വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വാൾക്കിൽ ഫോട്ടോ ഗാലറി 1 (2013 ജൂ​ലൈ മു​തൽ 2014 ഒക്‌ടോ​ബർവ​രെ)

വാൾക്കിൽ ഫോട്ടോ ഗാലറി 1 (2013 ജൂ​ലൈ മു​തൽ 2014 ഒക്‌ടോ​ബർവ​രെ)

ന്യൂ​യോർക്കി​ലെ വാൾക്കി​ലിൽ യഹോ​വ​യു​ടെ സാക്ഷികൾ കെട്ടി​ട​സൗ​ക​ര്യ​ങ്ങൾ മെച്ച​പ്പെ​ടു​ത്തു​ക​യും വിപു​ലീ​ക​രി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. 2013 ജൂ​ലൈ മു​തൽ 2014 ഒക്‌ടോ​ബർ വ​രെ നടന്ന നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ ചിലത്‌ ഈ ഫോട്ടോ ഗാലറി​യിൽ കാണാം. ഈ പ്രോ​ജ​ക്‌ട്‌ 2015 നവംബർ മാസ​ത്തോ​ടെ പൂർത്തി​യാ​ക്കാ​നാണ്‌ ലക്ഷ്യമി​ട്ടി​രി​ക്കു​ന്നത്‌.

വാൾക്കിൽ കെട്ടി​ട​സ​മു​ച്ച​യം—2013 ഒക്‌ടോ​ബർ 21-ന്‌ ആകാശ​ത്തു​നിന്ന് നോക്കു​മ്പോൾ.

  1. ധാന്യം പൊടി​ക്കു​ന്ന മിൽ (2014 ജനുവ​രി​യിൽ പൊളി​ച്ചു​നീ​ക്കി)

  2. അലക്കുശാല/ഡ്രൈ​ക്ലീ​നിങ്‌ വിഭാഗം

  3. ഭക്ഷണം കഴിക്കാ​നു​ള്ള ഹാൾ

  4. താമസത്തിനുള്ള കെട്ടിടം (E)

  5. സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

  6. അച്ചടിശാല

  7. ഷൊവാംഗങ്ക് കിൽ (നദി)

2013 ജൂലൈ 12—അലക്കു​ശാ​ല/ഡ്രൈ​ക്ലീ​നിങ്‌ വിഭാഗം

ഭിത്തി പണിയാ​നു​ള്ള പാനലു​കൾ ക്രെയിൻ ഉപയോ​ഗിച്ച് യഥാസ്ഥാ​നത്ത്‌ വെക്കുന്നു. ഈ പാനലു​കൾ മുൻകൂ​ട്ടി പണിതു​വെ​ച്ച​വ​യാണ്‌.

2013 ജൂലൈ 19—താമസ​ത്തി​നു​ള്ള കെട്ടിടം (E)

ജോലി​ക്കാർ, നിലവി​ലു​ള്ള കോൺക്രീറ്റ്‌ തറയുടെ തള്ളിനിൽക്കു​ന്ന ഭാഗ​ത്തേക്ക് നാരുകൾ ചേർത്ത്‌ ബലപ്പെ​ടു​ത്തി​യ രാസവ​സ്‌തു​ക്കൾകൊണ്ട് നിർമിച്ച (FRP) നാട സ്ഥാപി​ക്കു​ന്നു. കെട്ടി​ട​ത്തി​ന്‍റെ ഭൂകമ്പ​പ്ര​തി​രോ​ധ​ശേഷി വർധി​പ്പി​ക്കാൻ ഏതാണ്ട് 7,600 മീറ്റർ കാർബൺ-ഫൈബർകൊണ്ട് നിർമിച്ച വസ്‌തു ഉപയോ​ഗി​ച്ചി​ട്ടുണ്ട്.

2013 ആഗസ്റ്റ് 5—താമസ​ത്തി​നു​ള്ള കെട്ടിടം (E)

ഇഷ്ടിക​കൊണ്ട് കെട്ടിയ ഭിത്തി നന്നാക്കു​ന്നു.

2013 ആഗസ്റ്റ് 30—അലക്കു​ശാ​ല/ഡ്രൈ​ക്ലീ​നിങ്‌ വിഭാഗം

യന്ത്രങ്ങൾ സജ്ജീക​രി​ക്കാ​നു​ള്ള പുതിയ മുറിക്ക് ഉരുക്കു​കൊ​ണ്ടു​ള്ള ചട്ടക്കൂട്‌ സ്ഥാപി​ക്കു​ന്നു.

2013 സെപ്‌റ്റം​ബർ 17—താമസ​ത്തി​നു​ള്ള കെട്ടിടം (E)

മേൽക്കൂ​ര​യു​ടെ മുകളിൽ ഒട്ടിച്ചി​രി​ക്കു​ന്ന കനം കുറഞ്ഞ ഷീറ്റിന്‍റെ അധികം​വന്ന ഭാഗം മുറി​ച്ചു​മാ​റ്റു​ന്നു.

2013 ഒക്‌ടോ​ബർ 15—താമസ​ത്തി​നു​ള്ള കെട്ടിടം (E)

നാരുകൾ ചേർത്ത്‌ ബലപ്പെ​ടു​ത്തി​യ രാസവ​സ്‌തു​ക്കൾകൊണ്ട് നിർമിച്ച (FRP) നാടകൾ പതിപ്പി​ച്ച​തി​ന്‍റെ ഉള്ളിൽ പൊള്ള​യാ​യ ഭാഗങ്ങ​ളു​ണ്ടോ എന്ന് പരി​ശോ​ധി​ക്കു​ന്നു. എവി​ടെ​യെ​ങ്കി​ലും അങ്ങനെ ഉള്ളതായി കണ്ടാൽ കൂടുതൽ FRP നാടകൾ സ്ഥാപി​ക്കു​ന്നു.

2013 നവംബർ 15—അലക്കു​ശാ​ല/ഡ്രൈ​ക്ലീ​നിങ്‌ വിഭാഗം

വായു സഞ്ചാര​ത്തി​നു സഹായി​ക്കു​ന്ന ഒരു ഫാൻ മേൽക്കൂ​ര​യിൽ ഘടിപ്പി​ക്കു​ന്ന ജോലി​കൾ നടക്കുന്നു.

2013 ഡിസംബർ 9—താമസ​ത്തി​നു​ള്ള കെട്ടിടം (E)

ഡോക്‌സ്‌ പ്ലാങ്കി​ന്‌റെ ചെറിയ വിടവു​ക​ളി​ലേക്ക് പശ കയറ്റി​വി​ടു​ന്നു. കെട്ടി​ട​ത്തി​ന്‍റെ ഭൂകമ്പ​പ്ര​തി​രോ​ധ​ശേഷി വർധി​പ്പി​ക്കു​ന്ന ജോലി​കൾക്ക് ഏതാണ്ട് ഒന്നര വർഷം വേണ്ടി​വ​ന്നു.

2013 ഡിസംബർ 11—അലക്കു​ശാ​ല/ഡ്രൈ​ക്ലീ​നിങ്‌ വിഭാഗം

മലിന​ജ​ലം പുറന്ത​ള്ളാ​നു​ള്ള സംവി​ധാ​നം ഒരുക്കു​ന്നു.

2014 ജനുവരി 10—ധാന്യം പൊടി​ക്കു​ന്ന മിൽ

1960 മുതൽ ഏതാണ്ട് 2008 വരെ ഉപയോ​ഗ​ത്തി​ലു​ണ്ടാ​യി​രുന്ന ലിഫ്‌റ്റ്‌ പൊളി​ച്ചു​മാ​റ്റു​ന്നു. വാൾക്കി​ലി​ലെ ഫാമിൽ കോഴി, കറവപ്പ​ശു​ക്കൾ, പന്നി തുടങ്ങി​യ​വ​യെ വളർത്താ​താ​യ​തോ​ടെ ഇതിന്‌ ഉപയോ​ഗ​മി​ല്ലാ​താ​യി.

2014 ജനുവരി 22—സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

ഓഡി​റ്റോ​റി​യം പുതു​ക്കു​ന്ന​തി​നു​വേണ്ടി ഇരിപ്പി​ട​ങ്ങൾ നീക്കം​ചെ​യ്യു​ന്നു.

2014 ജനുവരി 29—ധാന്യം പൊടി​ക്കു​ന്ന മിൽ

ഈ ധാന്യ​സം​ഭ​ര​ണി​കൾ മൃഗങ്ങൾക്കു​ള്ള തീറ്റ സൂക്ഷി​ച്ചു​വെ​ക്കാ​നാ​യി ഉപയോ​ഗി​ച്ചി​രു​ന്നു.

2014 മാർച്ച് 3—അച്ചടി​ശാ​ല

സാങ്കേ​തി​ക​പ​രി​ശീ​ലന വിഭാഗം പ്രവർത്തി​ക്കാ​നു​ള്ള പുതിയ കെട്ടിടം ഒരുക്കു​ന്നു.

2014 ജൂലൈ 4—സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

ഒരു വെൽഡർ തൂണു​ക​ളിൽ ഒന്ന് ബലപ്പെ​ടു​ത്തു​ന്നു.

2014 സെപ്‌റ്റം​ബർ 19—ഭക്ഷണം കഴിക്കാ​നു​ള്ള ഹാൾ (താമസ​ത്തി​നു​ള്ള കെട്ടിടം (E))

ജോലി​ക്കാർക്ക് ഭക്ഷണം നൽകാൻ ഉപയോ​ഗി​ച്ചി​രു​ന്ന സ്ഥലത്ത്‌ പരവതാ​നി വിരി​ക്കു​ന്നു.

2014 സെപ്‌റ്റം​ബർ 22—താമസ​ത്തി​നു​ള്ള കെട്ടിടം (E)

ഒന്നാം നിലയി​ലെ വൃത്താ​കൃ​തി​യി​ലു​ള്ള മുറി​യു​ടെ ചുവരു​ക​ളു​ടെ​യും മറ്റും അവസാ​ന​ഘട്ട മിനു​ക്കു​പ​ണി​കൾ നടക്കുന്നു.

2014 സെപ്‌റ്റം​ബർ 24—സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

ആളുകൾക്ക് കയറാ​നു​ള്ള പുതിയ ലിഫ്‌റ്റി​ന്‍റെ ബലപ്പെ​ടു​ത്തൽ പണികൾ നടത്തുന്നു.

2014 ഒക്‌ടോ​ബർ 2—ഭക്ഷണം കഴിക്കാ​നു​ള്ള ഹാൾ (താമസ​ത്തി​നു​ള്ള കെട്ടിടം (E))

ഭക്ഷണം കഴിക്കാ​നു​ള്ള ഹാളിന്‍റെ വലുപ്പം കൂട്ടി​യ​തു​മൂ​ലം 1,980 പേർക്കുള്ള ഇരിപ്പി​ട​സൗ​ക​ര്യ​ങ്ങൾ ലഭ്യമാ​യി.

2014 ഒക്‌ടോ​ബർ 22—സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

ഇപ്പോ​ഴു​ള്ള തൂണിന്‍റെ ബലം കൂട്ടുന്ന പണിക്കാ​യി മണ്ണ് നീക്കുന്ന ജോലി​കൾ നടക്കുന്നു. കെട്ടി​ട​ത്തി​ന്‍റെ ഭൂകമ്പ​പ്ര​തി​രോ​ധ​ശേഷി വർധി​പ്പി​ക്കാൻ ഇത്‌ സഹായി​ക്കും.

കൂടുതല്‍ അറിയാന്‍

ബെഥേലിലെ ജീവിതം

ഐക്യ​നാ​ടു​ക​ളി​ലെ ബെഥേൽ സമുച്ച​യ​ങ്ങൾ സന്ദർശി​ക്കാൻ നിങ്ങളെ ക്ഷണിക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​വും ഐക്യ​നാ​ടു​ക​ളി​ലെ ബ്രാ​ഞ്ചോ​ഫീ​സും ടൂറിൽ ഉൾപ്പെ​ടു​ന്നു.