വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

ലൂക്കോസ്‌ 1:37—“ദൈവ​ത്തിന്‌ ഒന്നും അസാധ്യ​മല്ല”

ലൂക്കോസ്‌ 1:37—“ദൈവ​ത്തിന്‌ ഒന്നും അസാധ്യ​മല്ല”

 “ദൈവ​ത്തിന്‌ ഒരു കാര്യ​വും അസാധ്യ​മല്ല.”—ലൂക്കോസ്‌ 1:37, പുതിയ ലോക ഭാഷാ​ന്തരം.

 “ദൈവ​ത്തിന്‌ ഒന്നും അസാധ്യ​മല്ല.”—ലൂക്കോസ്‌ 1:37, പി.ഒ.സി. ബൈബിൾ.

ലൂക്കോസ്‌ 1:37-ന്റെ അർഥം

 മനുഷ്യ​രു​ടെ കണ്ണിൽ അസാധ്യ​മെന്നു തോന്നുന്ന കാര്യ​ങ്ങൾപ്പോ​ലും സർവശ​ക്ത​നായ ദൈവ​ത്തി​നു ചെയ്യാൻ കഴിയും. ദൈവം പ്രഖ്യാ​പി​ച്ച​തോ വാഗ്‌ദാ​നം ചെയ്‌ത​തോ ആയ കാര്യങ്ങൾ നിവർത്തി​ക്കു​ന്നതു തടയാൻ ആർക്കും കഴിയില്ല.

 ഇവിടെ ‘കാര്യം’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ പദത്തിനു ഒരു “വാക്ക്‌,” ഒരു “ചൊല്ല്‌” എന്നൊക്കെ അർഥം വരാം. ഈ വാക്യ​ത്തിൽ അതു ദൈവം പറയു​ന്ന​തി​നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. ഇതു ദൈവ​മായ യഹോവ a പ്രഖ്യാ​പിച്ച ഒരു കാര്യ​ത്തി​ന്റെ നിവൃ​ത്തി​യെ​യും കുറി​ക്കു​ന്നു. ദൈവ​ത്തി​ന്റെ വാക്കുകൾ എപ്പോ​ഴും സത്യമാ​യി​ത്തീ​രു​ന്ന​തു​കൊണ്ട്‌, ലൂക്കോസ്‌ 1:37-നെ ഇങ്ങനെ​യും പറയാ​നാ​വും: “ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ ഒരിക്ക​ലും പരാജ​യ​പ്പെ​ടില്ല,” അല്ലെങ്കിൽ “ദൈവ​ത്തിന്‌ ഒന്നും അസാധ്യ​മല്ല.” ഈ പരിഭാ​ഷ​ക​ളു​ടെ​യെ​ല്ലാം ആശയം ഒന്നുത​ന്നെ​യാണ്‌: ദൈവം പ്രഖ്യാ​പി​ച്ച​തോ വാഗ്‌ദാ​നം ചെയ്‌ത​തോ ആയ ഒരു കാര്യ​വും നടക്കാതെ പോകില്ല. കാരണം, ദൈവ​ത്തിന്‌ അസാധ്യ​മാ​യത്‌ ഒന്നുമില്ല.—യശയ്യ 55:10, 11.

 ബൈബി​ളിൽ ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുന്ന എല്ലാ ഭാഗങ്ങ​ളി​ലും സമാന​മായ പ്രയോ​ഗങ്ങൾ കാണാം. അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌ അബ്രാ​ഹാ​മും സാറയും ഉൾപ്പെട്ട സംഭവം. സാറയ്‌ക്കു കുട്ടികൾ ഇല്ലായി​രു​ന്നു. വാർധ​ക്യ​ത്തി​ന്റെ ആ സമയത്ത്‌, സാറ ഗർഭി​ണി​യാ​കു​മെന്ന്‌ യഹോവ ഒരു ദൂതനി​ലൂ​ടെ പറഞ്ഞു. ദൈവം ഇങ്ങനെ​യും പറഞ്ഞു: “യഹോ​വ​യ്‌ക്ക്‌ അസാധ്യ​മായ എന്തെങ്കി​ലു​മു​ണ്ടോ?” (ഉൽപത്തി 18:13, 14) ഇനി, മറ്റൊരു സന്ദർഭം നോക്കാം: ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ച​ശേഷം ഗോ​ത്ര​പി​താ​വായ ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: “അങ്ങ്‌ ഉദ്ദേശി​ക്കു​ന്ന​തൊ​ന്നും നടക്കാ​തെ​പോ​കി​ല്ലെ​ന്നും എനിക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി.” (ഇയ്യോബ്‌ 42:2) അതു​പോ​ലെ രക്ഷ നേടു​ന്ന​തി​നു ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളിൽ എത്താനുള്ള കഴിവ്‌ തങ്ങൾക്കു​ണ്ടോ എന്നു യേശു​വി​ന്റെ ശിഷ്യ​ന്മാർ സംശയം പ്രകടി​പ്പി​ച്ച​പ്പോൾ യേശു അവരോ​ടു പറഞ്ഞു: “ദൈവ​ത്തിന്‌ എല്ലാം സാധ്യം.”—മത്തായി 19:25, 26. b

ലൂക്കോസ്‌ 1:37-ന്റെ സന്ദർഭം

 ഒരു ജൂതക​ന്യ​ക​യായ മറിയ​യോ​ടു ഗബ്രി​യേൽ എന്നു പേരുള്ള ഒരു ദൂതൻ പറയുന്ന വാക്കു​ക​ളാണ്‌ ലൂക്കോസ്‌ 1:37-ൽ കാണു​ന്നത്‌. മറിയ, ‘അത്യു​ന്ന​തന്റെ മകന്‌’ ജന്മം നൽകു​മെ​ന്നും “അവന്‌ യേശു എന്നു പേരി​ടണം” എന്നും ദൂതൻ പറഞ്ഞു. യേശു എന്നും ഭരിക്കുന്ന ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​കു​മെന്ന്‌ ദൂതൻ കൂട്ടി​ച്ചേർത്തു.—ലൂക്കോസ്‌ 1:26-33; വെളി​പാട്‌ 11:15.

 ഇതെല്ലാം എങ്ങനെ സംഭവി​ക്കു​മെന്നു മറിയ ചോദി​ച്ചു. കാരണം, ‘താൻ വിവാഹം കഴിച്ചി​ട്ടില്ല,’ ‘ഒരു പുരു​ഷ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടി​ട്ടു​മില്ല.’ (ലൂക്കോസ്‌ 1:34, 35) ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നാൽ അല്ലെങ്കിൽ ചലനാ​ത്മ​ക​ശ​ക്തി​യാൽ അതു സംഭവി​ക്കു​മെന്ന്‌ ദൂതൻ മറുപടി പറഞ്ഞു. ആ സമയത്ത്‌ യേശു സ്വർഗ​ത്തിൽ ദൈവ​ത്തി​ന്റെ ഒരു ആത്മപു​ത്ര​നാ​യി​രു​ന്നു. ദൈവം തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ സ്വർഗ​ത്തിൽനിന്ന്‌ തന്റെ മകന്റെ ജീവനെ മറിയ​യു​ടെ ഗർഭപാ​ത്ര​ത്തി​ലേക്കു മാറ്റി. (യോഹ​ന്നാൻ 1:14; ഫിലി​പ്പി​യർ 2:5-7) അങ്ങനെ മറിയ അത്ഭുത​ക​ര​മാ​യി ഗർഭി​ണി​യാ​യി. മറിയ​യ്‌ക്ക്‌ ദൈവ​ത്തി​ന്റെ ശക്തിയി​ലുള്ള വിശ്വാ​സം ശക്തമാ​ക്കു​ന്ന​തി​നു​വേണ്ടി ദൂതൻ മറിയ​യു​ടെ ബന്ധുവായ എലിസ​ബ​ത്തി​നെ​ക്കു​റി​ച്ചും പറഞ്ഞു. അതായത്‌ “വയസ്സായ” എലിസ​ബത്ത്‌ ഇപ്പോൾ ഗർഭി​ണി​യാ​ണെന്ന കാര്യം. എലിസ​ബ​ത്തി​നും ഭർത്താ​വായ സെഖര്യ​ക്കും കുട്ടി​ക​ളി​ല്ലാ​യി​രു​ന്നു. കാരണം, എലിസ​ബത്ത്‌ വന്ധ്യയാ​യി​രു​ന്നു. (ലൂക്കോസ്‌ 1:36) അവർക്കു ജനിച്ച മകനാണു പിന്നീടു സ്‌നാ​പ​ക​യോ​ഹ​ന്നാൻ എന്ന പേരിൽ അറിയ​പ്പെ​ട്ടത്‌. യോഹ​ന്നാ​ന്റെ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു.—ലൂക്കോസ്‌ 1:10-16; 3:1-6.

 ഒരുപക്ഷേ, മറിയ​യെ​യും എലിസ​ബ​ത്തി​നെ​യും മനസ്സിൽ കണ്ടു​കൊ​ണ്ടാ​യി​രി​ക്കാം ഗബ്രി​യേൽ ദൂതൻ ലൂക്കോസ്‌ 1:37-ലെ വാക്കുകൾ പറഞ്ഞത്‌. എന്നാൽ, ഈ വാക്കുകൾ യഹോ​വ​യു​ടെ ഇന്നത്തെ ദാസർക്ക്‌ ഒരു ഉറപ്പു നൽകുന്നു, യഹോവ തുടർന്നും തന്റെ വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കു​മെന്ന ഉറപ്പ്‌. ആ വാഗ്‌ദാ​ന​ങ്ങ​ളിൽ ഒന്നാണ്‌ മനുഷ്യ​ഗ​വൺമെ​ന്റു​കളെ മാറ്റി ദൈവ​ത്തി​ന്റെ സ്വർഗീ​യ​ഗ​വൺമെന്റ്‌ വരും എന്നത്‌. ആ ഭരണത്തിൽ ദൈവ​ത്തി​ന്റെ മകനായ യേശു​ക്രി​സ്‌തു നീതി​യോ​ടെ ഭരിക്കും.—ദാനി​യേൽ 2:44; 7:13, 14.

 ലൂക്കോസ്‌ എന്ന പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.