വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടോ?

യഹോയുടെ സാക്ഷികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടോ?

ഉണ്ട്. ദുരിതങ്ങൾ ആഞ്ഞടിക്കുമ്പോൾ യഹോയുടെ സാക്ഷികൾ സഹായത്തിന്‌ എത്താറുണ്ട്. “സമയം അനുകൂമായിരിക്കുന്നിത്തോളം നമുക്ക് സകലർക്കും നന്മ ചെയ്യാം; വിശേഷാൽ സഹവിശ്വാസികളായവർക്ക്” എന്ന ഗലാത്യർ 6:10-നോടുള്ള ചേർച്ചയിൽ സാക്ഷികൾക്കും അല്ലാത്തവർക്കും ഞങ്ങൾ വേണ്ട സഹായം ചെയ്‌തുകൊടുക്കുന്നു. മാത്രമല്ല, അത്തരം സാഹചര്യങ്ങളിൽ ദുരന്തത്തിന്‌ ഇരയായ ആളുകൾക്ക് വൈകാരിവും ആത്മീയവും ആയ പിന്തുണ നൽകാനും ഞങ്ങൾ ശ്രമിക്കാറുണ്ട്.—2 കൊരിന്ത്യർ 1:3, 4.

സംഘടന

ഒരു ദുരന്തം ഉണ്ടായാൽ, ആ പ്രദേത്തുള്ള സഭയിലെ മൂപ്പന്മാർ സഭാംങ്ങളുമായി ബന്ധപ്പെട്ട്, അവർ സുരക്ഷിരാണോ, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുന്നു. പിന്നീട്‌, അവർ ചെയ്‌ത അടിയന്തിഹാങ്ങളെക്കുറിച്ചും വിലയിരുത്തിയ കാര്യങ്ങളെക്കുറിച്ചും യഹോയുടെ സാക്ഷിളുടെ പ്രാദേശിക ബ്രാഞ്ചോഫീസിനെ അറിയിക്കുന്നു.

ആവശ്യമായ സഹായം പ്രാദേശിക സഭകളുടെ പ്രാപ്‌തിക്ക് അതീതമാണെങ്കിൽ യഹോയുടെ സാക്ഷിളുടെ ഭരണസംഘം അതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു. ഇത്‌, ക്ഷാമം ബാധിച്ചപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ പരസ്‌പരം കരുതിയ വിധത്തോട്‌ സമാനമാണ്‌. (1 കൊരിന്ത്യർ 16:1-4) ഉടനെ, പ്രാദേശിക ബ്രാഞ്ചോഫീസ്‌ ദുരിതാശ്വാസ കമ്മിറ്റികൾ രൂപീരിക്കുയും അവരുടെ നിയന്ത്രണത്തിൽ വേണ്ട സഹായം ചെയ്‌തുകൊടുക്കുയും ചെയ്യുന്നു. മറ്റു പ്രദേശങ്ങളിൽ നിന്നുള്ള സാക്ഷിളും ദുരിതം ബാധിച്ച സഹോങ്ങളെ സഹായിക്കാൻ തങ്ങളുടെ സമയവും ഊർജവും നിസ്വാർഥമായി ചെലവഴിക്കുന്നു.—സദൃശവാക്യങ്ങൾ 17:17.

ധനസഹായം

ദുരന്തബാധിത പ്രദേത്തെ ആളുകളെ സഹായിക്കുന്നതിനുവേണ്ടിയും യഹോയുടെ സാക്ഷിളുടെ ബ്രാഞ്ചോഫീസിലേക്കു ലഭിക്കുന്ന സംഭാവനകൾ ഉപയോഗിക്കാറുണ്ട്. (പ്രവൃത്തികൾ 11:27-30; 2 കൊരിന്ത്യർ 8:13-15) അവരെ സഹായിക്കാൻ എത്തുന്നവർ ശമ്പളം കൈപ്പറ്റാതെ സേവിക്കുന്നരാതിനാൽ ഓഫീസിനും മറ്റ്‌ നടത്തിപ്പിനും വേണ്ടി പണം ചിലവാക്കേണ്ടിരുന്നില്ല. അതുകൊണ്ട്, നീക്കിവെച്ചിരിക്കുന്ന തുകയും സഹായവും ദുരന്തബാധിതർക്കുതന്നെ ലഭിക്കാൻ ഇടയാകുന്നു. അങ്ങനെ, ലഭിക്കുന്ന സംഭാവനകൾ കരുതലോടെ ഉപയോഗിക്കുന്നു എന്ന് ഞങ്ങൾ ഉറപ്പുരുത്തുന്നു.—2 കൊരിന്ത്യർ 8:20.

 

കൂടുതല്‍ അറിയാന്‍

സമൂഹനന്മയ്‌ക്കായി പ്രവർത്തിക്കുന്നു

ദുരിബാധിതർക്ക് സ്‌നേത്തിന്‍റെ സാന്ത്വസ്‌പർശം

പല രാജ്യങ്ങളിലും യഹോയുടെ സാക്ഷികൾ അവശ്യട്ടങ്ങളിൽ സഹായവുമായി ഓടിയെത്തി.