വിവരങ്ങള്‍ കാണിക്കുക

പിശാ​ചിന്‌ മനുഷ്യ​രെ നിയ​ന്ത്രി​ക്കാൻ കഴിയുമോ?

പിശാ​ചിന്‌ മനുഷ്യ​രെ നിയ​ന്ത്രി​ക്കാൻ കഴിയുമോ?

ബൈബി​ളി​ന്റെ ഉത്തരം

 സാത്താ​നും ഭൂതങ്ങ​ളും മനുഷ്യ​രെ സ്വാധീ​നി​ക്കു​ന്നു എന്നു വ്യക്തമാ​ക്കി​ക്കൊണ്ട്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “ലോകം മുഴു​വ​നും ദുഷ്ടന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌.” (1 യോഹ​ന്നാൻ 5:19) സാത്താൻ ആളുക​ളു​ടെ​മേൽ സ്വാധീ​നം ചെലു​ത്തു​ന്ന വ്യത്യ​സ്‌ത വിധങ്ങൾ ബൈബി​ളിൽ പറയുന്നു.

  •   വഞ്ചന. “പിശാ​ചി​ന്റെ കുടി​ല​ത​ന്ത്ര​ങ്ങ​ളോട്‌ എതിർത്തുനില്‌ക്കാൻ” ബൈബിൾ ക്രിസ്‌ത്യാ​നി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (എഫെസ്യർ 6:11) അവൻ ആളുകളെ വഞ്ചിക്കാൻ കുടി​ല​ത​ന്ത്ര​ങ്ങൾ ഉപയോ​ഗി​ക്കു​ന്നു. അതി​ലൊന്ന്‌, തന്റെ പക്ഷത്തുള്ള ആളുകളെ ദൈവ​ത്തി​ന്റെ ആരാധ​ക​രാ​യി തോന്നി​പ്പി​ക്കു​ക എന്നതാണ്‌.—2 കൊരി​ന്ത്യർ 11:13-15.

  •   ഭൂതവി​ദ്യ. ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവർ, ഭാവി പറയുന്നവർ, ജ്യോ​തി​ഷ​ക്കാർ എന്നിവ​രി​ലൂ​ടെ​യെ​ല്ലാം പിശാച്‌ ആളുകളെ വഴി​തെ​റ്റി​ക്കു​ന്നു. (ആവർത്തനം 18:10-12) ഹിപ്‌നോ​ട്ടി​സം, മയക്കു​മ​രു​ന്നു​ക​ളു​ടെ ഉപയോഗം, മനസ്സിനെ ശൂന്യ​മാ​ക്കു​ന്ന​ത​ര​ത്തി​ലുള്ള ധ്യാനം എന്നിവ​യെ​ല്ലാം ഒരാളെ സാത്താന്റെ നിയ​ന്ത്ര​ണ​ത്തിൽ കൊണ്ടു​വ​രു​ന്നു. (ലൂക്കോസ്‌ 11:24-26)

  •   വ്യാജ​മ​തം. തെറ്റായ ഉപദേ​ശ​ങ്ങൾ പഠിപ്പി​ക്കു​ന്ന മതങ്ങൾ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേട്‌ കാണി​ക്കാ​നാണ്‌ ആളുകളെ പ്രേരി​പ്പി​ക്കു​ന്നത്‌. (1 കൊരി​ന്ത്യർ 10:20) അത്തരം വ്യാജ​പ​ഠി​പ്പി​ക്ക​ലു​കളെ “ഭൂതോ​പ​ദേ​ശ​ങ്ങൾ” എന്നാണ്‌ ബൈബിൾ വിളി​ക്കു​ന്നത്‌.—1 തിമൊ​ഥെ​യൊസ്‌ 4:1.

  •   ഭൂതബാധ. വ്യക്തി​ക​ളു​ടെ മേൽ നിയ​ന്ത്ര​ണ​മു​ണ്ടാ​യി​രുന്ന ദുഷ്ടരായ ഭൂതങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു. ഭൂതബാ​ധി​ത​രാ​യ ചിലരു​ടെ കാഴ്‌ച​യും സംസാ​ര​പ്രാ​പ്‌തി​യും നഷ്ടപ്പെ​ടു​ക​യും ചിലർ തങ്ങളെ​ത്ത​ന്നെ മുറി​വേൽപ്പി​ക്കു​ക​യും ചെയ്‌ത​താ​യി കാണാം.—മത്തായി 12:22; മർക്കോസ്‌ 5:2-5.

പിശാ​ചി​ന്റെ സ്വാധീ​നം ഒഴിവാ​ക്കാ​നാ​കു​ന്ന വിധം

 ഭൂതങ്ങ​ളു​ടെ സ്വാധീ​ന​ത്തിൻകീ​ഴിൽ ജീവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ നമ്മൾ പേടി​ക്കേ​ണ്ട​തി​ല്ല. കാരണം പിശാ​ചി​നെ എതിർത്തു​തോൽപ്പി​ക്കാൻ എങ്ങനെ കഴിയു​മെന്ന്‌ ബൈബിൾ പറയുന്നു:

  •    സാത്താന്റെ പ്രവർത്ത​ന​രീ​തി തിരി​ച്ച​റി​യാൻ പഠിക്കുക. ബൈബിൾ പറയു​ന്നത്‌ നമ്മൾ “സാത്താന്റെ തന്ത്രങ്ങൾ അറിയാ​ത്ത​വ​രല്ല” എന്നാണ്‌.

  •    ബൈബി​ളി​ന്റെ അറിവ്‌ നേടുക, അത്‌ പ്രാവർത്തി​ക​മാ​ക്കാൻ ശ്രമി​ക്കു​ക. ബൈബിൾത​ത്ത്വ​ങ്ങൾ പ്രാ​യോ​ഗി​ക​മാ​ക്കി​ക്കൊണ്ട്‌ സാത്താന്റെ സ്വാധീ​ന​ത്തിൽനിന്ന്‌ നമുക്ക്‌ സംരക്ഷണം നേടാം.—എഫെസ്യർ 6:11-18.

  •    ഭൂതവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട എല്ലാകാ​ര്യ​ങ്ങ​ളും ഒഴിവാ​ക്കു​ക. (പ്രവൃത്തികൾ 19:19) അതിൽ ഭൂതവി​ദ്യ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സംഗീതം, പുസ്‌ത​ക​ങ്ങൾ, മാസി​ക​കൾ, പോസ്റ്റ​റു​കൾ, വീഡി​യോ​കൾ എന്നിവ​യെ​ല്ലാം ഉൾപ്പെ​ടും.