വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

സുഭാ​ഷി​തങ്ങൾ 3:5, 6—’സ്വന്തം ബുദ്ധിയെ ആശ്രയി​ക്ക​രുത്‌’

സുഭാ​ഷി​തങ്ങൾ 3:5, 6—’സ്വന്തം ബുദ്ധിയെ ആശ്രയി​ക്ക​രുത്‌’

 “പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കുക; സ്വന്തം വിവേ​ക​ത്തിൽ ആശ്രയം വെക്കരുത്‌. എന്തു ചെയ്യു​മ്പോ​ഴും ദൈവത്തെ ഓർത്തു​കൊ​ള്ളുക; അപ്പോൾ ദൈവം നിന്റെ വഴികൾ നേരെ​യാ​ക്കും.”—സുഭാ​ഷി​തങ്ങൾ 3:5, 6, പുതിയ ലോക ഭാഷാ​ന്തരം.

 “കർത്താ​വിൽ പൂർണ​ഹൃ​ദ​യ​ത്തോ​ടെ വിശ്വാ​സ​മർപ്പി​ക്കുക; സ്വന്തം ബുദ്ധിയെ ആശ്രയി​ക്കു​ക​യു​മ​രുത്‌. നിന്റെ എല്ലാ പ്രവൃ​ത്തി​ക​ളും ദൈവ​വി​ചാ​ര​ത്തോ​ടെ​യാ​കട്ടെ; അവിടുന്ന്‌ നിനക്ക്‌ വഴി തെളി​ച്ചു​ത​രും.”—സുഭാ​ഷി​തങ്ങൾ 3:5, 6, പി.ഒ.സി. ബൈബിൾ.

സുഭാ​ഷി​തങ്ങൾ 3:5, 6-ന്റെ അർഥം

 പ്രധാ​ന​പ്പെട്ട കാര്യങ്ങൾ വരു​മ്പോൾ നമ്മൾ സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​തെ മാർഗ​നിർദേ​ശ​ത്തി​നാ​യി ദൈവ​മായ യഹോവയിൽ a ആശ്രയി​ക്കണം.

 “പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കുക.” ദൈവ​ത്തിന്‌ ഇഷ്ടമുള്ള രീതി​യിൽ കാര്യങ്ങൾ ചെയ്യു​മ്പോൾ നമ്മൾ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നെന്നു കാണി​ക്കു​ക​യാണ്‌. അതെ, പൂർണ​ഹൃ​ദ​യ​ത്തോ​ടെ​യാണ്‌ നമ്മൾ ദൈവ​ത്തിൽ ആശ്രയി​ക്കേ​ണ്ടത്‌. ബൈബി​ളിൽ സാധാ​ര​ണ​യാ​യി “ഹൃദയം” എന്ന പദം ഒരു വ്യക്തി​യു​ടെ ആന്തരി​ക​വ്യ​ക്തി​ത്വ​ത്തെ സൂചി​പ്പി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അതിൽ ആ വ്യക്തി​യു​ടെ വികാ​രങ്ങൾ, ചിന്തകൾ, മനോ​ഭാ​വം, ലക്ഷ്യങ്ങൾ എന്നിവ​യെ​ല്ലാം ഉൾപ്പെ​ടു​ന്നു. പൂർണ​ഹൃ​ദ​യ​ത്തോ​ടെ ദൈവ​ത്തിൽ ആശ്രയി​ക്കുക എന്നാൽ വെറു​മൊ​രു വികാരം മാത്രമല്ല. പകരം നമുക്ക്‌ ഏറ്റവും നല്ലത്‌ എന്താ​ണെന്ന്‌ അറിയാ​വു​ന്നതു നമ്മുടെ സ്രഷ്ടാ​വി​നാ​ണെന്ന ഉറച്ച ബോധ്യ​മു​ള്ള​തു​കൊണ്ട്‌ നമ്മൾ എടുക്കുന്ന ഒരു തീരു​മാ​ന​മാണ്‌ അത്‌.—റോമർ 12:1.

 “സ്വന്തം വിവേ​ക​ത്തിൽ ആശ്രയം വെക്കരുത്‌.” നമ്മുടെ ചിന്താ​പ്രാ​പ്‌തി​കൾക്കു പരിമി​തി​ക​ളു​ള്ള​തു​കൊണ്ട്‌ നമുക്ക്‌ അതിനെ ആശ്രയി​ക്കാ​നാ​കില്ല. അതു​കൊണ്ട്‌ നമ്മൾ ദൈവ​ത്തിൽ ആശ്രയി​ക്കണം. നമ്മൾ നമ്മുടെ ചിന്തകൾക്കും വികാ​ര​ങ്ങൾക്കും അനുസ​രി​ച്ചാണ്‌ തീരു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ങ്കിൽ ആദ്യം അതു വിജയി​ക്കു​മെന്നു തോന്നു​മെ​ങ്കി​ലും ചെന്നെ​ത്തു​ന്നതു പരാജ​യ​ത്തി​ലാ​യി​രി​ക്കും. (സുഭാ​ഷി​തങ്ങൾ 14:12; യിരെമ്യ 17:9) ദൈവ​ത്തി​ന്റെ ജ്ഞാനം നമ്മു​ടേ​തി​നെ​ക്കാൾ വളരെ ഉയർന്ന​താണ്‌. (യശയ്യ 55:8, 9) ദൈവ​ത്തി​ന്റെ ചിന്തകൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്കു ജീവി​ത​ത്തിൽ വിജയി​ക്കാ​നാ​കും.—സങ്കീർത്തനം 1:1-3; സുഭാ​ഷി​തങ്ങൾ 2:6-9; 16:20.

 “എന്തു ചെയ്യു​മ്പോ​ഴും ദൈവത്തെ ഓർത്തു​കൊ​ള്ളുക.” ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളി​ലും നമ്മളെ​ടു​ക്കുന്ന പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങ​ളി​ലും ദൈവ​ത്തി​ന്റെ ഇഷ്ടം എന്താ​ണെന്നു മനസ്സി​ലാ​ക്കി നമ്മൾ പ്രവർത്തി​ക്കണം. സഹായ​ത്തി​നാ​യി ദൈവ​ത്തോ​ടു പ്രാർഥി​ച്ചു​കൊ​ണ്ടും തന്റെ വചനമായ ബൈബി​ളി​ലൂ​ടെ ദൈവം പറയു​ന്നത്‌ അനുസ​രി​ച്ചു​കൊ​ണ്ടും നമുക്ക്‌ അതു ചെയ്യാം.—സങ്കീർത്തനം 25:4; 2 തിമൊ​ഥെ​യൊസ്‌ 3:16, 17.

 “ദൈവം നിന്റെ വഴികൾ നേരെ​യാ​ക്കും.” ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കാൻ നമ്മളെ സഹായി​ച്ചു​കൊണ്ട്‌ ദൈവം നമ്മുടെ വഴികൾ നേരെ​യാ​ക്കും. (സുഭാ​ഷി​തങ്ങൾ 11:5) അങ്ങനെ അനാവ​ശ്യ​മായ കുഴപ്പ​ങ്ങ​ളിൽ ചെന്നു​ചാ​ടു​ന്നത്‌ ഒഴിവാ​ക്കി​ക്കൊണ്ട്‌ കൂടുതൽ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ നമുക്കു കഴിയും.—സങ്കീർത്തനം 19:7, 8; യശയ്യ 48:17, 18.

സുഭാ​ഷി​തങ്ങൾ 3:5, 6-ന്റെ സന്ദർഭം

 ദൈവ​ത്തിന്‌ ഇഷ്ടമുള്ള രീതി​യിൽ, സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ ആവശ്യ​മായ തത്ത്വങ്ങ​ളാണ്‌ സുഭാ​ഷി​തങ്ങൾ എന്ന ബൈബിൾപു​സ്‌ത​ക​ത്തി​ലു​ള്ളത്‌. ഒരു പിതാവ്‌ തന്റെ പ്രിയ​മ​കനു നൽകുന്ന ഉപദേ​ശ​ങ്ങൾപോ​ലെ​യാണ്‌ ആദ്യത്തെ ഒൻപത്‌ അധ്യാ​യങ്ങൾ എഴുതി​യി​രി​ക്കു​ന്നത്‌. നമ്മുടെ സ്രഷ്ടാ​വി​ന്റെ ജ്ഞാനത്തെ ആദരി​ക്കു​ക​യും അതനു​സ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യു​ന്ന​വർക്കു കിട്ടുന്ന പ്രയോ​ജ​ന​ങ്ങ​ളാ​ണു മൂന്നാം അധ്യായം എടുത്തു​കാ​ട്ടു​ന്നത്‌.—സുഭാ​ഷി​തങ്ങൾ 3:13-26.

a ദൈവത്തിന്റെ പേര്‌ യഹോവ എന്നാണ്‌.—സങ്കീർത്തനം 83:18.