വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ സൃഷ്ടിവാത്തിൽ വിശ്വസിക്കുന്നുണ്ടോ?

യഹോയുടെ സാക്ഷികൾ സൃഷ്ടിവാത്തിൽ വിശ്വസിക്കുന്നുണ്ടോ?

ഇല്ല. എല്ലാം സൃഷ്ടിച്ചത്‌ ദൈവമാണെന്ന് യഹോയുടെ സാക്ഷികൾ വിശ്വസിക്കുന്നു. പക്ഷേ, സൃഷ്ടിവാത്തോട്‌ ഞങ്ങൾ യോജിക്കുന്നില്ല. എന്തുകൊണ്ട്? കാരണം, സൃഷ്ടിവാദിളുടെ പല ആശയങ്ങളും വാസ്‌തത്തിൽ ബൈബിളിനു ചേർച്ചയിലല്ല. പിൻവരുന്ന രണ്ട് ഉദാഹങ്ങൾ പരിചിന്തിക്കുക:

  1. ആറ്‌ സൃഷ്ടിദിങ്ങളുടെ ദൈർഘ്യം. ആറ്‌ സൃഷ്ടിദിങ്ങളിൽ ഓരോന്നും, 24 മണിക്കൂർ ദൈർഘ്യമുള്ള അക്ഷരീദിമായിരുന്നെന്ന് സൃഷ്ടിവാദികൾ വാദിക്കുന്നു. എന്നാൽ, ബൈബിളിലെ ‘നാൾ’ അഥവാ “ദിവസം” എന്ന വാക്കിന്‌ താരതമ്യേന നീണ്ട ഒരു കാലഘട്ടത്തെ അർഥമാക്കാൻ കഴിയും.—ഉല്‌പത്തി 2:4; സങ്കീർത്തനം 90:4.

  2. ഭൂമിയുടെ പഴക്കം. ഭൂമിക്ക് ഏതാനും ആയിരം വർഷങ്ങളുടെ പഴക്കമേയുള്ളൂ എന്ന് ചില സൃഷ്ടിവാദികൾ പഠിപ്പിക്കുന്നു. എന്നാൽ, ബൈബിൾ അനുസരിച്ച് ആറ്‌ സൃഷ്ടിദിങ്ങൾക്കും മുമ്പേ ഭൂമിയും പ്രപഞ്ചവും നിലവിലുണ്ടായിരുന്നു. (ഉല്‌പത്തി 1:1) അതുകൊണ്ടുന്നെ, ഭൂമിക്ക് കോടിക്കക്കിന്‌ വർഷങ്ങൾ പഴക്കമുണ്ടായിരിക്കാമെന്നു സൂചിപ്പിക്കുന്ന ആശ്രയയോഗ്യമായ ശാസ്‌ത്രീവേങ്ങളോട്‌ യഹോയുടെ സാക്ഷികൾക്ക് വിയോജിപ്പില്ല.

യഹോവയുടെ സാക്ഷികൾ സൃഷ്ടിയിൽ വിശ്വസിക്കുന്നെങ്കിലും ശാസ്‌ത്രത്തിന്‌ എതിരല്ല. യഥാർഥശാസ്‌ത്രവും ബൈബിളും യോജിപ്പിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

 

കൂടുതല്‍ അറിയാന്‍

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥം

നിങ്ങളുടെ വ്യക്തിമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബൈബിൾ എങ്ങനെ സഹായിക്കും? അതിലെ പ്രവചങ്ങൾ നിങ്ങൾക്ക് എന്തുകൊണ്ട് വിശ്വസിക്കാം?

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ശാസ്‌ത്രം ബൈബി​ളു​മാ​യി യോജി​പ്പി​ലാ​ണോ?

ശാസ്‌ത്രീ​യ​വി​ഷ​യ​ങ്ങ​ളിൽ ബൈബി​ളി​നു തെറ്റുപറ്റിയിട്ടുണ്ടോ?