വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോ​വ​യു​ടെ സാക്ഷികൾ ഒരു പുതിയ മതവി​ഭാ​ഗ​മാ​ണോ?

യഹോ​വ​യു​ടെ സാക്ഷികൾ ഒരു പുതിയ മതവി​ഭാ​ഗ​മാ​ണോ?

അല്ല, യഹോ​വ​യു​ടെ സാക്ഷികൾ ഒരു പുതിയ മതവി​ഭാ​ഗ​മല്ല. പകരം, യേശു​ക്രി​സ്‌തു വെച്ച മാതൃക പിൻപ​റ്റാ​നും അവന്‍റെ പഠിപ്പി​ക്ക​ലു​കൾക്കു ചേർച്ച​യിൽ ജീവി​ക്കാ​നും ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്ന ക്രിസ്‌ത്യാ​നി​ക​ളാണ്‌ ഞങ്ങൾ.

ഒരു മതവി​ഭാ​ഗം എന്നാൽ എന്താണ്‌?

“മതവി​ഭാ​ഗം” എന്നതു​കൊണ്ട് പലരും പലതാണ്‌ ഉദ്ദേശി​ക്കു​ന്നത്‌. ഇതി​നെ​ക്കു​റി​ച്ചു​ള്ള രണ്ടു പൊതു​ധാ​ര​ണ​ക​ളും ആ ധാരണകൾ ഞങ്ങൾക്കു ബാധക​മ​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും നോക്കാം.

  • “മതവി​ഭാ​ഗം” എന്നതു​കൊണ്ട് ചിലർ ഉദ്ദേ​ശി​ക്കു​ന്നത്‌ പുതിയ അഥവാ യാഥാ​സ്ഥി​തി​ക​മ​ല്ലാ​ത്ത ഒരു മതത്തെ​യാണ്‌. യഹോ​വ​യു​ടെ സാക്ഷികൾ ഒരു പുതിയ മതം ഉണ്ടാക്കി​യ​തല്ല. പകരം, ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ ആരാധ​നാ​മാ​തൃ​ക പിന്തു​ട​രു​ക മാത്ര​മാണ്‌ ഞങ്ങൾ ചെയ്‌തത്‌; അവരുടെ മാതൃ​ക​യും പഠിപ്പി​ക്ക​ലു​ക​ളും ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) ആദ്യം മുതലു​ള്ള​തും സ്വീകാ​ര്യ​വും ആയ ആരാധന എന്താ​ണെ​ന്നു പറയാ​നു​ള്ള അധികാ​രം ബൈബി​ളി​നാ​ണെന്ന് ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.

  • “മതവി​ഭാ​ഗം” എന്നതു​കൊണ്ട് ചിലർ ഉദ്ദേ​ശി​ക്കു​ന്നത്‌ ഒരു മാനു​ഷ​നേ​താ​വി​നു കീഴി​ലു​ള്ള അപകട​ക​ര​മാ​യ ഒരു കൂട്ട​ത്തെ​യാണ്‌. യഹോ​വ​യു​ടെ സാക്ഷികൾ മനുഷ്യ​രെ ആരെയും തങ്ങളുടെ നേതാ​വാ​യി കാണു​ന്നി​ല്ല. മറിച്ച്, യേശു തന്‍റെ അനുഗാ​മി​കൾക്കാ​യി വെച്ച നിലവാ​ര​ത്തോട്‌ ഞങ്ങൾ പറ്റിനിൽക്കു​ന്നു. അവൻ പറഞ്ഞു: “ഒരുവ​ന​ത്രേ നിങ്ങളു​ടെ നായകൻ; ക്രിസ്‌തു​ത​ന്നെ.”—മത്തായി 23:10.

യഹോവയുടെ സാക്ഷികൾ ഒട്ടും​ത​ന്നെ അപകട​കാ​രി​ക​ളല്ല. എന്നു മാത്രമല്ല, അവരുടെ അംഗങ്ങൾക്കും സമൂഹ​ത്തി​നും പ്രയോ​ജ​ന​ക​ര​മാ​യ കാര്യങ്ങൾ ചെയ്യുന്ന ഒരു മതമാണ്‌ അവരു​ടേത്‌. ഉദാഹ​ര​ണ​ത്തിന്‌, മയക്കു​മ​രു​ന്നി​ന്‍റെ​യും മദ്യത്തി​ന്‍റെ​യും ദുരു​പ​യോ​ഗം പോലുള്ള ദോഷ​ക​ര​മാ​യ ആസക്തി​ക​ളിൽനിന്ന് വിമു​ക്ത​രാ​കാൻ ഞങ്ങളുടെ പ്രവർത്ത​ന​ങ്ങൾ അനേകരെ സഹായി​ച്ചി​രി​ക്കു​ന്നു. ഇതുകൂ​ടാ​തെ, ഞങ്ങൾ ലോക​മെ​മ്പാ​ടും ആയിര​ക്ക​ണ​ക്കിന്‌ ആളുകളെ എഴുതാ​നും വായി​ക്കാ​നും പഠിപ്പി​ക്കു​ന്ന സാക്ഷര​താ​ക്ലാ​സ്സു​കൾ നടത്തുന്നു. അതു​പോ​ലെ, ഞങ്ങൾ ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ങ്ങ​ളി​ലും സജീവ​മാ​യി ഏർപ്പെ​ടു​ന്നു. അങ്ങനെ യേശു തന്‍റെ അനുഗാ​മി​ക​ളോ​ടു കല്‌പി​ച്ച​തു​പോ​ലെ, മറ്റുള്ള​വർക്ക് നന്മ കൈവ​രു​ത്തു​ന്ന വിധത്തിൽ പ്രവർത്തി​ക്കാൻ ഞങ്ങൾ കഠിന​ശ്ര​മം ചെയ്യുന്നു.—മത്തായി 5:13-16.