വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

ലൂക്കോസ്‌ 2:14—“ഭൂമി​യിൽ ദൈവ​കൃപ ലഭിച്ച​വർക്കു സമാധാ​നം!”

ലൂക്കോസ്‌ 2:14—“ഭൂമി​യിൽ ദൈവ​കൃപ ലഭിച്ച​വർക്കു സമാധാ​നം!”

 “അത്യു​ന്ന​ത​ങ്ങ​ളിൽ ദൈവ​ത്തി​നു മഹത്ത്വം. ഭൂമി​യിൽ ദൈവ​പ്ര​സാ​ദ​മുള്ള മനുഷ്യർക്കു സമാധാ​നം.”—ലൂക്കോസ്‌ 2:14, പുതിയ ലോക ഭാഷാ​ന്തരം.

 “അത്യു​ന്ന​ത​ങ്ങ​ളിൽ ദൈവ​ത്തി​നു മഹത്വം! ഭൂമി​യിൽ ദൈവ​കൃപ ലഭിച്ച​വർക്കു സമാധാ​നം!”—ലൂക്കോസ്‌ 2:14, പി.ഒ.സി.

ലൂക്കോസ്‌ 2:14-ന്റെ അർഥം

 യേശു​വി​ന്റെ ജനനസ​മ​യത്ത്‌ ദൂതന്മാർ ഘോഷിച്ച സ്‌തു​തി​വാ​ക്കു​ക​ളാണ്‌ ഇത്‌. യേശു​വിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​വർക്ക്‌ ദൈവ​ത്തി​ന്റെ അംഗീ​കാ​രം ലഭിക്കു​മെ​ന്നും അവർ സമാധാ​നം അനുഭ​വി​ച്ച​റി​യു​മെ​ന്നും ഈ വാക്കുകൾ സൂചി​പ്പി​ക്കു​ന്നു.

 “അത്യു​ന്ന​ത​ങ്ങ​ളിൽ ദൈവ​ത്തി​നു മഹത്ത്വം.” എല്ലാ മഹത്ത്വ​ത്തി​നും യോഗ്യ​നാണ്‌ ദൈവ​മെന്ന്‌ ഈ വാക്കു​ക​ളി​ലൂ​ടെ ദൂതന്മാർ എടുത്തു​പ​റ​യു​ക​യാ​യി​രു​ന്നു. യേശു​വി​ന്റെ ജനനവും ഭൂമി​യി​ലെ ശുശ്രൂ​ഷ​യും ദൈവ​മായ യഹോവയ്‌ക്കു a മഹത്ത്വം കൊടു​ക്കു​മെ​ന്നും ഈ വാക്കുകൾ സൂചി​പ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, താൻ പഠിപ്പിച്ച എല്ലാ കാര്യ​ങ്ങൾക്കും യേശു മഹത്ത്വം കൊടു​ത്തത്‌ ദൈവ​ത്തി​നാണ്‌. യേശു പറഞ്ഞു: “ഞാൻ പഠിപ്പി​ക്കുന്ന കാര്യങ്ങൾ എന്റേതല്ല, എന്നെ അയച്ച ദൈവ​ത്തി​ന്റേ​താണ്‌.” (യോഹ​ന്നാൻ 7:16-18) അതു​പോ​ലെ യേശു അത്ഭുതങ്ങൾ ചെയ്‌ത​പ്പോൾ പലപ്പോ​ഴും അതു കണ്ടുനി​ന്നവർ “ദൈവത്തെ സ്‌തു​തി​ക്കാൻതു​ടങ്ങി.” (ലൂക്കോസ്‌ 5:18, 24-26; യോഹ​ന്നാൻ 5:19) എന്തിന്‌, യേശു​വി​ന്റെ മരണം​പോ​ലും ദൈവ​ത്തിന്‌ മഹത്ത്വം നൽകി. അതിലൂ​ടെ നീതി​മാ​ന്മാ​രും സമാധാ​ന​പ്രി​യ​രും ആയ മനുഷ്യ​രെ​ക്കൊണ്ട്‌ ഭൂമി നിറയ്‌ക്കുക എന്ന ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നിറ​വേ​റ്റാ​നുള്ള വഴി തുറന്നു.—ഉൽപത്തി 1:28.

 “ഭൂമി​യിൽ . . . സമാധാ​നം.” യുദ്ധങ്ങ​ളൊ​ന്നും ഇല്ലാത്ത ഒരു അവസ്ഥയെ മാത്രമല്ല ഈ സമാധാ​നം എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. യഹോ​വ​യു​ടെ അംഗീ​കാ​ര​മുള്ള ഒരു വ്യക്തിക്ക്‌ മാത്രം ലഭിക്കുന്ന സമാധാ​നം, അല്ലെങ്കിൽ ഉള്ളി​ന്റെ​യു​ള്ളിൽ തോന്നുന്ന ഒരു ശാന്തത ആണ്‌ ഇതിൽ ഉൾപ്പെ​ടു​ന്നത്‌. യേശു മുഖാ​ന്ത​ര​മാണ്‌ മനുഷ്യർക്കു ദൈവ​വു​മാ​യി ഇതു​പോ​ലൊ​രു സമാധാ​ന​ബന്ധം നേടാൻ കഴിയു​ന്നത്‌. (യാക്കോബ്‌ 4:8) ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു മുഴു​ഭൂ​മി​യി​ലും എന്നേക്കും നിലനിൽക്കുന്ന പൂർണ​മായ സമാധാ​നം കൊണ്ടു​വ​രും.—സങ്കീർത്തനം 37:11; ലൂക്കോസ്‌ 1:32, 33.

 “ദൈവ​പ്ര​സാ​ദ​മുള്ള മനുഷ്യർ.” ദൈവ​ത്തി​ന്റെ അംഗീ​കാ​ര​മുള്ള, അല്ലെങ്കിൽ ദൈവ​ത്തി​ന്റെ പ്രീതി​യുള്ള ആളുക​ളെ​യാണ്‌ ഈ വാക്ക്‌ കുറി​ക്കു​ന്നത്‌. ദൈവ​ത്തി​ലും ദൈവം അയച്ച യേശു​വി​ലും പൂർണ​വി​ശ്വാ​സ​മു​ള്ള​വ​രാണ്‌ ഇവർ. ആളുക​ളു​ടെ മനോ​ഭാ​വ​വും പ്രവൃ​ത്തി​ക​ളും ഒന്നും കണക്കി​ലെ​ടു​ക്കാ​തെ എല്ലാ മനുഷ്യ​രോ​ടും ദൈവം പ്രീതി കാണി​ക്കു​മെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നില്ല. ദൈവം അംഗീ​ക​രി​ക്കുന്ന ആളുകൾക്കി​ട​യി​ലാണ്‌ സമാധാ​ന​മു​ള്ള​തെന്ന ആശയമാണ്‌ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ലും മറ്റ്‌ ആധുനിക ഭാഷാ​ന്ത​ര​ങ്ങ​ളി​ലും കാണു​ന്നത്‌. ഈ ആശയത്തെ വിശ്വ​സ​നീ​യ​മായ പഴയ ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ശരി​വെ​ക്കു​ന്നു.—“ മറ്റു ഭാഷാ​ന്ത​ര​ങ്ങ​ളിൽ ലൂക്കോസ്‌ 2:14” കാണുക.

ലൂക്കോസ്‌ 2:14-ന്റെ സന്ദർഭം

 ലൂക്കോസ്‌ 2-ാം അധ്യാ​യ​ത്തിൽ യേശു​വി​ന്റെ ഭൗമി​ക​ജീ​വി​ത​ത്തി​ന്റെ ആദ്യവർഷ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ പറയു​ന്നത്‌. യേശു ജനിച്ച ഉടൻതന്നെ ‘രാത്രി​യിൽ ആട്ടിൻപ​റ്റത്തെ കാത്തു​കൊണ്ട്‌ വെളി​മ്പ്ര​ദേ​ശത്ത്‌ കഴിഞ്ഞി​രുന്ന ഇടയന്മാർക്ക്‌ ഒരു ദൂതൻ പ്രത്യ​ക്ഷ​പ്പെട്ടു.’ b (ലൂക്കോസ്‌ 2:4-8) “ഒരു മഹാസ​ന്തോ​ഷ​ത്തെ​ക്കു​റി​ച്ചുള്ള വാർത്ത” ദൂതൻ അവരോട്‌ പറഞ്ഞു: “നിങ്ങളു​ടെ രക്ഷകൻ ഇന്നു ദാവീ​ദി​ന്റെ നഗരത്തിൽ ജനിച്ചി​രി​ക്കു​ന്നു. കർത്താ​വായ ക്രിസ്‌തു​വാണ്‌ അത്‌.” (ലൂക്കോസ്‌ 2:9-11) ആ കുഞ്ഞ്‌ എവി​ടെ​യു​ണ്ടെന്ന്‌ ദൂതൻ അവർക്കു പറഞ്ഞു​കൊ​ടു​ത്തു. പിന്നെ ആത്മവ്യ​ക്തി​ക​ളു​ടെ വലി​യൊ​രു സംഘം ദൈവത്തെ സ്‌തു​തി​ക്കു​ന്ന​തും അവർ കണ്ടു. ബേത്ത്‌ലെ​ഹെ​മിൽ എത്തിയ​പ്പോൾ യോ​സേ​ഫി​നോ​ടും മറിയ​യോ​ടും ഒപ്പം അവർ കുഞ്ഞാ​യി​രുന്ന യേശു​വി​നെ കണ്ടു. (ലൂക്കോസ്‌ 2:12-16) തങ്ങൾക്കു​ണ്ടായ അതിശ​യി​പ്പി​ക്കുന്ന അനുഭ​വ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​ശേഷം “എല്ലാം കാണാ​നും കേൾക്കാ​നും കഴിഞ്ഞത്‌ ഓർത്ത്‌ ആ ഇടയന്മാർ ദൈവത്തെ വാഴ്‌ത്തി​സ്‌തു​തി​ച്ചു​കൊണ്ട്‌ മടങ്ങി​പ്പോ​യി.”—ലൂക്കോസ്‌ 2:17-20.

 മറ്റു ഭാഷാ​ന്ത​ര​ങ്ങ​ളിൽ ലൂക്കോസ്‌ 2:14

 “അത്യു​ന്ന​ത​ങ്ങ​ളിൽ ദൈവ​ത്തി​നു മഹത്ത്വം. ഭൂമി​യിൽ ദൈവ​പ്ര​സാ​ദ​മുള്ള മനുഷ്യർക്കു സമാധാ​നം.”—ലൂക്കോസ്‌ 2:14, ദാനീ​യേൽ ബൈബിൾ.

 “സ്വർഗാ​തി​സ്വർഗ​ത്തിൽ ദൈവ​ത്തി​നു മഹത്ത്വം! ഭൂമി​യിൽ ദൈവ​പ്ര​സാ​ദം ലഭിച്ച മനുഷ്യർക്കു സമാധാ​നം!”—ലൂക്കോസ്‌ 2:14, സത്യ​വേ​ദ​പു​സ്‌തകം, ആധുനിക വിവർത്തനം.

 “സ്വർഗ​ത്തിൽ ദൈവ​ത്തി​നു മഹത്വം. ഭൂമി​യിൽ ദൈവം പ്രസാ​ദി​ക്കു​ന്ന​വർക്ക്‌ സമാധാ​നം.”—ലൂക്കോസ്‌ 2:14, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ.

 ലൂക്കോസ്‌ എന്ന പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.

b ഇടയന്മാർ വെളി​മ്പ്ര​ദേ​ശ​ത്താ​യി​രു​ന്നു എന്ന വസ്‌തുത ഈ സംഭവങ്ങൾ നടന്നത്‌ ശൈത്യ​കാ​ല​ത്ത​ല്ലാ​യി​രു​ന്നു എന്ന്‌ സൂചി​പ്പി​ക്കു​ന്നു. കൂടുതൽ അറിയാൻ “യേശു ജനിച്ചത്‌ എപ്പോ​ഴാ​യി​രു​ന്നു?” എന്ന ലേഖനം കാണുക.