വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യേശു മരിച്ചത്‌ ഒരു കുരിശിലാണോ?

യേശു മരിച്ചത്‌ ഒരു കുരിശിലാണോ?

ബൈബിളിന്‍റെ ഉത്തരം

ക്രിസ്‌ത്യാനിത്വത്തിന്‍റെ പ്രതീമായിട്ടാണ്‌ പലരും കുരിശിനെ കാണുന്നത്‌. എന്നാൽ യേശുവിനെ വധിക്കാൻ ഉപയോഗിച്ച ഉപകരത്തെക്കുറിച്ചുള്ള ഒരു വിശദാംവും ബൈബിളിലില്ല. അതുകൊണ്ട് ആർക്കും അതിന്‍റെ ആകൃതിയെക്കുറിച്ച് കൃത്യമായി പറയാനാകില്ല. എന്നിരുന്നാലും യേശു മരിച്ചത്‌ ഒരു കുരിശിലല്ല, കുത്തനെയുള്ള ഒരു സ്‌തംത്തിലാണ്‌ എന്നതിനു തെളിവുകൾ ബൈബിളിലുണ്ട്.

യേശുവിനെ വധിച്ച ഉപകരത്തെക്കുറിച്ച് പറയുമ്പോൾ സ്റ്റോറോസ്‌ എന്ന ഗ്രീക്കുവാക്കാണ്‌ ബൈബിളിൽ സാധാരണ ഉപയോഗിക്കുന്നത്‌. (മത്തായി 27:40; യോഹന്നാൻ 19:17) പല പരിഭാളും “കുരിശ്‌” എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിന്‍റെ അടിസ്ഥാന അർഥം “കുത്തനെയുള്ള സ്‌തംഭം” * എന്നാണെന്നു പല പണ്ഡിതന്മാരും സമ്മതിക്കുന്നു. ഇംഗ്ലീഷിലെയും ഗ്രീക്കിലെയും പുതിയ നിയമത്തിന്‍റെ പദസൂചിക സഹിതമുള്ള അപഗ്രഥിത ശബ്ദകോശം (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥം പറയുന്നത്‌, സ്റ്റോറോസ്‌ എന്ന പദം “ഏതെങ്കിലും രീതിയിൽ കുറുകെവെച്ച രണ്ടു തടിക്കങ്ങളെ ഒരിക്കലും അർഥമാക്കില്ല” എന്നാണ്‌.

സ്റ്റോറോസ്‌ എന്നതിന്‍റെ പര്യാമാസൈലോൺ എന്ന മറ്റൊരു ഗ്രീക്കുവാക്കും ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. (പ്രവൃത്തികൾ 5:30; 1 പത്രോസ്‌ 2:24) ഈ വാക്കിനു “തടി,” “മരം,” “സ്‌തംഭം,” “വൃക്ഷം” എന്നൊക്കെയാണ്‌ അർഥം. * ദ കംപാനിയൻ ബൈബിൾ (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “രണ്ടു തടിക്കങ്ങളെ അർഥമാക്കുന്ന ഒന്നും ഗ്രീക്കിലുള്ള പുതിയ നിയമത്തിലില്ല.”

ആരാധനയിൽ കുരിശ്‌ ഉപയോഗിക്കുന്നതു ദൈവം അംഗീരിക്കുമോ?

ക്രൂക്‌സ്‌ സിംപ്ലക്‌സ്‌—ഒരു കുറ്റവാളിയെ തറച്ചുകൊല്ലാൻ ഉപയോഗിച്ചിരുന്ന ഒറ്റത്തടിക്കുള്ള ലത്തീൻ വാക്ക്.

യേശുവിനെ വധിച്ച ഉപകരത്തിന്‍റെ ആകൃതി എന്തായാലും, ആരാധയിൽ കുരിശ്‌ ഉപയോഗിക്കരുതെന്നു പിൻവരുന്ന വസ്‌തുളും ബൈബിൾവാക്യങ്ങളും സൂചിപ്പിക്കുന്നു.

  1. കുരിശ്‌ ഉൾപ്പെടെയുള്ള പ്രതീങ്ങളോ രൂപങ്ങളോ ഉപയോഗിച്ചുള്ള ആരാധന ദൈവം സ്വീകരിക്കില്ല. ആരാധയിൽ “എന്തിന്‍റെയെങ്കിലും പ്രതീമായ ഒരു രൂപം” ഉപയോഗിക്കരുതെന്ന് ഇസ്രായേല്യരോടു ദൈവം കല്‌പിച്ചു. അതുപോലെ ‘വിഗ്രഹാരാധന വിട്ട് ഓടാൻ’ ക്രിസ്‌ത്യാനിളോടും ആവശ്യപ്പെട്ടിരിക്കുന്നു.—ആവർത്തനം 4:15-19; 1 കൊരിന്ത്യർ 10:14.

  2. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ ആരാധയിൽ കുരിശ്‌ ഉപയോഗിച്ചിരുന്നില്ല. * അപ്പോസ്‌തന്മാരുടെ പഠിപ്പിക്കലുളും ആരാധനാരീതിളും ആണ്‌ എല്ലാ ക്രിസ്‌ത്യാനിളും പിൻപറ്റേണ്ട മാതൃക.—2 തെസ്സലോനിക്യർ 2:15.

  3. ആരാധയിൽ കുരിശിന്‍റെ ഉപയോത്തിനു വ്യാജമത ഉത്ഭവമുണ്ട്. * യേശു മരിച്ച് നൂറുക്കിനു വർഷങ്ങൾക്കു ശേഷം പള്ളികൾ യേശുവിന്‍റെ പഠിപ്പിക്കലുളിൽനിന്ന് വ്യതിലിച്ചുപോയി. ആ സമയത്ത്‌, പള്ളിയിൽ ചേരുന്ന പുതിയ അംഗങ്ങളെ കുരിശ്‌ ഉൾപ്പെടെയുള്ള “അവരുടെ വ്യാജമത ചിഹ്നങ്ങളും പ്രതീങ്ങളും നിലനിർത്താൻ ഒരു വലിയ അളവോളം അനുവദിച്ചിരുന്നു.” [വൈനിന്‍റെ വിപുലീരിച്ച പുതിനിപദ വ്യാഖ്യാന നിഘണ്ടു (ഇംഗ്ലീഷ്‌)] എന്നാൽ, പുതിയ ആളുകളെ ചേർക്കാനായി വ്യാജമത ചിഹ്നങ്ങൾ സ്വീകരിക്കുന്നതിനെ ബൈബിൾ ലാഘവത്തോടെ അല്ല കാണുന്നത്‌.—2 കൊരിന്ത്യർ 6:17.

^ ഖ. 4 ഡി.ആർ.ഡബ്ല്യൂ വുഡ്‌ പ്രസിദ്ധീരിച്ച പുതിയ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്‌), മൂന്നാം പതിപ്പ്, പേജ്‌ 245; പുതിയ നിയമത്തിന്‍റെ ദൈവശാസ്‌ത്ര നിഘണ്ടു (ഇംഗ്ലീഷ്‌), വാല്യം 7, പേജ്‌ 572; അന്താരാഷ്‌ട്ര പ്രാമാണിക ബൈബിൾ വിജ്ഞാകോശം (ഇംഗ്ലീഷ്‌), പരിഷ്‌കരിച്ച പതിപ്പ്, വാല്യം 1, പേജ്‌ 825; ഉത്‌കൃഷ്ട ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്‌), വാല്യം 2, പേജ്‌ 84.

^ ഖ. 5 വൈനിന്‍റെ വിപുലീരിച്ച പുതിനിപദ വ്യാഖ്യാന നിഘണ്ടു (ഇംഗ്ലീഷ്‌), പേജ്‌ 1165; ലിഡ്‌ലിന്‍റെയും സ്‌കോട്ടിന്‍റെയും ഗ്രീക്ക്-ഇംഗ്ലീഷ്‌ ശബ്ദകോശം (ഇംഗ്ലീഷ്‌), 9-‍ാ‍ം പതിപ്പ്, പേജ്‌ 1191-1192; പുതിയ നിയമത്തിന്‍റെ ദൈവശാസ്‌ത്ര നിഘണ്ടു (ഇംഗ്ലീഷ്‌), വാല്യം 5, പേജ്‌ 37.

^ ഖ. 9 ബ്രിട്ടാനിക്ക സർവവിജ്ഞാകോശം (ഇംഗ്ലീഷ്‌), 2003, “കുരിശ്‌” എന്ന വിഷയം കാണുക; കുരിശ്‌—അതിന്‍റെ ചരിത്രവും പ്രതീകാത്മക അർഥവും (ഇംഗ്ലീഷ്‌), പേജ്‌ 40; ദ കംപാനിയൻ ബൈബിൾ (ഇംഗ്ലീഷ്‌), ഓക്‌സ്‌ഫോർഡ്‌ യൂണിവേഴ്‌സിറ്റി പ്രസ്സ്, അനുബന്ധം 162, പേജ്‌ 186.

^ ഖ. 10 മതസർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌), വാല്യം 4, പേജ്‌ 165; അമേരിക്കൻ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌), വാല്യം 8, പേജ്‌ 246; നമുക്കു ചുറ്റുമുള്ള പ്രതീങ്ങൾ (ഇംഗ്ലീഷ്‌), പേജ്‌ 205-207.

 

കൂടുതല്‍ അറിയാന്‍

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോ​വ​യു​ടെ സാക്ഷികൾ ആരാധ​ന​യിൽ കുരിശ്‌ ഉപയോ​ഗി​ക്കാ​ത്തത്‌ എന്തു​കൊണ്ട്?

നാം ക്രിസ്‌ത്യാ​നി​ക​ളാ​ണെ​ങ്കി​ലും ആരാധ​ന​യിൽ കുരിശ്‌ ഉപയോ​ഗി​ക്കു​ന്നി​ല്ല. എന്തു​കൊണ്ട്?

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

യേശുക്രിസ്‌തു ആരാണ്‌?

യേശു മരിച്ചത്‌ എന്തുകൊണ്ട്, എന്താണ്‌ മറുവില, യേശു ഇപ്പോൾ എന്തു ചെയ്യുയാണ്‌ എന്നീ കാര്യങ്ങൾ മനസ്സിലാക്കൂ.