വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ ആളുകളെ നിർബന്ധിച്ച് മതം മാറ്റാറുണ്ടോ?

യഹോയുടെ സാക്ഷികൾ ആളുകളെ നിർബന്ധിച്ച് മതം മാറ്റാറുണ്ടോ?

ഇല്ല, ഞങ്ങൾ അങ്ങനെ ചെയ്യാറില്ല. ഞങ്ങളുടെ പ്രമുഖ മാസിയാവീക്ഷാഗോപുരം ഇങ്ങനെ പ്രസ്‌താവിച്ചിട്ടുണ്ട്: “മതം മാറാൻ ആളുകളുടെമേൽ സമ്മർദം ചെലുത്തുന്നത്‌ തെറ്റാണ്‌.” * പിൻവരുന്ന കാരണങ്ങളാൽ ഞങ്ങൾ ആളുകളെ നിർബന്ധിക്കാറില്ല:

  • യേശു ഒരിക്കലും തന്‍റെ ഉപദേങ്ങൾ സ്വീകരിക്കാൻ ആരെയും നിർബന്ധിച്ചില്ല. തന്‍റെ സന്ദേശത്തോട്‌ ചുരുക്കംപേർ മാത്രമേ പ്രതിരിക്കൂ എന്ന് അവന്‌ അറിയാമായിരുന്നു. (മത്തായി 7:13, 14) യേശു പറഞ്ഞ ചില കാര്യങ്ങൾ അവന്‍റെ ചില ശിഷ്യന്മാർക്ക് ഉൾക്കൊള്ളാനായില്ല. തന്‍റെ കൂടെ നിൽക്കാൻ യേശു അവരെ നിർബന്ധിച്ചില്ല. പകരം അവരെ അവരുടെ വഴിക്ക് വിട്ടു.—യോഹന്നാൻ 6:60-62, 66-68.

  • മറ്റുള്ളരുടെ വിശ്വാങ്ങൾക്ക് മാറ്റം വരുത്താൻ ആളുകളെ നിർബന്ധിക്കരുതെന്ന് യേശു തന്‍റെ അനുഗാമിളെ പഠിപ്പിച്ചു. രാജ്യത്തിന്‍റെ സുവിശേത്തോട്‌ താത്‌പര്യമില്ലാത്തവരെ അത്‌ സ്വീകരിക്കാൻ നിർബന്ധിക്കുന്നതിനു പകരം ശ്രദ്ധിക്കാൻ മനസ്സുള്ളരെ അന്വേഷിക്കാനാണ്‌ യേശു പറഞ്ഞത്‌.—മത്തായി 10:7, 11-14.

  • നിർബന്ധപൂർവം മതപരിവർത്തനം നടത്തുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല. കാരണം, ഹൃദയത്തിൽനിന്നു വരുന്ന ആരാധന മാത്രമേ ദൈവം സ്വീകരിക്കുയുള്ളൂ.—ആവർത്തപുസ്‌തകം 6:4, 5; മത്തായി 22:37, 38.

ഞങ്ങളുടെ പ്രവർത്തക്ഷ്യം മതപരിവർത്തമാണോ?

“ഭൂമിയുടെ അറ്റംവരെയും” ബൈബിളിന്‍റെ സന്ദേശം ഞങ്ങൾ എത്തിക്കുന്നുണ്ട് എന്നത്‌ സത്യമാണ്‌. അത്‌ “പരസ്യമായും വീടുതോറും” പ്രസംഗിക്കാനുള്ള ബൈബിൾ കല്‌പന അനുസരിച്ചാണ്‌. (പ്രവൃത്തികൾ 1:8; 10:42; 20:20) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിളെപ്പോലെതന്നെ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നു എന്ന ആരോണം ചിലപ്പോഴൊക്കെ ഞങ്ങളും നേരിടാറുണ്ട്. (പ്രവൃത്തികൾ 18:12, 13) എന്നാൽ അത്തരം ആരോങ്ങളിൽ ഒരു കഴമ്പുമില്ല. ഞങ്ങളുടെ വിശ്വാങ്ങൾ ആരിലും അടിച്ചേൽപ്പിക്കാൻ ഞങ്ങൾ ശ്രമിക്കാറില്ല. പകരം ഞങ്ങൾ ചിന്തിക്കുന്നത്‌ ആളുകൾ അറിവ്‌ നേടണമെന്നാണ്‌. അപ്പോൾ അവർക്ക് അതിന്‍റെ അടിസ്ഥാത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞേക്കും.

മതം മാറാൻ ഞങ്ങൾ ആളുകളെ നിർബന്ധിക്കുന്നില്ല. മതത്തിന്‍റെ മറവിൽനിന്നുകൊണ്ട് രാഷ്‌ട്രീപ്രവർത്തനം ഞങ്ങൾ നടത്താറുമില്ല. അംഗങ്ങളെ ചേർക്കാനായി സാമ്പത്തിമോ സാമൂഹിമോ ആയ നേട്ടങ്ങൾ വാഗ്‌ദാനം ചെയ്യാറുമില്ല. ക്രിസ്‌ത്യാനിളെന്ന് അവകാപ്പെടുയും തങ്ങളുടെ പ്രവൃത്തിളിലൂടെ യേശുവിനെ അപമാനിക്കുയും ചെയ്യുന്ന ആളുകളിൽനിന്നും തികച്ചും വ്യത്യസ്‌തരാണ്‌ ഞങ്ങൾ. *

മതം മാറാനുള്ള അവകാശം ഒരു വ്യക്തിക്കുണ്ടോ?

പ്രവാനായ അബ്രാഹാം തന്‍റെ മാതാപിതാക്കളുടെ മതം ഉപേക്ഷിച്ചു

ഉണ്ട്. മതം മാറാനുള്ള അവകാശം ആളുകൾക്കുണ്ടെന്നാണ്‌ ബൈബിൾ പറയുന്നത്‌. ബൈബിൾകാങ്ങളിലെ പല ആളുകളും അവരുടെ മാതാപിതാക്കളുടെ മതം പിന്തുരുന്നതിനു പകരം സ്വന്തം ഇഷ്ടപ്രകാരം സത്യദൈത്തെ ആരാധിക്കാനുള്ള തീരുമാമെടുത്തു എന്നാണ്‌ ബൈബിൾ പറയുന്നത്‌. അബ്രഹാം, രൂത്ത്‌, പൗലോസ്‌ അപ്പൊസ്‌തലൻ, ആതൻസിലെ ആളുകൾ ഇവരൊക്കെ അങ്ങനെ ചെയ്‌തരിൽ ചിലരാണ്‌. (യോശുവ 24:2; രൂത്ത്‌ 1:14-16; പ്രവൃത്തികൾ 17:22, 30-34; ഗലാത്യർ 1:14, 23) ദൈവം അംഗീരിക്കുന്ന ആരാധന ഉപേക്ഷിച്ചുകൊണ്ട് തെറ്റായ തീരുമാമെടുക്കാനുള്ള അവകാവും ഒരു വ്യക്തിക്കുണ്ടെന്ന് ബൈബിൾ പറയുന്നു.—1 യോഹന്നാൻ 2:19.

മതം മാറാനുള്ള ഒരു വ്യക്തിയുടെ അവകാത്തെ സാർവലൗകിക മനുഷ്യാകാശ പ്രഖ്യാനം പിന്താങ്ങുന്നുണ്ട്. “അന്താരാഷ്‌ട്ര മനുഷ്യാകാശ നിയമത്തിന്‍റെ അടിത്തറ” എന്നാണ്‌ ഐക്യരാഷ്‌ട്ര സംഘടന ഈ അവകാത്തെ വിളിച്ചിരിക്കുന്നത്‌. “തന്‍റെ മതമോ വിശ്വാമോ മാറാനുള്ള സ്വാതന്ത്ര്യം” ഓരോരുത്തർക്കുമുണ്ടെന്ന് അത്‌ പ്രസ്‌താവിക്കുന്നു. മതപരമായ ആശയങ്ങൾ ഉൾപ്പെടെയുള്ള * ഏതു “വിവരങ്ങളും ആശയങ്ങളും അന്വേഷിക്കാനും സ്വീകരിക്കാനും പങ്കുവെക്കാനും” ഉള്ള അവകാവും അതിൻപ്രകാരം നമുക്കുണ്ട്. സ്വന്തം വിശ്വാങ്ങൾ നിലനിറുത്താനും വിയോജിപ്പുള്ള ആശയങ്ങൾ തള്ളിക്കയാനും ഉള്ള ഒരു വ്യക്തിയുടെ അവകാത്തെ മാനിക്കാനുള്ള കടപ്പാട്‌ ഓരോരുത്തർക്കുമുണ്ടെന്ന് ഈ അവകാങ്ങളിൽ വ്യവസ്ഥ ചെയ്‌തിരിക്കുന്നു.

മതപരിവർത്തനം കുടുംപാമ്പര്യങ്ങളോടും ആചാരങ്ങളോടും ഉള്ള അനാദവാണോ?

അങ്ങനെയാമെന്നില്ല. മതം ഏതായിരുന്നാലും എല്ലാവരെയും ആദരിക്കാനാണ്‌ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നത്‌. (1 പത്രോസ്‌ 2:17) കൂടാതെ, മാതാപിതാക്കളെ ബഹുമാനിക്കാനുള്ള ബൈബിൾ കല്‌പന യഹോയുടെ സാക്ഷികൾ അനുസരിക്കുന്നു, മാതാപിതാക്കൾക്ക് വ്യത്യസ്‌തമായ വിശ്വാങ്ങളാണ്‌ ഉള്ളതെങ്കിൽപ്പോലും. —എഫെസ്യർ 6:2, 3.

എല്ലാവരും ബൈബിളിന്‍റെ ഈ വീക്ഷണത്തോട്‌ യോജിക്കമെന്നില്ല. സാംബിയിൽ ജനിച്ചുളർന്ന ഒരു സ്‌ത്രീ ഇങ്ങനെ പറയുന്നു: “എന്‍റെ സമൂഹത്തിൽ മതം മാറുക എന്നതിനെ ... വിശ്വാഞ്ചയായിട്ടാണ്‌ കണക്കാക്കുന്നത്‌. അതായത്‌, കുടുംത്തോടും സമൂഹത്തോടും ചെയ്യുന്ന വഞ്ചന.” കൗമാപ്രാത്തിൽ യഹോയുടെ സാക്ഷിളോടൊപ്പം ബൈബിൾ പഠിക്കുയും അധികം വൈകാതെ മതം മാറാൻ തീരുമാമെടുക്കുയും ചെയ്‌തപ്പോൾ ഈ സ്‌ത്രീ ഇതേ പ്രശ്‌നം നേരിട്ടു. അവൾ തുടരുന്നു: “എന്‍റെ പ്രവർത്തികൾ തീരെ ഇഷ്ടപ്പെടുന്നില്ലെന്നും ഞാൻ അവരെ ദുഃഖിപ്പിക്കുയാണെന്നും അവർ എന്നോട്‌ ആവർത്തിച്ചു പറഞ്ഞു. മാതാപിതാക്കളുടെ അംഗീകാരം എന്നെ സംബന്ധിച്ചിത്തോളം വളരെ പ്രധാനമായതിനാൽ, ഞാൻ ആകെ വിഷമസന്ധിയിലായി. ... മതപാമ്പര്യങ്ങൾക്കു പകരം യഹോയോടു വിശ്വസ്‌തയായിരിക്കാൻ തീരുമാനിച്ചതിന്‍റെ അർഥം ഞാൻ എന്‍റെ കുടുംത്തോട്‌ അവിശ്വസ്‌ത ആണെന്നല്ല.” *

^ ഖ. 2 2002 ജനുവരി 1 ലക്കം വീക്ഷാഗോപുത്തിന്‍റെ പേജ്‌ 12, ഖണ്ഡിക 15 കാണുക.

^ ഖ. 8 ഉദാഹത്തിന്‌, സ്‌നാമേറ്റ്‌ ക്രിസ്‌ത്യാനിളാകാൻ വിസമ്മതിച്ച സാക്‌സണിലുള്ള ആളുകളെ വധശിക്ഷയ്‌ക്കു വിധിച്ചുകൊണ്ടുള്ള ഒരു പ്രഖ്യാനം ബി. സി. 785-ൽ, ഷാർലമാൻ നടത്തി. വിശുദ്ധ റോമാ സാമ്രാജ്യത്തിലെ പരസ്‌പരം പോരടിക്കുന്ന വിഭാങ്ങൾ ബി. സി. 1555-ൽ ഒപ്പുവെച്ച ഓഗ്‌സ്‌ബർഗ്ഗ് സമാധാന ഉടമ്പടിനുരിച്ച് ഓരോ പ്രദേത്തെയും ഭരണാധികാരി ഒന്നുകിൽ റോമൻ കത്തോലിക്കനോ അല്ലെങ്കിൽ ലൂഥറൻ സഭാവിശ്വാസിയോ ആയിരിക്കമെന്നും അദ്ദേഹത്തിന്‍റെ ഭരണത്തിൻ കീഴിൽ വരുന്ന എല്ലാവരും അദ്ദേഹത്തിന്‍റെ മതം സ്വീകരിക്കമെന്നും വ്യവസ്ഥ ചെയ്‌തു. ഭരണാധികാരിയുടെ മതത്തിൽ ചേരാൻ ആരെങ്കിലും വിസമ്മതിച്ചാൽ അവരെ നാടുത്തുമായിരുന്നു.

^ ഖ. 11 ആഫ്രിക്കൻ മനുഷ്യാകാപ്രമാണം, (African Charter on Human and Peoples’ Rights), മനുഷ്യാകാങ്ങളെയും ധർമ്മങ്ങളെയും കുറിച്ചുള്ള അമേരിക്കൻ പ്രഖ്യാനം (American Declaration of the Rights and Duties of Man), 2004-ലെ അറബ്‌ മനുഷ്യാകാശ പ്രമാണം (the 2004 Arab Charter on Human Rights), ആസിയാൻ (തെക്കുകിക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടന) മനുഷ്യാകാശ പ്രഖ്യാനം, മനുഷ്യാകാങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷൻ, പൊതു-രാഷ്‌ട്രീയ അവകാങ്ങളെക്കുറിച്ചുള്ള അന്താരാഷ്‌ട്ര ഉടമ്പടി (International Covenant on Civil and Political Rights) ഇവയിലെല്ലാം സമാനമായ അവകാങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും അത്തരം അവകാങ്ങൾ നൽകാമെന്നു പറയുന്ന രാഷ്ടങ്ങ്രൾ പോലും ആ അവകാങ്ങൾ കൃത്യമായി അനുവദിച്ചുകൊടുക്കുന്നതിൽ പരാജപ്പെട്ടിരിക്കുന്നു.

^ ഖ. 14 ബൈബിൾ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ പേരാണ്‌ യഹോവ.

കൂടുതല്‍ അറിയാന്‍

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷികൾ കുടുംന്ധങ്ങൾ തകർക്കുയാണോ അതോ ശക്തിപ്പെടുത്തുയാണോ?

യഹോയുടെ സാക്ഷികൾ കുടുംന്ധങ്ങൾ തകർക്കുയാണെന്ന് ചിലർ ആരോപിക്കുന്നു. എന്നാൽ പ്രശ്‌നങ്ങൾക്കു കാരണം വാസ്‌തത്തിൽ സാക്ഷിളാണോ?

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

മതത്തെക്കുറിച്ചുള്ള സന്തോവാർത്ത എന്താണ്‌?

ഏകസത്യദൈത്തിന്‍റെ ആരാധയിൽ എല്ലാവരും ഏകീകൃരായിരിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ?