വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിധ്യനം എന്നാൽ എന്ത്?

ബൈബിധ്യനം എന്നാൽ എന്ത്?

യഹോയുടെ സാക്ഷികൾക്ക് ഒരു ബൈബിൾ പഠനപരിപാടി ഉണ്ട്. പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾക്ക് അത്‌ ഉത്തരം നൽകും:

  • ദൈവം ആരാണ്‌?

  • ദൈവം എന്നെക്കുറിച്ച് കരുതലുള്ളനാണോ?

  • എന്‍റെ വിവാജീവിതം എനിക്ക് എങ്ങനെ മെച്ചപ്പെടുത്താം?

  • എനിക്ക് ജീവിത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താം?

ഞങ്ങളുടെ ബൈബിധ്യത്തെക്കുറിച്ച് അഥവാ ബൈബിൾ പഠനപരിപാടിയെക്കുറിച്ച് പലരും അറിയാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

എങ്ങനെയാണ്‌ ബൈബിൾ പഠിക്കുന്നത്‌? ആദ്യംന്നെ, “ദൈവം” അല്ലെങ്കിൽ “വിവാഹം” പോലുള്ള വിഷയങ്ങൾ ഞങ്ങൾ തിരഞ്ഞെടുക്കും. എന്നിട്ട്, ബൈബിൾ ഇതിനോടുള്ള ബന്ധത്തിൽ പറയുന്ന വ്യത്യസ്‌തവാക്യങ്ങൾ ഞങ്ങൾ പരിശോധിക്കും. വാക്യങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഈ വിഷയത്തെക്കുറിച്ചുള്ള ബൈബിളിന്‍റെ ആകമാവീക്ഷണം ഞങ്ങൾക്കു ലഭിക്കും, അങ്ങനെ ബൈബിൾതന്നെ ബൈബിളിന്‍റെ അർഥം പറഞ്ഞുരാൻ ഞങ്ങൾ അനുവദിക്കുന്നു.

ബൈബിൾപത്തിനു ഞങ്ങളെ സഹായിക്കുന്നതിനായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകം ഞങ്ങൾ ഉപയോഗിക്കാറുണ്ട്. ദൈവം, യേശു, നമ്മുടെ ഭാവി എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു എന്ന് ഈ പുസ്‌തകം വ്യക്തമാക്കുന്നു.

ബൈബിൾ പഠിക്കുന്നതിന്‌ എന്തെങ്കിലും ഫീസ്‌ ഉണ്ടോ? ബൈബിൾ പഠിക്കുന്നതിന്‌ ഫീസോ പഠനസഹായികൾക്ക് വിലയോ ഈടാക്കുന്നതല്ല.

പഠനത്തിന്‍റെ ദൈർഘ്യം എത്രയാണ്‌? പല ആളുകളും ഞങ്ങളോടൊപ്പം ബൈബിൾ പഠിക്കുന്നതിന്‌ ആഴ്‌ചയിൽ ഒരു മണിക്കൂർ ചെലവഴിക്കുന്നു. എന്നാൽ, ഇതിന്‌ ഒരു നിശ്ചിദൈർഘ്യം ഇല്ല. നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് തീരുമാനിക്കാവുന്ന ഒരു കാര്യമാണത്‌.

ബൈബിധ്യനം ആവശ്യപ്പെട്ടുഴിഞ്ഞാൽ എന്താണ്‌ അടുത്ത നടപടി? നിങ്ങൾക്കു സൗകര്യപ്രമായ സമയത്തും സ്ഥലത്തും യഹോയുടെ സാക്ഷിളിലൊരാൾ നിങ്ങളെ സന്ദർശിച്ച് ഞങ്ങളുടെ ബൈബിൾപരിപാടി കാണിച്ചുരും. അതിനു വളരെ കുറച്ചു സമയമേ വേണ്ടൂ. താത്‌പര്യമെങ്കിൽ നിങ്ങൾക്കു പഠനം തുടരാം.

ബൈബിൾ പഠിക്കാൻ സമ്മതിച്ചാൽ യഹോയുടെ സാക്ഷിയായിത്തീമെന്നാണോ അതിന്‌ അർഥം? അല്ല. യഹോയുടെ സാക്ഷികൾക്ക് ആളുകളെ ബൈബിൾ പഠിപ്പിക്കുന്നത്‌ ഇഷ്ടമാണ്‌. എന്നാൽ, ഞങ്ങളുടെ മതത്തിലെ അംഗമായിത്തീരാൻ ഞങ്ങൾ ആരെയും നിർബന്ധിക്കാറില്ല. പകരം ബൈബിൾ പറയുന്നത്‌ എന്താണെന്ന് ഞങ്ങൾ സ്‌നേപൂർവം കാണിച്ചുകൊടുക്കും. എന്തു വിശ്വസിക്കമെന്നു തീരുമാനിക്കാൻ ഓരോരുത്തർക്കും അവകാമുണ്ട് എന്ന കാര്യം ഞങ്ങൾ മാനിക്കുന്നു.—1 പത്രോസ്‌ 3:15.

കൂടുതല്‍ അറിയാന്‍

സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷ

വീഡിയോ ക്ലിപ്പ്: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്?

ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷ

ബൈബി​ള​ധ്യ​യ​നം—അത്‌ എന്താണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങൾ വാഗ്‌ദാ​നം ചെയ്യുന്ന സൗജന്യ ബൈബി​ള​ധ്യ​യ​ന​പ​രി​പാ​ടി​യി​ലൂ​ടെ ലോക​മെ​ങ്ങും അറിയ​പ്പെ​ടു​ന്നു. അത്‌ എങ്ങനെ​യാണ്‌ നടക്കു​ന്ന​തെ​ന്നു കാണുക.

സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷ

സൗജന്യ ബൈബിൾപഠനം--നിങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലത്തും സമയത്തും ബൈബിൾസത്യങ്ങൾ പഠിക്കാം.