വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോവയുടെ സാക്ഷികൾ എന്താണ്‌ വിശ്വസിക്കുന്നത്‌?

യഹോവയുടെ സാക്ഷികൾ എന്താണ്‌ വിശ്വസിക്കുന്നത്‌?

യേശു പഠിപ്പിച്ചതും യേശുവിന്‍റെ ശിഷ്യന്മാർ ചെയ്‌തിരുന്നതും ആയ കാര്യങ്ങളോട്‌ അടുത്ത്‌ പറ്റിനിൽക്കാൻ യഹോയുടെ സാക്ഷിളെന്ന നിലയിൽ ഞങ്ങൾ പരിശ്രമിക്കുന്നു. ഞങ്ങളുടെ അടിസ്ഥാവിശ്വാങ്ങളെക്കുറിച്ച് ഈ ലേഖനം ചുരുക്കമായി പറയും.

 1. ദൈവം. ഏകസത്യദൈവും സർവശക്തനും ആയ സ്രഷ്ടാവിനെ ഞങ്ങൾ ആരാധിക്കുന്നു. ആ ദൈവത്തിന്‍റെ പേര്‌ യഹോവ എന്നാണ്‌. (സങ്കീർത്തനം 83:18; വെളിപാട്‌ 4:11) ഈ ദൈവം, അബ്രാഹാമിന്‍റെയും മോശയുടെയും യേശുവിന്‍റെയും ദൈവമാണ്‌.—പുറപ്പാടു 3:6; 32:11; യോഹന്നാൻ 20:17.

 2. ബൈബിൾ. മനുഷ്യകുടുംത്തിനുള്ള ദൈവത്തിന്‍റെ നിശ്വസ്‌തന്ദേമാണ്‌ ബൈബിൾ എന്ന് ഞങ്ങൾ അംഗീരിക്കുന്നു. (യോഹന്നാൻ 17:17; 2 തിമൊഥെയൊസ്‌ 3:16) “പഴയനിവും” “പുതിനിവും” ഉൾപ്പെടെയുള്ള 66 പുസ്‌തങ്ങളെ അടിസ്ഥാപ്പെടുത്തിയാണ്‌ ഞങ്ങളുടെ വിശ്വാസം കെട്ടിപ്പടുത്തിരിക്കുന്നത്‌. പ്രൊസർ ജയ്‌സൺ ഡി ബെഡൂൺ, യഹോയുടെ സാക്ഷിളെക്കുറിച്ച് പിൻവരുന്ന കാര്യങ്ങൾ എഴുതിപ്പോൾ ഇക്കാര്യം കൃത്യമായി വിവരിച്ചിട്ടുണ്ട്: “അവരുടെ വിശ്വാവും പ്രവൃത്തിളും ബൈബിൾ യഥാർഥത്തിൽ പറയുന്ന കാര്യങ്ങളിൽ അടിസ്ഥാപ്പെടുത്തിയുള്ളയാണ്‌. അല്ലാതെ, ബൈബിളിൽ എന്താണ്‌ ഉണ്ടായിരിക്കേണ്ടതെന്ന് അവർ മുൻകൂട്ടി തീരുമാനിക്കുന്നില്ല.” *

  ഞങ്ങൾ മുഴു ബൈബിളിനെയും അംഗീരിക്കുന്നരാണെങ്കിലും മൗലിവാദിളല്ല. ബൈബിളിന്‍റെ പല ഭാഗങ്ങളും ആലങ്കാരിക ഭാഷയിലോ പ്രതീങ്ങൾ ഉപയോഗിച്ചോ ആണ്‌ എഴുതിയിരിക്കുന്നതെന്നും അവ അക്ഷരാർഥത്തിൽ മനസ്സിലാക്കേണ്ടല്ലെന്നും ഞങ്ങൾ തിരിച്ചറിയുന്നു.—വെളിപാട്‌ 1:1.

 3. യേശു. ഞങ്ങൾ ക്രിസ്‌തുയേശുവിന്‍റെ പഠിപ്പിക്കലും മാതൃയും പിൻപറ്റുയും ഞങ്ങളുടെ രക്ഷകനും ദൈവപുത്രനും എന്ന നിലയിൽ ആദരിക്കുയും ചെയ്യുന്നു. (മത്തായി 20:28; പ്രവൃത്തികൾ 5:31) ആ അർഥത്തിൽ ഞങ്ങൾ ക്രിസ്‌ത്യാനിളാണ്‌. (പ്രവൃത്തികൾ 11:26) എന്നിരുന്നാലും, യേശു സർവശക്തനായ ദൈവല്ലെന്നും ത്രിത്വോദേത്തിന്‌ തിരുവെഴുത്തടിസ്ഥാമില്ലെന്നും ഞങ്ങൾ ബൈബിളിൽനിന്ന് പഠിച്ചിരിക്കുന്നു.—യോഹന്നാൻ 14:28.

 4. ദൈവരാജ്യം. ഇത്‌ സ്വർഗത്തിൽനിന്ന് ഭരിക്കുന്ന ഒരു യഥാർഥണ്മെന്‍റാണ്‌. അല്ലാതെ, ക്രിസ്‌ത്യാനിളുടെ ഹൃദയത്തിൽ തോന്നുന്ന ഒരു അവസ്ഥയല്ല. ഇത്‌ മനുഷ്യണ്മെന്‍റുളെയെല്ലാം നീക്കിക്കഞ്ഞതിന്‌ ശേഷം ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം നിറവേറ്റും. (ദാനിയേൽ 2:44; മത്തായി 6:9, 10) ബൈബിൾപ്രനം സൂചിപ്പിക്കുന്നനുരിച്ച് നമ്മൾ ജീവിക്കുന്നത്‌ “അന്ത്യകാലത്ത്‌” ആയതിനാൽ ദൈവരാജ്യം എത്രയുംപെട്ടെന്ന് ഇക്കാര്യങ്ങളെല്ലാം നടപ്പിലാക്കും—2 തിമൊഥെയൊസ്‌ 3:1-5; മത്തായി 24:3-14.

  യേശു സ്വർഗത്തിൽനിന്ന് ഭരിക്കുന്ന ദൈവരാജ്യത്തിന്‍റെ രാജാവാണ്‌. ആ ഭരണം 1914-ൽ ആരംഭിച്ചു.—വെളിപാട്‌ 11:15.

 5. രക്ഷ. പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള വിടുതൽ സാധ്യമാകുന്നത്‌ യേശുവിന്‍റെ മറുവിലായാത്തിലൂടെയാണ്‌. (മത്തായി 20:28; പ്രവൃത്തികൾ 4:12) ഈ യാഗത്തിൽനിന്ന് പ്രയോനം നേടുന്നതിന്‌ ആളുകൾ യേശുവിൽ വിശ്വസിച്ചാൽ മാത്രം പോരാ. പകരം, അവരുടെ ജീവിതിക്ക് മാറ്റം വരുത്തുയും സ്‌നാമേൽക്കുയും വേണം. (മത്തായി 28:19, 20; യോഹന്നാൻ 3:16; പ്രവൃത്തികൾ 3:19, 20) ഒരു വ്യക്തിയുടെ പ്രവർത്തങ്ങൾ അദ്ദേഹത്തിന്‍റെ വിശ്വാസം സജീവമാണെന്ന് തെളിയിക്കുന്നു. (യാക്കോബ്‌ 2:24, 26) എന്നിരുന്നാലും, രക്ഷ നമ്മൾ നേടിയെടുക്കേണ്ട ഒന്നല്ല. അത്‌, ‘ദൈവകൃയാൽ’ ലഭിക്കുന്നതാണ്‌.—ഗലാത്യർ 2:16, 21.

 6. സ്വർഗം. യഹോയാം ദൈവവും ക്രിസ്‌തുയേശുവും വിശ്വസ്‌തദൂന്മാരും ആത്മമണ്ഡത്തിൽ വസിക്കുന്നു. * (സങ്കീർത്തനം 103:19-21; പ്രവൃത്തികൾ 7:55) താരതമ്യേന ചെറിയൊരു സംഖ്യ, 1,44,000 പേർ, യേശുവിനോടൊപ്പം ഭരിക്കാനായി പുനരുത്ഥാനം പ്രാപിക്കും.—ദാനീയേൽ 7:27; 2 തിമൊഥെയൊസ്‌ 2:12; വെളിപാട്‌ 5:9, 10; 14:1, 3.

 7. ഭൂമി. മനുഷ്യകുടുംത്തിന്‍റെ നിത്യമായിരിക്കാനാണ്‌ ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌. (സങ്കീർത്തനം 104:5; 115:16; സഭാപ്രസംഗി 1:4) അനുസമുള്ള ആളുകളെ ദൈവം പൂർണ ആരോഗ്യവും ഭൂമിയിലെ പറുദീയിൽ നിത്യമായ ജീവിവും നൽകി അനുഗ്രഹിക്കും.—സങ്കീർത്തനം 37:11, 34.

 8. തിന്മയും കഷ്ടപ്പാടും. ദൈവത്തിന്‍റെ ദൂതന്മാരിലൊരാൾ മത്സരിച്ചതോടെയാണ്‌ ഇത്‌ ആരംഭിച്ചത്‌. (യോഹന്നാൻ 8:44) മത്സരത്തിനു ശേഷം സാത്താനെന്നും പിശാചെന്നും വിളിക്കപ്പെട്ട ഈ ദൂതൻ, ആദ്യമനുഷ്യജോഡിയെ അവന്‍റെ കൂടെ ചേരാൻ പ്രോത്സാഹിപ്പിച്ചു. അതിന്‍റെ പരിണലം അവരുടെ പിൻഗാമികൾ അനുഭവിക്കേണ്ടിന്നു. (ഉല്‌പത്തി 3:1-6; റോമർ 5:12) സാത്താൻ ഉയർത്തിയ ധാർമിവിങ്ങൾക്ക് തീർപ്പുണ്ടാക്കാൻ ദൈവം തിന്മയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നു. പക്ഷെ, ഇത്‌ എന്നേക്കും തുടരാൻ ദൈവം ഇടയാക്കുയില്ല.

 9. മരണം. ആളുകൾ മരിക്കുമ്പോൾ അവർ ഇല്ലാതെയാകുന്നു. (സങ്കീർത്തനം 146:4; സഭാപ്രസംഗി 9:5, 10) ഒരു തീനരത്തിൽ അവർ ദണ്ഡനം അനുഭവിക്കുന്നില്ല.

  പുനരുത്ഥാത്തിലൂടെ ദൈവം കോടിക്കക്കിന്‌ ആളുകളെ മരണത്തിൽനിന്ന് തിരികെ കൊണ്ടുരും. (പ്രവൃത്തികൾ 24:15) എന്നിരുന്നാലും, ജീവനിലേക്ക് വന്ന ആളുകൾ ദൈവത്തിന്‍റെ വഴികൾ പഠിക്കാൻ വിസമ്മതിക്കുയാണെങ്കിൽ ഒരു പുനരുത്ഥാപ്രതീക്ഷ ഇല്ലാതെ അവരെ എന്നേക്കുമായി നശിപ്പിച്ചുയും.—വെളിപാട്‌ 20:14, 15.

 10. കുടുംബം. വിവാത്തോടുള്ള ബന്ധത്തിൽ, ഒരു പുരുഷന്‌ ഒരു സ്‌ത്രീ എന്ന ദൈവത്തിന്‍റെ ആദിമനിവാത്തോട്‌ ഞങ്ങൾ പറ്റിനിൽക്കുന്നു. ലൈംഗിദുർമാർഗം മാത്രമാണ്‌ വിവാമോത്തിനുള്ള സാധുവായ ഏക അടിസ്ഥാനം. (മത്തായി 19:4-9) ബൈബിളിൽ കാണുന്ന ജ്ഞാനം കുടുംജീവിതം വിജയിപ്പിക്കാൻ സഹായമാണെന്ന് ഞങ്ങൾക്ക് ഉറച്ചബോധ്യമുണ്ട്.—എഫെസ്യർ 5:22–6:1.

 11. ഞങ്ങളുടെ ആരാധന. ഞങ്ങൾ കുരിശിനെയോ മറ്റ്‌ പ്രതിളെയോ വണങ്ങുന്നില്ല. (ആവർത്തപുസ്‌തകം 4:15-19; 1 യോഹന്നാൻ 5:21) താഴെ പറയുന്നയാണ്‌ ഞങ്ങളുടെ ആരാധയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാകാര്യങ്ങൾ:

 12. ഞങ്ങളുടെ സംഘടന. ഞങ്ങൾ സഭകളായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഓരോന്നിന്‍റെയും മേൽനോട്ടം വഹിക്കുന്നത്‌ മൂപ്പന്മാരുടെ ഒരു സംഘമാണ്‌. എന്നാൽ, അവർ ഒരു പുരോഹിവർഗമല്ല, അവർക്ക് ശമ്പളവുമില്ല. (മത്തായി 10:8; 23:8) ഞങ്ങൾ ദശാംശം ആവശ്യപ്പെടുയോ യോഗങ്ങളിൽ പണപ്പിരിവ്‌ നടത്തുയോ ചെയ്യുന്നില്ല. (2 കൊരിന്ത്യർ 9:7) ആളുകൾ, പേര്‌ വെളിപ്പെടുത്താതെ നൽകുന്ന സംഭാകൾകൊണ്ടാണ്‌ ഞങ്ങളുടെ പ്രവർത്തങ്ങൾ നടക്കുന്നത്‌.

  ഞങ്ങളുടെ ലോകാസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന ഒരു ചെറികൂട്ടം പക്വതയുള്ള ക്രിസ്‌ത്യാനികൾ ഒരു ഭരണസംമായി സേവിക്കുന്നു. ഇവർ ലോകമെങ്ങുമുള്ള യഹോയുടെ സാക്ഷികൾക്ക് ആവശ്യമായ നിർദേങ്ങൾ നൽകുന്നു.—മത്തായി 24:45.

 13. ഞങ്ങൾക്കിയിലെ ഐക്യം. ഗോളവ്യാമായി ഞങ്ങൾ എല്ലാവരും ഒരേ കാര്യങ്ങളാണ്‌ വിശ്വസിക്കുന്നത്‌. (1 കൊരിന്ത്യർ 1:10) സാമൂഹിമോ വർഗീമോ വംശീമോ മറ്റ്‌ തരംതിരിവുളോ ഇല്ലാതിരിക്കാൻ ഞങ്ങൾ കഠിനശ്രമം ചെയ്യുന്നു. (പ്രവൃത്തികൾ 10:34, 35; യാക്കോബ്‌ 2:4) എങ്കിലും, വ്യക്തിമായ തിരഞ്ഞെടുപ്പുകൾ നടത്താൻ ആളുകൾക്ക് സ്വാതന്ത്ര്യമുണ്ട്. ഓരോ സാക്ഷിയും അവരവരുടെ ബൈബിൾപരിശീലിത മനസ്സാക്ഷിക്ക് ചേർച്ചയിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നു.—റോമർ 14:1-4; എബ്രായർ 5:14.

 14. ഞങ്ങളുടെ പെരുമാറ്റം. എല്ലാ പ്രവർത്തങ്ങളിലും നിസ്സ്വാർഥമായ സ്‌നേഹം കാണിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു. (യോഹന്നാൻ 13:34, 35) രക്തത്തിന്‍റെ ദുരുയോഗം ഉൾപ്പെടുന്ന രക്തപ്പകർച്ച ഉൾപ്പെടെ ദൈവത്തെ അപ്രീതിപ്പെടുത്തുന്ന എല്ലാ പ്രവർത്തങ്ങളും ഞങ്ങൾ ഒഴിവാക്കുന്നു. (പ്രവൃത്തികൾ 15:28, 29; ഗലാത്യർ 5:19-21) ഞങ്ങൾ സമാധാപ്രിരാതിനാൽ യുദ്ധങ്ങളിൽ പങ്കെടുക്കുന്നില്ല. (മത്തായി 5:9; യെശയ്യാവു 2:4) ഞങ്ങൾ ജീവിക്കുന്ന രാജ്യത്തെ ഗവണ്മെന്‍റിനെ ആദരിക്കുന്നു, ദൈവനിങ്ങൾ ലംഘിക്കാൻ ആവശ്യപ്പെടാത്തിത്തോളം ഗവണ്മെന്‍റ് നിയമങ്ങൾ അനുസരിക്കുയും ചെയ്യുന്നു.—മത്തായി 22:21; പ്രവൃത്തികൾ 5:29.

 15. മറ്റുള്ളരുമായുള്ള ഞങ്ങളുടെ ബന്ധം. “നിന്‍റെ അയൽക്കാനെ നീ നിന്നെപ്പോലെന്നെ സ്‌നേഹിക്കണം” എന്ന് യേശു കല്‌പിച്ചു. ക്രിസ്‌ത്യാനികൾ “ലോകത്തിന്‍റെ ഭാഗമല്ല” എന്നും യേശു പറഞ്ഞു. (മത്തായി 22:39; യോഹന്നാൻ 17:16) ‘സകലർക്കും നന്മ ചെയ്യാനും’ അതേസയം രാഷ്‌ട്രീകാര്യങ്ങളിൽ കർശനമായി നിഷ്‌പക്ഷത പാലിക്കാനും മറ്റ്‌ മതങ്ങളുമായി ഇടകലരാതിരിക്കാനും ഞങ്ങൾ ശ്രമിക്കുന്നു. (ഗലാത്യർ 6:10; 2 കൊരിന്ത്യർ 6:14) എന്നാൽ, ഇത്തരം കാര്യങ്ങളിൽ മറ്റുള്ളവർ നടത്തുന്ന തിരഞ്ഞെടുപ്പുളെ ഞങ്ങൾ മാനിക്കുയും ചെയ്യുന്നു.—റോമർ 14:12.

യഹോയുടെ സാക്ഷിളെക്കുറിച്ച് കൂടുലായ ചോദ്യങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഞങ്ങളുടെ വെബ്‌സൈറ്റ്‌ സന്ദർശിക്കാനോ ഞങ്ങളുടെ ഏതെങ്കിലും ഓഫീസുമായി ബന്ധപ്പെടാനോ നിങ്ങളുടെ പ്രദേത്തുള്ള രാജ്യഹാൾ സന്ദർശിക്കാനോ സാക്ഷിളിൽപ്പെട്ട ആരോടെങ്കിലും സംസാരിക്കാനോ സാധിക്കും.

^ ഖ. 4 പരിഭാഷയിലെ പരമാർഥത (ഇംഗ്ലീഷ്‌) പേജ്‌ 165 കാണുക.

^ ഖ. 10 ദുഷ്ടദൂതന്മാരെ സ്വർഗത്തിൽനിന്ന് പുറത്താക്കിയെങ്കിലും അവർ ഇപ്പോഴും ആത്മമണ്ഡത്തിൽത്തന്നെ തുടരുന്നു.—വെളിപാട്‌ 12:7-9.

കൂടുതല്‍ അറിയാന്‍

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷിളുടെ സ്ഥാപകൻ ആരാണ്‌?

ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ ഒരു പുതിയ മതത്തിന്‍റെ സ്ഥാപകല്ലായിരുന്നു എന്നു പറയുന്നതിന്‍റെ കാരണം വായിച്ചുസ്സിലാക്കുക.

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷികൾക്ക് അവരുടെ സ്വന്തം ബൈബിളുണ്ടോ?

വ്യത്യസ്‌ത ബൈബിൾപരിഭാകൾ ഉപയോഗിക്കുന്നത്‌ നന്നായി ബൈബിൾ പഠിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ബൈബിൾപത്തിൽ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ഉൾപ്പെടുത്തുന്നത്‌ പ്രയോമായിരിക്കുന്നതിന്‍റെ സവിശേമായ മൂന്ന് കാരണങ്ങൾ കാണുക.

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോ​വ​യു​ടെ സാക്ഷികൾ പിറന്നാൾ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

ദൈവം പിറന്നാൾ ആഘോ​ഷ​ങ്ങൾ ഇഷ്ടപ്പെ​ടു​ന്നി​ല്ലെ​ന്നു വ്യക്തമാ​ക്കു​ന്ന നാലു കാരണങ്ങൾ കാണുക.

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷികൾ യേശുവിൽ വിശ്വസിക്കുന്നുണ്ടോ?

സത്യക്രിസ്‌ത്യാനികൾ യേശുവിൽ വിശ്വസിക്കേണ്ടത്‌ അത്യന്താപേക്ഷിമായിരിക്കുന്നത്‌ എന്തുകൊണ്ടെന്ന് മനസ്സിലാക്കുക.

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികൾ ഏതുതരം ആളുകളാണ്‌?

യഹോയുടെ സാക്ഷിളിൽ എത്രപേരെ നിങ്ങൾക്ക് അറിയാം? വാസ്‌തത്തിൽ, ഞങ്ങൾ ആരാണ്‌?