ബൈബിളിന്‍റെ ഉത്തരം

ബൈബിളിലെ വെളിപാട്‌ പുസ്‌തത്തിന്‍റെ ഗ്രീക്ക് വാക്കായ അപ്പൊക്കാലിപ്‌സിസ്‌ (അപ്പൊക്കാലിപ്‌സ്‌) എന്ന പദത്തിന്‍റെ അർഥം “അനാവണം ചെയ്യൽ” അഥവാ “മറനീക്കൽ” എന്നാണ്‌. ഇതു വെളിപാട്‌ എന്നതിന്‍റെ അർഥം വ്യക്തമാക്കുന്നു. ഈ പുസ്‌തകം, മറഞ്ഞിരുന്ന കാര്യങ്ങൾ വെളിപ്പെടുത്തുയും ഇത്‌ എഴുതിതിനു ശേഷം വർഷങ്ങൾ കഴിഞ്ഞ് സംഭവിക്കാനുള്ള കാര്യങ്ങൾ തുറന്നുകാണിക്കുയും ചെയ്യുന്നു. ഇതിലെ പല പ്രവചങ്ങളും സത്യമായി ഭവിക്കാൻ പോകുന്നതേ ഉള്ളൂ.

വെളിപാട്‌ പുസ്‌തത്തിലേക്ക് ഒരു എത്തിനോട്ടം

 • ആമുഖം.വെളിപാട്‌ 1:1-9.

 • ഏഴു സഭകൾക്കുള്ള യേശുവിന്‍റെ സന്ദേശം.വെളിപാട്‌ 1:10–3:22.

 • സ്വർഗത്തിൽ ദൈവം സിംഹാത്തിൽ ഇരിക്കുന്നതിന്‍റെ ഒരു ദർശനം.വെളിപാട്‌ 4:1-11.

 • ഒന്ന് ഒന്നിലേക്കു നയിക്കുന്ന ദർശനങ്ങളുടെ ഒരു പരമ്പര:

  • ഏഴു മുദ്രകൾ.വെളിപാട്‌ 5:1–8:6.

  • ഏഴു കാഹളങ്ങൾ, അവസാത്തെ മൂന്ന് എണ്ണത്തെ തുടർന്ന് വലിയ കഷ്ടങ്ങളുണ്ടാകുന്നു.വെളിപാട്‌ 8:7–14:20.

  • ഏഴു പാത്രങ്ങൾ. അതിൽ ഓരോന്നിലും ഓരോ ബാധയുണ്ട്. ഭൂമിയുടെ മേൽ ഒഴിക്കാനിരിക്കുന്ന ഒരു ദിവ്യന്യാവിധിയെയാണ്‌ ഈ ബാധകൾ അർഥമാക്കുന്നത്‌.വെളിപാട്‌ 15:1–16:21.

  • ദൈവത്തിന്‍റെ ശത്രുക്കളുടെ നാശത്തെക്കുറിച്ചുള്ള ദർശനങ്ങൾ.വെളിപാട്‌ 17:1–20:10.

  • സ്വർഗത്തിനും ഭൂമിക്കും കിട്ടാൻ പോകുന്ന ദൈവത്തിൽനിന്നുള്ള അനുഗ്രങ്ങളുടെ ദർശനങ്ങൾ.വെളിപാട്‌ 20:11–22:5.

 • ഉപസംഹാരം.വെളിപാട്‌ 22:6-21.

വെളിപാട്‌ പുസ്‌തത്തിന്‍റെ അർഥം മനസ്സിലാക്കാനുള്ള എളുപ്പഴികൾ

 1. വെളിപാട്‌ പുസ്‌തത്തിന്‍റെ അർഥം ദൈവത്തെ സേവിക്കുന്നവർക്കു ശുഭപ്രതീക്ഷ നൽകുന്നതാണ്‌, യാതൊരു വിധത്തിലുമുള്ള ഭയത്തിനോ ഭീതിക്കോ ഇട നൽകുന്നില്ല. “അപ്പൊക്കാലിപ്‌സ്‌” എന്ന പദം ഒരു വലിയ ദുരന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പലരും പറയുന്നു. എങ്കിലും അതിലെ സന്ദേശം വായിക്കുയും മനസ്സിലാക്കുയും അനുസരിക്കുയും ചെയ്യുന്നവർ സന്തുഷ്ടരായിരിക്കും എന്ന വാക്കുളോടെയാണ്‌ ഈ പുസ്‌തകം തുടങ്ങുന്നതും അവസാനിക്കുന്നതും.—വെളിപാട്‌ 1:3; 22:7.

 2. വെളിപാട്‌ പുസ്‌തത്തിൽ പല ‘അടയാങ്ങൾ’ അഥവാ പ്രതീങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇവയൊന്നും അക്ഷരീമായി മനസ്സിലാക്കേണ്ടതല്ല.—വെളിപാട്‌ 1:1.

 3. വെളിപാട്‌ പുസ്‌തത്തിലെ പല പ്രധാന ചിഹ്നങ്ങളും അടയാങ്ങളും വെളിപാടിനു മുമ്പുള്ള ചില ബൈബിൾപുസ്‌തങ്ങളിൽ പരാമർശിച്ചിട്ടുള്ളയാണ്‌:

 4. ‘കർത്താവിന്‍റെ ദിവസത്തിൽ’ നിറവേറുന്ന ദർശനങ്ങൾ. 1914-ൽ ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിമാകുയും യേശു രാജാവാകുയും ചെയ്‌തപ്പോഴാണ്‌ ആ ദിവസം ആരംഭിച്ചത്‌. (വെളിപാട്‌ 1:10) അതുകൊണ്ട് വെളിപാടിലെ പ്രവചങ്ങൾ പ്രധാമായും നിറവേറുന്നതു നമ്മുടെ നാളിലാണെന്നു പ്രതീക്ഷിക്കാം.

 5. ബൈബിളിന്‍റെ മറ്റു പുസ്‌തങ്ങൾ മനസ്സിലാക്കാൻ ദൈവത്തിൽനിന്നുള്ള ജ്ഞാനവും അതു മനസ്സിലാക്കിയിട്ടുള്ള ആളുകളുടെ സഹായവും നമുക്ക് ആവശ്യമാണ്‌. വെളിപാട്‌ പുസ്‌തകം മനസ്സിലാക്കുന്ന കാര്യത്തിലും അതു സത്യമാണ്‌.—പ്രവൃത്തികൾ 8:26-39; യാക്കോബ്‌ 1:5.