ബൈബിളിന്‍റെ ഉത്തരം

ഉണ്ട്, ആളുകൾ ആരാധനയ്‌ക്കായി കൂടിമെന്ന് ദൈവം ആഗ്രഹിക്കുന്നു. ബൈബിൾ പറയുന്നു: “സ്‌നേത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം നമുക്കു പരസ്‌പരം കരുതൽ കാണിക്കാം. ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നാം സഭായോങ്ങൾ ഉപേക്ഷിക്കരുത്‌; പകരം, ഒരുമിച്ചുകൂടിന്നുകൊണ്ട് നമുക്ക് അന്യോന്യം പ്രോത്സാഹിപ്പിക്കാം.”—എബ്രായർ 10:24, 25.

“നിങ്ങൾക്കു പരസ്‌പരം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്‍റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും” എന്ന് പറഞ്ഞപ്പോൾ, തന്‍റെ അനുഗാമികൾ സംഘടിരായിരിക്കമെന്ന് യേശു സൂചിപ്പിക്കുയായിരുന്നു. (യോഹന്നാൻ 13:35) ഈ സ്‌നേഹം കാണിക്കാനുള്ള പ്രധാന മാർഗമെന്ന നിലയിൽ അവർ സഹവിശ്വാസിളുമായി സഹവസിക്കേണ്ടതുണ്ട്. ആരാധനയ്‌ക്ക് ക്രമമായി കൂടിരാൻ അവർ സഭകളായി സംഘടിക്കമായിരുന്നു. (1 കൊരിന്ത്യർ 16:19) അങ്ങനെ ഇവർ എല്ലാവരും ചേർന്ന് ലോകവ്യാപക സഹോവർഗമായിത്തീരുന്നു.—1 പത്രോസ്‌ 2:17.

ഒരു മതത്തിന്‍റെ ഭാഗമായിരിക്കുന്നതിലും അധികം ഉൾപ്പെടുന്നു

ദൈവത്തെ ആരാധിക്കുന്നതിനായി ആളുകൾ കൂടിമെന്ന് ബൈബിൾ പറയുന്നുണ്ടെങ്കിലും ഒരു മതത്തിലെ അംഗമായിരിക്കുന്നതുകൊണ്ടുമാത്രം ദൈവത്തെ പ്രസാദിപ്പിക്കാമെന്ന് അത്‌ പഠിപ്പിക്കുന്നില്ല. മതം ഒരു വ്യക്തിയുടെ അനുദിന ജീവിത്തിൽ സ്വാധീനം ചെലുത്തിയാൽ മാത്രമേ ദൈവത്തിന്‍റെ അംഗീകാരം നേടാൻ കഴിയുയുള്ളൂ. ഉദാഹത്തിന്‌, ബൈബിൾ പറയുന്നു: “നമ്മുടെ ദൈവവും പിതാവുമാന്‍റെ ദൃഷ്ടിയിൽ ശുദ്ധവും നിർമവുമായ ആരാധയോ, അനാഥരെയും വിധവമാരെയും അവരുടെ കഷ്ടങ്ങളിൽ സംരക്ഷിക്കുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ നമ്മെത്തന്നെ കാത്തുകൊള്ളുന്നതും ആകുന്നു.”—യാക്കോബ്‌ 1:27.