വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദശാംശം കൊടു​ക്കു​ന്ന രീതി യഹോ​വ​യു​ടെ സാക്ഷി​കൾക്ക് ഉണ്ടോ?

ദശാംശം കൊടു​ക്കു​ന്ന രീതി യഹോ​വ​യു​ടെ സാക്ഷി​കൾക്ക് ഉണ്ടോ?

ഇല്ല, യഹോ​വ​യു​ടെ സാക്ഷി​കൾക്ക് ദശാംശം കൊടു​ക്കു​ന്ന രീതി​യി​ല്ല. സ്വമേ​ധ​യാ ലഭിക്കുന്ന സംഭാ​വ​ന​ക​ളാ​ലാണ്‌ ഞങ്ങളുടെ പ്രവർത്ത​ന​ങ്ങൾ നടക്കു​ന്നത്‌. അതു നൽകു​ന്ന​വ​രു​ടെ പേര്‌ വെളി​പ്പെ​ടു​ത്താ​റി​ല്ല. ദശാംശം എന്നാൽ എന്താണ്‌? യഹോ​വ​യു​ടെ സാക്ഷികൾ ദശാംശം കൊടു​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

ദശാംശം കൊടു​ക്കാ​നു​ള്ള അഥവാ വസ്‌തു​വ​ക​ക​ളു​ടെ പത്തി​ലൊന്ന് കൊടു​ക്കാ​നു​ള്ള കല്‌പന, പുരാതന ഇസ്രാ​യേൽജ​ന​ത്തിന്‌ കൊടുത്ത ന്യായ​പ്ര​മാ​ണ​ത്തി​ന്‍റെ ഭാഗമാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, “ദശാംശം വാങ്ങു​വാൻ” ആവശ്യ​പ്പെ​ട്ടി​രു​ന്നത്‌ ഉൾപ്പെ​ടെ​യു​ള്ള ന്യായ​പ്ര​മാ​ണം ക്രിസ്‌ത്യാ​നി​കൾ പിൻപ​റ്റേ​ണ്ട​തി​ല്ലെന്ന് ബൈബിൾ വ്യക്തമാ​ക്കു​ന്നു.—എബ്രായർ 7:5, 18; കൊ​ലോ​സ്യർ 2:13, 14.

ഒരു നിബന്ധ​ന​യെന്ന നിലയിൽ ദശാം​ശ​ങ്ങ​ളും വഴിപാ​ടു​ക​ളും കൊടു​ക്കു​ന്ന​തി​നു പകരം, യഹോ​വ​യു​ടെ സാക്ഷികൾ ആദിമ​ക്രി​സ്‌ത്യാ​നി​കളെ അനുക​രി​ച്ചു​കൊണ്ട് പിൻവ​രു​ന്ന രണ്ടു വിധങ്ങ​ളിൽ സുവാർത്താ​വേ​ല​യെ പിന്തു​ണ​യ്‌ക്കു​ന്നു: അവർ യാതൊ​രു ശമ്പളവും കൈപ്പ​റ്റാ​തെ പ്രസം​ഗ​വേല ചെയ്യുന്നു; സ്വമന​സ്സാ​ലെ സംഭാ​വ​ന​കൾ നൽകു​ക​യും ചെയ്യുന്നു.

അങ്ങനെ ക്രിസ്‌ത്യാ​നി​കൾക്കുള്ള ഈ ബൈബിൾനിർദേ​ശം ഞങ്ങൾ പിന്തു​ട​രു​ന്നു: “ഓരോ​രു​ത്ത​നും താൻ ഹൃദയ​ത്തിൽ നിശ്ചയി​ച്ച​തു​പോ​ലെ ചെയ്യട്ടെ; വൈമു​ഖ്യ​ത്തോ​ടെ അരുത്‌; നിർബ​ന്ധ​ത്താ​ലും അരുത്‌. സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വ​നെ​യ​ത്രേ ദൈവം സ്‌നേ​ഹി​ക്കു​ന്നത്‌.”—2 കൊരി​ന്ത്യർ 9:7.