വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വാർവിക്ക് ഫോട്ടോ ഗാലറി 1 (2014 മെയ്‌ മു​തൽ ആഗസ്റ്റ് വരെ)

വാർവിക്ക് ഫോട്ടോ ഗാലറി 1 (2014 മെയ്‌ മു​തൽ ആഗസ്റ്റ് വരെ)

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ ഭാവി ലോകാ​സ്ഥാ​നം ന്യൂ​യോർക്കി​ലെ വാർവി​ക്കിൽ പണിയു​ന്നു. 2014 മെയ്‌മു​തൽ ആഗസ്റ്റ് വരെ നിർമാണ പ്രവർത്ത​കർ വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം, ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം, താമസ​ത്തി​നു​ള്ള C, D കെട്ടി​ട​ങ്ങൾ എന്നിവ​യു​ടെ പണിയിൽ ശ്രദ്ധേ​യ​മാ​യ പുരോ​ഗ​തി കൈവ​രി​ച്ചു. തിര​ക്കേ​റി​യ ആ സമയത്ത്‌ നടന്ന ചില കാര്യങ്ങൾ ഈ ഫോട്ടോ ഗാലറി​യി​ലൂ​ടെ കാണാം.

പൂർത്തിയായ വാർവിക്ക് സമുച്ച​യ​ത്തി​ന്‍റെ കാഴ്‌ച​കൾ. ഘടികാ​ര​ദി​ശ​യിൽ മുകളിൽ ഇടത്തു​നിന്ന്:

  1. വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

  2. സന്ദർശകരുടെ പാർക്കിങ്‌ സ്ഥലം

  3. അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

  4. താമസത്തിനുള്ള കെട്ടിടം B

  5. താമസത്തിനുള്ള കെട്ടിടം D

  6. താമസത്തിനുള്ള കെട്ടിടം C

  7. താമസത്തിനുള്ള കെട്ടിടം A

  8. ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

മെയ്‌ 1, 2014—വാർവിക്ക് പണിസ്ഥലം

പണിസ്ഥ​ല​ത്തി​നു തെക്കു​വ​ശ​ത്തു​നിന്ന് സ്റ്റെർലിങ്‌ കാട്ടു​ത​ടാ​ക​ത്തി​ന്‍റെ (നീലത്ത​ടാ​കം) വടക്കെ ദിശയി​ലേക്ക് നോക്കു​മ്പോ​ഴു​ള്ള കാഴ്‌ച. താമസ​ത്തി​നു​ള്ള D കെട്ടി​ട​ത്തി​ന്‍റെ പണി നടന്നു​കൊ​ണ്ടി​രി​ക്കു​ന്ന​താണ്‌ മുന്നിൽ കാണു​ന്നത്‌, തടാക​ത്തി​ന​കത്ത്‌ താമസ​ത്തി​നു​ള്ള C കെട്ടി​ട​ത്തി​നു​ള്ള കോൺക്രീറ്റ്‌ ഭിത്തികൾ നിർമി​ക്കു​ന്നു.

മെയ്‌ 14, 2014—കെട്ടി​ട​ഭാ​ഗ​ങ്ങൾ നിർമി​ക്കു​ന്ന സ്ഥലം

ജോലി​ക്കാർ മുൻകൂ​ട്ടി തയാറാ​ക്കി​യ കുളി​മു​റി സ്ഥാപി​ക്കു​ന്നു. ഇതിൽ അതിന്‍റെ ചട്ടക്കൂട്‌, ഭിത്തി, പൈപ്പ്, ഇലക്‌ട്രിക്‌ ലൈൻ, വായു​സ​ഞ്ചാ​ര​ത്തി​നു​ള്ള സൗകര്യം, കുളി​ക്കാ​നു​ള്ള ടബ്ബ് എന്നിവ ഉൾപ്പെ​ടു​ന്നു. ഇവ മൊത്ത​മാ​യി എടുത്തു​കൊ​ണ്ടു​പോ​യി കെട്ടി​ട​ത്തിൽ സ്ഥാപി​ച്ചു​ക​ഴി​ഞ്ഞാൽ കുളി​മു​റി​യു​ടെ പണി പൂർത്തി​യാ​കും.

മെയ്‌ 22, 2014—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

ഏറ്റവും താഴെ​യാ​യി പൈപ്പു​പ​ണി​കൾ നടക്കുന്നു. കെട്ടി​ട​നിർമാ​ണ സമയത്ത്‌ ഈ സ്ഥലം 500-ഓളം ജോലി​ക്കാർക്ക് ഭക്ഷണം നൽകു​ന്ന​തി​നു​ള്ള സ്ഥലമായി ഉപയോ​ഗി​ക്കു​ന്നു. ഇതുകൂ​ടാ​തെ കെട്ടി​ട​ത്തി​ന്‍റെ മറ്റ്‌ ഭാഗങ്ങ​ളിൽ 300-ഓളം പേർക്ക് ഭക്ഷണം കഴിക്കാ​നു​ള്ള സൗകര്യ​മുണ്ട്. കെട്ടി​ട​ത്തി​ന്‍റെ പണി പൂർത്തി​യാ​കു​മ്പോൾ താത്‌കാ​ലി​ക ഭക്ഷണമു​റി​കൾ മാറ്റു​ക​യും ആ സ്ഥലം വാഹനങ്ങൾ നന്നാക്കുന്ന നടക്കുന്ന ഇടമായി ഉപയോ​ഗി​ക്കു​ക​യും ചെയ്യും.

ജൂൺ 2, 2014—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

പ്രത്യേ​ക​മാ​യി തയാർ ചെയ്‌ത മണ്ണ് മേൽക്കൂ​ര​യിൽ നിരത്തു​ന്നു. അതിൽ കൃഷി ചെയ്യു​ന്ന​തു​മൂ​ലം ഊർജ​ത്തി​ന്‍റെ ആവശ്യം കുറയ്‌ക്കു​ക​യും മേൽക്കൂ​ര​യിൽ വീഴുന്ന മഴവെള്ളം നഷ്ടപ്പെ​ടു​ന്നത്‌ തടയു​ക​യും മഴവെ​ള്ള​ത്തി​ലെ മാലി​ന്യ​ങ്ങൾ അരിച്ച് മാറ്റു​ക​യും ചെയ്യുന്നു. അങ്ങനെ പരിസ്ഥി​തി സംരക്ഷ​ണ​ത്തിന്‌ ഇത്‌ സഹായ​ക​മാ​കു​ന്നു.

ജൂൺ 5, 2014—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

പരസ്‌പ​രം ചേർന്ന് നിൽക്കുന്ന മൂന്നു കെട്ടി​ട​ങ്ങ​ളാണ്‌ ഇവിടെ നിർമി​ക്കു​ന്നത്‌. മൊത്തം 42,000 ചതുരശ്ര മീറ്റർ (4,50,000 ചതുരശ്ര അടി) തറവി​സ്‌തീർണം ഉണ്ടായി​രി​ക്കും. ഇവിടെ പുറത്തു​നി​ന്നു​ള്ള കരാറു​കാർ തൂണുകൾ പണിയു​ന്ന​തിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നു.

ജൂൺ 18, 2014—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

ജോലി​ക്കാർ കീൽ ഉരുക്കി മേൽക്കൂര പൂശുന്നു. അവർ താഴേക്ക് വീഴാ​തി​രി​ക്കാൻ സുരക്ഷ​യ്‌ക്കു​ള്ള ഉപകര​ണ​ങ്ങൾ ധരിച്ചി​ട്ടുണ്ട്.

ജൂൺ 24, 2014—താമസ​ത്തി​നു​ള്ള കെട്ടിടം C

മുൻകൂ​ട്ടി നിർമിച്ച കുഴലു​ക​ളും HVAC ഉപകര​ണ​ങ്ങ​ളും സ്ഥാപി​ക്കു​ന്നു. വാർവി​ക്കിൽ ജോലി ചെയ്യുന്ന 35 ശതമാ​ന​ത്തോ​ളം പേർ സ്‌ത്രീ​ക​ളാണ്‌.

ജൂലൈ 11, 2014—മോണ്ട്ഗോ​മ​റി, ന്യൂ​യോർക്ക്

വാർവി​ക്കി​ലെ നിർമാണ പരിപാ​ടി​കൾ സുഗമ​മാ​യി നടത്തു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ ഈ സ്ഥലം 2014 ഫെബ്രു​വ​രി​യിൽ വാങ്ങി​യത്‌. ഇത്‌ ഗോഡൗ​ണാ​യും കെട്ടി​ട​സാ​മ​ഗ്രി​കൾ ഉണ്ടാക്കു​ന്ന​തി​നു​ള്ള സ്ഥലമാ​യും ഉപയോ​ഗി​ക്കു​ന്നു. ഈ സ്ഥലത്തിന്‍റെ അകത്തെ വിസ്‌തീർണം 20,000 സ്‌ക്വയർ മീറ്റർ (2,20,000 ചതുരശ്ര അടി) ആണ്‌. മുകളിൽ വലത്‌ ഭാഗത്താ​യി കാണുന്ന വെള്ള നിറത്തി​ലു​ള്ള വസ്‌തു​ക്കൾ പണിസ്ഥ​ല​ത്തേക്ക് കൊണ്ടു​പോ​കാൻ തയാറാ​ക്കി വെച്ചി​രി​ക്കു​ന്ന കുളി​മു​റി​യു​ടെ ഭാഗങ്ങ​ളാണ്‌.

ജൂലൈ 24, 2014—താമസ​ത്തി​നു​ള്ള കെട്ടിടം C

മുന്നിൽ കാണുന്ന കെട്ടി​ട​ത്തിൽ ആസ്ഥാന​ത്തു​ള്ള 200-ഓളം ജോലി​ക്കാ​രെ താമസി​പ്പി​ക്കു​ന്ന​തി​നുള്ള കെട്ടി​ട​മാണ്‌ ഇത്‌. ഓരോ ഭവനത്തി​ന്‍റെ​യും വലിപ്പം 350 മുതൽ 600 ചതുരശ്ര അടിയാണ്‌. ഇതിൽ ചെറിയ ഒരു അടുക്ക​ള​യും കുളി​മു​റി​യും ഒരു ബാൽക്കെ​ണി​യും ഉണ്ടായി​രി​ക്കും.

ജൂലൈ 25, 2014—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

നിർമാ​ണ​ത്തി​നു​ള്ള സ്ഥലം ഒരുക്കു​ന്നു. കെട്ടി​ട​ത്തി​ന്‍റെ ഉപയോ​ഗ​ത്തി​നു​വേ​ണ്ടി കരിങ്കൽ പൊട്ടി​ച്ചെ​ടു​ക്കു​ന്ന​താണ്‌ ചിത്ര​ത്തി​ന്‍റെ മുകളിൽ ഇടതു​വ​ശ​ത്താ​യി കാണി​ച്ചി​രി​ക്കു​ന്നത്‌. ഇതിന്‍റെ പണി പൂർത്തി​യാ​കു​മ്പോ​ഴേ​ക്കും 2,60,000 ക്യുബിക്‌ മീറ്റർ മണ്ണ് വാർവി​ക്കി​ന്‍റെ പണിസ്ഥ​ല​ത്തു​നിന്ന് നീക്കം ചെയ്‌തി​ട്ടു​ണ്ടാ​കും. മണ്ണ് നീക്കം ചെയ്യാ​നാ​യി 23 ട്രക്കു​ക​ളാണ്‌ ദിവസേന ഉപയോ​ഗി​ക്കു​ന്നത്‌.

ജൂലൈ 30, 2014—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

മേൽക്കൂ​ര​യിൽ സസ്യങ്ങൾ നടുന്നു.

ആഗസ്റ്റ് 8, 2014—വാർവിക്ക് പണിസ്ഥലം

ഒരു വലിയ ക്രെയി​നിൽ നിന്നുള്ള കാഴ്‌ച. ഓഫീസ്‌ കെട്ടി​ട​ത്തി​ന്‍റെ തെക്കു​പ​ടി​ഞ്ഞാറ്‌ ഭാഗം. സന്ദർശ​കർക്കാ​യു​ള്ള പാർക്കിങ്‌ സ്ഥലത്തിന്‍റെ പണി പൂർത്തി​യാ​യി​രി​ക്കു​ന്നത്‌ താഴെ ഇടതു​വ​ശ​ത്തു കാണാം. എല്ലാ ദിവസ​വും ജോലി​ക്കാ​രു​ടെ വാഹന​ങ്ങൾകൊണ്ട് അത്‌ നിറയു​ന്നു. മൂന്നോ നാലോ ദിവസം ജോലി ചെയ്യു​ന്ന​തി​നു​വേ​ണ്ടി ചില സാക്ഷികൾ ഒരു ദിശയി​ലേ​ക്കു മാത്രം 12 മണിക്കൂർ യാത്ര ചെയ്‌താണ്‌ അവിടെ എത്തുന്നത്‌.

ആഗസ്റ്റ് 13, 2014—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

താത്‌കാ​ലി​ക​മാ​യു​ള്ള ഊണു​മു​റി​യു​ടെ പണി പൂർത്തി​യാ​യി വരുന്നു. വീഡി​യോ മോണി​റ്റ​റു​ക​ളും (ഇതുവരെ പ്രവർത്തന സജ്ജമാ​യി​ട്ടി​ല്ല) മുകളിൽ സ്‌പീ​ക്ക​റു​ക​ളും ഉള്ളതി​നാൽ ഐക്യ​നാ​ടു​ക​ളി​ലെ ബ്രാ​ഞ്ചോ​ഫീ​സിൽ നിന്ന് സ്‌ട്രീം ചെയ്യുന്ന പ്രഭാ​താ​രാ​ധ​ന​യും മറ്റ്‌ ആത്മീയ പരിപാ​ടി​ക​ളും ജോലി​ക്കാർക്ക് ആസ്വദി​ക്കാൻ കഴിയും.

ആഗസ്റ്റ് 14, 2014—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

ഒന്നാം നിലയു​ടെ തട്ട് വാർക്കു​ന്നു. വാർക്ക​യു​ടെ മിശ്രി​ത​ത്തിൽ വായു കയറാ​തി​രി​ക്കാ​നും എല്ലായി​ട​ത്തും വാർക്ക​യു​ടെ മിശ്രി​തം എത്തുന്ന​തി​നും വേണ്ടി ജോലി​ക്കാ​രൻ കോൺക്രീറ്റ്‌ വൈ​ബ്രേ​റ്റർ ഉപയോ​ഗി​ക്കു​ന്ന​താണ്‌ വലതു​വ​ശ​ത്തു കാണു​ന്നത്‌.

ആഗസ്റ്റ് 14, 2014—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

കെട്ടി​ട​ത്തി​ന്‍റെ പ്രധാ​ന​ഭാ​ഗ​ത്തു​കൂ​ടി കടന്നു​പോ​കു​ന്ന വൈദ്യു​ത​ക്ക​മ്പി​കൾ സംരക്ഷ​ക​ട്യൂബ്‌ ഉപയോ​ഗിച്ച് ഭദ്രമാ​ക്കി​യി​രി​ക്കു​ന്നു. ഉടൻതന്നെ അതിന്‍റെ അടിത്തറ സ്ലാബിട്ട് മൂടു​ന്ന​താ​യി​രി​ക്കും.

ആഗസ്റ്റ് 14, 2014—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

ഒന്നാം നിലയു​ടെ തട്ട് വാർക്കൽ പൂർത്തി​യാ​കു​ന്നു. ഇന്നേ തീയതി​വ​രെ നടന്ന വാർക്ക​യിൽ ഏറ്റവും വലിയ​താണ്‌ ഇത്‌. 540 ക്യുബിക്‌ മീറ്റർ വരുന്ന വാർക്ക​യു​ടെ മിശ്രി​ത​മാണ്‌ ഇതിനു​വേ​ണ്ടി ഉപയോ​ഗി​ച്ചത്‌. അവി​ടെ​ത്ത​ന്നെ​യു​ള്ള ബാച്ച്പ്ലാ​ന്‍റിൽ ആണ്‌ വാർക്ക​യു​ടെ മിശ്രി​തം തയ്യാറാ​ക്കു​ന്നത്‌. എട്ട് ട്രക്കു​ക​ളും രണ്ട് പമ്പുക​ളും ഉപയോ​ഗി​ച്ചാണ്‌ മിശ്രി​തം പണി​സൈ​റ്റിൽ എത്തിച്ചത്‌. 5.5 മണിക്കൂർ കൊണ്ട് മിശ്രി​തം ഒഴിക്കുന്ന പണി പൂർത്തി​യാ​യി. ചിത്ര​ത്തി​ന്‍റെ മധ്യഭാ​ഗത്ത്‌ കാണു​ന്നത്‌ മുകളി​ലേ​ക്കു കയറാ​നു​ള്ള ചവിട്ടു​പ​ടി​യാണ്‌.

ആഗസ്റ്റ് 14, 2014—താമസ​ത്തി​നു​ള്ള കെട്ടിടം C

കെട്ടി​ട​ത്തിന്‌ കൈവരി കെട്ടുന്നു. പുറകി​ലാ​യി താമസ​ത്തി​നു​ള്ള കെട്ടിടം A-യുടെ അടിത്ത​റ​യിൽ പണി നടക്കുന്നു.

ആഗസ്റ്റ് 15, 2014—താമസ​ത്തി​നു​ള്ള കെട്ടിടം C

പൂർത്തി​യാ​യ ഒരു കുളി​മു​റി​യു​ടെ ചട്ടക്കൂട്‌ മൂന്നാ​മ​ത്തെ നിലയി​ലേക്ക് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തു​ന്നു. പണിസ്ഥ​ല​ത്തു​ള്ള തിക്കും തിരക്കും ഒഴിവാ​ക്കു​ന്ന​തി​നും വേഗം പണി പൂർത്തി​യാ​ക്കു​ന്ന​തി​നും ആയി കെട്ടി​ട​ത്തി​നു​വേണ്ട സാധനങ്ങൾ മറ്റൊ​രി​ട​ത്തു​വെച്ച് നിർമി​ച്ച​തി​നു ശേഷമാണ്‌ ഇങ്ങോട്ടു കൊണ്ടു​വ​രു​ന്നത്‌.

ആഗസ്റ്റ് 20, 2014—താമസ​ത്തി​നു​ള്ള കെട്ടിടം C

മുന്നമേ രൂപ​പ്പെ​ടു​ത്തി​യ ഭിത്തി കരാറു​കാർ സ്ഥാപി​ക്കു​ന്നു. ഇത്‌ കെട്ടി​ട​ത്തിന്‌ ഒരു ആവരണ​മാ​യി വർത്തി​ക്കു​ന്ന​തി​നാൽ ഊർജ​ന​ഷ്ടം കുറയു​ന്നു. മാത്രമല്ല, ഭിത്തി​കൾക്ക് മുന്നമേ നിറം കൊടു​ത്തി​രി​ക്കു​ന്ന​തു​കൊണ്ട് പെയിന്‍റ് ചെയ്യേണ്ട ആവശ്യ​മി​ല്ല, അറ്റകു​റ്റ​പ്പ​ണി തീരെ കുറവും ആയിരി​ക്കും. ഇത്‌ എളുപ്പ​ത്തിൽ സ്ഥാപി​ക്കാൻ കഴിയു​ന്ന​തു​കൊണ്ട് പണി കൃത്യ​സ​മ​യ​ത്തു​ത​ന്നെ പൂർത്തി​യാ​കു​ക​യും ചെയ്യും.

ആഗസ്റ്റ് 31, 2014—വാർവിക്ക് പണിസ്ഥലം

തെക്കു​പ​ടി​ഞ്ഞാ​റേ മൂലയിൽ നിന്നുള്ള കാഴ്‌ച. താമസ​ത്തി​നു​ള്ള കെട്ടിടം D-യുടെ അടുത്ത നില നിർമി​ക്കാൻ തയാറാ​യി​രി​ക്കു​ന്നു. അതിനു പുറകി​ലാ​യി താമസ​ത്തി​നു​ള്ള കെട്ടിടം C-യുടെ പണി പൂർത്തി​യാ​യി വരുന്ന​തും കാണാം.