വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

അടിച്ചുപൊളിക്കാൻ മാതാപിതാക്കൾ എന്നെ അനുവദിക്കാത്തത്‌ എന്തുകൊണ്ട്?

അടിച്ചുപൊളിക്കാൻ മാതാപിതാക്കൾ എന്നെ അനുവദിക്കാത്തത്‌ എന്തുകൊണ്ട്?

ഈ രംഗം ഒന്നു ഭാവനയിൽ കാണുക:

നിങ്ങൾ ഒരു പാർട്ടിക്കു പോകാൻ ആഗ്രഹിക്കുന്നു. പക്ഷേ മാതാപിതാക്കൾ സമ്മതിക്കുമോയെന്ന് അറിയില്ല. ഇതിൽ ഏതായിരിക്കും നിങ്ങളുടെ തീരുമാനം:

  1.  ചോദിക്കാതെ പോകുക

  2.  ചോദിക്കുന്നില്ല, പോകുന്നുമില്ല

  3.  ചോദിച്ചുനോക്കാം

1. ചോദിക്കാതെ പോകുക

 ഇതു തിരഞ്ഞെടുക്കാനുള്ള കാരണം: നിങ്ങൾക്ക് എത്രയധികം സ്വാതന്ത്ര്യമുണ്ടെന്നു കൂട്ടുകാരെ കാണിച്ച് ആളാകാൻ ആഗ്രഹിക്കുന്നു. അല്ലെങ്കിൽ നിങ്ങൾക്കു മാതാപിതാക്കളെക്കാൾ അറിവുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നു. അതുമല്ലെങ്കിൽ അവർ പറയുന്നതിനു നിങ്ങൾ ഒട്ടും വില കല്‌പിക്കുന്നില്ല.—സദൃശവാക്യങ്ങൾ 14:18.

അനന്തരഫലങ്ങൾ: കൂട്ടുകാരുടെ മുന്നിൽ ആളാകാൻ കഴിഞ്ഞേക്കും. പക്ഷേ, നിങ്ങളെക്കുറിച്ച് അവർക്കു കിട്ടുന്ന ധാരണ, നിങ്ങളെ വിശ്വസിക്കാൻകൊള്ളില്ല എന്നായിരിക്കും. മാതാപിതാക്കളെ പറ്റിക്കാൻ മടിയില്ലാത്തയാൾ കൂട്ടുകാരെയും പറ്റിക്കില്ലേ? ഇനി, മാതാപിതാക്കൾ കാര്യം അറിഞ്ഞാലോ, അവർ വല്ലാതെ വിഷമിക്കും. ഉള്ള സ്വാതന്ത്ര്യംകൂടെ നഷ്ടപ്പെടാനും ഇടയുണ്ട്!—സദൃശവാക്യങ്ങൾ 12:15.

2. ചോദിക്കുന്നില്ല, പോകുന്നുമില്ല

 ഇതു തിരഞ്ഞെടുക്കാനുള്ള കാരണം: ആ ക്ഷണത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ അതു നിങ്ങളുടെ നിലവാത്തിനു ചേരുന്നല്ലെന്ന് തോന്നി. അല്ലെങ്കിൽ അവിടെ വരുന്ന ചിലർ കമ്പനി കൂടാൻ പറ്റിയല്ലെന്നു മനസ്സിലായി. (1 കൊരിന്ത്യർ 15:33; ഫിലിപ്പിയർ 4:8) അതുമല്ലെങ്കിൽ പോകമെന്നുണ്ട്, പക്ഷേ വീട്ടിൽ ചോദിക്കാനുള്ള ധൈര്യമില്ല.

അനന്തരഫലങ്ങൾ: അതൊരു നല്ല സംഗതില്ലെന്ന് സ്വയം ബോധ്യംന്നിട്ടാണു പോകാത്തതെങ്കിൽ കൂട്ടുകാർ ചോദിക്കുമ്പോൾ ഒരു ചമ്മലുമില്ലാതെ കാര്യം വിശദീരിക്കാനാകും. എന്നാൽ വീട്ടിൽ ചോദിക്കാൻ ധൈര്യമില്ലാഞ്ഞിട്ടാണു പോകാത്തതെങ്കിൽ, നിങ്ങൾക്കു മാത്രം അടിച്ചുപൊളിക്കാനുള്ള സ്വാതന്ത്ര്യമില്ലോ എന്നോർത്ത്‌ വിഷമിച്ച് വീട്ടിലിരിക്കും.

3. ചോദിച്ചുനോക്കാം

 ഇതു തിരഞ്ഞെടുക്കാനുള്ള കാരണം: മാതാപിതാക്കൾക്കു നിങ്ങളുടെ മേൽ അധികാമുണ്ടെന്നു തിരിച്ചറിയുന്നു, അവർ പറയുന്നതിനെ മാനിക്കുന്നു. (കൊലോസ്യർ 3:20) മാതാപിതാക്കളെ നിങ്ങൾ സ്‌നേഹിക്കുന്നു, അവരെ വിഷമിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവരുടെ കണ്ണുവെട്ടിച്ച് ഒന്നും ചെയ്യാൻ ഇഷ്ടമല്ല. (സദൃശവാക്യങ്ങൾ 10:1) നിങ്ങളുടെ കാര്യം അവരുടെ മുന്നിൽ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം തോന്നുന്നു.

അനന്തരഫലങ്ങൾ: നിങ്ങൾ മാതാപിതാക്കളെ സ്‌നേഹിക്കുയും ആദരിക്കുയും ചെയ്യുന്നുണ്ടെന്ന് അവർക്കു മനസ്സിലാകും. മാത്രമല്ല, നിങ്ങളുടെ ആവശ്യം ന്യായമാണെന്നു കണ്ടാൽ അവർ അനുവാദം തന്നെന്നുപോലും വരാം.

മാതാപിതാക്കൾ സമ്മതിക്കാത്തതിന്‍റെ കാരണങ്ങൾ

ബീച്ചിലെ ലൈഫ്‌ ഗാർഡിനെപ്പോലെയാണു മാതാപിതാക്കൾ, നിങ്ങൾക്കു കാണാനാകാത്ത അപകടങ്ങൾ കാണാൻ അവർക്കാകും

ഒരു കാരണത്തെ ഇങ്ങനെ ദൃഷ്ടാന്തീരിക്കാം: ലൈഫ്‌ ഗാർഡ്‌ ഇല്ലാത്ത ബീച്ചിൽ നീന്തുന്നതിനെക്കാൾ ഉള്ള ബീച്ചിൽ നീന്താല്ലേ നിങ്ങൾ തീരുമാനിക്കൂ. കാരണം, വെള്ളത്തിൽ കളിക്കുന്നതിനിടയിൽ അപകടത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചെന്നുവരില്ല. എന്നാൽ അപകടങ്ങൾ പെട്ടെന്നു കാണാൻ പറ്റിയ ഒരു സ്ഥാനത്താണു ലൈഫ്‌ ഗാർഡ്‌. സമാനമായി കൂടുതൽ അറിവും അനുഭരിവും ഉള്ളതുകൊണ്ട് മാതാപിതാക്കൾ, നിങ്ങൾക്കു കാണാനാകാത്ത അപകടങ്ങൾ തിരിച്ചറിഞ്ഞേക്കാം. ബീച്ചിലെ ലൈഫ്‌ഗാർഡിനെപ്പോലെ, മാതാപിതാക്കളുടെയും ലക്ഷ്യം നിങ്ങളുടെ സന്തോഷം കളഞ്ഞുകുളിക്കുയെന്നതല്ല, നിങ്ങളുടെ സന്തോഷം നശിപ്പിച്ചേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുയാണ്‌.

ഇനി മറ്റൊരു കാരണം: നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ സംരക്ഷിക്കാൻ അതിയായി ആഗ്രഹിക്കുന്നു. സാധിക്കുമ്പോൾ അനുമതി തരുന്നതും അല്ലാത്തപ്പോൾ പറ്റില്ലെന്നു പറയുന്നതും അവർക്കു സ്‌നേമുള്ളതുകൊണ്ടാണ്‌. എന്തെങ്കിലും ചെയ്യാൻ നിങ്ങൾ അവരുടെ അനുവാദം ചോദിക്കുമ്പോൾ, അനുവാദം തന്നിട്ട് ഉണ്ടാകുന്ന പരിണവും സഹിച്ച് പിന്നീടു ജീവിക്കാൻ പറ്റുമോ എന്ന് അവർ ചിന്തിച്ചു നോക്കും. നിങ്ങൾക്ക് അപകടമൊന്നും സംഭവിക്കില്ലെന്ന് ഏതാണ്ടു ബോധ്യമായാൽ മാത്രമേ അവർ അനുവാദം തരൂ.

അനുവാദം നേടാനുള്ള വഴികൾ

നിങ്ങൾക്കു ചെയ്യാവുന്നത്‌

സത്യസന്ധത: നിങ്ങളോടുന്നെ ചോദിക്കുക: ‘ശരിക്കും എന്തിനാണു ഞാൻ പോകാൻ ആഗ്രഹിക്കുന്നത്‌? പരിപാടിയിൽ പങ്കെടുക്കാനുള്ള ആഗ്രഹംകൊണ്ടാണോ അതോ കൂട്ടുകാർ ചെയ്യുന്നതൊക്കെ ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണോ? അതല്ലെങ്കിൽ ഞാൻ ഇഷ്ടപ്പെടുന്ന ഒരാൾ അവിടെ വരുമെന്നതുകൊണ്ടാണോ?’ എന്തായാലും മാതാപിതാക്കളോടു കാര്യം തുറന്നുയുക. അവരും നിങ്ങളുടെ പ്രായം കഴിഞ്ഞുവന്നവരാണ്‌. അവർക്കു നിങ്ങളെയും നന്നായി അറിയാം. നിങ്ങൾ പറഞ്ഞില്ലെങ്കിൽപ്പോലും നിങ്ങളുടെ ഉള്ളിലിരിപ്പ് അവർക്കു മനസ്സിലാകും. നിങ്ങൾ സത്യസന്ധമായി കാര്യം പറഞ്ഞാൽ അവർ അതു വിലമതിക്കും. അവരുടെ അനുഭവപരിചയത്തിൽനിന്ന് നിങ്ങൾക്കു പ്രയോനം നേടാനും കഴിയും. (സദൃശവാക്യങ്ങൾ 7:1, 2) എന്നാൽ നിങ്ങൾ സത്യസന്ധരല്ലെങ്കിൽ അവർ പിന്നീടു നിങ്ങളെ വിശ്വസിക്കാതാകും. നിങ്ങളുടെ ആവശ്യങ്ങൾ അനുവദിച്ചുരാനുള്ള സാധ്യയും കുറയും.

ചോദിക്കുന്ന സമയം: അവർ ജോലി കഴിഞ്ഞ് വീട്ടിലേക്കു വന്നുകറുന്ന ഉടനെയോ മറ്റെന്തെങ്കിലും കാര്യത്തിൽ മുഴുകിയിരിക്കുമ്പോഴോ നിങ്ങളുടെ ആവശ്യങ്ങളുമായി അവരെ ബുദ്ധിമുട്ടിക്കരുത്‌. അവർ സ്വസ്ഥമായിരിക്കുന്ന സമയം നോക്കി കാര്യം അവതരിപ്പിക്കുക. അതേസയം അവസാനിമിഷംരെ കാത്തിരുന്നിട്ട് പെട്ടെന്ന് ഒരു തീരുമാനം പറയാൻ അവരെ നിർബന്ധിക്കുകയുമരുത്‌. അങ്ങനെ ചെയ്യാൻ അവർക്കു തീരെ താത്‌പര്യം കാണില്ല. അതുകൊണ്ട് കാര്യം നേരത്തേ പറയുക. ആലോചിച്ച് ഉത്തരം പറയാനുള്ള സമയം കൊടുക്കുക.

വ്യക്തമായ വിവരങ്ങൾ: കാര്യങ്ങൾ വ്യക്തമായി പറയുക. ശരിക്കും എന്തു ചെയ്യാനാണ്‌ ആഗ്രഹിക്കുന്നതെന്ന് അവരോടു വിശദമായി പറയുക. “ആരൊക്കെ അവിടെ കാണും,” “മുതിർന്ന ആരെങ്കിലും കാണുമോ,” “എപ്പോൾ മടങ്ങി വരും” എന്നതുപോലുള്ള ചോദ്യങ്ങൾക്ക് “എനിക്ക് അറിയില്ല” എന്നാണു മറുപടി പറയുന്നതെങ്കിൽ അനുവാദം തരാൻ അവർക്കു ബുദ്ധിമുട്ടാകും.

മനോഭാവം: മാതാപിതാക്കളെ ശത്രുക്കളായി കാണരുത്‌. അവരും നിങ്ങളും ഒരു ടീമാണെന്ന് ഓർക്കുക. ഇതുവരെ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അതു ശരിയല്ലേ? അവരെ സ്‌നേഹിരായി കണ്ടാൽ അവരോട്‌ എതിത്തുനിൽക്കാൻ നിങ്ങൾക്കു തോന്നില്ല. അതുപോലെ അവരും നിങ്ങളോടു സഹകരിക്കും.

മാതാപിതാക്കളുടെ തീരുമാത്തെ അംഗീരിക്കാനും അതിനെ മാനിക്കാനുമുള്ള പക്വത നിങ്ങൾക്കുണ്ടെന്നു കാണിക്കുക. അപ്പോൾ അവർ നിങ്ങളെയും ആദരിക്കും. അടുത്ത തവണ നിങ്ങളുടെ ആവശ്യം അനുവദിച്ചുതരാൻ അവർ കൂടുതൽ സന്നദ്ധരുമായിരിക്കും.