വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

പച്ചകുത്തുന്നതിനെക്കുറിച്ച് ബൈബിൾ എന്താണ്‌ പറയുന്നത്‌?

പച്ചകുത്തുന്നതിനെക്കുറിച്ച് ബൈബിൾ എന്താണ്‌ പറയുന്നത്‌?

ബൈബിളിന്‍റെ ഉത്തരം

ബൈബിളിൽ, ലേവ്യ 19:28-ൽ മാത്രമേ പച്ചകുത്തുന്നതിനെക്കുറിച്ച് പറയുന്നുള്ളൂ. അവിടെ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ . . . ദേഹത്ത്‌ പച്ചകുത്തുകയുമരുത്‌.” ദൈവം ഇസ്രായേല്യർക്കു കൊടുത്ത ഈ കല്‌പന, തങ്ങളുടെ ദേവന്മാരുടെ ചിഹ്നങ്ങളോ പേരുളോ ദേഹത്ത്‌ അടയാപ്പെടുത്തിയിരുന്ന മറ്റു ജനതകളിൽനിന്ന് അവരെ വ്യത്യസ്‌തരാക്കി നിറുത്തി. (ആവർത്തനം 14:2) ക്രിസ്‌ത്യാനികൾ ഇസ്രായേല്യർക്കു കൊടുത്ത ആ നിയമത്തിൽകീഴിൽ അല്ലെങ്കിലും അതിൽ ഉൾപ്പെട്ടിരിക്കുന്ന തത്ത്വം ഗൗരവമായി കാണേണ്ടതാണ്‌.

ഒരു ക്രിസ്‌ത്യാനി പച്ചകുത്തുന്നത്‌ ശരിയാണോ?

പിൻവരുന്ന ബൈബിൾവാക്യങ്ങൾ ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ നിങ്ങളെ സഹായിക്കും:

  • ‘സ്‌ത്രീകൾ മാന്യമായി വസ്‌ത്രം ധരിക്കണം.’ (1 തിമൊഥെയൊസ്‌ 2:9) ഈ തത്ത്വം സ്‌ത്രീകൾക്കും പുരുന്മാർക്കും ബാധകമാണ്‌. നമ്മൾ മറ്റുള്ളരുടെ വികാങ്ങൾ മാനിക്കുയും നമ്മളിലേക്ക് അനാവശ്യമായ ശ്രദ്ധ ആകർഷിക്കാതിരിക്കുയും വേണം.

  • ചിലർ അങ്ങനെ ചെയ്യുന്നത്‌ തങ്ങളെ മറ്റുള്ളരിൽനിന്നും വ്യത്യസ്‌തരാക്കി നിറുത്താനോ തങ്ങൾക്കു സ്വാതന്ത്ര്യമുണ്ടെന്നു കാണിക്കാനോ തങ്ങളുടെ ശരീരം തങ്ങൾക്കു മാത്രം അവകാപ്പെട്ടതാണെന്നു കാണിക്കാനോ ഒക്കെയാണ്‌. എന്നാൽ ബൈബിൾ ക്രിസ്‌ത്യാനിളോടു പറയുന്നത്‌ ഇതാണ്‌: “നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവും ആയ ജീവനുള്ള ബലിയായി അർപ്പിച്ചുകൊണ്ട് ചിന്താപ്രാപ്‌തി ഉപയോഗിച്ചുള്ള വിശുദ്ധസേനം ചെയ്യുക.” (റോമർ 12:1) നിങ്ങൾ എന്തുകൊണ്ടാണ്‌ പച്ചകുത്താൻ ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കാൻ നിങ്ങളുടെ “ചിന്താപ്രാപ്‌തി” ഉപയോഗിക്കുക. ഒരു ആവേശത്തിന്‍റെ പുറത്തോ ഒരു പ്രത്യേക കൂട്ടത്തിന്‍റെ ഭാഗമാണെന്നു കാണിക്കാൻവേണ്ടിയോ ആണ്‌ നിങ്ങൾ പച്ചകുത്തുന്നതെങ്കിൽ ഓർക്കുക, നിങ്ങളുടെ ആഗ്രഹം മാഞ്ഞുപോയേക്കാം, പക്ഷേ പച്ചകുത്തിയത്‌ അങ്ങനെ മായില്ല. നിങ്ങളുടെ ഉദ്ദേശ്യം എന്താണെന്നു പരിശോധിക്കുന്നത്‌ ബുദ്ധിപൂർവം തീരുമാമെടുക്കാൻ സഹായിക്കും.—സുഭാഷിങ്ങൾ 4:7.

  • “പരിശ്രശാലിയുടെ പദ്ധതികൾ വിജയിക്കും; എന്നാൽ എടുത്തുചാട്ടക്കാരെല്ലാം ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.” (സുഭാഷിതങ്ങൾ 21:5) പച്ചകുത്താനുള്ള തീരുമാനം മിക്കപ്പോഴും എടുത്തുചാടിയെടുക്കുന്നതാണ്‌. എന്നാൽ മറ്റുള്ളരോടുള്ള ബന്ധത്തെയും തൊഴിലിനെയും ഒക്കെ കാലങ്ങളോളം ബാധിക്കുന്ന ഒരു തീരുമാമാണ്‌ അത്‌. അതുപോലെ, പച്ചകുത്തുന്നത്‌ വളരെ ചെലവേറിയ ഒരു കാര്യമാണ്‌. അതു മായ്‌ച്ചുയാൻ കുറെ വേദനയും സഹിക്കേണ്ടിരും. പച്ചകുത്തിതു മായ്‌ക്കുന്നത്‌ ഇന്ന് തഴച്ചുരുന്ന ഒരു ബിസിനെസ്സാണ്‌. പച്ചകുത്തുന്ന അനേകരും പിന്നീട്‌, അതു വേണ്ടായിരുന്നു എന്നു പരിതപിക്കുന്നു എന്നാണ്‌ ആ രംഗത്ത്‌ നടത്തിയ പഠനങ്ങൾ കാണിക്കുന്നത്‌.

 

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

എന്നെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഇഷ്ടം എന്താണ്‌?

ദൈവേഷ്ടം അറിയാൻ എനിക്ക് എന്തെങ്കിലും വെളിപാടോ, ദൈവവിളിയോ, അടയാമോ ലഭിക്കണോ? ബൈബിളിന്‍റെ ഉത്തരം കണ്ടെത്തുക.