വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സ്വർഗം എന്താണ്‌?

സ്വർഗം എന്താണ്‌?

ബൈബിളിന്‍റെ ഉത്തരം

‘സ്വർഗം’ എന്ന പദം മൂന്നു വ്യത്യസ്‌ത അർഥത്തിൽ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നു: (1) അക്ഷരീയ ആകാശം (2) ആത്മമണ്ഡലം (3) ഉയർന്ന അഥവാ ഉന്നതമായ ഒരു സ്ഥാനം. എന്നാൽ സന്ദർഭത്തിന്‍റെ അടിസ്ഥാത്തിൽ ശരിയായ അർഥം മനസ്സിലാക്കാൻ കഴിയും. *

  1. അക്ഷരീയ ആകാശം: ഈ അർഥത്തിൽ സ്വർഗം അഥവാ ആകാശം ഭൂമിയുടെ അന്തരീക്ഷത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. അതായത്‌ കാറ്റ്‌ അടിക്കുയും പക്ഷികൾ പറക്കുയും മേഘങ്ങൾ മഞ്ഞും മഴയും ഉത്‌പാദിപ്പിക്കുയും ഇടിമിന്നൽ പ്രത്യക്ഷപ്പെടുയും ചെയ്യുന്ന സ്ഥലം. (സങ്കീർത്തനം 78:26; സുഭാഷിതങ്ങൾ 30:19; യശയ്യ 55:10; ലൂക്കോസ്‌ 17:24) ‘സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും’ സ്ഥിതിചെയ്യുന്ന സ്ഥലമായ ബാഹ്യാകാത്തെയും അത്‌ അർഥമാക്കുന്നു.—ആവർത്തനം 4:19; ഉൽപത്തി 1:1.

  2. ആത്മമണ്ഡലം: ‘സ്വർഗം’ എന്ന പദം ആത്മമണ്ഡത്തെയും അർഥമാക്കുന്നു. പ്രപഞ്ചത്തിനു പുറമേയുള്ളതും ഉന്നതവും ആയ ഒരു സ്ഥലം. (1 രാജാക്കന്മാർ 8:27; യോഹന്നാൻ 6:38) ഈ ആത്മമണ്ഡത്തിലാണ്‌ ദൈവമായ യഹോയും ദൈവം സൃഷ്ടിച്ച ദൂതന്മാരും വസിക്കുന്നത്‌. (യോഹന്നാൻ 4:24; മത്തായി 24:36) ചില സന്ദർഭങ്ങളിൽ, “വിശുദ്ധന്മാരുടെ സഭ”യായ വിശ്വസ്‌ത ദൂതന്മാരെ കുറിക്കാനും “സ്വർഗ്ഗം” എന്ന പദം ഉപയോഗിച്ചിരിക്കുന്നു.—സങ്കീർത്തനം 89:5-7

    യഹോയുടെ ‘വാസസ്ഥലം’ ആയ ആത്മമണ്ഡത്തിന്‍റെ ഒരു കൃത്യമായ ഭാഗത്തെ കുറിക്കാനും ബൈബിളിൽ ‘സ്വർഗം’ എന്ന പദം ഉപയോഗിക്കുന്നു. (1 രാജാക്കന്മാർ 8:43, 49; എബ്രായർ 9:24; വെളിപാട്‌ 13:6) ഉദാഹത്തിന്‌, യഹോയുടെ സന്നിധിയിൽ ഒരിക്കലും പ്രവേശിക്കാൻ അനുവദിക്കാതെ സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് പുറത്താക്കുമെന്ന് ബൈബിളിൽ മുൻകൂട്ടി പറഞ്ഞിരുന്നു. എങ്കിലും, അവർ ഇപ്പോഴും ആത്മജീവികൾ തന്നെയാണ്‌.—വെളിപാട്‌ 12:7-9, 12.

  3. ഉയർന്ന അഥവാ ഉന്നതമായ ഒരു സ്ഥാനം. സാധാതിയിൽ ഒരു ഭരണാധികാത്തോടുള്ള ബന്ധത്തിൽ, ഉന്നതമായ സ്ഥാനത്തെ കുറിക്കാൻ തിരുവെഴുത്തുകൾ ‘സ്വർഗം’ എന്ന പദം ഉപയോഗിക്കുന്നു. അതായത്‌ ചുവടെ കൊടുത്തിരിക്കുന്ന ചില സ്ഥാനങ്ങൾ പോലെ :

സ്വർഗം എങ്ങനെയുള്ള സ്ഥലമാണ്‌?

ആത്മമണ്ഡലം പ്രവർത്തത്തിന്‍റെ ഒരു വിശാമായ മേഖലയാണ്‌. യഹോയുടെ “ആജ്ഞ അനുസരിക്കുന്ന” ശതകോടിക്കക്കിന്‌ ആത്മജീവികൾ വസിക്കുന്ന സ്ഥലമാണ്‌ അത്‌.—സങ്കീർത്തനം 103:20, 21; ദാനിയേൽ 7:10.

ഉജ്ജ്വലമായ പ്രകാത്താൽ പൂരിമാണ്‌ സ്വർഗം എന്നാണ്‌ ബൈബിൾ പറയുന്നത്‌. (1 തിമൊഥെയൊസ്‌ 6:15, 16) സ്വർഗീയ ദർശനത്തിൽ യഹസ്‌കേൽ പ്രവാകൻ ഉജ്ജ്വലമായ ഒരു ‘പ്രകാവും’, ദാനിയേൽ പ്രവാകൻ “ഒരു അഗ്നിനദി”യും കണ്ടു. (യഹസ്‌കേൽ 1:26-28; ദാനിയേൽ 7:9, 10) സ്വർഗം വിശുദ്ധവും മനോവും ആയ ഒരു സ്ഥലമാണ്‌.—സങ്കീർത്തനം 96:6; യശയ്യ 63:15; വെളിപാട്‌ 4:2, 3.

സ്വർഗത്തെക്കുറിച്ച് ബൈബിൾ നൽകുന്ന ഒരു ആകമാചിത്രം നമ്മളിൽ ഭയവും ആദരവും ജനിപ്പിക്കുന്നു. (യഹസ്‌കേൽ 43:2, 3) എങ്കിലും സ്വർഗത്തെക്കുറിച്ച് പൂർണമായി മനസ്സിലാക്കാൻ മനുഷ്യർക്കാവില്ല. കാരണം, ആത്മമണ്ഡലം നമ്മുടെ ഗ്രഹണപ്രാപ്‌തിക്ക് അതീതമാണ്‌.

^ ഖ. 3 ‘ഉയരം’ എന്ന് അർഥം വരുന്ന മൂല എബ്രാത്തിൽനിന്നാണ്‌ സ്വർഗം എന്ന വാക്ക് വന്നിരിക്കുന്നത്‌. (സുഭാഷിതങ്ങൾ 25:3)

^ ഖ. 9 മക്ലിന്‍റോക്കിന്‍റെയും സ്‌ട്രോങ്ങിന്‍റെയും വിജ്ഞാകോശം (ഇംഗ്ലീഷ്‌) യശയ്യ 65:17-ലെ പുതിയ ആകാശം, “ഒരു പുതിയ ഗവണ്മെന്‍റിനെ, പുതിയ ഭരണത്തെ” സൂചിപ്പിക്കുന്നതായി പറയുന്നു.—വാല്യം IV, പേജ്‌ 122.

കൂടുതല്‍ അറിയാന്‍

ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

ആരാണ്‌ സ്വർഗത്തിൽ പോകുന്നത്‌?

നല്ലവരായ എല്ലാ ആളുകളും സ്വർഗത്തിൽ പോകുമെന്നത്‌ പൊതുവിലുള്ള തെറ്റിദ്ധായാണ്‌. ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

നരകം എന്താണ്‌? അത്‌ ഒരു നിത്യണ്ഡസ്ഥമാണോ?

ദുഷ്ടന്മാർ ഒരു തീനരത്തിൽ ദണ്ഡനം അനുഭവിക്കുമോ? അതാണോ പാപത്തിനുള്ള ശിക്ഷ? ഈ ചോദ്യങ്ങൾക്കു തിരുവെഴുത്തുളിൽനിന്നുള്ള ഉത്തരം വായിച്ചുനോക്കൂ.