വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

യിരെമ്യ 29:11​—“നിങ്ങ​ളെ​ക്കു​റി​ച്ചുള്ള പദ്ധതി എന്റെ മനസ്സി​ലുണ്ട്‌”

യിരെമ്യ 29:11​—“നിങ്ങ​ളെ​ക്കു​റി​ച്ചുള്ള പദ്ധതി എന്റെ മനസ്സി​ലുണ്ട്‌”

 “‘ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്യാൻപോ​കു​ന്നത്‌ എന്താ​ണെന്ന്‌ എനിക്കു നന്നായി അറിയാം. ഞാൻ ചിന്തി​ക്കു​ന്നതു ദുരന്ത​ത്തെ​ക്കു​റി​ച്ചല്ല, സമാധാ​ന​ത്തെ​ക്കു​റി​ച്ചാണ്‌; നിങ്ങൾക്ക്‌ ഒരു നല്ല ഭാവി​യും പ്രത്യാ​ശ​യും തരുന്ന​തി​നെ​ക്കു​റി​ച്ചാണ്‌’ എന്ന്‌ യഹോവ a പ്രഖ്യാ​പി​ക്കു​ന്നു.”—യിരെമ്യ 29:11, പുതിയ ലോക ഭാഷാ​ന്ത​രം

 “കർത്താവ്‌ അരുളി​ച്ചെ​യ്യു​ന്നു: നിങ്ങ​ളെ​ക്കു​റി​ച്ചുള്ള പദ്ധതി എന്റെ മനസ്സി​ലുണ്ട്‌. നിങ്ങളു​ടെ നാശത്തി​നല്ല, ക്ഷേമത്തി​നുള്ള പദ്ധതി​യാ​ണത്‌—നിങ്ങൾക്കു ശുഭമായ ഭാവി​യും പ്രത്യാ​ശ​യും നൽകുന്ന പദ്ധതി.”—യിരെമ്യ 29:11, പി.ഒ.സി. ബൈബിൾ.

യിരെമ്യ 29:11-ന്റെ അർഥം

 സമാധാ​ന​പൂർണ​മായ ഒരു ശുഭഭാ​വി​യാണ്‌ തന്റെ ആരാധ​കർക്കു ദൈവ​മായ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നത്‌. ഇതു ദൈവം മുമ്പ്‌ ജീവി​ച്ചി​രു​ന്ന​വ​രോ​ടാ​ണു പറഞ്ഞ​തെ​ങ്കി​ലും അതിലൂ​ടെ ദൈവ​ത്തി​ന്റെ ചിന്തകൾ നമുക്കു മനസ്സി​ലാ​ക്കാം. യഹോവ ‘പ്രത്യാശ നൽകുന്ന ദൈവ​മാണ്‌.’ (റോമർ 15:13) ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​വെ​ച്ചി​രി​ക്കു​ന്നത്‌, നല്ല ഒരു ഭാവി മുന്നി​ലു​ണ്ടെന്നു ‘നമുക്കു പ്രത്യാശ ഉണ്ടാകാൻ വേണ്ടി​യാണ്‌.’—റോമർ 15:4.

യിരെമ്യ 29:11-ന്റെ സന്ദർഭം

 യരുശ​ലേ​മിൽനിന്ന്‌ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോയ ഇസ്രാ​യേ​ല്യർക്ക്‌ എഴുതിയ കത്തിന്റെ ഒരു ഭാഗമാണ്‌ ഈ വാക്യ​ഭാ​ഗം. b (യിരെമ്യ 29:1) നാടു​ക​ട​ത്ത​പ്പെ​ട്ടവർ പ്രവാ​സി​ക​ളാ​യി ഒരു ദീർഘ​കാ​ല​ഘട്ടം കഴി​യേ​ണ്ടി​വ​രു​മെ​ന്നും അതു​കൊണ്ട്‌, അവരോട്‌ അവിടെ വീടുകൾ പണിയാ​നും തോട്ടങ്ങൾ നട്ടുണ്ടാ​ക്കാ​നും കുടും​ബം വിശാ​ല​മാ​ക്കാ​നും ദൈവം കല്‌പി​ക്കു​ന്നു. (യിരെമ്യ 29:4-9) എന്നാൽ അതോ​ടൊ​പ്പം ദൈവം ഇങ്ങനെ​യും പറഞ്ഞു: “ബാബി​ലോ​ണിൽ ചെന്ന്‌ 70 വർഷം തികയു​മ്പോൾ ഞാൻ നിങ്ങളി​ലേക്കു ശ്രദ്ധ തിരി​ക്കും. നിങ്ങളെ ഇവി​ടേക്കു (യരുശ​ലേം) തിരികെ കൊണ്ടു​വ​ന്നു​കൊണ്ട്‌ ഞാൻ എന്റെ വാഗ്‌ദാ​നം പാലി​ക്കും.” (യിരെമ്യ 29:10) ദൈവം അവരെ മറക്കി​ല്ലെ​ന്നും യരുശ​ലേ​മി​ലേക്കു മടങ്ങാൻ പറ്റും എന്നുള്ളത്‌ സത്യമായ കാര്യ​മാ​ണെ​ന്നും ദൈവം അങ്ങനെ അവർക്ക്‌ ഉറപ്പു കൊടു​ത്തു.—യിരെമ്യ 31:16, 17.

 ദൈവം ഇസ്രാ​യേ​ല്യർക്കു കൊടുത്ത വാക്കു പാലിച്ചു. മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ പേർഷ്യൻ രാജാ​വായ കോ​രെശ്‌ ബാബി​ലോ​ണി​നെ കീഴ്‌പെ​ടു​ത്തി. (യശയ്യ 45:1, 2; യിരെമ്യ 51:30-32) തുടർന്ന്‌, ജൂതന്മാ​രെ സ്വദേ​ശ​ത്തേക്കു മടങ്ങി​പ്പോ​കാൻ കോ​രെശ്‌ അനുവ​ദി​ച്ചു. അങ്ങനെ 70 വർഷത്തെ പ്രവാ​സ​ജീ​വി​ത​ത്തി​നു ശേഷം ഇസ്രാ​യേ​ല്യർ യരുശ​ലേ​മി​ലേക്കു മടങ്ങി​യെത്തി.—2 ദിനവൃ​ത്താ​ന്തം 36:20-23; എസ്ര 3:1.

 യിരെമ്യ 29:11-ൽ ദൈവം പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ നിവൃ​ത്തി​യേറി എന്നത്‌ ഇന്നു ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വ​സി​ക്കു​ന്ന​വർക്ക്‌ വലി​യൊ​രു ഉറപ്പു​ത​ന്നെ​യാണ്‌. കാരണം, യേശു​ക്രി​സ്‌തു ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ഭൂമി മുഴുവൻ സമാധാ​നം കൊണ്ടു​വ​രും എന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌.—സങ്കീർത്തനം 37:10, 11, 29; യശയ്യ 55:11; മത്തായി 6:10.

യിരെമ്യ 29:11-നെക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​രണ

 തെറ്റി​ദ്ധാ​രണ: ഓരോ വ്യക്തി​ക​ളെ​ക്കു​റി​ച്ചും ദൈവ​ത്തിന്‌ വ്യക്തമായ ‘പദ്ധതി​ക​ളുണ്ട്‌’.

 വസ്‌തുത: ജീവി​ത​ത്തിൽ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം ദൈവം ഓരോ വ്യക്തി​കൾക്കും കൊടു​ത്തി​രി​ക്കു​ന്നു. യിരെമ്യ 29:11-ൽ ദൈവം പറഞ്ഞി​രി​ക്കുന്ന വാക്കുകൾ ബാബി​ലോ​ണിൽ ബന്ദിക​ളായ ഇസ്രാ​യേ​ല്യ​രോ​ടു​ള്ള​താ​യി​രു​ന്നു. ആ ജനത്തി​നു​വേണ്ടി ശോഭ​ന​മായ ഒരു ഭാവി​യാണ്‌ ദൈവ​ത്തി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. (യിരെമ്യ 29: 4) എന്നാൽ താൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ആ നല്ല ഭാവി വേണമോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാ​നുള്ള സ്വാത​ന്ത്ര്യം ദൈവം ഓരോ വ്യക്തി​ക്കും കൊടു​ത്തു. (ആവർത്തനം 30:19, 20; യിരെമ്യ 29:32) ദൈവ​ത്തോട്‌ അടുക്കാൻ തീരു​മാ​നിച്ച വ്യക്തികൾ ആത്മാർഥ​ഹൃ​ദ​യ​ത്തോ​ടെ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു​കൊണ്ട്‌ അങ്ങനെ ചെയ്‌തു.—യിരെമ്യ 29:12, 13.

യിരെമ്യ 29-ാം അധ്യായം വായി​ക്കുക. അടിക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും കാണാം.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.

b യിരെമ്യ 29:11-നെക്കു​റിച്ച്‌ ദി എക്‌സ്‌പോ​സി​റ്റേ​ഴ്‌സ്‌ ബൈബിൾ കമെന്ററി (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “ഒടുവിൽ, ബന്ദിക​ളാ​യ​വർക്കു ശുഭ​പ്ര​തീ​ക്ഷ​യോ​ടെ​യും പ്രത്യാ​ശ​യോ​ടെ​യും ഭാവി​യി​ലേക്കു നോക്കാൻ സഹായി​ക്കുന്ന, യാഹ്‌വെ​യു​ടെ (യഹോ​വ​യു​ടെ) ആർദ്രാ​നു​കമ്പ വെളി​പ്പെ​ടുന്ന, ഇത്ര മനോ​ഹ​ര​മായ ഒരു വാഗ്‌ദാ​നം തിരു​വെ​ഴു​ത്തു​ക​ളിൽ മറ്റ്‌ എവി​ടെ​യും കണ്ടെത്താൻ ബുദ്ധി​മു​ട്ടാണ്‌.”—വാല്യം 7, പേജ്‌ 360.