വിവരങ്ങള്‍ കാണിക്കുക

ഹാല്‌വീൻ ആഘോ​ഷ​ത്തി​ന്റെ ഉത്ഭവം—അതെക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ഹാല്‌വീൻ ആഘോ​ഷ​ത്തി​ന്റെ ഉത്ഭവം—അതെക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ബൈബിളിന്റെ ഉത്തരം

ഹാല്‌വീൻ ആഘോ​ഷ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ഒന്നും പറയു​ന്നി​ല്ല. എന്നാൽ ഹാല്‌വീ​ന്റെ ഉത്ഭവവും അതിന്റെ ആധുനിക ആഘോ​ഷ​രീ​തി​ക​ളും കാണി​ക്കു​ന്നത്‌ അത്‌ മരിച്ച​വ​രെ​ക്കു​റി​ച്ചും അദൃശ്യ ആത്മാക്ക​ളെ​ക്കു​റി​ച്ചും അഥവാ ഭൂതങ്ങ​ളെ​ക്കു​റി​ച്ചും ഉള്ള തെറ്റായ വിശ്വാ​സ​ങ്ങ​ളിൽ അടിസ്ഥാ​ന​പ്പെ​ട്ട​താണ്‌ എന്നാണ്‌.— “ഹാല്‌വീൻ ആഘോ​ഷ​ത്തി​ന്റെ ചരി​ത്ര​വും ആചാര​ങ്ങ​ളും” കാണുക.

ബൈബിൾ തരുന്ന മുന്നറി​യിപ്പ്‌ ഇതാണ്‌: “ആത്മാക്ക​ളു​ടെ ഉപദേശം . . . തേടുന്നവൻ, മരിച്ച​വ​രോട്‌ ഉപദേശം തേടു​ന്ന​വൻ എന്നിങ്ങ​നെ​യു​ള്ള​വർ നിങ്ങൾക്കി​ട​യിൽ കാണരുത്‌.” (ആവർത്തനം 18:10-12)ഹാല്‌വീൻ നിരു​പ​ദ്ര​വ​ക​ര​മാ​യ ഒരു തമാശ​യാ​യി മാത്രം ചിലർ കാണു​മ്പോ​ഴും, അതി​നോ​ടു ബന്ധപ്പെട്ട ആചാരങ്ങൾ നിരു​പ​ദ്ര​വ​ക​ര​മ​ല്ലെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌. ‘നിങ്ങൾ ഭൂതങ്ങ​ളു​മാ​യി പങ്കു​ചേ​രാൻ ഞാൻ ആഗ്രഹി​ക്കു​ന്നി​ല്ല. നിങ്ങൾക്ക്‌ ഒരേ സമയം യഹോ​വ​യു​ടെ പാനപാ​ത്ര​ത്തിൽനി​ന്നും ഭൂതങ്ങ​ളു​ടെ പാനപാ​ത്ര​ത്തിൽനി​ന്നും കുടി​ക്കാൻ കഴിയില്ല’ എന്ന്‌ 1 കൊരി​ന്ത്യർ 10:20, 21 പറയുന്നു.

 ഹാല്‌വീൻ ആഘോ​ഷ​ത്തി​ന്റെ ചരി​ത്ര​വും ആചാര​ങ്ങ​ളും

  1. ഹാല്‌വീൻ ആഘോ​ഷ​ത്തി​ന്റെ അടി​വേ​രു​കൾ അന്വേ​ഷിച്ച്‌ പോയാൽ നമ്മൾ എത്തുന്നത്‌, “സെൽറ്റിക്‌ വിഭാ​ഗ​ക്കാ​രാ​യ ആളുകൾ 2000 വർഷങ്ങൾക്കു മുമ്പ്‌ ആഘോ​ഷി​ച്ചി​രു​ന്ന ഒരു വ്യാജ​മ​താ​ചാ​ര​ത്തിൽ” ആയിരി​ക്കു​മെന്ന്‌ വേൾഡ്‌ ബുക്ക്‌ സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു. “ഈ സമയമാ​കു​മ്പോൾ മരിച്ചു​പോ​യ​വർക്ക്‌ ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ കൂടെ നടക്കാ​നാ​കും, ജീവി​ച്ചി​രി​ക്കു​ന്ന​വർക്കു മരിച്ച​വ​രു​ടെ അടുത്ത്‌ ചെല്ലാ​നാ​കും എന്നൊ​ക്കെ​യാണ്‌ സെൽറ്റിക്‌ വിഭാ​ഗ​ക്കാ​രാ​യ ആളുകൾ വിശ്വ​സി​ച്ചി​രു​ന്നത്‌” എന്നും ആ സർവവി​ജ്ഞാ​ന​കോ​ശം പറയുന്നു. പക്ഷേ ബൈബിൾ വ്യക്തമാ​യി ഇങ്ങനെ പറയുന്നു: “മരിച്ചവർ ഒന്നും അറിയു​ന്നി​ല്ല.” (സഭാപ്രസംഗകൻ 9:5) അതു​കൊണ്ട്‌ മരിച്ച​വർക്കു ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​മാ​യി ബന്ധപ്പെ​ടാ​നാ​വി​ല്ല.

  2. ഹാല്‌വീൻ വേഷങ്ങൾ, മിഠാ​യി​കൾ, ട്രിക്ക്‌ ഓർ ട്രീറ്റ്‌: ഹാല്‌വീൻ—ഒരു അമേരി​ക്കൻ വിശേ​ഷ​ദി​വ​സം, ഒരു അമേരി​ക്കൻ ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയു​ന്ന​ത​നു​സ​രിച്ച്‌, സെൽറ്റിക്‌ വിഭാ​ഗ​ക്കാ​രാ​യ ആളുകൾ അന്നേ ദിവസം പിശാ​ചു​ക്ക​ളെ​പ്പോ​ലെ വേഷം ധരിക്കും. അപ്പോൾ പിശാ​ചു​ക്കൾ തങ്ങളി​ലൊ​രാ​ളാ​ണെന്നു കരുതി ഇവരെ ഉപദ്ര​വി​ക്കാ​തെ വിടും എന്നാണ്‌ വിശ്വാ​സം. മറ്റു ചിലർ ദുഷ്ടാ​ത്മാ​ക്ക​ളെ പ്രീതി​പ്പെ​ടു​ത്താൻ അവയ്‌ക്കു മധുര​പ​ല​ഹാ​ര​ങ്ങൾ അർപ്പി​ക്കും. മധ്യ കാലഘ​ട്ട​ത്തിൽ യൂറോ​പ്പി​ലെ കത്തോ​ലി​ക്കാ പുരോ​ഹി​ത​ന്മാർ ചില പ്രാ​ദേ​ശി​ക ആചാരങ്ങൾ കടമെ​ടുത്ത്‌, അവരുടെ അനുയാ​യി​ക​ളോട്‌ ഹാല്‌വീൻ വേഷങ്ങൾ ധരിച്ച്‌ സമ്മാനങ്ങൾ ചോദി​ച്ചു​കൊണ്ട്‌ വീടു​തോ​റും പോകാൻ ആവശ്യ​പ്പെ​ട്ടു. എന്നാൽ, വ്യാജ​മ​താ​ചാ​ര​ങ്ങ​ളെ സത്യാ​രാ​ധ​ന​യു​മാ​യി കൂട്ടി​ക്കു​ഴ​യ്‌ക്കാൻ ബൈബിൾ അനുവ​ദി​ക്കു​ന്നി​ല്ല.—2 കൊരി​ന്ത്യർ 6:17.

  3. പ്രേതങ്ങൾ, രക്തരക്ഷ​സ്സു​കൾ, മന്ത്രവാ​ദി​നി​കൾ തുടങ്ങി​യവ: ഇവയെ​ല്ലാം കാലങ്ങ​ളാ​യി ദുഷ്ടാ​ത്മ​ലോ​ക​വു​മാ​യി ബന്ധപ്പെ​ട്ട​വ​യാണ്‌. [ഹാല്‌വീൻ ട്രിവിയ (ഇംഗ്ലീഷ്‌)] ദുഷ്ടാ​ത്മ​ശ​ക്തി​ക​ളോട്‌ എതിർത്തു​നിൽക്ക​ണം എന്നാണ്‌ ബൈബിൾ പറയു​ന്നത്‌, അല്ലാതെ അവരോ​ടൊ​പ്പം ആഘോ​ഷി​ക്ക​ണം എന്നല്ല.—എഫെസ്യർ 6:12.

  4. തക്കാരി​ക്കി​ഴ​ങ്ങു​ക​ളോ മത്തങ്ങക​ളോ കൊണ്ടുള്ള ഹാല്‌വീൻ വിളക്കു​കൾ: മധ്യ കാലഘ​ട്ട​ത്തിൽ ബ്രിട്ട​നിൽ, ഈ ആഘോ​ഷ​ത്തി​ന്റെ ഭാഗമാ​യി “ചില ആളുകൾ വീടു​തോ​റും പോയി, തങ്ങൾക്കു ഭക്ഷണം തന്നാൽ അവരുടെ മരിച്ച​വർക്കു​വേ​ണ്ടി പ്രാർഥി​ക്കാം എന്നു യാചി​ക്കു​മാ​യി​രു​ന്നു.” അവരുടെ കൈയിൽ, “അകം പൊള്ള​യാ​ക്കി കൊത്തി​യെ​ടു​ത്ത ഒരു തക്കാരി​ക്കി​ഴങ്ങ്‌ ഉണ്ടാകും. അതിനു​ള്ളിൽ കത്തിച്ചു​വെ​ച്ചി​രി​ക്കു​ന്ന മെഴു​കു​തി​രി, ശുദ്ധീ​ക​ര​ണ​സ്ഥ​ലത്ത്‌ കിടക്കുന്ന ആത്മാവി​നെ​യാണ്‌ സൂചി​പ്പി​ക്കു​ന്നത്‌.” [ഹാല്‌വീൻ—അന്യമതാചാരത്തിൽനിന്ന്‌ ആഘോ​ഷ​രാ​വി​ലേക്ക്‌ (ഇംഗ്ലീഷ്‌)] ചിലർ പറയു​ന്നത്‌ ഈ വിളക്കു​കൾ ദുഷ്ടാ​ത്മാ​ക്ക​ളെ തുരത്താൻവേ​ണ്ടി​യാ​ണെ​ന്നാണ്‌. 1800-കളിൽ വടക്കേ അമേരി​ക്ക​യിൽ തക്കാരി​ക്കി​ഴ​ങ്ങു​കൾക്കു പകരം മത്തങ്ങകൾ ഉപയോ​ഗി​ക്കാൻ തുടങ്ങി. അവ സുലഭ​മാ​യി കിട്ടു​മാ​യി​രു​ന്നു, കൊത്തി​യെ​ടു​ക്കാൻ എളുപ്പ​വു​മാ​യി​രു​ന്നു. ആത്മാവി​ന്റെ അമർത്യത, ശുദ്ധീ​ക​ര​ണ​സ്ഥ​ലം, മരിച്ച​വർക്കു​വേ​ണ്ടി​യുള്ള പ്രാർഥന എന്നിവയെ അടിസ്ഥാ​ന​മാ​ക്കി​യ​താണ്‌ ഈ ആചാരം. പക്ഷേ ഈ വിശ്വാ​സ​ങ്ങ​ളെ​യൊ​ന്നും ബൈബിൾ പിന്തു​ണ​യ്‌ക്കു​ന്നി​ല്ല.—യഹസ്‌കേൽ 18:4.