വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ഐക്യനാടുകൾ

ടൂർ റിസർവേ​ഷൻ

ടൂറി​നു​വേ​ണ്ടി മുൻകൂ​ട്ടി റിസർവ്‌ ചെയ്യണോ? വേണം. തിരക്ക് ഒഴിവാ​ക്കാ​നും എല്ലാവർക്കും ടൂറിന്‍റെ മുഴുവൻ പ്രയോ​ജ​ന​വും കിട്ടാ​നും ഇതു സഹായി​ക്കും. അതു​കൊണ്ട് പാറ്റേർസണോ വാൾക്കിലോ വാർവിക്കോ സന്ദർശി​ക്കു​ന്ന എല്ലാവ​രും മുൻകൂ​ട്ടി ടൂർ റിസർവ്‌ ചെയ്യണം. ഗ്രൂപ്പി​ലു​ള്ള സന്ദർശ​ക​രു​ടെ എണ്ണം എത്രയാ​ണെ​ങ്കി​ലും ഇങ്ങനെ റിസർവ്‌ ചെയ്യണം. നിങ്ങൾ സന്ദർശി​ക്കാൻ ഉദ്ദേശി​ക്കു​ന്ന സ്ഥലങ്ങളിൽ ടൂർ റിസർവ്‌ ചെയ്യാൻ താഴെ കൊടു​ക്കു​ന്ന ലിങ്കുകൾ ഉപയോ​ഗി​ക്കു​ക.

റിസർവ്‌ ചെയ്‌തി​ട്ടി​ല്ലെ​ങ്കിൽ ടൂർ ലഭിക്കു​മോ? റിസർവ്‌ ചെയ്‌തി​ട്ടി​ല്ലെ​ങ്കിൽ ടൂറിനു നിങ്ങളെ ഉൾപ്പെ​ടു​ത്താൻ പറ്റി​യെ​ന്നു​വ​രി​ല്ല. കാരണം വാർവിക്കിലെ മ്യൂസി​യ​ങ്ങ​ളിൽ ഓരോ ദിവസ​വും ഒരു നിശ്ചിത എണ്ണം ആളുകൾക്കു മാത്രമേ പ്രവേ​ശ​ന​മു​ള്ളൂ.

ടൂറി​നാ​യി എപ്പോൾ എത്തണം? ടൂറിനു ഒരു മണിക്കൂർ മുമ്പ് എത്തിയാൽ മതി. അതിലും നേരത്തേ വരേണ്ട​തി​ല്ല. അങ്ങനെ​യാ​കു​മ്പോൾ, പാർക്കിങ്‌ സ്ഥലത്തും ലോബി​യി​ലും അനാവ​ശ്യ​തി​രക്ക് ഒഴിവാ​ക്കാ​നാ​കും.

ഒരു ദിവസം എത്ര കെട്ടി​ട​സ​മു​ച്ച​യ​ങ്ങൾ സന്ദർശി​ക്കാ​നാ​കും? ഒരു ദിവസം രണ്ട് കെട്ടി​ട​സ​മു​ച്ച​യ​ങ്ങ​ളിൽക്കൂ​ടു​തൽ കാണാൻ സമയം കിട്ടില്ല.

20-ൽ താഴെ ആളുക​ളു​ള്ള ഗ്രൂപ്പ്

20-ൽ കൂടുതൽ ആളുക​ളു​ള്ള ഗ്രൂപ്പ്

പാറ്റേർസൺ, വാൾക്കിൽ, വാർവിക്ക് എന്നിവി​ട​ങ്ങ​ളി​ലെ ബഥേലു​ക​ളിൽ ഗ്രൂപ്പ് ടൂർ ആവശ്യ​പ്പെ​ടു​ന്ന​തിന്‌ ഓൺ​ലൈൻ അപേക്ഷ നൽകുക.

ടൂർ വേണ്ടെ​ന്നു​വെ​ക്കു​ന്നു

ടൂർ റിസർവേ​ഷൻ, ഗ്രൂപ്പ് ടൂർ എന്നിവ​യ്‌ക്കു​ള്ള അപേക്ഷകൾ വെണ്ടെ​ന്നു​വെ​ക്കാൻ അതിനു​വേ​ണ്ടി​യു​ള്ള ഓൺ​ലൈൻ ഫാറം ഉപയോ​ഗി​ക്കു​ക.

Warwick

1 Kings Dr.

TUXEDO PARK NY 10987

UNITED STATES

+1 845-524-3000

ടൂറുകൾ

ഏപ്രിൽ 3, 2017 തിങ്കളാ​ഴ്‌ച മുതൽ വാർവി​ക്കിൽ ടൂറുകൾ ലഭ്യമാ​യി​രി​ക്കും. യാത്ര​യ്‌ക്കു​ള്ള ഒരുക്കങ്ങൾ തുടങ്ങു​ന്ന​തി​നു മുമ്പ് ദയവായി ഓൺ​ലൈ​നിൽ ടൂർ റിസർവ്‌ ചെയ്യുക.

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ

(സ്വയം നടന്നു കാണാ​വു​ന്ന പ്രദർശ​ന​ങ്ങൾ)

രാവിലെ 8 മണി മുതൽ 11 മണി വരെയും ഉച്ചകഴിഞ്ഞ് 1 മണി മുതൽ 4 മണി വരെയും

20 മിനിട്ട് ദൈർഘ്യം

(ഗൈഡ്‌ ഉള്ള ടൂർ)

പ്രധാന ആകർഷ​ണ​ങ്ങൾ

സ്വയം നടന്നു കാണാ​വു​ന്ന പ്രദർശ​ന​ങ്ങൾ

  1. ബൈബിളും ദിവ്യ​നാ​മ​വും. ഈ പ്രദർശ​ന​ത്തിൽ ബൈബി​ളി​ന്‍റെ അപൂർവ​മാ​യ ചില കോപ്പി​കൾ പ്രദർശി​പ്പി​ച്ചി​ട്ടുണ്ട്. നീക്കം ചെയ്യാ​നു​ള്ള എല്ലാ ശ്രമങ്ങ​ളെ​യും അതിജീ​വി​ച്ചു​കൊണ്ട് ദൈവ​ത്തി​ന്‍റെ പേര്‌ എങ്ങനെ​യാണ്‌ തിരു​വെ​ഴു​ത്തു​ക​ളിൽ പരിര​ക്ഷി​ച്ചി​രി​ക്കു​ന്ന​തെന്ന് ഈ പ്രദർശ​നം കാണി​ച്ചു​ത​രു​ന്നു. ഇതുകൂ​ടാ​തെ ബൈബി​ളി​ന്‍റെ മറ്റു ചില അപൂർവ കോപ്പി​കൾ, ബൈബി​ളി​നോ​ടു ബന്ധപ്പെട്ട കരകൗ​ശ​ല​വ​സ്‌തു​ക്കൾ എന്നിവ അടങ്ങുന്ന ഒരു റൊ​ട്ടേ​ഷ​നൽ ഗാലറി​യും ഈ പ്രദർശ​ന​ത്തി​ന്‍റെ മുഖ്യ ആകർഷ​ണ​മാണ്‌.

  2. യഹോവയുടെ പേരി​നാ​യി ഒരു ജനം. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആത്മീയ പൈതൃ​ക​ത്തി​ന്‍റെ ഒരു നേർക്കാ​ഴ്‌ച​യാണ്‌ ഈ പ്രദർശ​നം. യഹോവ തന്‍റെ ഇഷ്ടം ചെയ്യാ​നാ​യി തന്‍റെ ജനത്തെ എങ്ങനെ​യാണ്‌ ക്രമാ​നു​ഗ​ത​മാ​യി വഴിന​യി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും സംഘടി​പ്പി​ക്കു​ക​യും ചെയ്‌ത​തെന്ന് കരകൗശലവസ്‌തുക്കൾ, ഗ്രാഫിക്‌സ്‌, വാമൊ​ഴി​കൾ എന്നിവ​യി​ലൂ​ടെ ഈ പ്രദർശ​നം വ്യക്തമാ​ക്കു​ന്നു.

  3. ലോകാസ്ഥാനം—വിശ്വാ​സം പ്രവർത്ത​ന​ത്തിൽ. ഈ പ്രദർശ​നം, ഭരണസം​ഘ​ത്തി​ലെ കമ്മിറ്റി​ക​ളു​ടെ പ്രവർത്ത​നം വിശദീ​ക​രി​ക്കു​ന്നു. ഒരുമിച്ച് കൂടി​വ​രാ​നും ശിഷ്യ​രാ​ക്കാ​നും ആത്മീയ​ഭ​ക്ഷ​ണം കഴിക്കാ​നും പരസ്‌പ​രം സ്‌നേ​ഹി​ക്കാ​നും ഉള്ള തിരു​വെ​ഴു​ത്തു​നിർദേ​ശങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളെ ഭരണസം​ഘം സഹായി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും ഈ പ്രദർശ​നം വ്യക്തമാ​ക്കു​ന്നു.

ഗൈഡ്‌ ഉള്ള ടൂർ

ഓഫീസ്‌ കെട്ടി​ട​ങ്ങ​ളും സർവീസ്‌ കെട്ടി​ട​ങ്ങ​ളും വാർവിക്ക് കോമ്പൗ​ണ്ടു​ക​ളും കാണാൻ ഈ ടൂർ അവസര​മൊ​രു​ക്കും.

ടൂർ ഗൈഡ്‌ബുക്ക് ഡൗൺലോഡ്‌ ചെയ്യുക

Patterson

100 Watchtower Dr. (2891 Route 22)

PATTERSON NY 12563

UNITED STATES

+1 845-306-1000

ടൂറുകൾ

യാത്ര​യ്‌ക്കു​ള്ള ഒരുക്കങ്ങൾ തുടങ്ങു​ന്ന​തി​നു മുമ്പ് ദയവായി ഓൺ​ലൈ​നിൽ ടൂർ റിസർവ്‌ ചെയ്യുക.

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8 മണി മുതൽ 11 മണി വരെയും ഉച്ചകഴിഞ്ഞ് 1 മണി മുതൽ 4 മണി വരെയും

2 മണിക്കൂർ ദൈർഘ്യം

പ്രധാന ആകർഷ​ണ​ങ്ങൾ

നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കു​വേ​ണ്ടി​യുള്ള ചിത്ര​ങ്ങ​ളും ഓഡി​യോ വീഡി​യോ റെക്കോർഡി​ങ്ങു​ക​ളും തയ്യാറാ​ക്കു​ന്നു. ഇവിടെ നടക്കുന്ന ബൈബിൾസ്‌കൂ​ളു​ക​ളും ഈ ടൂറി​നി​ട​യിൽ കാണാൻ പറ്റും.

Wallkill

900 Red Mills Rd.

WALLKILL NY 12589

UNITED STATES

+1 845-744-6000

ടൂറുകൾ

യാത്ര​യ്‌ക്കു​ള്ള ഒരുക്കങ്ങൾ തുടങ്ങു​ന്ന​തി​നു മുമ്പ് ദയവായി ഓൺ​ലൈ​നിൽ ടൂർ റിസർവ്‌ ചെയ്യുക.

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8 മണി മുതൽ 11 മണി വരെയും ഉച്ചകഴിഞ്ഞ് 1 മണി മുതൽ 4 മണി വരെയും

2 മണിക്കൂർ ദൈർഘ്യം

പ്രധാന ആകർഷ​ണ​ങ്ങൾ

വർഷ​ന്തോ​റും 250 ലക്ഷം ബൈബിൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളാണ്‌ ഇവിടെ അച്ചടി​ക്കു​ന്നത്‌. 360-ലധികം ഭാഷക​ളിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ലോക​മെ​ങ്ങു​മു​ള്ള ബ്രാഞ്ചു​ക​ളി​ലേ​ക്കും ഐക്യനാടുകൾ, കാനഡ, കരീബിയൻ എന്നിവി​ട​ങ്ങ​ളി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 15,000-ലധികം സഭകളി​ലേ​ക്കും ഇവി​ടെ​നി​ന്നാണ്‌ കയറ്റി​യ​യ​യ്‌ക്കു​ന്നത്‌.