വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ലൈംഗികചിന്തകളിൽനിന്ന് എനിക്ക് എങ്ങനെ മനസ്സിനെ അകറ്റിനിറുത്താം?

ലൈംഗികചിന്തകളിൽനിന്ന് എനിക്ക് എങ്ങനെ മനസ്സിനെ അകറ്റിനിറുത്താം?

നിങ്ങൾക്കു ചെയ്യാവുന്നത്‌

കൂട്ടുകാരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. കൂട്ടുകാരും സഹപാഠിളും അധമമായ ലൈംഗിന്ധങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുമ്പോൾ അവരോടൊപ്പം ചേരുന്നെങ്കിൽ നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കുന്നതു കൂടുതൽ ബുദ്ധിമുട്ടാകും. പലപ്പോഴും, താൻ വലിയ നീതിമാനാണ്‌ എന്ന തോന്നൽ കൊടുക്കാതെയും പരിഹാസം ക്ഷണിച്ചുരുത്താതെയും അങ്ങനെയുള്ള സംഭാഷണങ്ങളിൽനിന്ന് ഒഴിവാകാൻ നിങ്ങൾക്ക് ഒരു വഴി കണ്ടെത്താനാകും.

നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസ്‌ ബാധിക്കാൻ നിങ്ങൾ അനുവദിക്കുമോ? അങ്ങനെയെങ്കിൽ, അധാർമികചിന്തകൾ മനസ്സിലേക്കു കയറ്റിവിടുന്നത്‌ എന്തിന്‌?

അധാർമിക വിനോദങ്ങൾ പാടേ ഒഴിവാക്കുക. ഇന്നത്തെ വിനോദങ്ങളിൽ മിക്കതും അനുചിമായ ലൈംഗികവികാരങ്ങൾ ഉണർത്തുന്നവയാണ്‌. ബൈബിളിന്‍റെ ബുദ്ധിയുദേമോ? “ജഡത്തെയും ആത്മാവിനെയും മലിനമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീരിച്ച് നമുക്കു ദൈവഭയത്തിൽ നമ്മുടെ വിശുദ്ധിയെ പരിപൂർണമാക്കാം.” (2 കൊരിന്ത്യർ 7:1) ലൈംഗികാഗ്രഹങ്ങൾ ഉത്തേജിപ്പിക്കുന്ന വിനോദത്തിൽനിന്ന് ഓടിലുക.

ഇത്‌ ഓർക്കുക: ലൈംഗികവികാരങ്ങൾ അതിൽത്തന്നെ തെറ്റൊന്നുമല്ല. കാരണം അന്യോന്യം ശക്തമായ ആകർഷണം തോന്നുംവിമാണു ദൈവം പുരുനെയും സ്‌ത്രീയെയും സൃഷ്ടിച്ചത്‌. അതുപോലെ വിവാഹക്രമീകരണത്തിനുള്ളിൽ ലൈംഗികാഗ്രഹങ്ങൾ തൃപ്‌തിപ്പെടുത്തുന്നത്‌ ഉചിതമാണുതാനും. അതുകൊണ്ട്, അതിശക്തമായ ലൈംഗികപ്രേരണകൾ ഉണ്ടാകുന്നെങ്കിൽ നിങ്ങൾ ഒരു ചീത്തയാളാണെന്നോ ധാർമികശുദ്ധി പാലിക്കാനാകാത്ത ആളാണെന്നോ വിചാരിക്കരുത്‌.

ചുരുക്കിപ്പറഞ്ഞാൽ: നിങ്ങളുടെ മനസ്സ് എന്ത് ചിന്തിക്കമെന്നു നിങ്ങൾക്കു തീരുമാനിക്കാവുന്നതാണ്‌. അതുകൊണ്ട് ചിന്തയിലും പ്രവൃത്തിയിലും ധാർമികശുദ്ധി പാലിക്കാൻ നമ്മൾക്കു കഴിയും!