വിവരങ്ങള്‍ കാണിക്കുക

യേശു മരിച്ചത്‌ ഒരു കുരി​ശി​ലാ​ണോ?

യേശു മരിച്ചത്‌ ഒരു കുരി​ശി​ലാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

ക്രിസ്‌ത്യാനിത്വത്തിന്റെ പ്രതീ​ക​മാ​യി​ട്ടാണ്‌ പലരും കുരി​ശി​നെ കാണു​ന്നത്‌. എന്നാൽ യേശു​വി​നെ വധിക്കാൻ ഉപയോ​ഗി​ച്ച ഉപകര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഒരു വിശദാം​ശ​വും ബൈബി​ളി​ലി​ല്ല. അതു​കൊണ്ട്‌ ആർക്കും അതിന്റെ ആകൃതി​യെ​ക്കു​റിച്ച്‌ കൃത്യ​മാ​യി പറയാ​നാ​കി​ല്ല. എന്നിരു​ന്നാ​ലും യേശു മരിച്ചത്‌ ഒരു കുരി​ശി​ലല്ല, കുത്ത​നെ​യു​ള്ള ഒരു സ്‌തം​ഭ​ത്തി​ലാണ്‌ എന്നതിനു തെളി​വു​കൾ ബൈബി​ളി​ലുണ്ട്‌.

യേശുവിനെ വധിച്ച ഉപകര​ണ​ത്തെ​ക്കു​റിച്ച്‌ പറയു​മ്പോൾ സ്റ്റോ​റോസ്‌ എന്ന ഗ്രീക്കു​വാ​ക്കാണ്‌ ബൈബി​ളിൽ സാധാരണ ഉപയോ​ഗി​ക്കു​ന്നത്‌. (മത്തായി 27:40; യോഹ​ന്നാൻ 19:17) പല പരിഭാ​ഷ​ക​ളും “കുരിശ്‌” എന്ന പദം ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അതിന്റെ അടിസ്ഥാന അർഥം “കുത്ത​നെ​യു​ള്ള സ്‌തംഭം” * എന്നാ​ണെ​ന്നു പല പണ്ഡിത​ന്മാ​രും സമ്മതി​ക്കു​ന്നു. ഇംഗ്ലീ​ഷി​ലെ​യും ഗ്രീക്കി​ലെ​യും പുതിയ നിയമ​ത്തി​ന്റെ പദസൂ​ചി​ക സഹിത​മു​ള്ള അപഗ്ര​ഥി​ത ശബ്ദകോ​ശം (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥം പറയു​ന്നത്‌, സ്റ്റോ​റോസ്‌ എന്ന പദം “ഏതെങ്കി​ലും രീതി​യിൽ കുറു​കെ​വെച്ച രണ്ടു തടിക്ക​ഷ​ണ​ങ്ങ​ളെ ഒരിക്ക​ലും അർഥമാ​ക്കി​ല്ല” എന്നാണ്‌.

സ്റ്റോറോസ്‌ എന്നതിന്റെ പര്യാ​യ​പ​ദ​മാ​യ സൈ​ലോൺ എന്ന മറ്റൊരു ഗ്രീക്കു​വാ​ക്കും ബൈബി​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (പ്രവൃത്തികൾ 5:30; 1 പത്രോസ്‌ 2:24) ഈ വാക്കിനു “തടി,” “മരം,” “സ്‌തംഭം,” “വൃക്ഷം” എന്നൊ​ക്കെ​യാണ്‌ അർഥം. * ദ കംപാ​നി​യൻ ബൈബിൾ (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “രണ്ടു തടിക്ക​ഷ​ണ​ങ്ങ​ളെ അർഥമാ​ക്കു​ന്ന ഒന്നും ഗ്രീക്കി​ലു​ള്ള പുതിയ നിയമ​ത്തി​ലി​ല്ല.”

ആരാധനയിൽ കുരിശ്‌ ഉപയോ​ഗി​ക്കു​ന്ന​തു ദൈവം അംഗീ​ക​രി​ക്കു​മോ?

ക്രൂക്‌സ്‌ സിംപ്ല​ക്‌സ്‌—ഒരു കുറ്റവാ​ളി​യെ തറച്ചു​കൊ​ല്ലാൻ ഉപയോ​ഗി​ച്ചി​രു​ന്ന ഒറ്റത്തടി​ക്കു​ള്ള ലത്തീൻ വാക്ക്‌.

യേശുവിനെ വധിച്ച ഉപകര​ണ​ത്തി​ന്റെ ആകൃതി എന്തായാ​ലും, ആരാധ​ന​യിൽ കുരിശ്‌ ഉപയോ​ഗി​ക്ക​രു​തെ​ന്നു പിൻവ​രു​ന്ന വസ്‌തു​ത​ക​ളും ബൈബിൾവാ​ക്യ​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നു.

  1. കുരിശ്‌ ഉൾപ്പെ​ടെ​യു​ള്ള പ്രതീ​ക​ങ്ങ​ളോ രൂപങ്ങ​ളോ ഉപയോ​ഗി​ച്ചു​ള്ള ആരാധന ദൈവം സ്വീക​രി​ക്കി​ല്ല. ആരാധ​ന​യിൽ “എന്തി​ന്റെ​യെ​ങ്കി​ലും പ്രതീ​ക​മാ​യ ഒരു രൂപം” ഉപയോ​ഗി​ക്ക​രു​തെന്ന്‌ ഇസ്രാ​യേ​ല്യ​രോ​ടു ദൈവം കല്‌പി​ച്ചു. അതു​പോ​ലെ ‘വിഗ്ര​ഹാ​രാ​ധന വിട്ട്‌ ഓടാൻ’ ക്രിസ്‌ത്യാ​നി​ക​ളോ​ടും ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.—ആവർത്തനം 4:15-19; 1 കൊരി​ന്ത്യർ 10:14.

  2. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ആരാധ​ന​യിൽ കുരിശ്‌ ഉപയോ​ഗി​ച്ചി​രു​ന്നി​ല്ല. * അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പഠിപ്പി​ക്ക​ലു​ക​ളും ആരാധ​നാ​രീ​തി​ക​ളും ആണ്‌ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും പിൻപ​റ്റേണ്ട മാതൃക.—2 തെസ്സ​ലോ​നി​ക്യർ 2:15.

  3. ആരാധ​ന​യിൽ കുരി​ശി​ന്റെ ഉപയോ​ഗ​ത്തി​നു വ്യാജമത ഉത്ഭവമുണ്ട്‌. * യേശു മരിച്ച്‌ നൂറു​ക​ണ​ക്കി​നു വർഷങ്ങൾക്കു ശേഷം പള്ളികൾ യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളിൽനിന്ന്‌ വ്യതി​ച​ലി​ച്ചു​പോ​യി. ആ സമയത്ത്‌, പള്ളിയിൽ ചേരുന്ന പുതിയ അംഗങ്ങളെ കുരിശ്‌ ഉൾപ്പെ​ടെ​യു​ള്ള “അവരുടെ വ്യാജമത ചിഹ്നങ്ങ​ളും പ്രതീ​ക​ങ്ങ​ളും നിലനിർത്താൻ ഒരു വലിയ അളവോ​ളം അനുവ​ദി​ച്ചി​രു​ന്നു.” [വൈനി​ന്റെ വിപു​ലീ​ക​രി​ച്ച പുതി​യ​നി​യ​മ​പദ വ്യാഖ്യാ​ന നിഘണ്ടു (ഇംഗ്ലീഷ്‌)] എന്നാൽ, പുതിയ ആളുകളെ ചേർക്കാ​നാ​യി വ്യാജമത ചിഹ്നങ്ങൾ സ്വീക​രി​ക്കു​ന്ന​തി​നെ ബൈബിൾ ലാഘവ​ത്തോ​ടെ അല്ല കാണു​ന്നത്‌.—2 കൊരി​ന്ത്യർ 6:17.

^ ഖ. 2 ഡി.ആർ.ഡബ്ല്യൂ വുഡ്‌ പ്രസി​ദ്ധീ​ക​രി​ച്ച പുതിയ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്‌), മൂന്നാം പതിപ്പ്‌, പേജ്‌ 245; പുതിയ നിയമ​ത്തി​ന്റെ ദൈവ​ശാ​സ്‌ത്ര നിഘണ്ടു (ഇംഗ്ലീഷ്‌), വാല്യം 7, പേജ്‌ 572; അന്താരാ​ഷ്‌ട്ര പ്രാമാ​ണി​ക ബൈബിൾ വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌), പരിഷ്‌ക​രി​ച്ച പതിപ്പ്‌, വാല്യം 1, പേജ്‌ 825; ഉത്‌കൃഷ്ട ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്‌), വാല്യം 2, പേജ്‌ 84.

^ ഖ. 3 വൈനിന്റെ വിപു​ലീ​ക​രി​ച്ച പുതി​യ​നി​യ​മ​പദ വ്യാഖ്യാ​ന നിഘണ്ടു (ഇംഗ്ലീഷ്‌), പേജ്‌ 1165; ലിഡ്‌ലി​ന്റെ​യും സ്‌കോ​ട്ടി​ന്റെ​യും ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ശബ്ദകോ​ശം (ഇംഗ്ലീഷ്‌), 9-ാം പതിപ്പ്‌, പേജ്‌ 1191-1192; പുതിയ നിയമ​ത്തി​ന്റെ ദൈവ​ശാ​സ്‌ത്ര നിഘണ്ടു (ഇംഗ്ലീഷ്‌), വാല്യം 5, പേജ്‌ 37.

^ ഖ. 6 ബ്രിട്ടാനിക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌), 2003, “കുരിശ്‌” എന്ന വിഷയം കാണുക; കുരിശ്‌—അതിന്റെ ചരി​ത്ര​വും പ്രതീ​കാ​ത്മക അർഥവും (ഇംഗ്ലീഷ്‌), പേജ്‌ 40; ദ കംപാ​നി​യൻ ബൈബിൾ (ഇംഗ്ലീഷ്‌), ഓക്‌സ്‌ഫോർഡ്‌ യൂണി​വേ​ഴ്‌സി​റ്റി പ്രസ്സ്‌, അനുബന്ധം 162, പേജ്‌ 186.

^ ഖ. 7 മതസർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌), വാല്യം 4, പേജ്‌ 165; അമേരിക്കൻ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌), വാല്യം 8, പേജ്‌ 246; നമുക്കു ചുറ്റു​മു​ള്ള പ്രതീ​ക​ങ്ങൾ (ഇംഗ്ലീഷ്‌), പേജ്‌ 205-207.