വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ ആരാധയിൽ കുരിശ്‌ ഉപയോഗിക്കാത്തത്‌ എന്തുകൊണ്ട്?

യഹോയുടെ സാക്ഷികൾ ആരാധയിൽ കുരിശ്‌ ഉപയോഗിക്കാത്തത്‌ എന്തുകൊണ്ട്?

ലോകമെങ്ങുമുള്ള അനേകം ആളുകൾ കുരിശിനെ ക്രിസ്‌ത്യാനിത്വത്തിന്‍റെ അടയാമായി വീക്ഷിക്കുന്നു. യഹോയുടെ സാക്ഷികൾ ക്രിസ്‌ത്യാനിളാണെങ്കിലും ആരാധയിൽ അവർ കുരിശ്‌ ഉപയോഗിക്കുന്നില്ല. എന്തുകൊണ്ട്?

ബൈബിൾ പറയുന്നനുരിച്ച് യേശു മരിച്ചത്‌ കുരിശിലല്ല, മറിച്ച് ഒരു സാധാരണ സ്‌തംത്തിലാണ്‌ എന്നതാണ്‌ അതിനുള്ള ഒരു കാരണം. കൂടാതെ, “വിഗ്രഹാരാധന വിട്ട് ഓടുവിൻ” എന്ന് ബൈബിൾ ക്രിസ്‌ത്യാനികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്നു. ഇത്‌ അർഥമാക്കുന്നത്‌ ആരാധയിൽ കുരിശും ഉപയോഗിക്കരുത്‌ എന്നാണ്‌.—1 കൊരിന്ത്യർ 10:14; 1 യോഹന്നാൻ 5:21.

യേശു പറഞ്ഞ ഈ വാക്കുകൾ ഇവിടെ പ്രസക്തമാണ്‌: “നിങ്ങൾക്കു പരസ്‌പരം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്‍റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) തന്‍റെ യഥാർഥ അനുഗാമിളെ തിരിച്ചറിയിക്കുന്നത്‌ കുരിശോ മറ്റ്‌ ഏതെങ്കിലും അടയാങ്ങളോ അല്ല, ആത്മത്യാമായ സ്‌നേമാണ്‌ എന്ന് യേശു അങ്ങനെ സൂചിപ്പിച്ചു.

 

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ഞാൻ വിശുദ്ധന്മാരോടു പ്രാർഥിക്കണമോ?

നമ്മൾ ആരോടു പ്രാർഥിക്കണം എന്നതിനെക്കുറിച്ച് ബൈബിൾ എന്താണ്‌ പറയുന്നത്‌ എന്നു മനസ്സിലാക്കുക.