വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

യോഹന്നാൻ 16:33—“ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു”

യോഹന്നാൻ 16:33—“ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു”

 “ഞാൻ മുഖാ​ന്തരം നിങ്ങൾക്കു സമാധാ​ന​മു​ണ്ടാ​കാ​നാണ്‌ ഈ കാര്യങ്ങൾ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞത്‌. ഈ ലോക​ത്തിൽ നിങ്ങൾക്കു കഷ്ടതക​ളു​ണ്ടാ​കും. എങ്കിലും ധൈര്യ​മാ​യി​രി​ക്കുക! ഞാൻ ലോകത്തെ കീഴട​ക്കി​യി​രി​ക്കു​ന്നു.”—യോഹ​ന്നാൻ 16:33, പുതിയ ലോക ഭാഷാ​ന്തരം.

 “നിങ്ങൾക്ക്‌ എന്നിൽ സമാധാ​നം ഉണ്ടാ​കേ​ണ്ട​തിന്‌ ഇത്‌ നിങ്ങ​ളോ​ടു സംസാ​രി​ച്ചി​രി​ക്കു​ന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്‌; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചി​രി​ക്കു​ന്നു എന്നു പറഞ്ഞു.”—യോഹ​ന്നാൻ 16:33, സത്യ​വേ​ദ​പു​സ്‌തകം.

യോഹ​ന്നാൻ 16:33-ന്റെ അർഥം

 പരി​ശോ​ധ​ന​ക​ളും എതിർപ്പു​ക​ളും ഒക്കെ ഉണ്ടായാ​ലും തന്റെ അനുഗാ​മി​കൾക്കും ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ കഴിയു​മെന്ന്‌ യേശു ഈ വാക്കു​ക​ളി​ലൂ​ടെ ഉറപ്പു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

 “ഞാൻ മുഖാന്തരം a നിങ്ങൾക്കു സമാധാ​ന​മു​ണ്ടാ​കാ​നാണ്‌ ഈ കാര്യങ്ങൾ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞത്‌.” ഇവിടെ, സമാധാ​ന​മു​ണ്ടാ​കും എന്നു പറഞ്ഞ​പ്പോൾ പ്രശ്‌ന​ങ്ങ​ളൊ​ന്നും ഉണ്ടാകി​ല്ലെ​ന്നാ​ണോ യേശു ഉദ്ദേശി​ച്ചത്‌? അല്ല എന്ന്‌ ആ വാക്യ​ത്തി​ന്റെ മറ്റു ഭാഗങ്ങൾ സൂചി​പ്പി​ക്കു​ന്നു. പകരം ഹൃദയ​ത്തി​ലും മനസ്സി​ലും ഉണ്ടാകുന്ന സമാധാ​ന​ത്തെ​ക്കു​റി​ച്ചാണ്‌ യേശു പറഞ്ഞത്‌. ആ ആന്തരി​ക​സ​മാ​ധാ​നം യേശു മുഖാ​ന്ത​ര​മാണ്‌ ലഭിക്കു​ന്നത്‌, യേശു വാഗ്‌ദാ​നം ചെയ്‌ത പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ. പരിശു​ദ്ധാ​ത്മാവ്‌ എന്ന ശക്തനായ “സഹായി” പ്രശ്‌ന​ങ്ങ​ളു​ടെ സമയത്തും വിജയി​ക്കാൻ യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ സഹായി​ക്കും.—യോഹ​ന്നാൻ 14:16, 26, 27.

 “ഈ ലോക​ത്തിൽ നിങ്ങൾക്കു കഷ്ടതക​ളു​ണ്ടാ​കും. എങ്കിലും ധൈര്യ​മാ​യി​രി​ക്കുക!” തന്റെ ശിഷ്യ​ന്മാർ അനീതി​യും ഉപദ്ര​വ​വും പോലുള്ള കഷ്ടതകൾ നേരി​ടേ​ണ്ടി​വ​രു​മെന്ന്‌ യേശു തുറന്നു​പ​റഞ്ഞു. (മത്തായി 24:9; 2 തിമൊ​ഥെ​യൊസ്‌ 3:12) എങ്കിലും ‘ധൈര്യ​മാ​യി​രി​ക്കാൻ’ അവർക്കു കാരണ​ങ്ങ​ളുണ്ട്‌.—യോഹ​ന്നാൻ 16:33.

 “ഞാൻ ലോകത്തെ കീഴട​ക്കി​യി​രി​ക്കു​ന്നു.” ഇവിടെ ‘ലോകം’ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ദൈവ​വു​മാ​യി യാതൊ​രു ബന്ധവു​മി​ല്ലാത്ത നീതി​കെട്ട മനുഷ്യ​സ​മൂ​ഹ​ത്തെ​യാണ്‌. b 1 യോഹ​ന്നാൻ 5:19 പറയുന്നു: “ലോകം മുഴു​വ​നും ദുഷ്ടന്റെ (സാത്താന്റെ) നിയ​ന്ത്ര​ണ​ത്തി​ലാണ്‌.” അതു​കൊ​ണ്ടു​തന്നെ ഈ ‘ലോക​ത്തി​ലെ’ ആളുകൾ ചിന്തി​ക്കു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും ദൈ​വേ​ഷ്ട​ത്തിന്‌ എതിരാ​യി​ട്ടുള്ള കാര്യ​ങ്ങ​ളാണ്‌.—1 യോഹ​ന്നാൻ 2:15-17.

 സാത്താ​നും അവന്റെ ലോക​വും ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽനിന്ന്‌ യേശു​വി​നെ തടയാൻ ശ്രമിച്ചു. ദൈവ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തും തന്റെ പൂർണ​ത​യുള്ള ജീവൻ മോച​ന​വി​ല​യാ​യി നൽകു​ന്ന​തും എല്ലാം ദൈ​വേ​ഷ്ട​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നു. (മത്തായി 20:28; ലൂക്കോസ്‌ 4:13; യോഹ​ന്നാൻ 18:37) എന്നാൽ തന്റെ ചിന്താ​ഗ​തി​യെ സ്വാധീ​നി​ക്കാ​നോ ദൈവ​ത്തിൽനിന്ന്‌ തന്നെ അകറ്റാ​നോ യേശു ലോകത്തെ അനുവ​ദി​ച്ചില്ല. മരണ​ത്തോ​ളം യേശു വിശ്വ​സ്‌ത​നാ​യി​ത്തന്നെ നിന്നു. അതു​കൊണ്ട്‌ യേശു​വിന്‌ ഞാൻ ലോകത്തെ കീഴട​ക്കി​യി​രി​ക്കു​ന്നു എന്നും ‘ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യായ’ സാത്താന്‌ “എന്റെ മേൽ ഒരു അധികാ​ര​വു​മില്ല” എന്നും പറയാ​നാ​യി.—യോഹ​ന്നാൻ 14:30.

 പരി​ശോ​ധ​ന​ക​ളൊ​ക്കെ ഉണ്ടാകു​മ്പോൾ തന്റെ അനുഗാ​മി​കൾക്കും വിശ്വ​സ്‌ത​രാ​യി​ത്തന്നെ നിൽക്കാ​നാ​കു​മെന്ന്‌ യേശു സ്വന്തം മാതൃ​ക​യി​ലൂ​ടെ കാണി​ച്ചു​കൊ​ടു​ത്തു. ഒരർഥ​ത്തിൽ യേശു ഇങ്ങനെ പറയു​ക​യാ​യി​രു​ന്നു: “എനിക്ക്‌ ലോകത്തെ കീഴട​ക്കാ​മെ​ങ്കിൽ നിങ്ങൾക്കും അതിനു കഴിയും.”

യോഹ​ന്നാൻ 16:33-ന്റെ സന്ദർഭം

 തന്റെ മരണത്തി​നു തൊട്ടു​മു​മ്പുള്ള രാത്രി​യിൽ യേശു പറഞ്ഞ വാക്കു​ക​ളാണ്‌ ഇത്‌. താൻ ഉടൻതന്നെ മരിക്കു​മെന്ന്‌ അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ ചില ഉപദേ​ശങ്ങൾ യേശു തന്റെ വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാർക്കു കൊടു​ക്കു​ന്നു. ചില പ്രധാ​ന​പ്പെട്ട സത്യങ്ങ​ളും യേശു അതോ​ടൊ​പ്പം പറയുന്നു: ഇനി അവർക്ക്‌ യേശു​വി​നെ കാണാൻ കഴിയില്ല, അവരെ ആളുകൾ ഉപദ്ര​വി​ക്കു​മാ​യി​രു​ന്നു, കൊല്ലു​ക​പോ​ലും ചെയ്യു​മാ​യി​രു​ന്നു. (യോഹ​ന്നാൻ 15:20; 16:2, 10) ഇതൊക്കെ കേട്ട​പ്പോൾ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ പേടി തോന്നി​ക്കാ​ണും. അതു​കൊണ്ട്‌ അവരെ ധൈര്യ​പ്പെ​ടു​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആണ്‌ യേശു അവസാനം യോഹ​ന്നാൻ 16:33-ലെ ഈ വാക്കുകൾ പറഞ്ഞത്‌.

 യേശു​വി​ന്റെ വാക്കു​ക​ളും മാതൃ​ക​യും ഇന്നും യേശു​വി​ന്റെ അനുഗാ​മി​കൾക്ക്‌ ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌. പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടെങ്കി​ലും എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ കഴിയും.

a “ഞാൻ മുഖാ​ന്തരം” എന്നതിന്റെ ഗ്രീക്കു​പ​ദത്തെ “എന്നോടു യോജി​പ്പി​ലാ​യി​രു​ന്നാൽ” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും. യേശു​വി​നോട്‌ യോജി​പ്പി​ലാ​യി​രു​ന്നാൽ ശിഷ്യ​ന്മാർക്ക്‌ സമാധാ​ന​മു​ണ്ടാ​യി​രി​ക്കു​മെന്ന്‌ ഇതിലൂ​ടെ മനസ്സി​ലാ​ക്കാം.

b ‘ലോകം’ എന്ന പദം ഇതേ അർഥത്തി​ലാണ്‌ യോഹ​ന്നാൻ 15:19-ലും 2 പത്രോസ്‌ 2:5-ലും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.