വിവരങ്ങള്‍ കാണിക്കുക

ലൈം​ഗി​ക ആസ്വാ​ദ​ന​ത്തെ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടോ?

ലൈം​ഗി​ക ആസ്വാ​ദ​ന​ത്തെ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 ലൈം​ഗി​ക ആസ്വാ​ദ​ന​ത്തെ ബൈബിൾ കുറ്റം​വി​ധി​ക്കു​ന്നി​ല്ല. പകരം ദമ്പതി​കൾക്ക്‌ ദൈവ​ത്തിൽനി​ന്നു​ള്ള ഒരു സമ്മാന​മാണ്‌ ഇതെന്ന്‌ അതു പറയുന്നു. ദൈവം മനുഷ്യ​രെ “ആണും പെണ്ണും” ആയി സൃഷ്ടിച്ചു. തന്റെ സൃഷ്ടിയെ “വളരെ നല്ലതെന്നു” ദൈവം കണ്ടു. (ഉൽപത്തി 1:27, 31) ആദ്യത്തെ ആണി​നെ​യും പെണ്ണി​നെ​യും വിവാ​ഹ​ക്ര​മീ​ക​ര​ണ​ത്തിൽ ഒന്നിപ്പി​ച്ച​പ്പോൾ ദൈവം ഇങ്ങനെ പറഞ്ഞു: “അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും.” (ഉൽപത്തി 2:24) വൈകാ​രി​ക​ബ​ന്ധം ഉൾപ്പെടെ ലൈം​ഗി​ക​ബ​ന്ധ​ത്തി​ലെ സന്തോ​ഷ​വും വിവാ​ഹ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ അവർക്ക്‌ ആസ്വദി​ക്കാ​നാ​കും.

 വിവാ​ഹ​ക്ര​മീ​ക​ര​ണ​ത്തിൽ ഭർത്താവ്‌ ആസ്വദി​ക്കു​ന്ന സന്തോ​ഷ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ വർണി​ക്കു​ന്നു: “നിന്റെ യൗവന​ത്തി​ലെ ഭാര്യ​യോ​ടൊ​പ്പം ആനന്ദി​ച്ചു​കൊ​ള്ളു​ക . . . അവളുടെ സ്‌തനങ്ങൾ എന്നും നിന്നെ സന്തോഷിപ്പിക്കട്ടെ; നീ എപ്പോ​ഴും അവളുടെ സ്‌നേ​ഹ​ത്തിൽ മതിമയങ്ങട്ടെ.” (സുഭാഷിതങ്ങൾ 5:18, 19) ഭാര്യ​യും, സെക്‌സ്‌ ആസ്വദി​ക്കാൻ ദൈവം ഉദ്ദേശി​ച്ചി​രു​ന്നു. ബൈബിൾ പറയുന്നു: “ഭർത്താവ്‌ ഭാര്യക്കു കടപ്പെ​ട്ടി​രി​ക്കു​ന്ന​തു കൊടുക്കട്ടെ. അതു​പോ​ലെ​ത​ന്നെ ഭാര്യ​യും ചെയ്യട്ടെ.” (1 കൊരി​ന്ത്യർ 7:3)

ലൈം​ഗി​ക ആസ്വാ​ദ​ന​ത്തി​ലെ പരിധി​കൾ

 വിവാഹ ദമ്പതി​കൾക്ക്‌ മാത്ര​മാണ്‌ ലൈം​ഗി​ക​ബ​ന്ധം ദൈവം അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌. എബ്രായർ 13:4-ൽ അതാണ്‌ പറഞ്ഞി​രി​ക്കു​ന്നത്‌: “വിവാ​ഹ​ത്തെ എല്ലാവ​രും ആദരണീ​യ​മാ​യി കാണണം; വിവാ​ഹ​ശയ്യ പരിശുദ്ധവുമായിരിക്കണം. കാരണം അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​വ​രെ​യും വ്യഭി​ചാ​രി​ക​ളെ​യും ദൈവം വിധിക്കും.” വിവാ​ഹ​ദ​മ്പ​തി​കൾ വിശ്വ​സ്‌ത​രാ​യി​രി​ക്കണം, പരസ്‌പ​ര​മു​ള്ള പ്രതി​ബ​ദ്ധത നിലനി​റു​ത്ത​ണം. സ്വന്തം ഇഷ്ടങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തി​ലല്ല, പിൻവ​രു​ന്ന ബൈബിൾത​ത്ത്വം പ്രാവർത്തി​ക​മാ​ക്കു​ന്ന​തിൽ അവർ വലിയ സന്തോഷം കണ്ടെത്തു​ന്നു: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.”—പ്രവൃ​ത്തി​കൾ 20:35.