വിവരങ്ങള്‍ കാണിക്കുക

വെളി​പാട്‌ പുസ്‌ത​കം—എന്താണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌?

വെളി​പാട്‌ പുസ്‌ത​കം—എന്താണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

 ബൈബി​ളി​ലെ വെളി​പാട്‌ പുസ്‌ത​ക​ത്തി​ന്റെ ഗ്രീക്ക്‌ വാക്കായ അപ്പൊ​ക്കാ​ലി​പ്‌സിസ്‌ (അപ്പൊ​ക്കാ​ലി​പ്‌സ്‌) എന്ന പദത്തിന്റെ അർഥം “അനാവ​ര​ണം ചെയ്യൽ” അഥവാ “മറനീക്കൽ” എന്നാണ്‌. ഇതു വെളി​പാട്‌ എന്നതിന്റെ അർഥം വ്യക്തമാ​ക്കു​ന്നു. ഈ പുസ്‌ത​കം, മറഞ്ഞി​രു​ന്ന കാര്യങ്ങൾ വെളി​പ്പെ​ടു​ത്തു​ക​യും ഇത്‌ എഴുതി​യ​തി​നു ശേഷം വർഷങ്ങൾ കഴിഞ്ഞ്‌ സംഭവി​ക്കാ​നു​ള്ള കാര്യങ്ങൾ തുറന്നു​കാ​ണി​ക്കു​ക​യും ചെയ്യുന്നു. ഇതിലെ പല പ്രവച​ന​ങ്ങ​ളും സത്യമാ​യി ഭവിക്കാൻ പോകു​ന്ന​തേ ഉള്ളൂ.

വെളി​പാട്‌ പുസ്‌ത​ക​ത്തി​ലേക്ക്‌ ഒരു എത്തി​നോ​ട്ടം

 •   ആമുഖം.​—വെളി​പാട്‌ 1:1-9.

 •   ഏഴു സഭകൾക്കു​ള്ള യേശു​വി​ന്റെ സന്ദേശം.​—വെളി​പാട്‌ 1:10–3:22.

 •   സ്വർഗ​ത്തിൽ ദൈവം സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​തി​ന്റെ ഒരു ദർശനം.​—വെളി​പാട്‌ 4:1-11.

 •   ഒന്ന്‌ ഒന്നി​ലേ​ക്കു നയിക്കുന്ന ദർശന​ങ്ങ​ളു​ടെ ഒരു പരമ്പര:

  •   ഏഴു മുദ്രകൾ.​—വെളി​പാട്‌ 5:1–8:6.

  •   ഏഴു കാഹളങ്ങൾ, അവസാ​ന​ത്തെ മൂന്ന്‌ എണ്ണത്തെ തുടർന്ന്‌ വലിയ കഷ്ടങ്ങളു​ണ്ടാ​കു​ന്നു.​—വെളി​പാട്‌ 8:7–14:20.

  •   ഏഴു പാത്രങ്ങൾ. അതിൽ ഓരോ​ന്നി​ലും ഓരോ ബാധയുണ്ട്‌. ഭൂമി​യു​ടെ മേൽ ഒഴിക്കാ​നി​രി​ക്കു​ന്ന ഒരു ദിവ്യ​ന്യാ​യ​വി​ധി​യെ​യാണ്‌ ഈ ബാധകൾ അർഥമാ​ക്കു​ന്നത്‌.​—വെളി​പാട്‌ 15:1–16:21.

  •   ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ നാശ​ത്തെ​ക്കു​റി​ച്ചു​ള്ള ദർശനങ്ങൾ.​—വെളി​പാട്‌ 17:1–20:10.

  •   സ്വർഗ​ത്തി​നും ഭൂമി​ക്കും കിട്ടാൻ പോകുന്ന ദൈവ​ത്തിൽനി​ന്നു​ള്ള അനു​ഗ്ര​ഹ​ങ്ങ​ളു​ടെ ദർശനങ്ങൾ.​—വെളി​പാട്‌ 20:11–22:5.

 •   ഉപസം​ഹാ​രം.​—വെളി​പാട്‌ 22:6-21.

വെളി​പാട്‌ പുസ്‌ത​ക​ത്തി​ന്റെ അർഥം മനസ്സി​ലാ​ക്കാ​നു​ള്ള എളുപ്പ​വ​ഴി​കൾ

 1.   വെളിപാട്‌ പുസ്‌ത​ക​ത്തി​ന്റെ അർഥം ദൈവത്തെ സേവി​ക്കു​ന്ന​വർക്കു ശുഭ​പ്ര​തീ​ക്ഷ നൽകു​ന്ന​താണ്‌, യാതൊ​രു വിധത്തി​ലു​മു​ള്ള ഭയത്തി​നോ ഭീതി​ക്കോ ഇട നൽകു​ന്നി​ല്ല. “അപ്പൊ​ക്കാ​ലി​പ്‌സ്‌” എന്ന പദം ഒരു വലിയ ദുരന്ത​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്നു പലരും പറയുന്നു. എങ്കിലും അതിലെ സന്ദേശം വായി​ക്കു​ക​യും മനസ്സി​ലാ​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​വർ സന്തുഷ്ട​രാ​യി​രി​ക്കും എന്ന വാക്കു​ക​ളോ​ടെ​യാണ്‌ ഈ പുസ്‌ത​കം തുടങ്ങു​ന്ന​തും അവസാ​നി​ക്കു​ന്ന​തും.—വെളി​പാട്‌ 1:3; 22:7.

 2.   വെളിപാട്‌ പുസ്‌ത​ക​ത്തിൽ പല ‘അടയാ​ള​ങ്ങൾ’ അഥവാ പ്രതീ​ക​ങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഇവയൊ​ന്നും അക്ഷരീ​യ​മാ​യി മനസ്സി​ലാ​ക്കേ​ണ്ട​തല്ല.—വെളി​പാട്‌ 1:1.

 3.   വെളിപാട്‌ പുസ്‌ത​ക​ത്തി​ലെ പല പ്രധാന ചിഹ്നങ്ങ​ളും അടയാ​ള​ങ്ങ​ളും വെളി​പാ​ടി​നു മുമ്പുള്ള ചില ബൈബിൾപു​സ്‌ത​ക​ങ്ങ​ളിൽ പരാമർശി​ച്ചി​ട്ടു​ള്ള​വ​യാണ്‌:

 4.   ‘കർത്താ​വി​ന്റെ ദിവസ​ത്തിൽ’ നിറ​വേ​റു​ന്ന ദർശനങ്ങൾ. 1914-ൽ ദൈവ​രാ​ജ്യം സ്വർഗ​ത്തിൽ സ്ഥാപി​ത​മാ​കു​ക​യും യേശു രാജാ​വാ​കു​ക​യും ചെയ്‌ത​പ്പോ​ഴാണ്‌ ആ ദിവസം ആരംഭി​ച്ചത്‌. (വെളി​പാട്‌ 1:10) അതു​കൊണ്ട്‌ വെളി​പാ​ടി​ലെ പ്രവച​ന​ങ്ങൾ പ്രധാ​ന​മാ​യും നിറ​വേ​റു​ന്ന​തു നമ്മുടെ നാളി​ലാ​ണെ​ന്നു പ്രതീ​ക്ഷി​ക്കാം.

 5.   ബൈബിളിന്റെ മറ്റു പുസ്‌ത​ക​ങ്ങൾ മനസ്സി​ലാ​ക്കാൻ ദൈവ​ത്തിൽനി​ന്നു​ള്ള ജ്ഞാനവും അതു മനസ്സി​ലാ​ക്കി​യി​ട്ടു​ള്ള ആളുക​ളു​ടെ സഹായ​വും നമുക്ക്‌ ആവശ്യ​മാണ്‌. വെളി​പാട്‌ പുസ്‌ത​കം മനസ്സി​ലാ​ക്കു​ന്ന കാര്യ​ത്തി​ലും അതു സത്യമാണ്‌.—പ്രവൃ​ത്തി​കൾ 8:26-39; യാക്കോബ്‌ 1:5.