വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

അറ്റ്‌ലാ​ന്‍റാ യഹോ​വ​യു​ടെ സാക്ഷി​ക​ളെ ഊഷ്‌മ​ള​മാ​യി സ്വാഗതം ചെയ്യുന്നു

അറ്റ്‌ലാ​ന്‍റാ യഹോ​വ​യു​ടെ സാക്ഷി​ക​ളെ ഊഷ്‌മ​ള​മാ​യി സ്വാഗതം ചെയ്യുന്നു

“ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി സേവി​ക്കാ​നു​ള്ള നിങ്ങളു​ടെ തീക്ഷ്ണ​മാ​യ ആഗ്രഹ​ത്തെ​യും ആവേശ​ത്തെ​യും പ്രതി നിങ്ങളു​ടെ സംഘട​ന​യി​ലു​ള്ള​വ​രെ ഞാൻ അഭിവാ​ദ​നം ചെയ്യുന്നു. സഹാരാ​ധ​ക​രോ​ടും സമൂഹ​ത്തോ​ടും നിങ്ങൾ കാണി​ക്കു​ന്ന അകമഴിഞ്ഞ സ്‌നേ​ഹ​വും അവർക്കു​വേ​ണ്ടി ചെയ്യുന്ന കാര്യ​ങ്ങ​ളും ഞങ്ങൾ അതിയാ​യി വിലമ​തി​ക്കു​ന്നു.”

യു.എസ്‌.എ-യിലെ ജോർജി​യ​യി​ലു​ള്ള അറ്റ്‌ലാ​ന്‍റാ നഗരത്തി​ന്‍റെ മേയറായ കെസിം റീഡിന്‍റെ കത്തുക​ളി​ലെ വാചക​ങ്ങ​ളാണ്‌ ഇവ. അവിടെ നടക്കാ​നി​രു​ന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വലിയ മൂന്ന് കൺ​വെൻ​ഷ​നു​കൾക്ക് സ്വാഗതം അരുളുന്ന ഒരു കത്തായി​രു​ന്നു അത്‌.

കൂടാതെ, അറ്റ്‌ലാ​ന്‍റാ നഗരസഭ കൺ​വെൻ​ഷൻ പ്രതി​നി​ധി​ക​ളെ സ്വാഗതം ചെയ്‌തു​കൊണ്ട് ഒരു അറിയിപ്പ് പുറത്തി​റ​ക്കി. അതിൽ ഇങ്ങനെ പറയുന്നു: “നൂറു​ക​ണ​ക്കിന്‌ ജാതി​ക​ളി​ലും ഭാഷക​ളി​ലും ആയി 80 ലക്ഷത്തോ​ളം യഹോ​വ​യു​ടെ സാക്ഷികൾ ലോക​മെ​മ്പാ​ടും ഉണ്ടെങ്കി​ലും നിങ്ങൾക്ക് എല്ലാവർക്കും ഒരേ ലക്ഷ്യമാ​ണു​ള്ളത്‌ . . . നിങ്ങൾ ബൈബി​ളിൽ പറഞ്ഞി​ട്ടു​ള്ള സകലത്തി​ന്‍റെ​യും സ്രഷ്ടാ​വാ​യ യഹോ​വ​യെ മഹത്ത്വ​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കു​ന്നു.”

2014 ജൂലൈ, ആഗസ്റ്റ് മാസങ്ങ​ളിൽ മൂന്ന് കൺ​വെൻ​ഷ​നു​കൾ അവിടെ നടന്നു. അതിൽ രണ്ടെണ്ണം ഇംഗ്ലീ​ഷി​ലും ഒന്ന് സ്‌പാ​നിഷ്‌ ഭാഷയി​ലും ആയിരു​ന്നു. കുറഞ്ഞത്‌ 28 രാജ്യ​ങ്ങ​ളിൽ നിന്നുള്ള പ്രതി​നി​ധി​കൾ അതിൽ പങ്കെടു​ത്തു. റഷ്യൻ, ജാപ്പനീസ്‌ എന്നീ ഭാഷകൾ സംസാ​രി​ക്കു​ന്ന​വർക്കാ​യി ഇംഗ്ലീ​ഷി​ലു​ള്ള പരിപാ​ടി​കൾ അവരുടെ ഭാഷയി​ലേക്ക് ഒരേസ​മ​യം മൊഴി​മാ​റ്റം ചെയ്യ​പ്പെ​ട്ടു. മൂന്ന് സമ്മേള​ന​ങ്ങ​ളി​ലു​മാ​യി 95,689 പേർ പങ്കെടു​ത്തു.

2014-ൽ ഒമ്പത്‌ രാജ്യ​ങ്ങ​ളി​ലാ​യി യഹോ​വ​യു​ടെ സാക്ഷികൾ 24 വലിയ അന്തർദേ​ശീ​യ കൺ​വെൻ​ഷ​നു​കൾ നടത്തി. ഐക്യ​നാ​ടു​ക​ളി​ലെ വിവിധ സ്ഥലങ്ങളി​ലാ​യി 16-ഓളം കൺ​വെൻ​ഷ​നു​കൾ നടത്തു​ക​യു​ണ്ടാ​യി.

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

എന്താണു ദൈവരാജ്യം?

ആരാണു ദൈവരാജ്യത്തിന്‍റെ രാജാവ്‌, ദൈവരാജ്യം എന്തു ചെയ്യും?