വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

അശ്ലീലത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു, സൈബർ സെക്‌സ്‌ തെറ്റാണോ?

അശ്ലീലത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു, സൈബർ സെക്‌സ്‌ തെറ്റാണോ?

ബൈബിളിന്‍റെ ഉത്തരം

അശ്ലീലം, സൈബർ സെക്‌സ്‌ പോലുള്ള പ്രവർത്തങ്ങളെക്കുറിച്ച് ബൈബിളിൽ നേരിട്ട് ഒന്നും പറയുന്നില്ല. എന്നാൽ വിവാത്തിനു പുറത്ത്‌ സെക്‌സിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തങ്ങളെയും സെക്‌സിനെക്കുറിച്ചുള്ള വികൃമായ വീക്ഷണങ്ങളെയും ദൈവം എങ്ങനെ കാണുന്നെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. പിൻവരുന്ന വാക്യങ്ങൾ കാണുക:

  • “ലൈംഗിക അധാർമികത, അശുദ്ധി, അനിയന്ത്രിമായ കാമാവേശം . . . എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഭൗമികാങ്ങളെ കൊന്നുകളയുക.” (കൊലോസ്യർ 3:5) അശ്ലീലം വീക്ഷിക്കുമ്പോൾ തെറ്റായ മോഹങ്ങളെ കൊന്നുയുയല്ല, അതിനെ ആളിക്കത്തിക്കുയാണു ചെയ്യുന്നത്‌. അത്‌ ഒരാളെ ദൈവത്തിന്‍റെ ദൃഷ്ടിയിൽ അശുദ്ധനും വൃത്തികെട്ടനും ആക്കുന്നു.

  • “കാമവികാരം തോന്നുന്ന വിധത്തിൽ ഒരു സ്‌ത്രീയെ നോക്കിക്കൊണ്ടിരിക്കുന്നവൻ ഹൃദയത്തിൽ ആ സ്‌ത്രീയുമായി വ്യഭിചാരം ചെയ്‌തുഴിഞ്ഞു.” (മത്തായി 5:28) അശ്ലീല ചിത്രങ്ങൾ തെറ്റായ പ്രവർത്തങ്ങളിലേക്കു നയിക്കുന്ന അനുചിമായ ചിന്തകൾ ഉണർത്തും.

  • “ലൈംഗിക അധാർമികത, ഏതെങ്കിലും തരം അശുദ്ധി, അത്യാഗ്രഹം എന്നിവ നിങ്ങളുടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോലും പാടില്ല.” (എഫെസ്യർ 5:3) തമാശയായിപോലും നമ്മൾ അധാർമിയെക്കുറിച്ച് പറയില്ല. അപ്പോൾപ്പിന്നെ അതു വായിക്കുയോ കാണുയോ ചെയ്‌താൽ അത്‌ എങ്ങനെ ശരിയാകും?

  • “ജഡത്തിന്‍റെ പ്രവൃത്തികൾ വളരെ വ്യക്തമാല്ലോ. ലൈംഗിക അധാർമികത, അശുദ്ധി . . . എന്നിവയും ഇതുപോലുള്ള മറ്റു കാര്യങ്ങളും അതിൽപ്പെടുന്നു. ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർ ദൈവരാജ്യം അവകാമാക്കില്ല എന്നു മുമ്പത്തെപ്പോലെന്നെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നറിയിപ്പു തരുകയാണ്‌.” (ഗലാത്യർ 5:19-21) അശ്ലീലം വീക്ഷിക്കുന്നരെയും, സൈബർ സെക്‌സ്‌, ഫോൺ സെക്‌സ്‌, സെക്‌സ്റ്റിങ്‌ എന്നിവയിൽ ഏർപ്പെടുന്നരെയും അശുദ്ധരും ധാർമിമായി ദുഷിച്ചരും ആയാണ്‌ ദൈവം കാണുന്നത്‌. അത്തരം കാര്യങ്ങൾ ചെയ്യുന്നതു ശീലമാക്കുന്നെങ്കിൽ നമുക്ക് ദൈവത്തിന്‍റെ പ്രീതി മുഴുനായും നഷ്ടപ്പെടും.