വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ പ്രൊട്ടസ്റ്റന്‍റുകാരാണോ?

യഹോയുടെ സാക്ഷികൾ പ്രൊട്ടസ്റ്റന്‍റുകാരാണോ?

അല്ല. യഹോയുടെ സാക്ഷികൾ ക്രിസ്‌ത്യാനിളാണ്‌, പക്ഷേ പ്രൊട്ടസ്റ്റന്‍റുകാരല്ല. എന്തുകൊണ്ട്?

“റോമൻ കത്തോലിക്കാ മതത്തെ എതിർത്തുകൊണ്ടുള്ള ഒരു മതപ്രസ്ഥാനം” എന്ന് പ്രൊട്ടസ്റ്റന്‍റ് മതം നിർവചിക്കപ്പെട്ടിരിക്കുന്നു. കത്തോലിക്കായുടെ ഉപദേങ്ങളോട്‌ യഹോയുടെ സാക്ഷികൾ യോജിക്കുന്നില്ലെങ്കിലും, ഞങ്ങൾ പ്രൊട്ടസ്റ്റന്‍റുകാല്ലാത്തതിന്‍റെ ചില കാരണങ്ങൾ ഇവയാണ്‌:

  1. പല പ്രൊട്ടസ്റ്റന്‍റ് വിശ്വാങ്ങളും ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നതിന്‌ വിരുദ്ധമാണ്‌. ഉദാഹത്തിന്‌, ‘ദൈവം ഒരുവനാണ്‌’ എന്ന് ബൈബിൾ പഠിപ്പിക്കുന്നു, ത്രിത്വമാണെന്നല്ല. (1 തിമൊഥെയൊസ്‌ 2:5; യോഹന്നാൻ 14:28) അതുപോലെ, ദൈവം ദുഷ്ടന്മാർക്ക് കൊടുക്കുന്ന ശിക്ഷ തീനരത്തിലെ ദണ്ഡനമല്ല, പകരം നിത്യനാമാണെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു.—സങ്കീർത്തനം 37:9; 2 തെസ്സലോനിക്യർ 1:9.

  2. ഞങ്ങൾ കത്തോലിക്കാ സഭയ്‌ക്കോ മറ്റേതെങ്കിലും മതവിഭാങ്ങൾക്കോ മാറ്റം വരുത്താൻ ശ്രമിക്കുയോ അവയ്‌ക്ക് എതിരെ പ്രതിഷേധിക്കുയോ ചെയ്യുന്നില്ല. അതിനു പകരം, ദൈവരാജ്യത്തെക്കുറിച്ചുള്ള നല്ല വാർത്ത പ്രസംഗിച്ചുകൊണ്ട്, ആ സുവാർത്തയിലുള്ള വിശ്വാസം ശക്തിപ്പെടുത്താൻ മറ്റുള്ളരെ സഹായിക്കാനാണ്‌ ഞങ്ങൾ ശ്രമിക്കുന്നത്‌. (മത്തായി 24:14; 28:19, 20) ദൈവത്തെയും അവന്‍റെ വചനമായ ബൈബിളിനെയും കുറിച്ചുള്ള സത്യം ആത്മാർഥയുള്ള വ്യക്തിളെ പഠിപ്പിക്കാനാണ്‌ ഞങ്ങൾ ആഗ്രഹിക്കുന്നത്‌; അല്ലാതെ, മറ്റു മതവിഭാങ്ങൾക്ക് മാറ്റം വരുത്താൻ ഞങ്ങൾ ശ്രമിക്കുന്നില്ല.—കൊലോസ്യർ 1:9, 10; 2 തിമൊഥെയൊസ്‌ 2:24, 25.