വിവരങ്ങള്‍ കാണിക്കുക

666 എന്ന സംഖ്യ​യു​ടെ അർഥം എന്താണ്‌?

666 എന്ന സംഖ്യ​യു​ടെ അർഥം എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 ബൈബി​ളി​ലെ അവസാ​ന​പു​സ്‌ത​കം പറയു​ന്ന​ത​നു​സ​രിച്ച്‌, കടലിൽനിന്ന്‌ കയറി​വ​രു​ന്ന, ഏഴു തലയും പത്തു കൊമ്പും ഉള്ള കാട്ടു​മൃ​ഗ​ത്തി​ന്റെ പേര്‌ അഥവാ സംഖ്യ ആണ്‌ 666. (വെളിപാട്‌ 13:1, 17, 18) “എല്ലാ ഗോ​ത്ര​ങ്ങ​ളു​ടെ​യും വംശങ്ങ​ളു​ടെ​യും ഭാഷക്കാ​രു​ടെ​യും ജനതക​ളു​ടെ​യും മേൽ” ഭരണം നടത്തുന്ന ആഗോള രാഷ്‌ട്രീയ വ്യവസ്ഥി​തി​യു​ടെ പ്രതീ​ക​മാണ്‌ ഈ കാട്ടു​മൃ​ഗം. (വെളിപാട്‌ 13:7) ദൈവ​ത്തി​ന്റെ നോട്ട​ത്തിൽ രാഷ്‌ട്രീയ വ്യവസ്ഥി​തി ഒരു തികഞ്ഞ പരാജ​യ​മാ​ണെ​ന്നാണ്‌ 666 എന്ന പേര്‌ സൂചി​പ്പി​ക്കു​ന്നത്‌. അത്‌ എങ്ങനെ​യാണ്‌?

  ഈ പേര്‌ വെറു​മൊ​രു ലേബലല്ല. ദൈവം കൊടു​ക്കു​ന്ന പേരു​കൾക്ക്‌ അർഥമുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, “പിതാവ്‌ ഉന്നതനാണ്‌” എന്ന്‌ അർഥം വരുന്ന അബ്രാം എന്ന പേരുള്ള മനുഷ്യന്‌ “അനേകർക്കു പിതാവ്‌ (പുരു​ഷാ​ര​ത്തി​ന്റെ പിതാവ്‌)” എന്ന്‌ അർഥമുള്ള അബ്രാ​ഹാം എന്ന പേര്‌ ദൈവം കൊടു​ത്തു. അബ്രാ​ഹാ​മി​നെ “അനേകം ജനതകൾക്കു പിതാ​വാ​ക്കും” എന്നു വാക്കു കൊടുത്ത സമയത്താണ്‌ ദൈവം അദ്ദേഹ​ത്തിന്‌ ഈ പുതിയ പേര്‌ ഇട്ടത്‌. (ഉൽപത്തി 17:5, അടിക്കുറിപ്പുകൾ) അതു​പോ​ലെ, ഈ കാട്ടു​മൃ​ഗ​ത്തി​ന്റെ സ്വഭാ​വ​വി​ശേ​ഷ​ത​ക​ളു​ടെ പ്രതീ​ക​മാ​യാണ്‌ ദൈവം അതിന്‌ 666 എന്ന പേര്‌ കൊടു​ത്തി​രി​ക്കു​ന്നത്‌.

  ആറ്‌ എന്ന സംഖ്യ അപൂർണ​ത​യെ സൂചി​പ്പി​ക്കു​ന്നു. പലപ്പോ​ഴും ബൈബി​ളിൽ സംഖ്യകൾ പ്രതീ​ക​ങ്ങ​ളാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. സാധാ​ര​ണ​യാ​യി ഏഴ്‌ എന്ന സംഖ്യ പൂർണ​ത​യെ അഥവാ തികവി​നെ ആണ്‌ അർഥമാ​ക്കു​ന്നത്‌. ഏഴിൽനിന്ന്‌ ഒന്ന്‌ കുറവായ ആറ്‌ എന്ന സംഖ്യ, ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ അപൂർണ​മാ​യ​തോ എന്തെങ്കി​ലും കുറവു​ള്ള​തോ ആയതി​നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളോ​ടു​ള്ള ബന്ധത്തി​ലും ഈ സംഖ്യ ഉപയോ​ഗി​ക്കാൻ കഴിയും.​—1 ദിനവൃ​ത്താ​ന്തം 20:6; ദാനി​യേൽ 3:1.

  ഊന്നി​പ്പ​റ​യാൻവേ​ണ്ടി​യാണ്‌ മൂന്നു പ്രാവ​ശ്യം ആവർത്തി​ച്ചത്‌. ഒരു കാര്യം ഊന്നി​പ്പ​റ​യാൻ അതു മൂന്നു പ്രാവ​ശ്യം ആവർത്തി​ക്കു​ന്ന രീതി ബൈബി​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (വെളിപാട്‌ 4:8; 8:13) അതു​കൊണ്ട്‌, 666 എന്ന പേര്‌ ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ മനുഷ്യ​രു​ടെ രാഷ്‌ട്രീ​യ വ്യ​വ​സ്ഥി​തി ഒരു പൂർണ​പ​രാ​ജ​യ​മാ​ണെ​ന്ന​തിന്‌ ശക്തമായ ഊന്നൽ നൽകുന്നു. നിലനിൽക്കു​ന്ന സമാധാ​ന​വും സുരക്ഷി​ത​ത്വ​വും തരാൻ അവർക്കു കഴിഞ്ഞി​ട്ടി​ല്ല. അതു ദൈവ​രാ​ജ്യ​ത്തി​നു മാത്രമേ തരാൻ കഴിയൂ.

കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര

 ആളുകൾക്ക്‌ “കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര” ലഭി​ച്ചെന്ന്‌ ബൈബിൾ പറയുന്നു. മൃഗത്തെ ആരാധി​ക്കു​ക​പോ​ലും ചെയ്‌തു​കൊണ്ട്‌ “ആദര​വോ​ടെ” അതിന്റെ പിന്നാലെ ചെല്ലു​ന്ന​തു​കൊ​ണ്ടാണ്‌ അവർക്ക്‌ അതു ലഭിച്ചത്‌. (വെളിപാട്‌ 13:3, 4; 16:2) സ്വന്തം രാജ്യ​ത്തി​നോ അതിന്റെ പ്രതീ​ക​ങ്ങൾക്കോ സൈനി​ക​ശ​ക്തി​ക്കോ ആരാധ​നാ​തു​ല്യ​മാ​യ ആദരവ്‌ നൽകു​മ്പോ​ഴാണ്‌ അവർ ഇങ്ങനെ ചെയ്യു​ന്നത്‌. മതസർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “ആധുനി​ക​ലോ​ക​ത്തിൽ ദേശീ​യ​ത്വം ഒരു പ്രമുഖ മതമാ​യി​ത്തീർന്നി​രി​ക്കു​ന്നു.” a

 ഒരാൾ വലതു​കൈ​യി​ലോ നെറ്റി​യി​ലോ കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര​യേൽക്കു​ന്നത്‌ എങ്ങനെ​യാണ്‌? (വെളിപാട്‌ 13:16) ഇസ്രാ​യേൽ ജനതയ്‌ക്കു കല്‌പ​ന​കൾ കൊടു​ത്ത​പ്പോൾ ദൈവം ഇങ്ങനെ പറഞ്ഞു: “എന്റെ ഈ വാക്കുകൾ . . . ഒരു ഓർമി​പ്പി​ക്ക​ലാ​യി നിങ്ങളു​ടെ കൈയിൽ കെട്ടു​ക​യും വേണം; ഒരു പട്ടപോ​ലെ അവ നിന്റെ നെറ്റി​യി​ലു​ണ്ടാ​യി​രി​ക്കണം.” (ആവർത്തനം 11:18) ഇസ്രാ​യേ​ല്യർ ശരിക്കും അവരുടെ കൈയി​ലോ നെറ്റി​യി​ലോ എന്തെങ്കി​ലും അടയാ​ള​പ്പെ​ടു​ത്ത​ണം എന്നല്ല ദൈവം ഉദ്ദേശി​ച്ചത്‌. പകരം, അവരുടെ എല്ലാ പ്രവർത്ത​ന​ങ്ങ​ളും ചിന്തക​ളും ദൈവ​ത്തി​ന്റെ വാക്കു​കൾക്കു ചേർച്ച​യി​ലാ​യി​രി​ക്ക​ണ​മെ​ന്നാണ്‌. അതു​പോ​ലെ, കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര​യേൽക്കു​ക​യെ​ന്നാൽ 666 എന്ന സംഖ്യ ദേഹത്ത്‌ പച്ചകു​ത്തു​ന്ന​തു​പോ​ലെ എന്തെങ്കി​ലും ചെയ്യു​ന്ന​തി​നെ​യല്ല സൂചി​പ്പി​ക്കു​ന്നത്‌. പകരം, തങ്ങളുടെ ജീവി​ത​ത്തെ നിയ​ന്ത്രി​ക്കാൻ രാഷ്‌ട്രീ​യ വ്യ​വ​സ്ഥി​തി​യെ അനുവ​ദി​ക്കു​ന്ന​വ​രെ​യാണ്‌ കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര തിരി​ച്ച​റി​യി​ക്കു​ന്നത്‌. കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര​യേൽക്കു​ന്ന​വർ ദൈവ​ത്തി​ന്റെ എതിരാ​ളി​ക​ളാ​യി​ത്തീ​രു​ന്നു.​—വെളി​പാട്‌ 14:9, 10; 19:19-21.

a ആഗോളയുഗത്തിൽ ദേശീ​യ​ത്വം (ഇംഗ്ലീഷ്‌), പേജ്‌ 134 എന്നതും ദേശീ​യ​ത്വ​വും മനസ്സും: ആധുനിക സംസ്‌കാ​ര​ത്തെ​ക്കു​റി​ച്ചുള്ള പ്രബന്ധങ്ങൾ (ഇംഗ്ലീഷ്‌), പേജ്‌ 94 എന്നതും കൂടെ കാണുക.