വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവി​രുത്‌?

പൂച്ചയു​ടെ നാക്ക്‌

പൂച്ചയു​ടെ നാക്ക്‌

 വീട്ടിൽ വളർത്തുന്ന പൂച്ചകൾ ശരീരം വൃത്തി​യാ​യി സൂക്ഷി​ക്കു​ന്ന​തിൽ പേരു​കേ​ട്ട​വ​രാണ്‌. ഉണർന്നി​രി​ക്കുന്ന സമയത്തി​ന്റെ 24 ശതമാനം അവ ശരീരം വൃത്തി​യാ​ക്കാൻ ഉപയോ​ഗി​ച്ചേ​ക്കാം. ഇത്രയും നന്നായി സ്വയം വെടി​പ്പാ​ക്കാൻ പൂച്ചകൾക്കു സാധി​ക്കു​ന്ന​തി​നു പിന്നിലെ രഹസ്യം അവയുടെ നാക്കിന്റെ അമ്പരപ്പി​ക്കുന്ന രൂപക​ല്‌പന ആണ്‌.

 സവി​ശേ​ഷത: പൂച്ചയു​ടെ നാക്കിൽ 290 പാപ്പി​ല്ലകൾ ഉണ്ട്‌. പുറ​കോട്ട്‌ വളഞ്ഞി​രി​ക്കുന്ന മുള്ളു​പോ​ലുള്ള മുനക​ളാണ്‌ പാപ്പി​ല്ലകൾ. അവയ്‌ക്കു നമ്മുടെ വിരലി​ലെ നഖങ്ങളു​ടെ അത്രയും ബലം കാണും. ഓരോ പാപ്പി​ല്ല​യി​ലും ചാലു​പോ​ലുള്ള ഒരു ഭാഗമുണ്ട്‌. പൂച്ച അതിന്റെ നാക്ക്‌ തിരിച്ച്‌ വായുടെ ഉള്ളി​ലേക്ക്‌ എടുക്കു​മ്പോൾ ഈ ചാലിൽ ഉടനെ ഉമിനീര്‌ നിറയു​ന്നു. പൂച്ച വീണ്ടും രോമം നക്കു​മ്പോൾ പാപ്പി​ല്ലകൾ രോമ​ങ്ങൾക്കി​ട​യി​ലൂ​ടെ ഉള്ളി​ലേക്കു കയറു​ക​യും, അങ്ങനെ ഉമിനീര്‌ ചർമത്തിൽ എത്തുക​യും ചെയ്യുന്നു.

പാപ്പില്ലകളുടെ വലുതാ​ക്കിയ ദൃശ്യം

 പൂച്ചയു​ടെ നാക്കിന്‌ ഓരോ ദിവസ​വും ഏതാണ്ട്‌ 48 മില്ലി​ലി​റ്റർ (1.6 ഔൺസ്‌) ഉമിനീര്‌ അതിന്റെ ചർമത്തി​ലേ​ക്കും രോമ​ത്തി​ലേ​ക്കും എത്തിക്കാ​നാ​കും. ഈ ഉമിനീ​രിൽ അഴുക്കി​നെ നശിപ്പി​ക്കുന്ന എൻ​സൈ​മു​ക​ളുണ്ട്‌. കൂടാതെ, ഉമിനീര്‌ ബാഷ്‌പീ​ക​രി​ക്കു​മ്പോൾ അത്‌ പൂച്ചയു​ടെ ശരീര​ത്തി​ന്റെ ഏകദേശം നാലി​ലൊ​ന്നു ഭാഗം തണുപ്പി​ക്കു​ന്നു. പൂച്ചകൾക്കു വിയർപ്പു​ഗ്ര​ന്ഥി​കൾ തീരെ കുറവാ​യ​തു​കൊണ്ട്‌ ഈ പ്രവർത്തനം അവയ്‌ക്കു വളരെ ആവശ്യ​മാണ്‌.

 പൂച്ചയു​ടെ രോമങ്ങൾ എവി​ടെ​യെ​ങ്കി​ലും കൂടി​പ്പി​ണ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പാപ്പില്ല ആ രോമ​ങ്ങൾക്കി​ട​യിൽ ആഴ്‌ന്നി​റ​ങ്ങും. പിണഞ്ഞു​കി​ട​ക്കുന്ന രോമ​ങ്ങ​ളു​ടെ കെട്ട്‌ അഴിക്കാൻ ആവശ്യ​മായ ബലം അവയ്‌ക്കുണ്ട്‌. ശരീരം വൃത്തി​യാ​ക്കു​മ്പോൾ പാപ്പി​ല്ല​യു​ടെ മുന ഉരയു​ന്നത്‌ ചർമത്തെ ഉത്തേജി​പ്പി​ക്കും. ഗവേഷകർ പൂച്ചയു​ടെ നാക്കിന്റെ ഈ പ്രത്യേ​കത അനുക​രിച്ച്‌ പരീക്ഷ​ണാ​ടി​സ്ഥാ​ന​ത്തിൽ ഒരുതരം ചീപ്പ്‌ ഉണ്ടാക്കി. മറ്റ്‌ ചീപ്പു​കളെ അപേക്ഷിച്ച്‌ ഈ ചീപ്പ്‌ ഉപയോ​ഗി​ക്കു​മ്പോൾ വളരെ മൃദു​വാ​യി ചീകി​യാൽ മതിയാ​കും. അത്‌ എളുപ്പ​ത്തിൽ മുടി വൃത്തി​യാ​ക്കു​ക​യും കൂടി​പ്പി​ണഞ്ഞ രോമങ്ങൾ അഴിക്കു​ക​യും ചെയ്യും. പൂച്ചയു​ടെ നാക്കിന്റെ ഈ പ്രത്യേ​കത ഉപയോ​ഗിച്ച്‌ രോമം നിറഞ്ഞ, പരുക്കൻ പ്രതലങ്ങൾ കൂടുതൽ നന്നായി വൃത്തി​യാ​ക്കാ​നുള്ള വഴികൾ കണ്ടുപി​ടി​ക്കാൻ കഴിയു​മെന്നു ഗവേഷകർ വിശ്വ​സി​ക്കു​ന്നു. അതു​പോ​ലെ രോമം നിറഞ്ഞ ചർമങ്ങ​ളിൽ ലോഷ​നു​ക​ളോ മരുന്നു​ക​ളോ പുരട്ടാൻ മെച്ചപ്പെട്ട രീതികൾ കണ്ടെത്താ​നും ഇത്‌ സഹായി​ച്ചേ​ക്കും.

 നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? പൂച്ചയു​ടെ നാക്ക്‌ പരിണ​മിച്ച്‌ ഉണ്ടായ​താ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?