വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവിരുത്‌?

പഴയീ​ച്ച​യു​ടെ ‘വ്യോമാഭ്യാസം’

പഴയീ​ച്ച​യു​ടെ ‘വ്യോമാഭ്യാസം’

 ഈച്ചയെ അടിക്കാൻ നോക്കി​യാൽ അറിയാം അതിന്റെ ബുദ്ധി​മുട്ട്‌. പിടി​ക്കാൻ നോക്കി​യാൽ മിക്ക​പ്പോ​ഴും അത്‌ മിന്നൽവേ​ഗ​ത്തിൽ കടന്നു​ക​ള​യും.

 ശാസ്‌ത്ര​ജ്ഞ​ന്മാർ കണ്ടെത്തി​യ​ത​നു​സ​രിച്ച്‌, പഴയീച്ച എന്ന്‌ പൊതു​വെ അറിയ​പ്പെ​ടുന്ന ഒരുതരം ഈച്ചയ്‌ക്ക്‌ യുദ്ധവി​മാ​ന​ങ്ങ​ളെ​പ്പോ​ലെ വായു​വിൽ തിരി​യാ​നും മലക്കം മറിയാൻ കഴിയും, അതും നിമി​ഷ​ത്തി​ന്റെ ഒരംശം​കൊണ്ട്‌. ജനിക്കു​മ്പോൾത്തന്നെ “ഇവയ്‌ക്ക്‌ അനായാ​സം പറക്കാൻ കഴിയും. ജനിച്ചു​വീണ ഒരു കുഞ്ഞ്‌ ഒരു പൈല​റ്റി​നെ​പ്പോ​ലെ യുദ്ധവി​മാ​നം പറത്തു​ന്ന​തി​നു സമാന​മാ​ണിത്‌” എന്നാണ്‌ പ്രൊ​ഫസ്സർ മൈക്കിൾ ഡിക്കിൻസൺ പറയു​ന്നത്‌.

 പഴയീച്ച പറക്കു​ന്നത്‌ സൂക്ഷ്‌മ​മാ​യി നിരീ​ക്ഷിച്ച ഗവേഷകർ, അത്‌ ഒരു സെക്കന്റിൽ 200 തവണ ചിറക​ടി​ക്കു​ന്ന​താ​യി കണ്ടെത്തി. എങ്കിലും അപകടം വരുന്ന​താ​യി കാണു​മ്പോൾ രക്ഷപ്പെ​ടു​ന്ന​തി​നു​വേണ്ടി ശരീര​നില മാറ്റാൻ ഒറ്റ ചിറക​ടി​തന്നെ ധാരാളം.

 പഴയീച്ച എന്തി​നോ​ടെ​ങ്കി​ലും പ്രതി​ക​രി​ക്കാൻ എടുക്കുന്ന സമയത്തി​ന്റെ കാര്യ​മോ? ഗവേഷകർ കണ്ടെത്തി​യ​ത​നു​സ​രിച്ച്‌ ഇത്തരം ഈച്ചകൾക്ക്‌ ഒരു അപകട​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാൻ നമ്മൾ കണ്ണു ചിമ്മു​ന്ന​തി​ന്റെ 50-ൽ ഒരു ഭാഗം സമയം മതി. “അപകട​മു​ള്ളത്‌ എവി​ടെ​യാ​ണെ​ന്നും ഏതു ദിശയി​ലേക്കു പോയാൽ രക്ഷപ്പെ​ടാ​മെ​ന്നും അറിയു​ന്ന​തി​നു​വേണ്ടി ഈച്ച വളരെ കുറഞ്ഞ സമയത്തി​നു​ള്ളിൽ അതിസ​ങ്കീർണ​മായ കണക്കു​കൂ​ട്ട​ലു​കൾ നടത്തുന്നു” എന്ന്‌ ഡിക്കിൻസൺ വിശദീ​ക​രി​ക്കു​ന്നു.

 ഇത്രയും ചെറിയ തലച്ചോ​റു​കൊണ്ട്‌ ഇതെല്ലാം എങ്ങനെ പഴയീ​ച്ച​യ്‌ക്കു ചെയ്യാൻ പറ്റുന്നു എന്നത്‌ ഗവേഷ​കർക്ക്‌ ഇപ്പോ​ഴും ഒരു നിഗൂ​ഢ​ത​യാണ്‌.

ദിശ മാറ്റി അപകട​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാൻ പഴയീ​ച്ച​യ്‌ക്ക്‌ നിമി​ഷ​ത്തി​ന്റെ ഒരംശം മതി.

 നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? ഈ വിധത്തിൽ പറക്കാ​നുള്ള പഴയീ​ച്ച​യു​ടെ കഴിവ്‌ പരിണ​മിച്ച്‌ ഉണ്ടായ​താ​ണോ അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?