വിവരങ്ങള്‍ കാണിക്കുക

സെക്‌സി​നെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ പഠിപ്പി​ക്കാ​നാ​കും?

സെക്‌സി​നെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ പഠിപ്പി​ക്കാ​നാ​കും?

ബൈബിളിന്റെ ഉത്തരം

 സെക്‌സിനെക്കുറിച്ച്‌ ആരാണ്‌ കുട്ടി​ക​ളെ പഠിപ്പി​ക്കേ​ണ്ടത്‌? ബൈബിൾ ഈ ഉത്തരവാ​ദി​ത്വം മാതാ​പി​താ​ക്ക​ളെ​യാണ്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌. അനേകം മാതാ​പി​താ​ക്ക​ളും താഴെ​പ്പ​റ​യു​ന്ന നിർദേ​ശ​ങ്ങൾ പ്രയോ​ജ​ന​പ്ര​ദ​മാ​ണെന്ന്‌ കണ്ടെത്തി​യി​രി​ക്കു​ന്നു:

  •   ചമ്മേണ്ട കാര്യ​മി​ല്ല. സെക്‌സി​നെ​ക്കു​റി​ച്ചും പുനരു​ത്‌പാ​ദന അവയവ​ങ്ങ​ളെ​ക്കു​റി​ച്ചും ബൈബിൾ തുറന്നു​സം​സാ​രി​ക്കു​ന്നു. അത്തരം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ “കുട്ടി​ക​ളെ” പഠിപ്പി​ക്ക​ണ​മെ​ന്നു ദൈവം ഇസ്രാ​യേൽ ജനത​യോ​ടു പറഞ്ഞി​രു​ന്നു. (ആവർത്തനം 31:12; ലേവ്യ 15:2, 16-19) ശരീര​ത്തി​ലെ രഹസ്യ​ഭാ​ഗ​ങ്ങ​ളോ സെക്‌സോ നാണ​ക്കേ​ടു​ള്ള ഒരു കാര്യ​മാ​ണെ​ന്നു തോന്നി​പ്പി​ക്കാ​ത്ത വിധത്തിൽ മാന്യ​മാ​യ വാക്കുകൾ ഉപയോ​ഗിച്ച്‌ സംസാ​രി​ക്കു​ക.

  •   പടിപ​ടി​യാ​യി പഠിപ്പി​ക്കു​ക. സെക്‌സി​നെ​ക്കു​റിച്ച്‌ ഒറ്റയടിക്ക്‌ ഒരു നീണ്ട പ്രഭാ​ഷ​ണം നടത്തു​ന്ന​തി​നു പകരം, കുട്ടി കൗമാ​ര​ത്തി​ലേ​ക്കു കടക്കാ​റാ​കു​ന്ന​തോ​ടെ അവർക്കു മനസ്സി​ലാ​കു​ന്ന വിധത്തിൽ പടിപ​ടി​യാ​യി കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കു​ക.—1 കൊരി​ന്ത്യർ 13:11.

  •   സദാചാ​ര​നി​ല​വാ​ര​ങ്ങൾ പറഞ്ഞു​കൊ​ടു​ക്കു​ക. സെക്‌സി​നെ​ക്കു​റിച്ച്‌ സ്‌കൂ​ളിൽനിന്ന്‌ ചില വിവരങ്ങൾ പഠിപ്പി​ച്ചു​കൊ​ടു​ത്തേ​ക്കാം. സെക്‌സി​നെ​ക്കു​റിച്ച്‌ ഏതാനും ശാസ്‌ത്രീ​യ​കാ​ര്യ​ങ്ങൾ മാത്രം പറഞ്ഞു​കൊ​ടു​ക്കാ​തെ, അതെക്കു​റിച്ച്‌ ഉണ്ടായി​രി​ക്കേണ്ട ശരിയായ മനോ​ഭാ​വ​വും പെരു​മാ​റ്റ​രീ​തി​ക​ളും കൂടെ കുട്ടിക്കു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കാൻ ബൈബിൾ മാതാ​പി​താ​ക്ക​ളോ​ടു പറയുന്നു.—സുഭാ​ഷി​ത​ങ്ങൾ 5:1-23.

  •   കുട്ടിക്കു പറയാ​നു​ള്ളത്‌ കേൾക്കുക. സെക്‌സി​നെ​ക്കു​റിച്ച്‌ കുട്ടി എന്തെങ്കി​ലും ചോദി​ച്ചാൽ എടുത്തു​ചാ​ടി ഒരു നിഗമ​ന​ത്തി​ലെ​ത്തു​ക​യോ അമിത​മാ​യി പ്രതി​ക​രി​ക്കു​ക​യോ ചെയ്യരുത്‌. പകരം, “കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരുത്‌” എന്ന ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ക്കു​ക.—യാക്കോബ്‌ 1:19.

ലൈംഗികമായി ചൂഷണം ചെയ്യു​ന്ന​വ​രിൽനിന്ന്‌ കുട്ടിയെ സംരക്ഷി​ക്കു​ക

ഒരു ലൈം​ഗി​കാ​ഭാ​സ​നോട്‌ എതിർത്തു​നിൽക്കേ​ണ്ടത്‌ എങ്ങനെ​യെ​ന്നു കുട്ടി​ക​ളെ പഠിപ്പി​ക്കു​ക

  •   നിങ്ങൾക്കു​ത​ന്നെ അറിവു​ണ്ടാ​യി​രി​ക്ക​ണം. ലൈം​ഗി​ക​മാ​യി ചൂഷണം ചെയ്യുന്ന അത്തരം ആഭാസ​ന്മാർ സാധാ​ര​ണ​ഗ​തി​യിൽ പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നു മനസ്സി​ലാ​ക്കു​ക.—സുഭാ​ഷി​ത​ങ്ങൾ 18:15; യുവജനങ്ങൾ ചോദി​ക്കു​ന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങ​ളും, വാല്യം 1 (ഇംഗ്ലീഷ്‌), പേജ്‌ 32 കാണുക.

  •   കുട്ടി​ക​ളു​ടെ അനുദി​ന​കാ​ര്യ​ങ്ങ​ളിൽ നല്ല ശ്രദ്ധയു​ണ്ടാ​യി​രി​ക്കു​ക. ആശ്രയി​ക്കാൻപ​റ്റി​യ ആളാ​ണെ​ന്നു ഉറപ്പു​വ​രു​ത്താ​തെ ആരു​ടെ​യ​ടു​ത്തും കുട്ടിയെ തനിച്ചാ​ക്ക​രുത്‌. കുട്ടിയെ ‘തന്നിഷ്ട​ത്തി​നു വിടരുത്‌.’—സുഭാ​ഷി​ത​ങ്ങൾ 29:15.

  •   അനുസ​ര​ണ​ത്തെ​ക്കു​റിച്ച്‌ സന്തുലി​ത​മാ​യ കാഴ്‌ച​പ്പാട്‌ ഉണ്ടായി​രി​ക്കാൻ പഠിപ്പി​ക്കു​ക. കുട്ടികൾ മാതാ​പി​താ​ക്ക​ളെ അനുസ​രി​ക്കാൻ പഠിക്കണം. (കൊലോസ്യർ 3:20) പക്ഷേ, മുതിർന്ന ഏതൊ​രാ​ളെ​യും എപ്പോ​ഴും അനുസ​രി​ക്ക​ണം എന്നു പഠിപ്പി​ച്ചാൽ, കുട്ടിയെ ചൂഷണം ചെയ്യു​ന്നത്‌ എളുപ്പ​മാ​ക്കി​ക്കൊ​ടു​ക്കു​ക​യാ​യിരി​ക്കും നിങ്ങൾ. അതു​കൊണ്ട്‌ മാതാ​പി​താ​ക്കൾക്കു മക്കളോട്‌ ഇങ്ങനെ പറയാം: “ദൈവം തെറ്റാ​ണെ​ന്നു പറയുന്ന ഒരു കാര്യം ചെയ്യാൻ ആരെങ്കി​ലും നിങ്ങ​ളോ​ടു പറഞ്ഞാൽ അതു ചെയ്യരുത്‌.”—പ്രവൃ​ത്തി​കൾ 5:29.

  •   ലളിത​മാ​യ ചില സുരക്ഷാ​ന​ട​പ​ടി​കൾ പഠിപ്പി​ക്കു​ക. നിങ്ങൾ കൂടെ ഇല്ലാത്ത​പ്പോൾ ആരെങ്കി​ലും കുട്ടിയെ ചൂഷണം ചെയ്യാൻ ശ്രമി​ക്കു​ക​യാ​ണെ​ങ്കിൽ എന്തു ചെയ്യണ​മെ​ന്നു പഠിപ്പി​ച്ചു​കൊ​ടു​ക്കുക. സാധ്യ​ത​യു​ള്ള ചില സാഹച​ര്യ​ങ്ങൾ അഭിന​യി​ച്ചു​നോ​ക്കു​ന്നത്‌ അവരെ സഹായി​ക്കും. അങ്ങനെ​യാ​കു​മ്പോൾ അത്തരം സാഹച​ര്യ​ങ്ങ​ളിൽ, “ഞാൻ സമ്മതി​ക്കി​ല്ല, ഞാൻ നിങ്ങളു​ടെ കാര്യം പറഞ്ഞു​കൊ​ടു​ക്കും” എന്ന്‌ ആത്മവി​ശ്വാ​സ​ത്തോ​ടെ പറഞ്ഞിട്ട്‌ ഓടി​പ്പോ​കാൻ അവർക്കു കഴിയും. മറന്നു​പോ​കാൻ സാധ്യ​ത​യു​ള്ള​തു​കൊണ്ട്‌ “അവ ആവർത്തി​ച്ചു​പ​റഞ്ഞ്‌” അവരെ ഓർമി​പ്പി​ക്കേ​ണ്ടി​വ​ന്നേ​ക്കാം.—ആവർത്തനം 6:7.