വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യുവജങ്ങൾ ചോദിക്കുന്നു

താരുണ്യത്തിൽ ആത്മവിശ്വാത്തോടെ...

താരുണ്യത്തിൽ ആത്മവിശ്വാത്തോടെ...

“താരുണ്യം പെൺകുട്ടികൾക്ക് അത്ര രസകരമായ ഒന്നല്ല. അസ്വസ്ഥയുണ്ടാക്കുന്ന, ആകെപ്പാടെ കുഴഞ്ഞുറിഞ്ഞ വല്ലാത്തൊരു അവസ്ഥതന്നെ!”—ഒക്‌സാനാ.

“ചിലപ്പോൾ എനിക്കു സന്തോഷം തോന്നും. അടുത്ത നിമിഷം സങ്കടവും. എല്ലാ ചെറുപ്പക്കാർക്കും അങ്ങനെന്നെയാണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ, എനിക്ക് അങ്ങനെ തോന്നി.”—ബ്രയൻ.

അമ്യൂസ്‌മെന്‍റ് പാർക്കിലെ പൊങ്ങിത്താണു പായുന്ന ഒരു റൈഡുപോലെയാണു താരുണ്യം എന്നു പറയാം. ഒരേ സമയം ആവേശവും പേടിയും തോന്നാം. എന്നാൽ താരുണ്യത്തിന്‍റെ ഏറ്റിറക്കങ്ങളെ ആത്മവിശ്വാത്തോടെ എങ്ങനെ കൈകാര്യം ചെയ്യാം?

 എന്താണു താരുണ്യം?

ലളിതമായി പറഞ്ഞാൽ, നിങ്ങളെ പ്രായപൂർത്തിയിലേക്ക് എത്തിക്കുന്ന വേഗതയേറിയ മാറ്റങ്ങളുടെ ഒരു കാലഘട്ടമാണു താരുണ്യം. ശാരീരിവും വൈകാരിവും ആയ പരിവർത്തനങ്ങളുടെ ഈ സമയത്ത്‌ ദ്രുതതിയിലുള്ള ശരീരവളർച്ചയും ഹോർമോൺ മാറ്റങ്ങളും സംഭവിക്കുന്നു. അതു പ്രത്യുത്‌പാത്തിനും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനും നിങ്ങളുടെ ശരീരത്തെ ഒരുക്കുയാണ്‌.

എന്നാൽ ഇതിന്‍റെ അർഥം നിങ്ങൾ ഒരു മാതാവോ പിതാവോ ആകാറായി എന്നല്ല. നിങ്ങൾ ബാല്യം കടക്കുയാണ്‌ എന്നതിന്‍റെ ഒരു അടയാമാണു താരുണ്യം—ഓർക്കുമ്പോൾ സങ്കടവും അതേ സമയം പ്രതീക്ഷയും കൊണ്ടുരുന്ന ഒന്ന്.

ചോദ്യം: താഴെ പറയുന്നതിൽ ഏതാണു താരുണ്യം ആരംഭിക്കേണ്ട സാധാപ്രാമായി നിങ്ങൾക്കു തോന്നുന്നത്‌?

 • 8

 • 9

 • 10

 • 11

 • 12

 • 13

 • 14

 • 15

 • 16

ഉത്തരം: ഇതെല്ലാം താരുണ്യം ആരംഭിക്കേണ്ട സാധാപ്രാമായാണു കണക്കാക്കുന്നത്‌.

ഇതിന്‍റെ അർഥം നിങ്ങൾ കൗമാരത്തിൻറെ മധ്യത്തിലായിട്ടും താരുണ്യം ആരംഭിച്ചിട്ടില്ലെങ്കിൽ അതെക്കുറിച്ച് അമിതമായി ഉത്‌കണ്‌ഠപ്പെടേണ്ടതില്ല എന്നാണ്‌. ഇനി അതല്ല, പത്തു വയസ്സിനു മുമ്പേന്നെ താരുണ്യം ആരംഭിച്ചെങ്കിലോ? അതും കാര്യമാക്കേണ്ടതില്ല. കാരണം താരുണ്യം തുടങ്ങാൻ നമ്മുടെ ശരീരത്തിന്‌ അതിന്‍റേതായ സമയപ്പട്ടിയുണ്ട്; അതു നിങ്ങളുടെ പരിധിയിൽപ്പെടുന്ന കാര്യല്ലതാനും.

അമ്യൂസ്‌മെന്‍റ് പാർക്കിലെ പൊങ്ങിത്താണു പായുന്ന റൈഡുപോലെ, ആവേശവും അതേ സമയം സംഭ്രവും നിറയ്‌ക്കുന്നതാണു താരുണ്യം—അതിന്‍റെ ഏറ്റിറക്കങ്ങളെ നിങ്ങൾക്കു വിജയമായി കൈകാര്യം ചെയ്യാനാകും

 ശാരീരികമാറ്റങ്ങൾ

താരുണ്യത്തിലെ ഏറ്റവും പ്രകടമായ മാറ്റം ഒരുപക്ഷേ ശരീരവളർച്ചയിലുണ്ടാകുന്ന കുതിപ്പാണ്‌. എന്നാൽ പ്രശ്‌നം എന്താണെന്നുവെച്ചാൽ, നിങ്ങളുടെ ശരീരഭാങ്ങളെല്ലാം വളരുന്നത്‌ ഒരേ അനുപാത്തിലായിരിക്കില്ല എന്നതാണ്‌. അതുകൊണ്ട് ചലനങ്ങളിലും മറ്റും ഒരൽപ്പം അപാകത തോന്നിയാൽ അതിൽ അതിശയിക്കേണ്ടതില്ല. ക്രമേണ അതെല്ലാം ശരിയായിക്കൊള്ളും.

താരുണ്യത്തിലുണ്ടാകുന്ന മറ്റു ചില ശാരീരിമാറ്റങ്ങൾ.

ആൺകുട്ടികളിൽ:

 • ലൈംഗികാങ്ങളുടെ വളർച്ച

 • കക്ഷം, ഗുഹ്യഭാങ്ങൾ, മുഖം എന്നിവിങ്ങളിലെ രോമവളർച്ച

 • ശബ്ദത്തിന്‌ ഉണ്ടാകുന്ന മാറ്റം

 • അറിയാതെ ഉണ്ടാകുന്ന ഉദ്ധാരവും സ്വപ്‌നസ്‌ഖവും

പെൺകുട്ടികളിൽ:

 • സ്‌തനവളർച്ച

 • കക്ഷം, ഗുഹ്യഭാങ്ങൾ എന്നിവിങ്ങളിലെ രോമവളർച്ച

 • ആർത്തവാരംഭം

പൊതുവായുള്ളത്‌:

 • ശരീരദുർഗന്ധം: ഇതു വിയർപ്പും ബാക്‌ടീരിയും ചേരുമ്പോൾ ഉണ്ടാകുന്നതാണ്‌.

  പൊടിക്കൈ: ഇടയ്‌ക്കിടെ നന്നായി കഴുകുന്നതും, സുഗന്ധസ്‌തുക്കളോ (Deodorant) വിയർപ്പിനെ തടയുന്ന വസ്‌തുക്കളോ (Antiperspirant) ഉപയോഗിക്കുന്നതും ശരീരദുർഗന്ധം അകറ്റും.

 • മുഖക്കുരു: എണ്ണഗ്രന്ഥികളിൽ കുടുങ്ങുന്ന ബാക്‌ടീരിയ കാരണമാണ്‌ ഇത്‌ ഉണ്ടാകുന്നത്‌.

  പൊടിക്കൈ: മുഖക്കുരു നിയന്ത്രിക്കുക എളുപ്പല്ലെങ്കിലും മുഖം ഇടയ്‌ക്കിടെ കഴുകുന്നതും ചർമം ശുചിയാക്കാനുള്ള ഏതെങ്കിലും വസ്‌തുക്കൾ ഉപയോഗിക്കുന്നതും പ്രയോനം ചെയ്യും.

 വൈകാരികമാറ്റങ്ങൾ

താരുണ്യത്തിലെ ശാരീരിമാറ്റങ്ങൾക്കു കാരണമാകുന്ന ഹോർമോൺ വ്യതിയാങ്ങൾ നിങ്ങളെ വൈകാരിമായി അസ്വസ്ഥരാക്കിയേക്കാം. ഒരുപക്ഷേ, ഇടയ്‌ക്കിടെ വിഷമം തോന്നിയെന്നു വരാം. ചിലപ്പോൾ അതു വളരെ ശക്തമാകാനും ഇടയുണ്ട്.

“ഒരു ദിവസം കരച്ചിലെങ്കിൽ പിറ്റേന്ന് ഒരുപക്ഷേ നിങ്ങൾക്ക് ഒരു കുഴപ്പവും തോന്നില്ലായിരിക്കും. ഇപ്പോൾ കോപമെങ്കിൽ അടുത്ത നിമിഷം നിങ്ങൾ വിഷാദിച്ച് മുറിയിൽ കയറി അടച്ചുപൂട്ടി ഇരിക്കുയായിരിക്കും.”—ഒക്‌സാനാ.

കാണുന്നരെല്ലാം തങ്ങളെ നിരീക്ഷിക്കുന്നുണ്ട്, വിലയിരുത്തുന്നുണ്ട് എന്നൊക്കെ താരുണ്യത്തിൽ മിക്ക യുവജങ്ങൾക്കും തോന്നാറുണ്ട്. നിങ്ങൾ ആവശ്യത്തിധികം നിങ്ങളെക്കുറിച്ചുന്നെ ചിന്തിക്കുന്നതാണ്‌ ഇതിനു കാരണം. നിങ്ങളുടെ ശരീരത്തിനു മാറ്റങ്ങൾ വരുന്ന സമയമാണ്‌ ഇത്‌ എന്ന വസ്‌തുത നിങ്ങൾക്ക് അറിയാമെങ്കിലും ഇത്തരം ചിന്തകൾ സ്വാഭാവികം മാത്രമാണ്‌.

“മുതിർന്നുതുടങ്ങിയപ്പോൾ ഞാൻ അറിഞ്ഞുകൊണ്ടുന്നെ കുനിഞ്ഞുക്കാനും അയഞ്ഞ ഉടുപ്പുകൾ ഇടാനും തുടങ്ങി. ശരീരത്തിന്‌ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തുകൊണ്ടാണെന്ന് അറിയാമായിരുന്നെങ്കിലും എനിക്ക് അസ്വസ്ഥയും ചമ്മലും തോന്നി. എല്ലാം എനിക്കു വിചിത്രമായി അനുഭപ്പെട്ടു.”—ജാനിസ്‌.

എതിർലിംഗവർഗത്തിൽപ്പെട്ടവരെ ഒരു പുതിയ കണ്ണിലൂടെ കണ്ടുതുങ്ങുന്നതാകാം ഒരുപക്ഷേ നിങ്ങൾക്കുണ്ടാകുന്ന ഏറ്റവും വലിയ വൈകാരിമാറ്റം.

“ആൺകുട്ടികൾ എല്ലാവരും ശല്യക്കാരാണെന്ന് അടച്ചുയുന്നതു ഞാൻ നിറുത്തി. ചിലരൊക്കെ ശരിക്കും കൊള്ളാമെന്നും പ്രേമിക്കുന്നത്‌ അത്ര വലിയ തെറ്റൊന്നുല്ലെന്നും തോന്നിത്തുങ്ങി. ആരൊക്കെ തമ്മിലാണ്‌ ഇഷ്ടം എന്ന കാര്യം ഞങ്ങൾക്കിയിലെ ഒരു സ്ഥിരം ചർച്ചാവിഷയമായി.”—അലക്‌സിസ്‌.

താരുണ്യത്തിൽ ചില ആൺകുട്ടികൾക്ക് ആൺകുട്ടിളോടും പെൺകുട്ടികൾക്കു പെൺകുട്ടിളോടും ആകർഷണം തോന്നിയെന്നുരാം. ഇങ്ങനെ തോന്നിയാൽ നിങ്ങൾ ഒരു സ്വവർഗാനുരാഗിയാണെന്നു നിഗമനം ചെയ്യരുത്‌. മിക്കപ്പോഴും കാലം കടന്നുപോകുമ്പോൾ അത്തരം വികാങ്ങൾ കെട്ടടങ്ങിക്കൊള്ളും.

“മറ്റ്‌ ആൺകുട്ടിളുമായി ഞാൻ എന്നെ കണക്കിലേറെ താരതമ്യം ചെയ്‌തതുകൊണ്ട് എനിക്ക് അവരോട്‌ ആകർഷണം തോന്നി. ചെറുപ്പം കുറെ പിന്നിട്ടതിനു ശേഷമാണ്‌ എനിക്കു പെൺകുട്ടിളോട്‌ ആകർഷണം തോന്നിത്തുങ്ങിയത്‌. എന്നാൽ സ്വവർഗാനുരാഗചിന്തകൾ എനിക്ക് ഇന്ന് ഒരു പഴങ്കഥ മാത്രമാണ്‌.”—അലൻ.

 നിങ്ങൾക്കു ചെയ്യാനാകുന്നത്‌

 • കാര്യങ്ങളുടെ നല്ല വശം കാണാൻ ശ്രമിക്കുക. വാസ്‌തവത്തിൽ, താരുണ്യത്തിലെ ശാരീരിവും വൈകാരിവും ആയ പരിവർത്തനങ്ങൾ നിങ്ങൾക്ക് ആവശ്യമായ ഒന്നാണ്‌. സങ്കീർത്തനക്കാരനായ ദാവീദിന്‍റെ പിൻവരുന്ന വാക്കുകളിൽനിന്ന് നിങ്ങൾക്ക് ആത്മവിശ്വാസം ആർജിക്കാൻ കഴിയും. ദാവീദ്‌ ഇങ്ങനെ പറഞ്ഞു: ‘ഭയങ്കരവും അതിശവുമായി എന്നെ സൃഷ്ടിച്ചിരിക്കുന്നു’—സങ്കീർത്തങ്ങൾ 139:14.

 • മറ്റുള്ളരുമായി താരതമ്യം ചെയ്യുന്നത്‌ ഒഴിവാക്കുക, നിങ്ങളുടെ ആകാരത്തിൽ അമിതമായി ശ്രദ്ധ കേന്ദ്രീരിക്കാനുള്ള പ്രവണത ചെറുക്കുക. ബൈബിൾ പറയുന്നു: “മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോയോ ഹൃദയത്തെ നോക്കുന്നു.”—1 ശമുവേൽ 16:7.

 • മതിയായ വ്യായാവും വിശ്രവും വേണം. നിങ്ങൾക്ക് ആവശ്യത്തിന്‌ ഉറക്കം കിട്ടിയാൽ, ഉണർന്നിരിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥയും സമ്മർദവും വിഷാചിന്തളും കുറയ്‌ക്കാം.

 • നിങ്ങളുടെ ‘ഉള്ളിലെ വിമർശകനോടു’ പൊരുതുക. ശരിക്കും, നിങ്ങൾ കരുതുന്നത്രയും മറ്റുള്ളവർ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങളുടെ വളർച്ചയെയും മാറ്റങ്ങളെയും കുറിച്ച് ആളുകൾ അഭിപ്രാങ്ങൾ പറഞ്ഞാലും അതിനൊന്നും കണക്കിധികം പ്രാധാന്യം കൊടുക്കേണ്ടതില്ല. “പറഞ്ഞുകേൾക്കുന്ന സകലവാക്കിന്നും നീ ശ്രദ്ധകൊടുക്കരുത്‌” എന്നു ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു.—സഭാപ്രസംഗി 7:21.

 • ലൈംഗിവികാങ്ങളെ നിയന്ത്രിക്കാൻ പഠിക്കുക. അങ്ങനെയായാൽ നിങ്ങൾ അവയ്‌ക്കു വഴങ്ങില്ല. ബൈബിൾ പറയുന്നു: “പരസംത്തിൽനിന്ന് ഓടിയകലുവിൻ. . . . പരസംഗംചെയ്യുന്നവൻ സ്വന്തശരീത്തിനു വിരോമായി പാപം ചെയ്യുന്നു.”—1 കൊരിന്ത്യർ 6:18.

 • നിങ്ങളുടെ മാതാപിതാക്കളിൽ ഒരാളോടോ വിശ്വസിക്കാവുന്ന ഒരു മുതിർന്ന വ്യക്തിയോടോ സംസാരിക്കുക. ആദ്യം അല്‌പം ജാള്യത തോന്നിയേക്കാം എന്നതു ശരിതന്നെ. പക്ഷേ നിങ്ങൾക്കു ലഭിക്കുന്ന സഹായം ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്‌.—സദൃശവാക്യങ്ങൾ 17:17.

ചുരുക്കത്തിൽ: താരുണ്യത്തിന്‌ അതിന്‍റേതായ വെല്ലുവിളിളുണ്ട്. അതേ സമയം, അതു ശാരീരിമായി മാത്രമല്ല മാനസിമായും വൈകാരിമായും ആത്മീയമായും വളരാനുള്ള ഒരു വലിയ വാതിൽ നിങ്ങളുടെ മുന്നിൽ തുറന്നിടുയാണ്‌.—1 ശമുവേൽ 2:26.