വിവരങ്ങള്‍ കാണിക്കുക

വിഷാദം അനുഭ​വി​ക്കു​മ്പോൾ ബൈബി​ളിന്‌ എന്നെ സഹായിക്കാനാകുമോ?

വിഷാദം അനുഭ​വി​ക്കു​മ്പോൾ ബൈബി​ളിന്‌ എന്നെ സഹായിക്കാനാകുമോ?

ബൈബി​ളി​ന്റെ ഉത്തരം

 തീർച്ച​യാ​യും. “മനസ്സു തളർന്നിരിക്കുന്നവരെ ആശ്വസി​പ്പി​ക്കു​ന്ന ദൈവ”ത്തിൽനി​ന്നാണ്‌ ഏറ്റവും മികച്ച സഹായം വരുന്നത്‌.—2 കൊരി​ന്ത്യർ 7:6.

വിഷാദം അനുഭ​വി​ക്കു​ന്ന​വർക്കു ദൈവം കൊടു​ക്കു​ന്ന സഹായങ്ങൾ

  •   മനോ​ബ​ലം. ദൈവം ‘മനസ്സു തളർന്നിരിക്കുന്നവരെ ആശ്വസി​പ്പി​ക്കും.’ എങ്ങനെ? പ്രശ്‌ന​ങ്ങ​ളെ​ല്ലാം ഇല്ലാതാ​ക്കി​ക്കൊ​ണ്ടല്ല, മറിച്ച്‌ അത്‌ നേരി​ടാ​നു​ള്ള ശക്തിക്കാ​യി നമ്മൾ പ്രാർഥി​ക്കു​മ്പോൾ അതിന്‌ ഉത്തരം നൽകി​ക്കൊ​ണ്ടാണ്‌. (ഫിലിപ്പിയർ 4:13) നമ്മുടെ പ്രാർഥന കേൾക്കാൻ ദൈവം തയ്യാറാ​ണെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ ഹൃദയം തകർന്നവരുടെ അരികി​ലുണ്ട്‌; മനസ്സു തകർന്നവരെ ദൈവം രക്ഷിക്കു​ന്നു.” (സങ്കീർത്തനം 34:18) ഇനി, വികാ​ര​ങ്ങ​ളെ വാക്കു​ക​ളാ​ക്കി മാറ്റാൻ നമ്മൾ ബുദ്ധി​മു​ട്ടു​മ്പോൾപ്പോ​ലും ദൈവ​ത്തിന്‌ അതു മനസ്സി​ലാ​കും.—റോമർ 8:26, 27.

  •   നല്ല മാതൃ​ക​കൾ. ഒരു ബൈബി​ളെ​ഴു​ത്തു​കാ​രൻ ദൈവ​ത്തോട്‌ ഇങ്ങനെ അപേക്ഷി​ച്ചു: “ആഴങ്ങളിൽനിന്ന്‌ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.” ചെയ്‌തു​പോ​യ തെറ്റു​ക​ളു​ടെ പേരിൽ ദൈവം നമ്മളെ ഭാര​പ്പെ​ടു​ത്തു​ക​യി​ല്ലെന്ന്‌ ഓർത്ത​പ്പോൾ വിഷാ​ദ​ത്തെ മറിക​ട​ക്കാൻ സങ്കീർത്ത​ന​ക്കാ​രന്‌ സാധിച്ചു. അദ്ദേഹം ദൈവ​ത്തോട്‌ ഇങ്ങനെ പറഞ്ഞു: “യഹോവേ, തെറ്റു​ക​ളി​ലാണ്‌ അങ്ങ്‌ ശ്രദ്ധ വെക്കു​ന്ന​തെ​ങ്കിൽ യാഹേ, ആർക്കു പിടിച്ചുനിൽക്കാനാകും? എന്നാൽ, അങ്ങ്‌ യഥാർഥക്ഷമ കാണി​ക്കു​ന്ന​വ​നാണ്‌. അതു​കൊണ്ട്‌ ആർക്കും അങ്ങയോ​ടു ഭയാദ​രവ്‌ തോന്നും.”—സങ്കീർത്ത​നം 130:1, 3, 4.

  •   പ്രത്യാശ. ഇപ്പോൾ നമ്മളെ ആശ്വസി​പ്പി​ക്കു​ന്ന​തി​നു പുറമെ വിഷാ​ദ​ത്തി​നി​ട​യാ​ക്കുന്ന എല്ലാ പ്രശ്‌ന​ങ്ങ​ളും ഭാവി​യിൽ ഇല്ലാതാ​ക്കു​മെന്ന്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. ആ വാഗ്‌ദാ​നം ദൈവം നിറ​വേ​റ്റു​മ്പോൾ “പഴയ കാര്യങ്ങൾ ആരു​ടെ​യും മനസ്സി​ലേ​ക്കു വരില്ല; ആരു​ടെ​യും ഹൃദയ​ത്തിൽ അവയുണ്ടായിരിക്കില്ല.”—യശയ്യ 65:17.

 കുറിപ്പ്‌: ദൈവം നൽകുന്ന സഹായം വിലമ​തി​ക്കു​മ്പോൾത്തന്നെ യഹോ​വ​യു​ടെ സാക്ഷികൾ വിഷാ​ദ​രോ​ഗം പോലുള്ള ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾക്ക്‌ വൈദ്യ​സ​ഹാ​യ​വും തേടാ​റുണ്ട്‌. (മർക്കോസ്‌ 2:17) എന്നാൽ ഏതെങ്കി​ലും പ്രത്യേ​ക​ത​രം ചികി​ത്സാ​രീ​തി ഞങ്ങൾ നിർദേ​ശി​ക്കി​ല്ല. അത്തരം കാര്യ​ങ്ങ​ളിൽ ഓരോ​രു​ത്ത​രും സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ക്ക​ണം.