക്ഷി​ക​ളും പങ്കെടു​ത്തു.

ഈ പരിപാ​ടി​യു​ടെ ചില ഭാഗങ്ങൾ ഇന്‍റർനെറ്റ്‌ മുഖേന ജർമനി​യി​ലെ 19 വ്യത്യ​സ്‌ത സ്ഥലങ്ങളി​ലേ​ക്കും അതു​പോ​ലെ ഓസ്‌ട്രി​യ, സ്വിറ്റ്‌സർലൻഡ്‌ എന്നിവി​ട​ങ്ങ​ളി​ലേ​ക്കും പ്രക്ഷേ​പ​ണം ചെയ്‌തു. ഈ പരിപാ​ടി​യിൽ 2,04,046 പേർ പങ്കെടു​ത്തു.

അതിർവ​ര​മ്പു​കൾ മറിക​ട​ക്കു​ന്നു

ഇംഗ്ലീഷ്‌, ഗ്രീക്ക്, ജർമൻ ഭാഷക​ളി​ലാണ്‌ ഫ്രാങ്ക്ഫർട്ടി​ലെ ഈ പരിപാ​ടി നടന്നത്‌. പല വേദി​ക​ളി​ലാ​യി പ്രസം​ഗ​ങ്ങൾ ഒരേ സമയം 17 ഭാഷക​ളിൽ പരിഭാഷ ചെയ്‌തു. അതിൽ അറബി, ചൈനീസ്‌, ടർക്കിഷ്‌, തമിഴ്‌ ഇതുകൂ​ടാ​തെ രണ്ട് ആംഗ്യ​ഭാ​ഷ​ക​ളും ഉണ്ടായി​രു​ന്നു.

പല നാടു​ക​ളി​ലും സംസ്‌കാ​ര​ങ്ങ​ളി​ലും ഭാഷക​ളി​ലും നിന്നുള്ള സാക്ഷി​ക​ളാ​യി​രു​ന്നെ​ങ്കി​ലും അവർ ഒന്നിലും വിഭജി​ക്ക​പ്പെ​ട്ടി​ല്ല, സ്‌നേ​ഹ​ത്താൽ ഏകീകൃ​ത​രാ​യി​രു​ന്നു. (യോഹന്നാൻ 13:34, 35) അവർ പരസ്‌പ​രം സഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ കാണു​ക​യും ഒത്തൊ​രു​മ​യോ​ടെ പെരു​മാ​റു​ക​യും ചെയ്‌തു.

“നമ്മുടെ ആഗോള സഹോ​ദ​ര​വർഗം ദേശാ​തിർത്തി​കൾ ഇല്ലാതെ ഒറ്റക്കെ​ട്ടാ​യി നിൽക്കു​ന്നത്‌ എങ്ങനെ​യെന്ന് എനിക്ക് നേരി​ട്ട​റി​യാൻ സാധിച്ചു” എന്ന് ബ്രിട്ട​ണി​ലെ റ്റോബ​യസ്‌ അഭി​പ്രാ​യ​പ്പെ​ട്ടു.

“20-ലധികം രാജ്യ​ങ്ങ​ളിൽനി​ന്നു​ള്ള എന്‍റെ സഹാരാ​ധ​ക​രെ ഞാൻ കണ്ടുമു​ട്ടി. ദൈവ​ത്തോ​ടും പരസ്‌പ​ര​വും ഉള്ള സ്‌നേ​ഹ​ത്താൽ ഞങ്ങൾ ഏകീകൃ​ത​രാ​യി​രു​ന്നു” പോർട്ടോ റീക്കോ​യിൽനി​ന്നു വന്ന ഡെവി​ന​യു​ടെ അഭി​പ്രാ​യ​മാണ്‌ ഇത്‌.

ഓസ്‌​ട്രേ​ലി​യ​യിൽനി​ന്നുള്ള മാൽക്കം ഇങ്ങനെ പറയുന്നു: “ഒരു ചെറിയ രാജ്യ​ത്തിൽ നിന്നുള്ള യഹോ​വ​യു​ടെ സാക്ഷി​യാണ്‌ ഞാൻ. നമ്മുടെ ആഗോള സഹോ​ദ​ര​വർഗ​ത്തി​ന്‍റെ ഐക്യ​ത്തെ​പ്പ​റ്റി ഞാൻ വായി​ച്ചി​ട്ടുണ്ട്, അതെക്കു​റി​ച്ചു​ള്ള വീഡി​യോ​കൾ കണ്ടിട്ടു​മുണ്ട്. എന്നാൽ ഇവിടെ എനിക്ക് അത്‌ നേരിട്ട് അനുഭ​വി​ച്ച​റി​യാൻ കഴിഞ്ഞു. സഹോ​ദ​ര​ങ്ങ​ളു​ടെ ഐക്യ​ത്തി​ന്‍റെ അർഥം എന്താ​ണെന്ന് എനിക്ക് അതിലൂ​ടെ വ്യക്തമാ​യി മനസ്സി​ലാ​യി. ഇവിടെ ആയിരി​ക്കു​ന്നത്‌ എന്‍റെ വിശ്വാ​സം ഒന്നുകൂ​ടി ബലിഷ്‌ഠ​മാ​കാൻ സഹായി​ക്കു​ന്നു.”

മറക്കാ​നാ​കാ​ത്ത ആതിഥ്യം

ഫ്രാങ്ക്ഫർട്ടി​ലെ​യും അതിന്‌ അടുത്ത പ്രദേ​ശ​ങ്ങ​ളി​ലെ​യും 58 സഭകളിൽനി​ന്നു​ള്ള സാക്ഷികൾ അതിഥി​കൾക്കു​വേ​ണ്ടി വൈകു​ന്നേ​ര​ങ്ങ​ളിൽ വിനോ​ദ​പ​രി​പാ​ടി​കൾ സംഘടി​പ്പി​ക്കു​ക​യും അവർക്ക് സമ്മാനങ്ങൾ നൽകു​ക​യും ചെയ്‌തു.

ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള സിന്തിയ ഇങ്ങനെ പറയുന്നു: “അതിഥി​സ​ത്‌കാ​രം ഞങ്ങൾ ശരിക്കും ആസ്വദി​ച്ചു. സഹോ​ദ​ര​ങ്ങ​ളു​ടെ ആഴമായ സ്‌നേ​ഹ​വും ദയയും ഉദാര​മ​ന​സ്‌ക​ത​യും ഞാൻ ഒരിക്ക​ലും മറക്കില്ല.”

“ആത്മാർഥ​മാ​യ സ്‌നേ​ഹ​വും സന്തോ​ഷ​ത്താ​ലു​ള്ള പൊട്ടി​ച്ചി​രി​ക​ളും സഹോ​ദ​ര​പ്രീ​തി​യും അവിടെ നിറഞ്ഞു​നി​ന്നി​രു​ന്നു. അവരിൽ ഓരോ​രു​ത്ത​രിൽനി​ന്നും അനേകം കാര്യങ്ങൾ പഠിക്കാൻ കഴിയും.” ജർമനി​യിൽനി​ന്നു​ള്ള സൈമ​ണി​ന്‍റെ അഭി​പ്രാ​യ​മാണ്‌ ഇത്‌.

“യഹോ​വ​യു​ടെ സാക്ഷികൾ മതഭ്രാ​ന്ത​രെ​പ്പോ​ലെ സകലതും പരിത്യ​ജിച്ച് ജീവി​ക്കു​ന്ന​വ​ര​ല്ലെന്ന് വൈകു​ന്നേ​ര​ങ്ങ​ളി​ലു​ള്ള ഈ വിനോ​ദ​പ​രി​പാ​ടി​യി​ലൂ​ടെ എനിക്കു മനസ്സി​ലാ​യി. യഥാർഥ​ത്തി​ലു​ള്ള വിനോ​ദം എന്താണ്‌, നല്ല വിനോ​ദം ഏതാണ്‌, അത്‌ എങ്ങനെ ആസ്വദി​ക്കാം? തുടങ്ങിയ കാര്യങ്ങൾ എനിക്ക് അതിലൂ​ടെ മനസ്സി​ലാ​ക്കാൻ കഴിഞ്ഞു” എന്ന് ഇതെല്ലാം നേരിൽ കണ്ട ഓസ്‌​ട്രേ​ലി​യ​യി​ലെ എമി അഭി​പ്രാ​യ​പ്പെ​ട്ടു.

മധുര​സ്‌മ​ര​ണ​ക​ളു​മാ​യി വീട്ടി​ലേക്ക്

ലോക​മെ​മ്പാ​ടു​മാ​യി ഒമ്പതോ​ളം രാജ്യ​ങ്ങ​ളിൽ നടന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​ക​ളിൽ ഒന്നു മാത്ര​മാ​യി​രു​ന്നു ഫ്രാങ്ക്ഫർട്ടി​ലെ കൺ​വെൻ​ഷൻ.

“നിങ്ങളു​ടെ ഒരു കുടും​ബാം​ഗ​ത്തെ കണ്ടുമു​ട്ടി​യെന്ന് വിചാ​രി​ക്കു​ക. ഉദാഹ​ര​ണ​ത്തിന്‌ നിങ്ങൾ ഇതുവരെ കണ്ടിട്ടി​ല്ലാ​ത്ത നിങ്ങളു​ടെ ജ്യേഷ്‌ഠ​നെ. നിങ്ങളെ കണ്ടമാ​ത്ര​യിൽ അദ്ദേഹം നിങ്ങളെ വീട്ടി​ലേക്ക് ക്ഷണിക്കു​ക​യും നിങ്ങ​ളോട്‌ ഹൃദ്യ​മാ​യി ഇടപെ​ടു​ക​യും ചെയ്യുന്നു. പറഞ്ഞറി​യി​ക്കാ​നാ​കാ​ത്ത സന്തോ​ഷ​മാ​യി​രി​ക്കും നിങ്ങൾക്ക് അപ്പോൾ അനുഭ​വ​പ്പെ​ടു​ന്നത്‌. ആ സന്തോ​ഷ​ത്തെ 37,000 കൊണ്ട് ഗുണി​ച്ചാൽ എത്രയാ​യി​രി​ക്കു​മോ അതാണ്‌ എനിക്ക് കൺ​വെൻ​ഷ​നി​ലൂ​ടെ അനുഭ​വ​പ്പെ​ട്ടത്‌.” ഫ്രാങ്ക്ഫർട്ടി​ലെ കൺ​വെൻ​ഷ​നെ​ക്കു​റി​ച്ചുള്ള അഭി​പ്രാ​യം എന്താ​ണെന്ന് ചോദി​ച്ച​പ്പോൾ ഒരു വ്യക്തി പറഞ്ഞ മറുപ​ടി​യാണ്‌ ഇത്‌.