വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

റോമർ 10:13—‘കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുക’

റോമർ 10:13—‘കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുക’

 “യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.”—റോമർ 10:13, പുതിയ ലോക ഭാഷാ​ന്തരം.

 “കർത്താ​വി​ന്റെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവ​രും രക്ഷപ്രാ​പി​ക്കും.”—റോമർ 10:13, പി.ഒ.സി.

റോമർ 10:13-ന്റെ അർഥം

 ദൈവ​ത്തി​നു പക്ഷപാ​ത​മില്ല. ദേശം, വർഗം, സമൂഹ​ത്തി​ലെ നില എന്നിവ കണക്കി​ടാ​തെ എല്ലാവ​രും രക്ഷ പ്രാപി​ക്കാ​നും നിത്യ​ജീ​വൻ നേടാ​നും ആണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. അതിനു​വേണ്ടി നമ്മൾ സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ പേര്‌ a വിളി​ച്ച​പേ​ക്ഷി​ക്കണം. ആ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.

 ബൈബി​ളിൽ “യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുക” എന്നു പറയു​ന്ന​തി​ന്റെ അർഥം വെറുതേ ആ പേര്‌ അറിയു​ന്ന​തോ ആരാധ​ന​യിൽ ആ പേര്‌ ഉപയോ​ഗി​ക്കു​ന്ന​തോ മാത്രമല്ല. (സങ്കീർത്തനം 116:12-14) ദൈവ​ത്തിൽ വിശ്വാ​സം അർപ്പി​ക്കു​ന്ന​തും സഹായ​ത്തി​നാ​യി ദൈവ​ത്തി​ലേക്കു നോക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നുണ്ട്‌.—സങ്കീർത്തനം 20:7; 99:6.

 യേശു​ക്രി​സ്‌തു ദൈവ​ത്തി​ന്റെ പേര്‌ വളരെ പ്രധാ​ന​പ്പെ​ട്ട​താ​യി കണ്ടു. താൻ പഠിപ്പിച്ച മാതൃ​കാ​പ്രാർഥ​ന​യി​ലെ ആദ്യത്തെ വാക്കു​കൾതന്നെ “സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ”എന്നാണ്‌. (മത്തായി 6:9) ദൈവ​ത്തെ​ക്കു​റിച്ച്‌ ശരിക്കും അറിയു​ക​യും ദൈവത്തെ അനുസ​രി​ക്കു​ക​യും ആ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും ചെയ്‌താൽ മാത്രമേ നമുക്കു നിത്യ​ജീ​വൻ നേടാൻ കഴിയു​ക​യു​ള്ളൂ എന്നും യേശു പറഞ്ഞു.—യോഹ​ന്നാൻ 17:3, 6, 26.

 പി.ഒ.സി. ബൈബി​ളിൽ റോമർ 10:13-ൽ “കർത്താവ്‌” എന്ന പറഞ്ഞി​രി​ക്കു​ന്നത്‌ യഹോ​വ​യെ​ത്ത​ന്നെ​യാ​ണെന്ന്‌ എങ്ങനെ അറിയാം? ആ വചനം യോവേൽ 2:32-ൽ നിന്നാണ്‌ എടുത്തി​രി​ക്കു​ന്നത്‌. എബ്രായമൂലപാഠത്തിൽ b ആ ഭാഗത്ത്‌ “കർത്താവ്‌” എന്ന സ്ഥാന​പ്പേ​രി​നു പകരം ദൈവ​ത്തി​ന്റെ പേരാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

റോമർ 10:13-ന്റെ സന്ദർഭം

 യേശു​ക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ ഒരു വ്യക്തിക്കു ദൈവ​ത്തി​ന്റെ അംഗീ​കാ​രം ഉണ്ടോ ഇല്ലയോ എന്ന്‌ നിർണ​യി​ക്കു​ന്ന​തെന്ന്‌ റോമർ 10-ാം അധ്യാ​യ​ത്തിൽ പറയുന്നു. (റോമർ 10:9) പഴയ നിയമം എന്ന്‌ അറിയ​പ്പെ​ടുന്ന തിരു​വെ​ഴു​ത്തു​ഭാ​ഗത്തെ പല ഉദ്ധരണി​ക​ളും ഈ ആശയത്തെ പിന്തു​ണ​യ്‌ക്കു​ന്നുണ്ട്‌. യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ക്കുന്ന ഒരു വ്യക്തി മറ്റുള്ള​വ​രോ​ടു രക്ഷയെ​ക്കു​റി​ച്ചുള്ള സുവി​ശേഷം ‘പരസ്യ​മാ​യി പ്രഖ്യാ​പി​ക്കണം.’ അങ്ങനെ മറ്റുള്ള​വർക്കും യേശു​വിൽ വിശ്വ​സി​ക്കാ​നുള്ള അവസരം കിട്ടുന്നു. അതാകട്ടെ അവർക്കു നിത്യ​ജീ​വൻ നേടി​ക്കൊ​ടു​ക്കും.—റോമർ 10:10, 14, 15, 17.

റോമർ 10-ാം അധ്യായം വായി​ക്കുക. അടിക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും കാണാം.

a ബൈബിളിന്റെ പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ദൈവ​ത്തി​ന്റെ പേര്‌ ഏതാണ്ട്‌ 7,000 പ്രാവ​ശ്യം കാണാം. എബ്രാ​യ​യിൽ ദൈവ​ത്തി​ന്റെ പേര്‌ നാല്‌ അക്ഷരങ്ങൾ ഉപയോ​ഗി​ച്ചാണ്‌ രേഖ​പ്പെ​ടു​ത്തു​ന്നത്‌. അത്‌ ചതുര​ക്ഷരി എന്ന്‌ അറിയ​പ്പെ​ടു​ന്നു. മലയാ​ള​ത്തിൽ അതു പൊതു​വെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ “യഹോവ” എന്നാണ്‌. എന്നാൽ ചില പണ്ഡിത​ന്മാർ “യാഹ്‌വെ” എന്ന പരിഭാ​ഷയെ അനുകൂ​ലി​ക്കു​ന്നു.

b “പഴയ നിയമ​ത്തിൽ” ദൈവ​ത്തി​ന്റെ പേര്‌ കൊടു​ത്തി​രി​ക്കുന്ന വാക്യങ്ങൾ പുതി​യ​നി​യ​മ​ത്തിൽ ഉദ്ധരി​ച്ച​പ്പോൾ ക്രിസ്‌തീയ ബൈബി​ളെ​ഴു​ത്തു​കാർ ആ പേര്‌ അങ്ങനെ​തന്നെ നിലനി​റു​ത്തി​യി​ട്ടു​ണ്ടാ​കണം. ആങ്കർ ബൈബിൾ ഡിക്‌ഷ​ണറി (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു. “പുതിയ നിയമം ആദ്യം എഴുതി​യ​പ്പോൾ, പഴയനി​യ​മ​ത്തിൽനിന്ന്‌ ഉദ്ധരി​ച്ചി​രി​ക്കുന്ന ചിലയി​ട​ങ്ങ​ളിൽ അല്ലെങ്കിൽ എല്ലായി​ട​ത്തും​തന്നെ യാഹ്‌വെ എന്ന ദൈവ​നാ​മം അഥവാ ചതുര​ക്ഷരി ഉണ്ടായി​രു​ന്നെന്നു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു.” (വാല്യം 6, പേജ്‌ 392) കൂടുതൽ വിവര​ങ്ങൾക്കാ​യി പുതിയ ലോക ഭാഷാ​ന്തരം പഠനപ്പ​തി​പ്പി​ന്റെ അനുബന്ധം എ5-ലുള്ള “ദൈവ​നാ​മം ഗ്രീക്കുതിരുവെഴുത്തുകളിൽ” എന്ന ഭാഗം കാണുക.