വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

ഫിലി​പ്പി​യർ 4:13—“എന്നെ ശക്തനാ​ക്കു​ന്നവൻ മുഖാ​ന്തരം ഞാൻ സകലത്തി​നും മതിയാ​കു​ന്നു”

ഫിലി​പ്പി​യർ 4:13—“എന്നെ ശക്തനാ​ക്കു​ന്നവൻ മുഖാ​ന്തരം ഞാൻ സകലത്തി​നും മതിയാ​കു​ന്നു”

 “എന്നെ ശക്തനാ​ക്കു​ന്നവൻ മുഖാ​ന്തരം ഞാൻ സകലത്തി​നും മതിയാ​കു​ന്നു.”—ഫിലി​പ്പി​യർ 4:13, സത്യ​വേ​ദ​പു​സ്‌തകം.

 “എന്നെ ശക്തനാ​ക്കു​ന്ന​വ​നി​ലൂ​ടെ എല്ലാം ചെയ്യാൻ എനിക്കു സാധി​ക്കും.”—ഫിലി​പ്പി​യർ 4:13, പി.ഒ.സി. ബൈബിൾ.

ഫിലി​പ്പി​യർ 4:13-ന്റെ അർഥം

 ദൈവത്തെ ആരാധി​ക്കു​ന്ന​വർക്കു ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാ​നുള്ള ശക്തി ലഭിക്കു​മെന്നു പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ ഈ വാക്കുകൾ ഉറപ്പു നൽകുന്നു.

 പല ആധുനി​ക​പ​രി​ഭാ​ഷ​ക​ളും ഈ വാക്കു​കളെ “എന്നെ ശക്തനാ​ക്കു​ന്നവൻ” (സത്യ​വേ​ദ​പു​സ്‌തകം), “എന്നെ ശക്തി​പ്പെ​ടു​ത്തു​ന്ന​വ​നിൽ” (ഓശാന ബൈബിൾ) എന്നൊ​ക്കെ​യാ​ണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഇതു പറഞ്ഞ​പ്പോൾ പൗലോസ്‌ ആരെയാ​യി​രി​ക്കും ഉദ്ദേശി​ച്ചത്‌?

 ഇതിന്റെ പശ്ചാത്തലം സൂചി​പ്പി​ക്കു​ന്നതു പൗലോസ്‌ ഉദ്ദേശി​ച്ചതു ദൈവ​ത്തെ​യാണ്‌ എന്നാണ്‌. (ഫിലി​പ്പി​യർ 4:6, 7, 10) ഈ കത്തിന്റെ ആദ്യഭാ​ഗത്ത്‌ പൗലോസ്‌ ഫിലി​പ്പി​യർക്ക്‌ ഇങ്ങനെ എഴുതി​യി​രു​ന്നു: “പ്രവർത്തി​ക്കാ​നുള്ള ശക്തി തന്നു​കൊണ്ട്‌ നിങ്ങൾക്ക്‌ ഊർജം പകരു​ന്നത്‌ ദൈവ​മാണ്‌.” (ഫിലി​പ്പി​യർ 2:13) 2 കൊരി​ന്ത്യർ 4:7-ൽ, ശുശ്രൂഷ ചെയ്യാ​നുള്ള ശക്തി തനിക്കു തന്നതു ദൈവ​മാ​ണെന്നു പൗലോസ്‌ എഴുതി​യി​ട്ടുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 1:8 താരത​മ്യം ചെയ്യുക.) അതു​കൊണ്ട്‌ എന്നെ ശക്തനാ​ക്കു​ന്നവൻ മുഖാ​ന്തരം എന്നു പൗലോസ്‌ പറഞ്ഞ​പ്പോൾ ഉദ്ദേശി​ച്ചതു ദൈവ​ത്തെ​യാണ്‌ എന്നു ന്യായ​മാ​യും നിഗമനം ചെയ്യാം.

 “സകലത്തി​നും” മതിയായ ശക്തി ലഭിക്കു​ന്നെന്ന്‌ എഴുതി​യ​പ്പോൾ പൗലോസ്‌ എന്തായി​രി​ക്കും ഉദ്ദേശി​ച്ചത്‌? ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്‌ത​പ്പോൾ അദ്ദേഹ​ത്തി​നു നേരി​ടേ​ണ്ടി​വന്ന പല സാഹച​ര്യ​ങ്ങ​ളെ​യാ​യി​രി​ക്കാം ഇവിടെ ഉദ്ദേശി​ച്ചത്‌. അൽപ്പമു​ള്ള​പ്പോ​ഴും അധിക​മു​ള്ള​പ്പോ​ഴും തന്റെ ആവശ്യ​ങ്ങൾക്കാ​യി പൗലോസ്‌ ദൈവ​ത്തിൽ ആശ്രയി​ച്ചു. അങ്ങനെ ഏതു സാഹച​ര്യ​ത്തി​ലും തൃപ്‌ത​നാ​യി​രി​ക്കാൻ പൗലോസ്‌ പഠിച്ചു.—2 കൊരി​ന്ത്യർ 11:23-27; ഫിലി​പ്പി​യർ 4:11.

 പൗലോ​സി​ന്റെ ആ വാക്കുകൾ ഇന്നു ദൈവത്തെ ആരാധി​ക്കു​ന്ന​വർക്കും ഉറപ്പു കൊടു​ക്കു​ന്ന​താണ്‌. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാ​നും കഷ്ടപ്പാ​ടു​കൾ സഹിച്ചു​നിൽക്കാ​നും ഉള്ള ശക്തി ദൈവം അവർക്കു കൊടു​ക്കും. ദൈവം അതു ചെയ്യു​ന്നതു പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ, അതായത്‌ തന്റെ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയി​ലൂ​ടെ​യും തന്റെ വചനമായ ബൈബി​ളി​ലൂ​ടെ​യും തന്നെ ആരാധി​ക്കുന്ന മറ്റുള്ള​വരെ ഉപയോ​ഗി​ച്ചു​കൊ​ണ്ടും ആണ്‌.—ലൂക്കോസ്‌ 11:13; പ്രവൃ​ത്തി​കൾ 14:21, 22; എബ്രായർ 4:12.

ഫിലി​പ്പി​യർ 4:13-ന്റെ സന്ദർഭം

 ഫിലി​പ്പി​യർക്കുള്ള കത്തിന്റെ ഏതാണ്ട്‌ അവസാ​ന​ഭാ​ഗ​ത്താ​ണു പൗലോ​സി​ന്റെ ആ വാക്കുകൾ നമ്മൾ കാണു​ന്നത്‌. എ.ഡി. 60-61കാലത്ത്‌ പൗലോസ്‌ റോമിൽ ആദ്യമാ​യി തടവി​ലാ​യി​രു​ന്ന​പ്പോ​ഴാണ്‌ ഈ കത്ത്‌ എഴുതി​യത്‌. കുറച്ച്‌ കാല​ത്തേക്ക്‌ ഫിലി​പ്പി​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കു പൗലോ​സി​നെ അദ്ദേഹ​ത്തി​ന്റെ ആവശ്യ​ങ്ങ​ളിൽ സഹായി​ക്കാൻ കഴിഞ്ഞി​രു​ന്നില്ല. എന്നാൽ ഇപ്പോൾ അവർക്ക്‌ അതിനു കഴിയു​ന്നുണ്ട്‌.—ഫിലി​പ്പി​യർ 4:10, 14.

 ഫിലി​പ്പി​യി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ, കൊടു​ക്കാ​നുള്ള നല്ല മനസ്സിനെ പൗലോസ്‌ അഭിന​ന്ദി​ച്ചു. തനിക്ക്‌ ഇപ്പോൾ ആവശ്യ​ത്തി​നു​ള്ള​തൊ​ക്കെ ഉണ്ടെന്ന്‌ അവർക്ക്‌ ഉറപ്പു കൊടു​ക്കു​ക​യും ചെയ്‌തു. (ഫിലി​പ്പി​യർ 4:18) ഈ അവസര​ത്തിൽ ജീവി​ത​ത്തിൽ വിജയി​ക്കാൻ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും അറിഞ്ഞി​രി​ക്കേണ്ട ഒരു പ്രധാ​ന​പ്പെട്ട സത്യവും പൗലോസ്‌ അവർക്കു പറഞ്ഞു​കൊ​ടു​ത്തു: പണക്കാ​രാ​യാ​ലും പാവ​പ്പെ​ട്ട​വ​രാ​യാ​ലും ദൈവ​ത്തിൽ ആശ്രയി​ക്കു​ക​യാ​ണെ​ങ്കിൽ എല്ലാവർക്കും തൃപ്‌ത​രാ​യി​രി​ക്കാൻ കഴിയും.—ഫിലി​പ്പി​യർ 4:12.