യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഈ വർഷത്തെ ത്രിദിന കൺവെൻഷ​നി​ലേക്ക് ഏവരെ​യും ഹാർദ​മാ​യി സ്വാഗതം ചെയ്യുന്നു.

സവിശേഷതകൾ

  • പ്രസം​ഗ​ങ്ങൾ അഭിമു​ഖ​ങ്ങൾ: ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും പ്രശ്‌ന​ങ്ങ​ളെ ധൈര്യ​ത്തോ​ടെ നേരി​ടാ​നു​ള്ള വഴികൾ മനസ്സി​ലാ​ക്കാം.

  • മൾട്ടി​മീ​ഡി​യ: മനുഷ്യർക്ക്, എന്തിന്‌ മൃഗങ്ങൾക്കു​പോ​ലും ധൈര്യ​ത്തെ​ക്കു​റിച്ച് എത്ര​യെ​ത്ര കാര്യങ്ങൾ പഠിപ്പി​ക്കാ​നാ​കു​മെന്ന് കാണാം.

  • ബൈബി​ള​ധിഷ്‌ഠി​ത പൊതു​പ്ര​സം​ഗം: ദുഃഖി​ച്ചു​ക​ര​യു​ന്ന ഒരു പിതാ​വി​നോട്‌ “പേടി​ക്കേ​ണ്ടാ” എന്ന് യേശു പറഞ്ഞത്‌ എന്തു​കൊണ്ട്? (മർക്കോസ്‌ 5:36) ഉത്തരത്തി​നാ​യി ഞായറാ​ഴ്‌ച രാവിലെ നടക്കുന്ന ബൈബി​ള​ധിഷ്‌ഠി​ത പൊതു​പ്ര​സം​ഗം ശ്രദ്ധി​ക്കു​ക. പുനരു​ത്ഥാ​ന പ്രത്യാശ ധൈര്യം തരുന്നത്‌ എങ്ങനെ? എന്നതാണ്‌ വിഷയം.

  • വീഡി​യോ നാടകം: തനിക്കു ലഭിച്ച നിയമനം നിറ​വേ​റ്റാ​തെ യോന ഓടി​പ്പോ​യത്‌ എന്തു​കൊണ്ട്? ഞായർ ഉച്ചകഴിഞ്ഞ് കാണുക.

ആർക്കെ​ല്ലാം പങ്കെടു​ക്കാം?

ഏവർക്കും. പ്രവേശന ഫീസോ പണപ്പി​രി​വോ ഉണ്ടായി​രി​ക്കു​ന്ന​തല്ല.

മുഴു കാര്യ​പ​രി​പാ​ടി​യും ഞങ്ങളുടെ കൺ​വെൻ​ഷ​നു​ക​ളെ​ക്കു​റി​ച്ചുള്ള ഒരു വീഡി​യോ​യും കാണുക.