വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഹാല്‌വീൻ ആഘോത്തിന്‍റെ ഉത്ഭവം—അതെക്കുറിച്ച് ബൈബിൾ എന്താണ്‌ പറയുന്നത്‌?

ഹാല്‌വീൻ ആഘോത്തിന്‍റെ ഉത്ഭവം—അതെക്കുറിച്ച് ബൈബിൾ എന്താണ്‌ പറയുന്നത്‌?

ബൈബിളിന്‍റെ ഉത്തരം

ഹാല്‌വീൻ ആഘോത്തെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. എന്നാൽ ഹാല്‌വീന്‍റെ ഉത്ഭവവും അതിന്‍റെ ആധുനിക ആഘോരീതിളും കാണിക്കുന്നത്‌ അത്‌ മരിച്ചരെക്കുറിച്ചും അദൃശ്യ ആത്മാക്കളെക്കുറിച്ചും അഥവാ ഭൂതങ്ങളെക്കുറിച്ചും ഉള്ള തെറ്റായ വിശ്വാങ്ങളിൽ അടിസ്ഥാപ്പെട്ടതാണ്‌ എന്നാണ്‌.— “ഹാല്‌വീൻ ആഘോത്തിന്‍റെ ചരിത്രവും ആചാരങ്ങളും” കാണുക.

ബൈബിൾ തരുന്ന മുന്നറിയിപ്പ് ഇതാണ്‌: “ആത്മാക്കളുടെ ഉപദേശം . . . തേടുന്നവൻ, മരിച്ചരോട്‌ ഉപദേശം തേടുന്നവൻ എന്നിങ്ങനെയുള്ളവർ നിങ്ങൾക്കിയിൽ കാണരുത്‌.” (ആവർത്തനം 18:10-12)ഹാല്‌വീൻ നിരുദ്രമായ ഒരു തമാശയായി മാത്രം ചിലർ കാണുമ്പോഴും, അതിനോടു ബന്ധപ്പെട്ട ആചാരങ്ങൾ നിരുദ്രല്ലെന്നാണു ബൈബിൾ പറയുന്നത്‌. ‘നിങ്ങൾ ഭൂതങ്ങളുമായി പങ്കുചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് ഒരേ സമയം യഹോയുടെ പാനപാത്രത്തിൽനിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ കഴിയില്ല’ എന്ന് 1 കൊരിന്ത്യർ 10:20, 21 പറയുന്നു.

 ഹാല്‌വീൻ ആഘോത്തിന്‍റെ ചരിത്രവും ആചാരങ്ങളും

  1. ഹാല്‌വീൻ ആഘോത്തിന്‍റെ അടിവേരുകൾ അന്വേഷിച്ച് പോയാൽ നമ്മൾ എത്തുന്നത്‌, “സെൽറ്റിക്‌ വിഭാക്കാരായ ആളുകൾ 2000 വർഷങ്ങൾക്കു മുമ്പ് ആഘോഷിച്ചിരുന്ന ഒരു വ്യാജതാചാത്തിൽ” ആയിരിക്കുമെന്ന് വേൾഡ്‌ ബുക്ക് സർവവിജ്ഞാകോശം (ഇംഗ്ലീഷ്‌) പറയുന്നു. “ഈ സമയമാകുമ്പോൾ മരിച്ചുപോവർക്ക് ജീവിച്ചിരിക്കുന്നരുടെ കൂടെ നടക്കാനാകും, ജീവിച്ചിരിക്കുന്നവർക്കു മരിച്ചരുടെ അടുത്ത്‌ ചെല്ലാനാകും എന്നൊക്കെയാണ്‌ സെൽറ്റിക്‌ വിഭാക്കാരായ ആളുകൾ വിശ്വസിച്ചിരുന്നത്‌” എന്നും ആ സർവവിജ്ഞാകോശം പറയുന്നു. പക്ഷേ ബൈബിൾ വ്യക്തമായി ഇങ്ങനെ പറയുന്നു: “മരിച്ചവർ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗകൻ 9:5) അതുകൊണ്ട് മരിച്ചവർക്കു ജീവിച്ചിരിക്കുന്നരുമായി ബന്ധപ്പെടാനാവില്ല.

  2. ഹാല്‌വീൻ വേഷങ്ങൾ, മിഠായികൾ, ട്രിക്ക് ഓർ ട്രീറ്റ്‌: ഹാല്‌വീൻ—ഒരു അമേരിക്കൻ വിശേദിസം, ഒരു അമേരിക്കൻ ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നനുരിച്ച്, സെൽറ്റിക്‌ വിഭാക്കാരായ ആളുകൾ അന്നേ ദിവസം പിശാചുക്കളെപ്പോലെ വേഷം ധരിക്കും. അപ്പോൾ പിശാചുക്കൾ തങ്ങളിലൊരാളാണെന്നു കരുതി ഇവരെ ഉപദ്രവിക്കാതെ വിടും എന്നാണ്‌ വിശ്വാസം. മറ്റു ചിലർ ദുഷ്ടാത്മാക്കളെ പ്രീതിപ്പെടുത്താൻ അവയ്‌ക്കു മധുരഹാങ്ങൾ അർപ്പിക്കും. മധ്യ കാലഘട്ടത്തിൽ യൂറോപ്പിലെ കത്തോലിക്കാ പുരോഹിന്മാർ ചില പ്രാദേശിക ആചാരങ്ങൾ കടമെടുത്ത്‌, അവരുടെ അനുയായിളോട്‌ ഹാല്‌വീൻ വേഷങ്ങൾ ധരിച്ച് സമ്മാനങ്ങൾ ചോദിച്ചുകൊണ്ട് വീടുതോറും പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, വ്യാജതാചാങ്ങളെ സത്യാരായുമായി കൂട്ടിക്കുയ്‌ക്കാൻ ബൈബിൾ അനുവദിക്കുന്നില്ല.—2 കൊരിന്ത്യർ 6:17.

  3. പ്രേതങ്ങൾ, രക്തരക്ഷസ്സുകൾ, മന്ത്രവാദിനികൾ തുടങ്ങിയവ: ഇവയെല്ലാം കാലങ്ങളായി ദുഷ്ടാത്മലോവുമായി ബന്ധപ്പെട്ടയാണ്‌. [ഹാല്‌വീൻ ട്രിവിയ (ഇംഗ്ലീഷ്‌)] ദുഷ്ടാത്മക്തിളോട്‌ എതിർത്തുനിൽക്കണം എന്നാണ്‌ ബൈബിൾ പറയുന്നത്‌, അല്ലാതെ അവരോടൊപ്പം ആഘോഷിക്കണം എന്നല്ല.—എഫെസ്യർ 6:12.

  4. തക്കാരിക്കിങ്ങുളോ മത്തങ്ങകളോ കൊണ്ടുള്ള ഹാല്‌വീൻ വിളക്കുകൾ: മധ്യ കാലഘട്ടത്തിൽ ബ്രിട്ടനിൽ, ഈ ആഘോത്തിന്‍റെ ഭാഗമായി “ചില ആളുകൾ വീടുതോറും പോയി, തങ്ങൾക്കു ഭക്ഷണം തന്നാൽ അവരുടെ മരിച്ചവർക്കുവേണ്ടി പ്രാർഥിക്കാം എന്നു യാചിക്കുമായിരുന്നു.” അവരുടെ കൈയിൽ, “അകം പൊള്ളയാക്കി കൊത്തിയെടുത്ത ഒരു തക്കാരിക്കിഴങ്ങ് ഉണ്ടാകും. അതിനുള്ളിൽ കത്തിച്ചുവെച്ചിരിക്കുന്ന മെഴുകുതിരി, ശുദ്ധീസ്ഥലത്ത്‌ കിടക്കുന്ന ആത്മാവിനെയാണ്‌ സൂചിപ്പിക്കുന്നത്‌.” [ഹാല്‌വീൻ—അന്യമതാചാരത്തിൽനിന്ന് ആഘോരാവിലേക്ക് (ഇംഗ്ലീഷ്‌)] ചിലർ പറയുന്നത്‌ ഈ വിളക്കുകൾ ദുഷ്ടാത്മാക്കളെ തുരത്താൻവേണ്ടിയാണെന്നാണ്‌. 1800-കളിൽ വടക്കേ അമേരിക്കയിൽ തക്കാരിക്കിങ്ങുകൾക്കു പകരം മത്തങ്ങകൾ ഉപയോഗിക്കാൻ തുടങ്ങി. അവ സുലഭമായി കിട്ടുമായിരുന്നു, കൊത്തിയെടുക്കാൻ എളുപ്പവുമായിരുന്നു. ആത്മാവിന്‍റെ അമർത്യത, ശുദ്ധീസ്ഥലം, മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥന എന്നിവയെ അടിസ്ഥാമാക്കിതാണ്‌ ഈ ആചാരം. പക്ഷേ ഈ വിശ്വാങ്ങളെയൊന്നും ബൈബിൾ പിന്തുയ്‌ക്കുന്നില്ല.—യഹസ്‌കേൽ 18:4.

 

കൂടുതല്‍ അറിയാന്‍

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

നാം വിശേദിങ്ങൾ ആഘോഷിക്കമോ?

നിങ്ങളുടെ സ്ഥലത്ത്‌ ജനപ്രീതിനേടിയ പല ആഘോങ്ങളുടെയും ഉത്ഭവം എവിടെനിന്നാണ്‌? ഉത്തരം നിങ്ങളെ അമ്പരപ്പിച്ചേക്കാം